Search
  • Follow NativePlanet
Share
» »മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ

മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ

ജ്യോതി ശാസ്ത്രത്തിലെ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. അശ്വതി കഴിഞ്ഞാണ് ഇത് വരുന്നത്. മേടം രാശിയിലെ രണ്ടാമത്തെ നക്ഷത്രമായ ഇത് ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്

ജന്മ നക്ഷത്രങ്ങൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നവരാണ് ഹൈന്ദവ വിശ്വാസികൾ. നക്ഷത്രങ്ങൾക്ക് തങ്ങളുടെ ഭാവിയെ നിർണ്ണയിക്കുവാൻ സാധിക്കുമെന്നും യോഗങ്ങൾക്കും നക്ഷത്രങ്ങൾക്കും അനുസരിച്ചാവും കർമ്മങ്ങളെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഇതാ ഭരണി ജന്മനക്ഷത്രമായിട്ടുള്ളവർ സന്ദർശിക്കേണ്ട കേരളത്തിലെ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

ഭരണി നക്ഷത്രം

ഭരണി നക്ഷത്രം

ജ്യോതി ശാസ്ത്രത്തിലെ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. അശ്വതി കഴിഞ്ഞാണ് ഇത് വരുന്നത്. മേടം രാശിയിലെ രണ്ടാമത്തെ നക്ഷത്രമായ ഇത് ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ് എന്നാണ് വിശ്വാസം.

വളരെ പ്രസന്നതയോടെ പെരുമാറുന്നവരാണ് ഭരണി നക്ഷത്രത്തിൽ ജനിച്ചവർ. ഏറ്റെടുത്ത കാര്യങ്ങൾ കൃത്മായി നിറവേറ്റുന്ന ഇവർ തങ്ങളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരിക്കലും അതിനു വില കൊടുക്കാറില്ല. ഉള്ളിലൊരു കൊടുങ്കാറ്റ് ഉണ്ടെങ്കിൽപ്പോലും അതിൻറെ നേരിയ വ്യത്യാസം പോലും ഒരിക്കലും നിങ്ങളുടെ മുഖത്ത് കാണില്ല.
പുതിയ ആശയങ്ങൾ കണ്ടെത്തുവാനും അത് കൃത്യമായി പ്രവര്‍ത്തിയിലെത്തിക്കുവാനും കഴിയുന്നവരാണ് ഈ രാശിക്കാർ. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ ജീവിതത്തിൽ ഉയർച്ചകളിൽ എത്തുന്നവരാണ് ഇവർ. താത്കാലിക ലാഭത്തിനു വേണ്ടി കുറുക്കുവഴികൾ സ്വീകരിാത്ത ഇവർ, നേരാ വാ നേര പോ പ്രകൃതക്കാരാണ്. ചില സമയങ്ങളിൽ ഇവർ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കാറുമുണ്ട്.

 ഭരണി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

ഭരണി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവർ ക്ഷേത്രമാണ് ഭരണി ജന്മ നക്ഷത്രക്കാരുടെ ക്ഷേത്രമായി കണക്കാക്കുന്നത്. ഈ നക്ഷത്രക്കാർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. ദോഷഫലങ്ങൾ മാറുവാനും ജീവിതത്തിൽ ഉയർച്ചയുണ്ടാകുവാനും തൃക്കടവൂർ ക്ഷേത്രം സന്ദർശിച്ചാൽ മതി.

PC:Ironsakite

തൃക്കടവൂർ മഹാദേവർ ക്ഷേത്രം

തൃക്കടവൂർ മഹാദേവർ ക്ഷേത്രം

കൊല്ലം നഗരത്തിന് സമീപമായി കടവൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ശിവക്ഷേത്രമാണ് തൃക്കടവൂർ മഹാദേവർ ക്ഷേത്രം. ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തിച്ചേരുന്ന ഈ ക്ഷേത്രം ഇവിടുത്തെ ഉത്സവത്തിനും പ്രസിദ്ധമാണ്.

PC:Ksajjayan

 മാർക്കണ്ഡേയനും മഹാദേവനും പിന്നെ യമനും

മാർക്കണ്ഡേയനും മഹാദേവനും പിന്നെ യമനും

പുരാതന കഥകളും വിശ്വാസങ്ങളും ക്ഷേത്രത്തോട് ചേർന്ന് ചേർന്നു നിൽക്കുന്നു. മക്കളില്ലാതെ വിഷമിച്ചിരുന്ന മൃകന്ധുമഹര്‍ഷിയുടെ ആഗ്രഹപ്രകാരം ശിവൻ വരം നല്കിയ കഥ നമുക്കറിയാം. അല്പായുസ്സായ ദിവ്യപുത്രനെയാണോ അതോ ബുദ്ധിമാന്ദ്യവും ദീര്‍ഘായുസുമുള്ള മകനെയാണോ വേണ്ടതെ്ന ശിവന്റെ ചോദ്യത്തിന് അല്പായുസ്സായ ദിവ്യപുത്രനെയാണ് മഹർഷി തിരഞ്ഞെടുത്തത്. അങ്ങനെ ജനിച്ച പുത്രനാണ് പതിനാറ് വയസ്സ് മാത്രം ആയുസ്സുണ്ടായിരുന്നമാർക്കണ്ഡേയൻ. ശിവഭക്തനായി ജീവിച്ച മാർക്കണ്ഡേയന്റെ അവസാന ദിവസം മുഴുവൻ സമയവും ശിവനെ പൂജിച്ച് ശിവലിംഗത്തിന് മുന്നിൽ മാർക്കണ്ഡേയന്‌ ചിലവഴിക്കുകയും തത്ഫലമായി യമന്റെ ദൂതന്മാർക്ക് മാർക്കണ്ഡേയനെ കൊണ്ടുപോകുവാൻ സാധിക്കാതെ വരികയും ചെയ്തു. ഒടുവിൽ യമൻ കൊണ്ടുപോകുവാൻ നേരിട്ടെത്തി കയർ വീശിയപ്പോൾ അത് ശിവലിംഗത്തിൽ പതിച്ചു. കോപാകുലനായ ശിവൻ പ്രത്യക്ഷപ്പെടുകയും വലിയയുദ്ധമുണ്ടാവുകയും ചെയ്തു. അവസാനം മാർക്കണ്ഡേയന് മരണമില്ലെന്ന് പറഞ്ഞുകഴിഞ്ഞു മാത്രമേ മോചനം ലഭിച്ചുള്ളൂ. ഈ സംഭവങ്ങളെല്ലാം നടന്നത് ഇന്നത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇവിടെയാണെന്നാണ് വിശ്വാസം. മാര്‍ക്കണ്‌ഡേയന്‍ പൂജിച്ചിരുന്ന ശിവലിംഗശില ഇവിടെ കാലാന്തരത്തിൽ നശിച്ചുപോയി. പിന്നീട് കാലങ്ങൾ കഴിഞ്ഞ് അവിചാരിതമായി ശിവലിംഗശില ഇവിടെ നിന്ന് കണ്ടെടുക്കുകയും ഇവിടെ വീണ്ടും പ്രതിഷ്ഠ നടത്തുകയും ചെയ്തു.

സ്വയംഭൂ ശിവൻ

സ്വയംഭൂ ശിവൻ

പടിഞ്ഞാറ് ദിശയിലേക്ക് ദർശനം നല്കുന്ന സ്വയംഭു ശിവലിംഗമാണ് ഇവിടെയുള്ളത്. യമന തോൽപ്പിച്ച കാലാന്തകനായി ശിവനെ ആരാധിക്കുന്ന ഇവിടെ മൃത്യുഞ്ജയഭാവത്തിൽ ആണ് ശിവനുള്ളത്.
ഗണപതി, യക്ഷിയമ്മ, അയ്യപ്പൻ, നാഗരാജാവ്, നാഗയക്ഷി ബ്രഹ്മരക്ഷസ്, ശ്രീകൃഷ്ണൻ എന്നീ ഉപദേവതകളാണ് ഇവിടെയുള്ളത്.

തുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾതുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾ

വഴിപാടുകളും ഉത്സവവും

വഴിപാടുകളും ഉത്സവവും

കൊല്ലം ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്ന് ഇവിടെ നടക്കുന്നു. പത്തുദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഉത്സവത്തിന്റെ ആറാട്ട് കുംഭത്തിലെ തിരുവാതിരയിലാണ് നടക്കുന്നത്. ക്ഷേത്രത്തിലെ കെട്ടുകാഴ്ചയിലെ എടുപ്പു കുതിരകൾ പ്രത്യേക ഭംഗിയാണ്.
ശയനപ്രദക്ഷിണം,ജലധാര, മൃത്യുഞ്ജയഹോമം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.

PC:Sreejithsudhakaran

ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രംഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം

ഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കുംഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X