Search
  • Follow NativePlanet
Share
» »21 വർഷമെടുത്തു നിർമ്മിച്ച ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം

21 വർഷമെടുത്തു നിർമ്മിച്ച ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം

ബ്രഹ്മപുത്ര നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ബോഗിബീല്‍ റെയിൽ റോഡ് പാലത്തിന്‍റെ വിശേഷങ്ങൾ...

500 കിലോമീറ്റർ ദൂരം ഒരു പാലത്തിൻറെ വരവോടെ വെറും 100 കിലോമീറ്ററായി കുറയുന്നു...നീണ്ട 21 വർഷങ്ങൾ നിർമ്മാണം പൂർത്തിയാക്കുവാനെടുത്തുവെങ്കിലും ആസാമിലെ റെയില്‍-റോഡ്‌ പാലമായ ബോഗിബീല്‍ വടക്കു കിഴക്കൻ ഇന്ത്യയിലെ ഒരു താരം തന്നെയാണ്. ബ്രഹ്മപുത്ര നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ബോഗിബീല്‍ റെയിൽ റോഡ് പാലത്തിന്‍റെ വിശേഷങ്ങൾ...

ബോഗിബീല്‍ റെയിൽ റോഡ് പാലം

ബോഗിബീല്‍ റെയിൽ റോഡ് പാലം

ആസാമിലെ അത്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കുവാൻ പറ്റിയ ഒരു നിർമ്മിതിയാണ് ബ്രഹ്മപുത്ര നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ബോഗിബീല്‍ റെയിൽ റോഡ് പാലം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം എന്ന വിശേഷണവും ഇതിനു സ്വന്തമാണ്.

PC: PTI

നീണ്ട 21 വർഷമെടുത്ത നിർമ്മിതി

നീണ്ട 21 വർഷമെടുത്ത നിർമ്മിതി

നീണ്ട 21 വർഷങ്ങളാണ് ഈ പാലം പണിപൂർത്തിയാക്കുവാനെടുത്തത്. 1985 ൽ ഇതിന്‍റെ നിർമ്മാണത്തിനുള്ള ആലോചനങ്ങൾ തുടങ്ങിയെങ്കിലും 1997 ലാണ് രൂപരേഖ തയ്യാറാകുന്നതും 1998ലാണ് നിർമ്മാണത്തിന് അനുമതി ലഭിക്കുന്നതും. 2002 ൽ തറക്കല്ലിട്ട് നിർമ്മാണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയിരുന്നില്ല, പിന്നീട് 21 വർഷത്തിനു ശേഷം 2008ലാണ് ഇതിന്‍റെ ഉദ്ഘാടനം നടന്നത്.

PC:wikipedia

പ്രത്യേകതകളിങ്ങനെ

പ്രത്യേകതകളിങ്ങനെ

ഏറെ പ്രത്യേകതകൾ ഉള്ളതാണ് ബോഗിബീല്‍ റെയിൽ റോഡ് പാലം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലവും ഏഷ്യയിലെ രണ്ടാമത്തെ നീളം കൂടിയ റെയിൽ റോഡ് പാലവും ഇത് തന്നെയാണ്. യൂറോപ്യൻ മാതൃകയിൽ പൂര്‍ണ്ണമായും വെല്‍ഡ് ചെയ്ത് നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന്‍റെ മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയിൽപാതയുമാണ് ഉള്ളത്. 4.94 കിലോമീറ്റർ നീളം ഇതിനുണ്ട്. ഭൂമി കുലുക്കത്തിന് സാധ്യതയുള്ള ഒരു പ്രദേശത്ത് നിർമ്മിച്ചിരിക്കുന്നതിനാൽ അതിനെ തടുക്കുന്ന രീതിയിലുള്ള കാര്യങ്ങളും നിർമ്മാണ സമയത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ഫിക്ടർ സ്കെയിലിൽ ഏഴ് വരെ അടയാളപ്പെടുത്തുന്ന ഭൂകമ്പങ്ങളെ ഈ പാലത്തിന് നേരിടാനാവും.
ബ്രഹ്മപുത്ര നദിയിൽ നിന്നും 32 മീറ്റർ ഉയരത്തിലുള്ള ഈ പാലം ഡെന്മാർക്കിനെയും സ്വീഡനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻ നിന്നുമാണ് മാതൃക ഉൾക്കൊണ്ടത്.

500 കിലോമീറ്ററില്‍ നിന്നും 100 കിലോമീറ്ററിലേക്ക്

500 കിലോമീറ്ററില്‍ നിന്നും 100 കിലോമീറ്ററിലേക്ക്

ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ വരവോടെ ധേമാജിയില്‍നിന്ന്‌ ദീബ്രുഗഡിലേക്കുള്ള ദൂരം 500 കിലോമീറ്ററില്‍നിന്ന്‌ 100 കിലോമീറ്ററായി കുറയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ മറ്റു പല പ്രദേശങ്ങളിലേക്കും സഞ്ചരിക്കുവാനുള്ള ദൂരത്തിനും വലിയ കുറവുണ്ടാകും. അസാമിലെ ടിൻസുക്യയിൽ നിന്നും അരുണാചലിലെ നഹർലഗൂണിലേക്കുള്ള ട്രെയിൻ യാത്ര സമയം പത്തു മണിക്കൂറിലധികമാണ് കുറയുന്നത്.
ദിബ്രുഗഡിൽ നിന്നും ചൈനയുടെ അതിർത്തി വരെയുള്ള 600 കിലോമീറ്റര്‍ ദൂരത്തില്‍ ഏറിയ പങ്കും വളഞ്ഞും പുളഞ്ഞും യാത്ര ദുഷ്കരമാക്കുന്ന പാതയായിരുന്നു. ഈ ദൂരം പാലത്തിന്‍റെ വരവോടെ 100 കിലോമീറ്ററിൽ താഴെയായാണ് കുറയുന്നത്.

 5920 കോടി രൂപ മുതല്‍മുടക്കിൽ

5920 കോടി രൂപ മുതല്‍മുടക്കിൽ

1767 കോടി രൂപ മുതൽമുടക്ക് കണക്കുകൂട്ടിയാണ് പാലത്തിന്റെ
നിർമ്മാണം തുടങ്ങുന്നത്. നിർമ്മാണത്തിന് വർഷങ്ങൾ വേണ്ടിവന്നപ്പോൾ 3230 പകയിരുത്തുകയും നിർമ്മാണം പൂർത്തിയാപ്പോൾ ചിലവ് 5920 രൂപ എത്തുകയും ചെയ്തു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ദിബ്രുഗഡിനെയും ധേമാജിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ആസാം- അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത 15 വഴിയാണ് ദിബ്രുഗഡിനെയും ധേമാജിയെയും റോഡ് ബന്ധിപ്പിക്കുന്നത്.

തീവണ്ടി യാത്രയുടെ ഭംഗി അറിയാൻ ഈ റൂട്ടുകൾതീവണ്ടി യാത്രയുടെ ഭംഗി അറിയാൻ ഈ റൂട്ടുകൾ

കാവേരി ഒഴുകുന്ന വഴിയേ ഒരു യാത്ര!!കാവേരി ഒഴുകുന്ന വഴിയേ ഒരു യാത്ര!!

ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

Read more about: assam road bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X