Search
  • Follow NativePlanet
Share
» »കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ

നിഗൂഢതകൾ മിന്നിമറയുന്ന ഒരിടം..പകൽ മുഴുവനും ആഴനക്കമില്ലാതെ കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവിൽ രാത്രിയിൽ വിരുന്നെത്തുന്ന ജനാലയ്ക്ക് സമീപത്തെ മനുഷ്യരൂപം..കാറ്റിൽ പറക്കുന്ന കരിയില പോലും പേടിപ്പിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കാണില്ല. എന്തു ചോദ്യങ്ങൾക്കും ഉത്തരം തരുന്ന ഗൂഗിൾ പോലും കേരളത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമായി തിരഞ്ഞെടുത്തിരിക്കുന്ന ബോണക്കാടും അവിടുത്തെ പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവുമാണ് കഥയിലെ താരങ്ങൾ. സമ്പന്നമായ ഒരു എസ്റ്റേറ്റിന്റെ എല്ലാ പ്രൗഡിയോടും കൂടി നിലനിന്നിരുന്ന തലസ്ഥാനത്തെ ബോണക്കാട് എസ്റ്റേറ്റിന്റെയും ഇവിടുത്തെ ബംഗ്ലാവിന്റെയും കഥയിലേക്ക്

എവിടെയാണിത്

എവിടെയാണിത്

തിരുവനന്തപുരം നഗരത്തിൽ നിന്നും 61 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരിടമണ് ബോണക്കാട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു എസ്റ്റേറ്റിനെയും അവിടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു ബംഗ്ലാവുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടം

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടം

ഗൂഗിളിൽ മോസ്റ്റ് ഹോണ്ടഡ് പ്ലേസ് ഇൻ കേരള എന്നു കൊടുത്താൽ ആ ലിസ്റ്റിലേക്ക് ആദ്യം കയറിവരുന്ന ഇടമാണ് ബോണാക്കാട് ബംഗ്ലാവ്. തേയിലകൃഷിക്കായി ബ്രിട്ടീഷുകാർ ഒരുക്കിയെടുത്ത ഇവിടുത്തെ എസ്റ്റേറ്റും ബംഗ്ലാവും എങ്ങനെയാണ് ഒരു പ്രേതകഥയുടെ കേന്ദ്രമായതും സഞ്ചാരികെളെ പേടിപ്പിക്കുന്ന ഇടമായതും എന്നറിയുമോ?

ചരിത്രത്തിലേക്ക്‌

ചരിത്രത്തിലേക്ക്‌

നൂറ്റാണ്ടുകൾ പിന്നിലേക്ക് പോകേണ്ടി വരും ബോണാക്കാട് എസ്റ്റേറ്റിന്റെ ചരിത്രം അറിണമെങ്കിൽ. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ തേയിലത്തോട്ടം സ്ഥാപിക്കുന്നത്. 1850 കളിലാണ് ബ്രിട്ടീഷുകാർ ഈ എസ്റ്റേറ്റ് നിർമ്മിക്കുന്നത്. . 1414 ഏക്കർ സ്ഥലത്തായുള്ള എസ്റ്റേറ്റിൽ 110 ഏക്കറിൽ ഏലവും കൂടാതെ റബർ, ഗ്രാമ്പൂ, കശുമാവ്, ഏലം, തുടങ്ങിയവും കൃഷി ചെയ്തിരുന്നു. ബാക്കി മുഴുവനും തേയില തോട്ടമായിരുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുംകൊണ്ടുവന്ന തൊഴിലാളികളായിരുന്നു ഇവിടെയുണ്ടായിരുന്നത്.

ആദ്യ കാലങ്ങളിൽ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും പ്രേത കഥകളിൽ ഇടം പിടിക്കുവാൻ ഇവിടെ തേയിലത്തോട്ടത്തിനു നടുവിലെ ബംഗ്ലാവിന് അധികസമയം വേണ്ടി വന്നില്ല.

ബോണക്കാട് ബംഗ്ലാവ്

ബോണക്കാട് ബംഗ്ലാവ്

1951 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ബംഗ്ലാവാണ് കഥയിലെ നായകൻ. ബ്രിട്ടീഷുകാർ രാജ്യം വിട്ട് പോയിട്ടും എസ്റ്റേറ്റ് മാനേജരായിരുന്ന സായിപ്പ് പുതുതായി താമസത്തിന് നിർമ്മിച്ച വീടായിരുന്നു ഇത്. കുടുംബസമേതം സായിപ്പ് ഇവിടെ താമസം ആരംഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ 13 വയസ്സുള്ള മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെ കഥകൾ തുടങ്ങുകയാണ്.

25 ജിബി ബംഗ്ലാവ് എന്നാണ് ഇത് അറിയപ്പെടുന്നത്.

പാതിരാത്രിയിലെ ബഹളങ്ങൾ

പാതിരാത്രിയിലെ ബഹളങ്ങൾ

മകളുടെ മരണ ശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. എന്നാൽ ഈ കഥകൾക്കു പോലും വേണ്ടത്ര വിശ്വാസ്യതയില്ല എന്നതാണ് സത്യം. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു.

ഇംഗ്ലീഷ് സംസാരിച്ച നിരക്ഷര

ഇംഗ്ലീഷ് സംസാരിച്ച നിരക്ഷര

പണ്ട് വിറക് എടുക്കാനായി ഇവിടെ എത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രെ. പണ്ട് കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവളെ ബാധിച്ചതാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. എന്തുതന്നെയായാലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരണത്തിനു കീഴടങ്ങി എന്നാണ് കഥ.

എന്നാൽ ഇവിടെ വന്ന് രാത്രി മുഴുവൻ താനസിച്ച് ഒരു പ്രശ്നവുമില്ലാതെ മടങ്ങിയവരും ഒരുപാടുണ്ട്. ഇവിടുത്തെ പ്രദേശ വാസികളോട് ചോദിച്ചാലും അവർക്ക് ഇതുതന്നെയാണ് പറയുവാനുള്ളത്. ഇവിടുത്തെ ബംഗ്ലാവിലെ പ്രേതകളോ, ഇവിടെ എത്തി ആരെങ്കിലും മരിച്ചതായോ ഇവർക്ക് അറിയില്ല.

ബോണക്കാട് ബംഗ്ലാവും ക്രിസ്മുസ് ട്രീയും

ബോണക്കാട് ബംഗ്ലാവും ക്രിസ്മുസ് ട്രീയും

ബോണാക്കാട് അപ്പറിലുള്ള ബംഗ്ലാവിലേക്ക് കുറച്ചുദൂരം നടന്നാണ് എത്തേണ്ടത്.

ഇലപൊഴിയും മരങ്ങളുള്ള വഴിയേ നടന്ന് എത്തിച്ചേരുന്നത് ഒരു പഴയ പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവിന്റെ മുന്നിലേക്കാണ്. ബംഗ്ലാവിന്റെ മുറ്റത്ത് നിൽക്കുന്ന അത്യാവശ്യം വലുപ്പത്തിലുള്ള ഒരു ക്രിസ്തുമസ് ട്രീയാണ് ഇവിടുത്തെ ആദ്യകാഴ്ച അതുകടന്ന് മുന്നോട്ട് പോയാൽ ബംഗ്ലാവിൽ കയറാം. വാതിലുകളും ജനലുകളും ഒന്നു കാണാനില്ല. ആർക്കും എപ്പോൾ േവണമെങ്കിലും കയറിയിറങ്ങാവുന്ന ഇവിടെ പശുക്കളാണ് സ്ഥിരമായി വരുന്നവർ.

ബോണക്കാടിന്‍റെ മുഴുവൻ ഭംഗിയും അഗസ്ത്യാർകൂടത്തിന്റെ ദൂരക്കാഴ്ചകളും ഏറ്റവും വന്നായി ആസ്വദിക്കുവാൻ പറ്റിയ തരത്തിലാണ് ഈ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിൻറെ മുറ്റത്ത് നിന്നാൽ പേപ്പാറ അണക്കെട്ടിന്റെയും ബോണക്കാടിന്റെയും ഒക്കെ കിടിലൻ കാഴ്ചകളും കാണാം.

ഇത് കൂടാതെ ബംഗ്ലാനി‍റെ പിന്നിലും പരിസരങ്ങളിലുമായി വേറെയും കുറേ കെട്ടിടങ്ങളും ചെറിയ ചെറിയ വീടുകളും കാണാം.

PC:Muhammed Suhail

ബോണാക്കാട് വെള്ളച്ചാട്ടം

ബോണാക്കാട് വെള്ളച്ചാട്ടം

വിതുരയിൽ നിന്നും ബോണാക്കാടിന് വരുന്ന വഴി ചെക്പോസ്റ്റ് കഴിഞ്ഞാണ് വനത്തിന്റെ നടുവിലായുള്ള ബോണക്കാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം കൂടിയാണ് കാടിനു നടുവിലെ ഈ വെള്ളച്ചാട്ടം. സർക്കാർ മേൽനോട്ടത്തിലുള്ള ഒരു പശു ഫാമും ഈ വഴിയിലുണ്ട്.

PC:Suniltg

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ആർക്കും എപ്പോൾ വേണമെങ്കിലും എത്തിപ്പെടുവാൻ പറ്റിയ ഒരിടമല്ല ഇത്. വനംവകുപ്പ് അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയോട് കൂടി മാത്രം ഇവിടേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുക. എന്നാൽ കെഎസ്ആർടിസി ബസുകൾക്കു ഇവിടേക്ക് പോകുന്നതിന് മുൻകൂട്ടിയുള്ള അനുമതിയുടെ ആവശ്യമില്ല. വിതുര സ്റ്റാൻഡിൽ നിന്നുമാണ് ബസുകൾ പുറപ്പെടുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തിരുവനന്തപുരം നഗരത്തിൽ നിന്നും 61 കിലോമീറ്റർ അകലെയാണ് ബോണാക്കാട്. .വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. ഇവിടെ നിന്നും പൊന്മുടിയിലേക്ക് കിലോമീറ്ററാണുള്ളത്.വിധുര-പൊന്മുടി റൂട്ടിൽ വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ ദൂരം പോന്നാൽ ഇവിടെ എത്താം.

തിരുവനന്തപുരത്തെ ആരും അറിയാത്ത ഇടങ്ങൾ

കേരളത്തിലെ പേടിപ്പിക്കുന്ന പ്രേതക്കഥകൾ!!

നട്ടുച്ചയ്ക്ക് പോലും വെയിലെത്താത്ത ഒരു നാടും അവിടുത്തെ പാലൊഴുകുന്ന നദിയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more