Search
  • Follow NativePlanet
Share
» »ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!!

ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!!

രാജ്യത്തെ ബിര്‍ളാ മന്ദിറുകളിലെ ശ്രേണിയിലെ ഒരു ക്ഷേത്രമായ ഇത് പല കാര്യങ്ങളിലും മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ജയ്പൂര്‍ ബിര്‍ളാ മന്ദിറിന്‍റെ വിശേഷങ്ങളിലേക്ക്...

രാജസ്ഥാനെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന കാര്യങ്ങളിലൊന്നാണ് ജയ്പൂര്‍ എന്ന പിങ്ക് നഗരം. വാസ്തുശാസ്ത്രമനുസരിച്ച് പണിതുയര്‍ത്തിയിരിക്കുന്ന ഈ നാട് ഇന്ത്യയിലെ പഴക്കം ചെന്ന നഗരങ്ങളിലൊന്നും കൂടിയാണ്. ഒന്‍പതിന്‍റെ ഗുണിതങ്ങളില്‍ ആണ് ജയ്പൂര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ജയ്പൂരിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്ന് ഇവിടുത്തെ ക്ഷേത്രങ്ങളാണ്. പുരാണങ്ങളോട് ചേര്‍ന്നു നിന്ന് വിശ്വാസികളെ അതിശയിപ്പിക്കുന്ന കഥകളുള്ള ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കെന്നും പ്രിയപ്പെട്ട കേന്ദ്രമാണ്. ഇതില്‍ എടുത്തു പറയേണ്ട ക്ഷേത്രങ്ങളിലൊന്നാണ് ജയ്പൂരിലെ ബിര്‍ളാ മന്ദിര്‍. രാജ്യത്തെ ബിര്‍ളാ മന്ദിറുകളിലെ ശ്രേണിയിലെ ഒരു ക്ഷേത്രമായ ഇത് പല കാര്യങ്ങളിലും മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ജയ്പൂര്‍ ബിര്‍ളാ മന്ദിറിന്‍റെ വിശേഷങ്ങളിലേക്ക്...

ജയ്പൂര്‍ ബിര്‍ളാ മന്ദിര്‍

ജയ്പൂര്‍ ബിര്‍ളാ മന്ദിര്‍

ജയ്പൂരിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് ബിര്‍ളാ മന്ദിര്‍. ലക്ഷ്മി നാരായണ ക്ഷേത്രം എന്നുമിത് അറിയപ്പെടുന്നു.ജാതിമത ഭേദമന്യേ വിശ്വാസികളും സ‍ഞ്ചാരികളും എത്തിച്ചേരുന്ന ഈ ക്ഷേത്രം ജയ്പൂരിന‌െ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥാനങ്ങളിലൊന്നാണ്.

ലക്ഷ്മി നാരായണ ക്ഷേത്രം

ലക്ഷ്മി നാരായണ ക്ഷേത്രം

1988 ല്‍ ബി.എം. ബിര്‍ളാ ഫൗണ്ടേഷനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മി ദേവിക്കും വിഷ്ണു(നാരായണന്‍)വിനുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പൂര്‍ണ്ണമായും വെ‌ളുത്ത മാര്‍ബിളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിന്ദു ദൈവങ്ങളോടൊപ്പം തന്നെ പുരാണങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും എടുത്തിരിക്കുന്ന കാര്യങ്ങളും ക്ഷേത്ര ചുവരുകളില്‍ കാണുവാന്‍ സാധിക്കും.

വെറും ഒരു രൂപയ്ക്ക്

വെറും ഒരു രൂപയ്ക്ക്

ക്ഷേത്രത്തിന്‍റെ ചരിത്രം നോക്കിയാല്‍ അതിശയിപ്പിക്കുന്ന പല അറിവുകളും കാണാം. ജയ്പൂരിലെ മഹാരാജാവ് ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി വെറും ഒരു രൂപയ്ക്കാണ് ഇന്നു ക്ഷേത്രമിരിക്കുന്ന ഭൂമി നല്കിയതത്രെ. 1977 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1988 ല്‍ ക്ഷേത്രം പൂര്‍ത്തിയായി. രാമാനുജ് ദാസും ഘനശ്യാം ബിര്‍ളയും ചേര്‍ന്നാണ് ക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

ക്ഷേത്രമിങ്ങനെ

ക്ഷേത്രമിങ്ങനെ

പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ശ്രീകോവില്‍, ഗോപുരം, പ്രധാന ഹാള്‍, കവാടം എന്നീ ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഇന്ത്യയിലെ പ്രധാന മൂന്നു വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്നു എന്നര്‍ഥത്തിലാണ് ഇവിടെ മൂന്നു ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ജനാലകള്‍ വളരെ പ്രത്യേകതയുള്ളവയാണ്. നിറമുള്ള ചില്ലുകളില്‍ പുരാണങ്ങളിലെ കഥകള്‍ ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ മാര്‍ബിളിലും ചിത്രപ്പണികളും കൊത്തുപണികളും നടത്തിയിട്ടുണ്ട്. മൂന്നു മകു‌ടങ്ങള്‍ ക്ഷേത്രത്തിന് കാണാം.

ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!

ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!

മറ്റു ആരാധനാലയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ
ക്ഷേത്രച്ചുവരുകളില്‍ മറ്റുപ മതങ്ങളിലെ ദൈവങ്ങളുടെ രൂപങ്ങളും കാണാം. ക്രിസ്തു, കന്യാമറിയം, ക്രിസ്തു ശിഷ്യനായ പീറ്റര്‍, ബുദ്ധന്‍, കണ്‍ഫ്യൂഷസ്, സോക്രട്ടീസ് തുടങ്ങിയവരുടെ രൂപങ്ങള്‍ ഇവിടെ ക്ഷേത്രത്തിന്‍റെ പുറംചുവരുകളില്‍ കൊത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ സ്ഥാപകരായ രുക്മണി ദേവി ബിര്‍ളയുടെയും ബ്രാജ് മോഹന്‍ ബിര്‍ളയുടെയുടെയും രൂപങ്ങളും ഇവിടെ ക്ഷേത്രത്തില്‍ കൊത്തിവെച്ചിട്ടുണ്ട്.
ആധുനിക വാസ്തുവിദ്യയനുസരിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് .

ക്ഷേത്രസമയം

ക്ഷേത്രസമയം

എല്ലാ ദിവവും ക്ഷേത്രം സന്ദര്‍ശിക്കാം. രാവിലെ 8.00 മുതല്‍ 12.00 വരെയും ഉച്ചകഴിഞ്ഞ് 4.00 മുതല്‍ 8.00 വരെയും ആണ് ക്ഷേത്രം തുറന്നിരിക്കുന്നത്. 150 രൂപയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ കൊടുക്കേണ്ട ചാര്‍ജ്. 30 മിനിട്ടാണ് ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ വേണ്ടുന്ന സമയം.

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

തിരക്കുള്ള സമയമായതിനാല്‍ രാവിലെയും വൈകിട്ടുമുള്ള സന്ദര്‍ശനം ഒഴിവാക്കാം. ചൂ‌ടുള്ള നഗരമായതിനാല്‍ എല്ലായ്പ്പോഴും വെള്ളം കരുതുവാന്‍ ശ്രദ്ധിക്കുക.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ദീപാവലി ആഘോഷ സമയമാണ് ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. ആ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് ഇവി‌ടെ ആഘോഷങ്ങളില്‍ പങ്കുചേരുവാനായി എത്തിച്ചേരുന്നത്. എപ്പോള്‍ സന്ദര്‍ശിച്ചാലും വൈകുന്നേരം കുറച്ചു സമയം ഇവിടെ ചിലവഴിക്കുവാന്‍ ശ്രദ്ധിക്കുക.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ജയ്പൂരിലെ തിലക് നഗര്‍ മോട്ടി ദുന്‍ഗാരി കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിനോട് ചേര്‍ന്നു തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. ഓട്ടോറിക്ഷകള്‍ ഇവിടെ സുലഭമാണ്.

ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്<br />ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്

അനുഗ്രഹം നല്കാന്‍ എലിയും...രാജസ്ഥാനിലെ അപൂര്‍വ്വ ക്ഷേത്രങ്ങള്‍അനുഗ്രഹം നല്കാന്‍ എലിയും...രാജസ്ഥാനിലെ അപൂര്‍വ്വ ക്ഷേത്രങ്ങള്‍

കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!

40 വർഷത്തോളം പൂജ മുടങ്ങിയ ഈ ക്ഷേത്രത്തിൽ അക്ഷയ തൃതീയ നാളിൽ മാത്രം ഇങ്ങനെയാണ് കാര്യങ്ങൾ!40 വർഷത്തോളം പൂജ മുടങ്ങിയ ഈ ക്ഷേത്രത്തിൽ അക്ഷയ തൃതീയ നാളിൽ മാത്രം ഇങ്ങനെയാണ് കാര്യങ്ങൾ!

അണക്കെട്ട് മുക്കിയ ക്ഷേത്രം...മഴ കനിയണം ഈ ക്ഷേത്രമൊന്നു കാണണമെങ്കിൽ<br />അണക്കെട്ട് മുക്കിയ ക്ഷേത്രം...മഴ കനിയണം ഈ ക്ഷേത്രമൊന്നു കാണണമെങ്കിൽ

PC:Wikimedia Commoms

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X