Search
  • Follow NativePlanet
Share
» »ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം

ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം

രോഹിണി നക്ഷത്രത്തെക്കുറിച്ചും ഇവർ സന്ദർശിക്കേണ്ട ക്ഷേത്രത്തെക്കുറിച്ചും വായിക്കാം

ജന്മനക്ഷത്രങ്ങൾക്ക് ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കുവാൻ കഴിയുമെന്നാണ് ഹൈന്ദവ വിശ്വാസം. ഓരോ നക്ഷത്രങ്ങൾക്കും ഓരോ ഫലങ്ങളാണെന്നും ഒരു മനുഷ്യന്റെ ആയുഷ്കാല പ്രവർത്തികളെ രൂപപ്പെടുത്തുന്നതിൽ ഇവയ്ക്ക് വളരെ പ്രാധാന്യവും ഉണ്ടത്രെ.
ഇന്ന് രോഹിണി നക്ഷത്രത്തെക്കുറിച്ചും ഇവർ സന്ദർശിക്കേണ്ട ക്ഷേത്രത്തെക്കുറിച്ചും വായിക്കാം

രോഹിണി

രോഹിണി

കാര്യങ്ങളെ യാഥാർത്ഥ്യബുദ്ധിയോടെ മനസ്സിലാക്കി പെരുമാറുന്നവരാണ് രോഹിണി നക്ഷത്രത്തിൽ ജനിച്ചവർ. തങ്ങളുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന ഇവർ പക്ഷേ, അത് എങ്ങനെ ഉപയോഗിക്കണമെന്നും അന്യന് അത് ദോഷമാകുന്നില്ലെന്നും ഉറപ്പിക്കുന്നവർ കൂടിയാണ്. ഏറ്റെടുത്ത കാര്യങ്ങൾ നൂറുശതമാനം ആത്മാർത്ഥതയോടെ ചെയ്തു തീർക്കുന്നവരാണ് ഇവർ.
ആരെയും ആകർഷിക്കുന്ന തരത്തിൽ ജീവിക്കുന്ന ഇവരെ അത്രവേഗത്തില്‍ തോൽപ്പിക്കുവാൻ സാധിക്കില്ല. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യതയോടെ ചെയ്തുതീർക്കുന്ന ഇവർ ഏതെങ്കിലും ഘട്ടത്തിൽ പരാജയം സംഭവിച്ചാൽ പോലും വിജയം കാണുന്നതുവരെ വീണ്ടും പരിശ്രമിക്കുവാൻ തയ്യാറുള്ളവരുമാണ്. ഈ പരിശ്രമം ഇവരെ മറ്റു നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുകയും ചെയ്യുന്നു. ഒപ്പം നിൽക്കുന്നവര്‍ക്കുവേണ്ടി ഏതറ്റം വരെയും പോകുവാൻ മടികാണിക്കാത്ത രോഹിണി നക്ഷത്രക്കാർ ക്ഷമ വലിയ ഫലങ്ങൾ നല്കും.

രോഹിണി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

രോഹിണി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

വിശ്വാസങ്ങൾ അനുസരിച്ച് തിരുവനന്തപുരത്തെ പ്രസിദ്ധമായ പത്മനാഭ സ്വാമി ക്ഷേത്രമാണ് രോഹിണി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം. മലയാളികളെ സംബന്ധിച്ചെടുത്തോളം ഒരു മുഖവുരയോ വിശദീകരണമോ ആവശ്യമില്ലാത്ത ഒരു ക്ഷേത്രമാണിത്. കേരളത്തിന്‍റെ ചരിത്രം പറയുമ്പോൾ അതിലൊരേട് പത്മനാഭസ്വാമി ക്ഷേത്രത്തിനുണ്ടാകും.

PC:Navaf Muhammed/Unsplash

പത്മനാഭ സ്വാമി ക്ഷേത്രം

പത്മനാഭ സ്വാമി ക്ഷേത്രം

കേരളത്തെ ഒരു ക്ഷേത്രത്തിന്റെ പേരിൽ പരിചയപ്പെടുത്തുവാൻ പറഞ്ഞാൽ അത് പത്മനാഭ സ്വാമി ക്ഷേത്രമായിരിക്കും. അത്രയധികം പ്രസിദ്ധമാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രവും വാർത്തകളും. മഹാവിഷ്ണുവിനെ അനന്തനാഗത്തിനു മുകളിൽ വാഴുന്ന പത്മനാഭനായി ആരാധിക്കുന്ന ഈ ക്ഷേത്രം തിരുവനന്തപുരത്തിന്‍റെ എല്ലാ ഐശ്വര്യങ്ങളുടെയും കേന്ദ്രമെന്നാണ് കാലങ്ങളായി പറയപ്പെടുന്നത്. തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കടുത്ത വിഷ്ണു ഭക്തനായിരുന്നുവത്രെ. അദ്ദേഹം, തന്‍റെ രാജ്യം മുഴുവനും ഭഗവാനു സമർപ്പിച്ചതായാണ് ചരിത്രം പറയുന്നത്. ഇത് തൃപ്പടിദാനം എന്നും അന്നുമുതൽ തിരുവിതംകൂർ ഭരണാധികാരികൾ പത്മനാഭ ദാസന്മാർ എന്നും അറിയപ്പെടുന്നു.

PC:Bineeshkumar S B/Unsplash

ദ്രാവിഡ ശൈലിയിൽ

ദ്രാവിഡ ശൈലിയിൽ

അതിമനോഹരമായ ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഉയംകൂടിയ ഗോപുരങ്ങളും പരിപൂർണ്ണത അവകാശപ്പെടുവാൻ സാധിക്കുന്ന ശില്പങ്ങളും അലങ്കാരങ്ങളും ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. തമിഴ്നാട്ടിലെ ക്ഷേത്രനിർമ്മാണരീതികളോട് വളരെ രൂപസാദൃശ്യം ഇതിനു കാണാം. കിഴക്കേഗോപുരമാണ് ഇവിടെ ഏറ്റവും പ്രസിദ്ധമായിട്ടുള്ളതും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും. ഏഴ് നിലകളിൽ ശില്പങ്ങളാൽ അലങ്കരിച്ചിരിക്കുന്ന ഈ ഗോപുരത്തിന്‌‍റെ ആകർഷണം കരിങ്കല്ലിലുള്ള ശില്പങ്ങളാണ്. മറ്റു രണ്ടു ഗോപുരങ്ങളും സാധാരണ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.

PC:Sooraj Perambra/Unsplash

108 ക്ഷേത്രങ്ങളിലൊന്ന്

108 ക്ഷേത്രങ്ങളിലൊന്ന്

രാജ്യത്തെ പ്രസിദ്ധമായ 18 വിഷ്ണു ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് പത്മനാഭ സ്വാമി ക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചതെങ്കിലും പിന്നീട് പല കാലങ്ങളിലായി പലതരത്തിലുള്ള കൂട്ടിച്ചേർക്കലുകളും ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്. മഹാവിഷ്ണുവിനെ പുകഴ്ത്തുന്ന ദിവ്യദേശങ്ങളിലും ഈ ക്ഷേത്രത്തെ പരാമർശിച്ചിട്ടുണ്ട്.

PC:Shishirdasika

ത്രിമൂർത്തികളും ക്ഷേത്രവും

ത്രിമൂർത്തികളും ക്ഷേത്രവും

ആദിശേഷ സർപ്പത്തിനു മുകളിൽ കിടക്കുന്ന രീതിയിലാണ് പത്മനാഭ പ്രതിഷ്ഠ ഇവിടെയുള്ളത്. സവിശേഷ ശിലയായ സാള ഗ്രാമം കൊണ്ടാണ് ഇവിടുത്തെ പ്രതിഷ്ഠ നിർമ്മിച്ചിട്ടുള്ളത്. നേപ്പാളിലെ ഗണ്ഡകി നദിയുടെ തീരത്താണ് ഈ ശില കാണപ്പെടുന്നത്. പന്ത്രണ്ടായിരം സാളഗ്രാമങ്ങളാണ് അനന്തപത്മാനഭന്റെ നിർമ്മാണത്തിന് വേണ്ടിവന്നതെന്നാണ് കണക്കാക്കുന്നത്. 18 അടി നീളമാണ് ഇതിനുള്ളത്.
വിഷ്ണുവിന്‍റെ ഇടതുകരം ഒരു ശിവലിംഗത്തെ സ്പർശിക്കുന്നതായും അദ്ദേഹത്തിന്‍റെ പൊക്കിൾക്കൊടിയിൽ താമരയുടെ രൂപത്തിൽ ബ്രഹ്മാവിനെയും കാണുവാൻ സാധിക്കും. മഹാ വിഷ്ണുവിന്റെ രണ്ടു വശങ്ങളിലുമായി ശ്രീദേവിയേയും ഭൂദേവിയേയും പ്രതിഷ്ഠി‌ച്ചിരിക്കുന്നു.
ഒറ്റക്കൽ മണ്ഡപവും ശീവേലിപ്പുരയും ക്ഷേത്രത്തിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ശീവേലിപ്പുരയിലെ 365 കരിങ്കൽത്തൂണുകളും ഒറ്റക്കല്ലിലാണ് പൂർത്തീകരിച്ചിട്ടുള്ളത്.

PC: chetanpathak1974

ലോകം അറിയുന്ന പത്മനാഭ സ്വാമി ക്ഷേത്രം

ലോകം അറിയുന്ന പത്മനാഭ സ്വാമി ക്ഷേത്രം

അളവില്ലാത്ത സമ്പത്തിന്‍റെ പേരിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തെ ലോകം അറിയുന്നത്. ഇവിടുത്തെ നിലവറയിലെ നിധിയുടെ മൂല്യം എത്രയെന്നു ചോദിച്ചാൽ അതിനിയും അളന്നു തീർന്നിട്ടില്ല എന്നതാണ് ഉത്തരം. ഏറ്റവും വിലപിടിപ്പുള്ള നിധി ശേഖരങ്ങളിലൊന്നാണ് ഇവിടെയുള്ളത്. അഞ്ചു നിലവറകൾ തുറന്നിട്ടുണ്ടെങ്കിലും ആറാമത്തെ നിലവറ ഇപ്പോഴും പലകാരണങ്ങളാലും തുറന്നിട്ടില്ല.

PC:Kalyanpuranand

ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണംത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം

മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽമൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X