Search
  • Follow NativePlanet
Share
» »ബോളിവുഡിലെ യാത്രാസിനിമകളിലൂടെ ഒരു സഞ്ചാരം

ബോളിവുഡിലെ യാത്രാസിനിമകളിലൂടെ ഒരു സഞ്ചാരം

ഇതാ നമ്മുടെ രാജ്യത്തിന്‍റെ ഭംഗി കാണിക്കുന്ന കുറച്ച് ബോളിവുഡ് സിനിമകള്‍ പരിചയപ്പെടാം.

ലോകത്തില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ രാജ്യമേതെന്ന് ചോദിച്ചാല്‍ അവസാനമായിരിക്കും നമ്മുടെ രാജ്യം കടന്നു വരിക. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതുപോലെ തായ്ലന്‍ഡും സ്വിറ്റ്സര്‍സാന്‍ഡുമൊക്കെയായി വന്നുടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങള്‍. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുള്ള നമ്മുടെ രാജ്യം അങ്ങനെ പെട്ടന്നൊന്നും കണ്ടുതീര്‍ക്കുവാനാവില്ല. ആഴ്ചകളോളം കറങ്ങിയടിച്ചു കണ്ടുതീര്‍ക്കുവാനുള്ള കാഴ്ചകളുണ്ട് ഓരോ ജില്ലയിലും. നാട്ടിലെ അപൂര്‍വ്വങ്ങളായ ചില കാഴ്ചകളൊക്കെ പല സിനിമകളിലും നമ്മള്‍ കണ്ടി‌ട്ടുമുണ്ട്. മിക്കപ്പോഴും സ‍ഞ്ചാരികള്‍ക്ക് യാത്ര ചെയ്യുവാന്‍ പ്രേരണ നല്കുന്നവ കൂടിയാണാ ചില സിനിമകള്‍. ചാള്‍ളി മീശപ്പുലിമലയും അനാര്‍ക്കലി ലക്ഷദ്വീപും ഒക്കെ നമ്മുടെ മനസ്സില്‍ കയറ്റിയതുപോലെ ബോളിവുഡ് സിനിമകളും ചിത്ര സഞ്ചാരത്തിനു സാധ്യതകളൊരുക്കുന്നുണ്ട്.
ഇതാ നമ്മുടെ രാജ്യത്തിന്‍റെ ഭംഗി കാണിക്കുന്ന കുറച്ച് ബോളിവുഡ് സിനിമകള്‍ പരിചയപ്പെടാം.

എ പാസേജ് ടു ഇന്ത്യ

എ പാസേജ് ടു ഇന്ത്യ

വെള്ളിത്തിരയില്‍ ഇന്ത്യയുടെ ഭംഗി മനോഹരമായി പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 1984 ല്‍ പുറത്തിറങ്ങിയ എ പാസേജ് ടു ഇന്ത്യ. രണ്ടു ബ്രിട്ടീഷ് യുവതികളും ഒരു ഇന്ത്യക്കാരനും നടത്തുന്ന യാത്രയുടെ കഥയാണ് സിനിമ പറയുന്നത്. ഇ എം. ഫോര്‍സ്റ്ററുടെ ഇതേ പേരില്‍ നിന്നള്ള പുസ്തകം ആധാരമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഡേവിഡ് ലീനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
1920 കളിലെ ബീഹാറിലെ ബന്ഡകിപൂര്‍ എന്ന ശാന്ത ഗ്രാമത്തെ ചുറ്റിയാണ് കഥ നടക്കുന്നത്. ജഹനാബാദിലെ ബരാബര്‍ ഗുഹയും ഇതില്‍ കടന്നു വരുന്നുണ്ട്യ

യേ ജവാനി ഹേ ദീവാനി

യേ ജവാനി ഹേ ദീവാനി

ബോളിവുഡില്‍ ഇറങ്ങിയതില്‍ ഏറ്റവും വൈബ്രന്‍റായി യാത്രകളെ കാണിക്കുന്ന ഒരു സിനിമയാണ് യേ ജവാനി ഹേ ദീവാനി. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഈ സിനിമ ബണ്ണിയുടെയും നൈനയുടെയും യാത്രകളെയാണ് കാണിക്കുന്നത്. യാത്രകള്‍ നമുക്ക് എത്രയേറെ സന്തോഷം നല്കുന്നു എന്നു പറയുന്ന ഈ സിനിമയില്‍ രണ്‍ബീര്‍ കപൂറും ദിപിക പദുക്കോണുമാണ് മുഖ്യവേഷങ്ങളിലെത്തിയിരിക്കുന്നത്. മണാലി, ഉദയ്പൂര്‍, ഗുല‍മാര്‍ഗ്, പഹല്‍ഗാം, ശ്രീനഗര്‍ തുടങ്ങിയ ഇടങ്ങളെയെല്ലാം സിനിമയില്‍ കാണിക്കുന്നു.

ഹൈവേ

ഹൈവേ

യാത്ര ഒരു പ്രധാന തീം ആയി വരുന്നുണ്ടെങ്കിലും മറ്റൊരു വിഷയത്തെ കേന്ദ്രീകരിച്ചാണ് ഹൈവേ ഒരുക്കിയിട്ടുള്ളത്. സിനിമയല്ല, ഇതൊരു ആത്മാക്കളുടെ യാത്രയാണ് എന്നാണ് നിരൂപകര്‍ പറയുന്നത്. ഹിമാചല്‍ പ്രദേശിലെ സാംഗ്ലയിലേക്ക് ഡെല്‍ഹിയില്‍ നിന്നുള്ള യാത്രയാണ് ഇതിലുള്ളത്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതു പോലെ ആരു വാലിയുടെയും ചന്ദന്‍വാരിയുടെയും പഹല്‍ഗാമിന്‍റെയും കാശിമീരിന്‍റെയും സൗന്ദര്യം ഹൈവേ കാണിച്ചു തരുന്നു. മലനിരകളുടെ ഭംഗി മുതല്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഗുജറാത്തിലെ ഉപ്പുപാടങ്ങള്‍ വരെ വ്യത്യസ്തമായ അനുഭവമാണ് ഹൈവേയിലുടെ സിനിമ കാണുന്നവര്‍ക്ക് ലഭിക്കുക.

 ദില്‍ ചാഹ്താ ഹേ‌

ദില്‍ ചാഹ്താ ഹേ‌

ബോളിവുഡിലെ ട്രാവല്‍ സിനിമകളുടെ ലിസ്റ്റില്‍ ആദ്യം തന്നെ സ്ഥാനം നേടിയിട്ടുള്ളതാണ് ദില്‍ ചാഹ്താ ഹേ‌. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഈ സിനിമയോളം ഭംഗിയില്‍ ഗോവയിലെ ബീച്ചുകളെ മറ്റൊരു സിനിമയും കാണിച്ചു തന്നിട്ടില്ല. കോളേജിനു ശേഷം ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഇതില്‍ പറയുന്നത്.

ശുദ്ധ ദേശി റൊമാന്‍സ്

ശുദ്ധ ദേശി റൊമാന്‍സ്


2013 ല്‍ ആണ് മശുദ്ധ ദേശി റൊമാന്‍സ്
2013 ല്‍ ആണ് മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത കോമഡി സിനിമായ ശുദ്ധ് ദേശി റൊമാന്‍സ് പുറത്തിറങ്ങുന്നത്. കോമഡിയോ‌ടൊപ്പം തന്നെ യാത്രയും ഇതില്‍ പറയുന്നുണ്ട്. ജയ്പ്പൂരിലെ മാര്‍ക്കറ്റുകളും ജോധ്പൂരും കോട്ടകളും എല്ലാം സിനിമയില്‍ അങ്ങിങ്ങായി കടന്നു വരുന്നുണ്ട്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂരാണ് പ്രധാന ലൊക്കേഷന്‍.
നീഷ് ശര്‍മ്മ സംവിധാനം ചെയ്ത കോമഡി സിനിമായ ശുദ്ധ് ദേശി റൊമാന്‍സ് പുറത്തിറങ്ങുന്നത്. കോമഡിയോ‌ടൊപ്പം തന്നെ യാത്രയും ഇതില്‍ പറയുന്നുണ്ട്. ജയ്പ്പൂരിലെ മാര്‍ക്കറ്റുകളും ജോധ്പൂരും കോട്ടകളും എല്ലാം സിനിമയില്‍ അങ്ങിങ്ങായി കടന്നു വരുന്നുണ്ട്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂരാണ് പ്രധാന ലൊക്കേഷന്‍.

ജബ് വീ മെറ്റ്

ജബ് വീ മെറ്റ്


അപരിചിതരായ രണ്ടു പേര്‍ ട്രെയിന്‍ യാത്രയില്‍ കണ്ടു മുട്ടുന്നതും പിന്നീട് അവരുടെ ഒരുമിച്ചുള്ള യാത്രകളുമാണ് ജബ് വീ മെററ്. ഇംതിയാസ് അലി സംവിധാനം ചെയ്ത ഈ സിനിമ 2007 ലാണ് പുറത്തിറങ്ങുന്നത്. കരീന കപൂറും ഷാഹിദ് കപൂറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാത്ര അവരെ കൊണ്ടെത്തിക്കുന്ന റത്ലാമും മണാലിയും നഗ്ഗാറും ഒക്കെ സിനിമയില്‍ മനോഹരമായി കാണിച്ചിട്ടുണ്ട്.

 ചെന്നൈ എക്സ്പ്രസ്

ചെന്നൈ എക്സ്പ്രസ്

തെക്കേ ഇന്ത്യയുടെ മനോഹരമായ കാഴ്ചകള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ പകര്‍ത്തിയ ചുരുക്കം സിനിമകളിലൊന്നാണ് ചെന്നൈ എക്സ്പ്രസ്.
മൂന്നാര്‍, മീശപ്പുലിമല, ദൂത്സാഗര്‍ വെള്ളച്ചാട്ടം, രാമേശ്വരം തുടങ്ങിയ ഇടങ്ങളെല്ലാം ഇതില്‍ കാണിക്കുന്നുണ്ട്.

പത്ത് രാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെപത്ത് രാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെ

ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

Read more about: cinema lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X