Search
  • Follow NativePlanet
Share
» »ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം

ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമായ ഇവിടെ പേരുപോലെ തന്നെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമിയാണ്. പ

ജനന സമയത്തെ നക്ഷത്രത്തിന്റെ സ്ഥാനം കണക്കാക്കുന്നത് വളരെ പഴയകാലം മുതലുള്ള ആചാരമാണ്. നക്ഷത്രങ്ങളുടെ സ്ഥാനത്തിന് നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്നു പറയുവാൻ സാധിക്കുമത്രെ. ഭാവിയെ പ്രവചിക്കുന്നതിലും വിശ്വാസത്തിൽ ഈ നക്ഷത്രങ്ങൾ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നു. ഇതാ കാർത്തിക നക്ഷത്രത്തിൽ പിറന്നവര്‌ സന്ദര്‍ശിക്കേണ്ട അവകുടെ ജന്മ നക്ഷത്ര ക്ഷേത്രത്തെക്കുറിച്ച് വായിക്കാം..

കാര്‍ത്തിക നക്ഷത്രം

കാര്‍ത്തിക നക്ഷത്രം

കാര്‍ത്തിക നക്ഷത്രം:27 ജന്മ നക്ഷത്രങ്ങളിൽ മൂന്നാമത്തെ നക്ഷത്രമാണ് കാർത്തിക നക്ഷത്രം. ഭരണിയാണ് കാർത്തികയ്ക്കു തൊട്ടുമുന്നിൽ വരുന്ന നക്ഷത്രം. കാർത്തിക നാൾ ഭഗവതിയുടെ നാൾ ആണെന്നും വിശ്വസിക്കപ്പെടുന്നു.
ഈ നാളിൽ ജനിച്ചവർ അവരുടെ ഇച്ഛാശക്തിക്ക് അറിയപ്പെടുന്നവരാണ്. ധനവും വിദ്യയും ജീവിതത്തിൽ ഒരിക്കലും കൈവിടാത്ത ആ നക്ഷത്രക്കാർ എന്തുവിലകൊടുത്തും ലക്ഷ്യത്തിലെത്തുവാൻ പരിശ്രമിക്കുന്നവരാണ്. വായിൽ നിന്നും പുറത്തുവരുന്ന ഓരോ വാക്കുകളും അതീവശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുന്നവരാണ് ഇവർ. കൊടുത്ത വാക്ക് പാലിക്കുവാൻ എന്തുചെയ്യുവാനും കാർത്തിക നക്ഷത്രക്കാർ തയ്യാറായിരിക്കും,

കാര്യങ്ങളുടെ രണ്ടുവശങ്ങളും വിലയിരുത്തി കൃത്യമായ അവലോകനം നടത്തുവാൻ ഇവർക്ക് സാധിക്കും. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ഇവർ ആഢംബരത്തിനും സുഖസൗകര്യങ്ങൾക്കുമായും പണം ചിലവഴിക്കും.

കാർത്തിക നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

കാർത്തിക നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്
കാർത്തിക നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമായ ഇവിടെ പേരുപോലെ തന്നെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമിയാണ്. പഴയകാലത്ത് ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ പ്രൗഢിയും ഒത്തിണങ്ങിയ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.

PC:RajeshUnuppally

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം

സുബ്രഹ്മണ്യ വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് കേരളത്തിന്‍റെ പഴനി എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ സ്വാമിയുടെ വിഗ്രഹം കാലങ്ങളോളം പരശുരാമൻ പൂജിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീടാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇവിടെ വിഗ്രഹം എത്തിയതിനു പിന്നിൽ പല കഥകൾ നിലനിൽക്കുന്നു. എന്തായാലും വൃശ്ചികമാസത്തിലെ തൃക്കാർത്തികയിൽ ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നും ആ ദിവസം പരശുരാമൻ ദിവ്യപുരുഷനായി വന്ന് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്

PC:Sreekumarpadittathil

ത്രിമൂർത്തികളും സുബ്രഹ്മണ്യനും

ത്രിമൂർത്തികളും സുബ്രഹ്മണ്യനും

സുബ്രഹ്മണ്യനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെങ്കിലും വിഷ്ണുവിനും ശിവനും പ്രത്യേക പ്രാധാന്യം ക്ഷേത്രത്തിൽ നല്കുന്നു. സുബ്രഹ്മണ്യ വിഗ്രഹം സുബ്രമണ്യന്റേതു മാത്രമാണെന്ന് പറയുവാൻ സാധിക്കില്ല. കാരണം. , വിഗ്രഹത്തിന്‍റെ പുറകിലെ കൈകളിൽ ശംഖചക്രങ്ങളും, മുന്നിലെ ഇടതുകയ്യിൽ ഗദയും, വലത്തേ ചുമലിൽ വേലും, ഇടത്തേ ചുമലിൽ ത്രിശൂലവും കാണുവാൻ സാധിക്കും, . ത്രിശൂലത്തിലാകട്ടെ ഉടുക്കും. , ശിരസ്സിൽ ചന്ദ്രക്കലയും കാണാം. ഇവയെല്ലാം വിഷ്ണുവിന്റെയും ശിവന്‍റെയും അടയാളങ്ങളാണ്. ഓരോ കാലത്തും പ്രബലമായി വന്ന വിശ്വാസങ്ങൾ അവരുടെ പ്രതിഷ്ഠയായി ഇതിനെ ആരാധിച്ചുപോന്നിരുന്നു എന്നതിന്റെ തെളിവാണിത്.

PC:Sreekumarpadittathil

ഹരിപ്പാട് ക്ഷേത്രവും പ്രത്യേകതകളും

ഹരിപ്പാട് ക്ഷേത്രവും പ്രത്യേകതകളും

പരശുരാമന്റെ കാൽപ്പതിഞ്ഞ ഇടമെന്ന നിലയിലാണ് ഇവിടം ഹരിപ്പാട് എന്നായത് എന്നാണല്ലോ വിശ്വാസം. ഹരിപ്പാദപുരം എന്നറിയപ്പെട്ടിരുന്നത് പിന്നീട് ഹരിപ്പാട് ആയി മാറുകയായിരുന്നു. കേരളത്തിലെ ഏറ്റവം വലിയ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ക്ഷേത്രം, കേരളത്തിന്റെ പഴനി, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, ശിവനെയും വിഷ്ണുവിനെയും ഒരുപോലെ ആരാധിക്കുന്ന പ്രതിഷ്ഠ, മൂന്ന് ഉത്സവങ്ങൾ എന്നിവയെല്ലാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

PC:Abhigkrv

മഹാക്ഷേത്രം

മഹാക്ഷേത്രം

പൂജയുടെയും ആചാരങ്ങളുടെയും കാര്യത്തിൽ ഒരു മഹാക്ഷേത്രമാണിത്. എല്ലാ ദിവസവും അഞ്ചുപൂജകളും മൂന്നുശീവേലികളും ക്ഷേത്രത്തിലുണ്ട്. നാലു മണിക്ക് ക്ഷേത്രം നടതുറക്കും. നിര്‍മ്മാല്യം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ, സൂര്യോദയസമയത്ത് എതിരേറ്റുപൂജ, ആറര മണിക്ക് എതിരേറ്റുശീവേലി,അഭിഷേകം, നവകാഭിഷേകം, പന്തീരടിപൂജ, പഞ്ചഗവ്യാഭിഷേകം, ഉച്ചപൂജ കഴിഞ്ഞ് പതിനൊന്നരയോടെ ഉച്ചശീവേലി, തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് നടയടയ്ക്കും.
നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സൂര്യാസ്തമയ സമയത്ത് ദീപാരാധന, ഏഴരയോടെ അത്താഴപൂജ, എട്ടരയ്ക്ക് അത്താഴശീവേലി തുടർന്ന് ഒമ്പതുമണിയ്ക്ക് നടയടയ്ക്കും.

PC:Balagopal.k

മൂന്ന് ഉത്സവങ്ങൾ

മൂന്ന് ഉത്സവങ്ങൾ

വിഷ്ണുവിനെയും ശിവനെയും സുബ്രഹ്മണ്യനെയും പ്രീതിപ്പെടുത്തുവാൻ മൂന്നു പേരുടെയും ഉത്സവങ്ങൾ ഇവിടെ ആഘോഷിക്കുന്നു. മേടത്തിലെ വിഷു നാളിൽ സുബ്രഹ്മണ്യനും ചിങ്ങത്തിലെ ഓണത്തിന് വിഷ്ണുവിനും ധനുമാസത്തിലെ തിരുവാതിരയ്ക്ക് ശിവനും ഇവിടെ പ്രത്യേകം ഉത്സവങ്ങൾ നടത്തുന്നു. ത്രിമൂർത്തികളോടൊപ്പം സുബ്രഹ്മണ്യനെ ആരാധിക്കുന്ന ക്ഷേത്രമാണിത്.

PC:Arayilpdas

മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽമൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ

ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രംഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X