Search
  • Follow NativePlanet
Share
» »ആകാശത്തിലെ വിസ്മയം ഇന്ന് രാത്രി 08.19 മുതല്‍...ഇനി കാണണമെങ്കില്‍ കാത്തിരിക്കണം 2053 വരെ

ആകാശത്തിലെ വിസ്മയം ഇന്ന് രാത്രി 08.19 മുതല്‍...ഇനി കാണണമെങ്കില്‍ കാത്തിരിക്കണം 2053 വരെ

ആകാശത്തിലെ വിസ്മയങ്ങള്‍ എന്നും മനുഷ്യന് കൗതുകമാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളും അവയുടെ ഭ്രമണവും സ്ഥാനവും എല്ലാം ചേര്‍ന്ന് എന്നും ആകാശം അതിശയിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരത്തിലൊരു അതിശയത്തിനാണ് ഇന്നു രാത്രി അതായത് 2020 ഒക്ടോബര്‍ 31ന് നമ്മള്‍ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്. അപൂര്‍വ്വമെന്നു തന്നെ വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഈ കാഴ്ച ചന്ദ്രന്‍റേതാണ്. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു മാസത്തില്‍ തന്നെ രണ്ടാമത്തെ പൂര്‍ണ്ണ ചന്ദ്രന്‍ ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണത്.

ബ്ലൂ മൂണ്‍ എന്നാല്‍ നീലനിറത്തിലുള്ള ചന്ദ്രന്‍ എന്നാണോ?

ബ്ലൂ മൂണ്‍ എന്നാല്‍ നീലനിറത്തിലുള്ള ചന്ദ്രന്‍ എന്നാണോ?

ബ്ലൂ മൂണ്‍ എന്നു കേള്‍ക്കുമ്പോള്‍ നീലനിറത്തിലുള്ള ചന്ദ്രന്‍ എന്നാണ് എന്ന് സംശയം തോന്നുക സ്വാഭാവീകമാണ്. എന്നാല്‍ നീലനിറത്തില്‍ ആകാശത്തില്‍ ചന്ദനെ കാണുന്നതല്ല ബ്ലൂ മൂണ്‍. നീലനിറവുമായി ഈപ്രതിഭാലത്തിനു ഒരു ബന്ധവും കണ്ടെത്തുവാന്‍ സാധിക്കുകയുമില്ല. ഒരു കലണ്ടര്‍ മാസത്തില്‍ തന്നെ ആകാശത്തില്‍ രണ്ടു തവണ പൂര്‍ണ്ണ ചന്ദ്രന്മാരുദിച്ചുയരുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. രണ്ടാമത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്നു വിളിക്കുന്നത്.

അപൂര്‍വ്വമായി മാത്രം

അപൂര്‍വ്വമായി മാത്രം

അപൂര്‍വ്വമായി മാത്രമാണ് ബ്ലൂ മൂണ്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്. അതായത് ഒരു മാസത്തില്‍ രണ്ടു പൗര്‍ണ്ണമി നടക്കുവാന്‍ സാധ്യതകളുണ്ടെങ്കിലും മിക്കപ്പോഴും അങ്ങനെ വരാറില്ല. ചാന്ദ്ര കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും തമ്മിലുള്ല ചില വ്യത്യാസങ്ങളാണ് ഇതിനു കാരണം. ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് ഒരു പൂര്‍ണ്ണചന്ദ്രനില്‍ നിന്ന് മറ്റൊരു പൗര്‍ണ്ണമിയിലേക്കുള്ള ദൂരം 29.5 ദിവസമാണ്. . കൃത്യമായി പറഞ്ഞാല്‍, 29 ദിവസം, 12 മണിക്കൂര്‍, 44 മിനിറ്റ്, 38 സെക്കന്‍ഡ്. എന്നാല്‍ ലോകം മുഴുവന്‍ പിന്തുടരുന്ന , ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് മാസത്തിന്റെ ദൈര്‍ഘ്യം 28 മുതല്‍ 31 ദിവസം. അതിനാല്‍ പൗര്‍ണ്ണമി ഒരു മാസത്തില്‍ രണ്ടുതവണ സംഭവിക്കാം,

ഒക്‌ടോബര്‍ 31ന് കാണാം

ഒക്‌ടോബര്‍ 31ന് കാണാം

2020 ഒക്‌ടോബര്‍ 31ന് ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ ബ്ലൂ മൂണ്‍ സംഭവിക്കുവാന്‍ പോകുന്നത്. ഒക്ടോബര്‍ 31 ന് രാത്രി 8.19 ന് ആണ് പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുന്നത്. ഒക്ടോബര്‍ 2നായിരുന്നു ഈ മാസം ആദ്യത്തെ പൂര്‍ണ്ണചന്ദ്രന്‍ വന്നത്.
30 ദിവസങ്ങളുള്ള ഒരു മാസത്തിലെ അവസാന ബ്ലൂ മൂണ്‍ സംഭവിച്ചത് 2007 ജൂണ്‍ 30 നാണ്.

 ഇനി കാണാന്‍

ഇനി കാണാന്‍

ഇനി ഒരു ബ്ലൂ മൂണ്‍ കാണണമെങ്കില്‍ 2023 വരെ കാത്തിരിക്കണം. 31 ദിവസം വരുന്ന മാസത്തില്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത് 2023 ഓഗസ്റ്റ് 31 നായിരിക്കും. 30 ദിവസങ്ങളുള്ള ഒരു മാസത്തിലെ അവസാന ബ്ലൂ മൂണ്‍ സംഭവിച്ചത് 2007 ജൂണ്‍ 30 നാണ്. അടുത്തത് 2050 സെപ്റ്റംബര്‍ 30 ന് ആയിരിക്കും.

കാണുവാന്‍

കാണുവാന്‍

സാധാരണ പൗര്‍ണ്ണമികള്‍ നമുക്ക് കാണുന്നതുപോലെ തന്നെ ഇതും കാണാം. മേഘാവൃതമായ ആകാശം അല്ലെങ്കില്‍ എല്ലായി‌ത്തും ഇത് കൃത്യമായി ദൃശ്യമാകും.

ലോകടൂറിസം ഭൂപടത്തിലേക്ക് കെവാദിയയും... സന്ദര്‍ശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകള്‍ലോകടൂറിസം ഭൂപടത്തിലേക്ക് കെവാദിയയും... സന്ദര്‍ശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകള്‍

രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍

രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍


തീര്‍ത്തും അപൂര്‍വ്വമെന്നു ഈ പ്രതിഭാസത്തെ വിളിക്കുവാന്‍ സാധിക്കില്ല. കണക്കുകളമുസരിച്ച് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നുണ്ട്. മാസത്തിന്റെ തു‌ടക്കത്തില്‍ ഒരു പൗര്‍ണ്ണമി ഉള്ളപ്പോഴാണ് മിക്കപ്പോഴും ബ്ലൂ മൂണ്‍ സംഭവിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പിന്തു‌ടരുന്നതിനാല്‍ ഇത് ന‌ടക്കാറില്ല. കാരണം, തുടര്‍ച്ചയായ രണ്ട് പൂര്‍ണ്ണചന്ദ്രനുകള്‍ക്ക് ഇടയിലെ സമയം ഏകദേശം 29.5 ദിവസമാണ്. ഗ്രീഗോറിയന്‍ കലണ്ടറുകളില്‍ ഇത് കുറവാണ്.

കടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറകടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറ

ഡബിള്‍ ബ്ലൂ മൂണും ബ്ലാക്ക് മൂണും

ഡബിള്‍ ബ്ലൂ മൂണും ബ്ലാക്ക് മൂണും

ബ്ലൂ മൂണിനൊപ്പം തന്നെ അറിയേണ്ട രണ്ട കാര്യങ്ങളാണ് ഡബിള്‍ ബ്ലൂ മൂണും ബ്ലാക്ക് മൂണും. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് സാധാരണ ഗതിയില്‍ ഫെബ്രുവരി മാസങ്ങളില്‍ ബ്ലൂ മൂണ്‍ സംഭവിക്കാറേയില്ല. ചിലപ്പോഴാവട്ടെ ഫെബ്രുവരിയില്‍ പൗര്‍ണ്ണമി തന്നെയുണ്ടാവാറില്ല. ഇതിനെയാണ് ജ്യോതിശാസ്ത്രത്തില്‍ ബ്ലാക്ക് മൂണ്‍ എന്നു പറയുന്നത്.

ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ ഓരോ ബ്ലൂ മൂണ്‍ വീതം നടന്നാലും ഫെബ്രുവരിയില്‍ പൂര്‍ണ്ണചന്ദ്രനെ കാണാനാവില്ല. ഡബിള്‍ ബ്ലൂ മൂണ്‍ എന്നാണ് ഇതറിയപ്പെടുന്നത്. അപൂര്‍വ്വമായാണ് ഡബിള്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്. . 2018ലാണ് 'ഡബിള്‍ ബ്ലൂ മൂണ്‍' പ്രതിഭാസം അവസാനമായി ദൃശ്യമായത്. അടുത്തത് ഇനി 19 വര്‍ഷത്തിനുശേഷം 2037ല്‍ ദൃശ്യമാകും.ഒരു നൂറ്റാണ്ടില്‍ മൂന്നോ അഞ്ചോ തവണ മാത്രമേ ഇത് നടക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്.

കുറുമ്പാലക്കോട്ട മുതല്‍ ചിത്കുല്‍ വരെ..യാത്ര തുടങ്ങാന്‍ സമയമായികുറുമ്പാലക്കോട്ട മുതല്‍ ചിത്കുല്‍ വരെ..യാത്ര തുടങ്ങാന്‍ സമയമായി

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ലകേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

Read more about: interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X