Search
  • Follow NativePlanet
Share
» »സ്റ്റീൽ സിറ്റിയുടെ കഥ..ഈ നാടിന്റെയും!!

സ്റ്റീൽ സിറ്റിയുടെ കഥ..ഈ നാടിന്റെയും!!

ജാർഖണ്ഡിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരിക്കുമ്പോഴും പ്രകൃതിയോട് ചേർന്നു നില്‍ക്കുന്ന അന്തരീക്ഷമാണ് ഇവിടുത്തേത്. ബൊക്കാറോയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ നോക്കാം

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഇടമാണ് ജാർഖണ്ഡിലെ ബൊകാറോ. കെട്ടിലും മട്ടിലും ഒക്കെ ഒരു വൻ വ്യവസായ നഗരം ആണെങ്കിലും വിനോദ സഞ്ചാര രംഗത്ത് ജാർഖണ്ഡിന്റെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നുകൂടിയാണ് ഇവിടം. ദാമോദർ നദിയുടെ തീരത്ത്, പരശ്നാഥ് മലനിരകളിലായി സ്ഥിതി ചെയ്യുന്ന ബൊകാറോ വ്യത്യസ്തമായ അനുഭവങ്ങൾ നല്കുന്ന ഇടമാണ്. ജാർഖണ്ഡിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരിക്കുമ്പോഴും പ്രകൃതിയോട് ചേർന്നു നില്‍ക്കുന്ന അന്തരീക്ഷമാണ് ഇവിടുത്തേത്. ബൊക്കാറോയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ നോക്കാം...

ബൊക്കാറോ

ബൊക്കാറോ

ജാർഖണ്ഡിന്റെ അഭിമാനം എന്നു വിളിക്കപ്പെടുന്ന ഇടമാണ് ബൊക്കാറോ. സമുദ്ര നിരപ്പിൽ നിന്നും 210 മീറ്റർ ഉയരത്തിൽ ദാമോദർ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം 1991 ലാണ് സ്ഥാപിതമാകുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാണ് ഇവിടുത്തെ പ്രത്യേകത.

PC:Neelabh2007

ബൊക്കാറോ സ്റ്റീൽ പ്ലാന്റ്

ബൊക്കാറോ സ്റ്റീൽ പ്ലാന്റ്

ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട സ്റ്റീൽ പ്ലാന്റാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇന്ത്യയിലെ എന്നല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തിനാവശ്യമായ സ്റ്റീലിൻറെ പകുതിയും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളിൽ മിക്കവരും സ്റ്റീൽ പ്ലാന്‍റ് സന്ദർശിച്ച് മാത്രമേ തിരികെ പോകാറുള്ളൂ.

PC: Cinders blu

ഗർഗാ ഡാം

ഗർഗാ ഡാം

ബൊക്കാറോ നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗർഗാ അണക്കെട്ടാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. സ്റ്റീൽ പ്ലാന്റിലേക്ക് ആവശ്യമായ ജലത്തിനു പുറമേ നഗരത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശവും ഇതിന്റെ നിർമ്മാണത്തിനു പിന്നിലുണ്ട്. ഗർഗാ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇത് ഗര്‍ഗാ അണക്കെട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു എൻജിനീയറിങ്ങ് വിസ്മയയം കൂടിയാണ് ഈ അണക്കെട്ട്.

PC:SuLTan0203

പരശ്നാഥ് ഹിൽസ്

പരശ്നാഥ് ഹിൽസ്

ജൈനമതവിശ്വാസികളുടെ തീർഥാടന കേന്ദ്രമാണ് ബൊക്കാറോയിലെ പരശ്നാഥ ഹിൽസ്. ശ്രീ സാം സിക്കാർ തീർഥ് എന്ന ജൈനവിശ്വാസികൾക്കിടയിൽ അറിയപ്പെടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 1350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ജൈനമതത്തിലെ 23-ാം തീർഥങ്കരൻ ഇവിടെ വെച്ച് മരണം വരിച്ചു എന്നു വിശ്വസിക്കുന്നതിനാൽ ഇവരുടെ വലിയൊരു തീർഥാടന കേന്ദ്രം കൂടിയാണിത്.

PC:CaptVijay

 സിറ്റി പാർക്ക്

സിറ്റി പാർക്ക്

ജാപ്പനീസ് വാസ്തുവിദ്യ അനുസരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്ന മനോഹരമായ ഒരു ഉദ്യാനമാണ് ഇവിടുത്തെ സിറ്റി പാർക്ക്. നഗരത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നു കൂടിയായ ഇവിടെ കൃത്രിതമ തടാകവും കാണുവാൻ സാധിക്കും. ഇതിനോട് ചേർന്നു ആ അടുത്ത കാലത്തായി തുറന്നു കൊടുത്ത ഒരു പൂന്തോട്ടവും സ്ഥിതി ചെയ്യുന്നു. എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന വസന്ത മേളയ്ക്ക് ആതിഥ്യം വഹിക്കുന്നതും ഇതേ പാർക്കാണ്.

PC:Vsvinaykumar2

 റാം മന്ദിർ

റാം മന്ദിർ

ബൊക്കാറോയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തെ റാം മന്ദിർ. ശ്രീ രാമന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം നഗരത്തിനു നടുവിലാണുള്ളത്. ഈ ക്ഷേത്രത്തിന്റെ ചുറ്റും നിരവധി മറ്റു ക്ഷേത്രങ്ങൾ കാണാം.

PC:SuLTan0203

Read more about: jharkhand dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X