Search
  • Follow NativePlanet
Share
» »ചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം

ചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം

സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവിനെ ആരാധിക്കുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ ചെറുതിരുനാവായ്ക്ക് സമീപമുള്ള തവനൂര്‍ ബ്രഹ്മ ക്ഷേത്രം

ഭാരത ചരിത്രത്തില്‍ തന്നെ നോക്കിയാല്‍ അത്യപൂര്‍വ്വമാണ് ബ്രഹ്മ ക്ഷേത്രങ്ങള്‍. സങ്കല്പമെന്ന നിലയില്‍ ബ്രഹ്മ പ്രതിഷ്ഠയുണ്ടെങ്കിലും പൂര്‍ണ്ണമായും ബ്രഹ്മാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ വിരലിലെണ്ണാവുന്നവയാണ്. അതില്‍തന്നെ ത്രിമൂര്‍ത്തികളും ഒരുമിച്ച് വാഴുന്ന ക്ഷേത്രം ഏറിയാല്‍ രണ്ടോ അല്ലെങ്കില്‍ മൂന്നോ മാത്രമേയുള്ളൂ. ഇതിനോ‌‌ട് ചേര്‍ത്തു വായിക്കുവാന്‍ സാധിക്കുന്ന പുരാണ കഥകള്‍ ധാരാളമുണ്ട‌്. എന്തായാലും സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവിനെ ആരാധിക്കുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ ചെറുതിരുനാവായ്ക്ക് സമീപമുള്ള തവനൂര്‍ ബ്രഹ്മ ക്ഷേത്രം. ക്ഷേത്ര വിശേഷങ്ങളിലേക്കും പ്രത്യേകതകളിലേക്കും!!

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

ത്രിമൂർത്തികളായ ബ്രഹ്മ,വിഷ്ണു,മഹേശ്വരൻ ദർശന ഒരുമിച്ച് സാധ്യമായ ക്ഷേത്രമാണ് തവനൂര്‍ ബ്രഹ്മ ക്ഷേത്രം. ഭാരതപ്പുഴയുടെ പുരാണങ്ങളും ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തിനുമുണ്ട്. വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടാതെ കിടക്കുന്ന ഈ ബ്രഹ്മ ക്ഷേത്രത്തിന് വേറെയും പ്രത്യേകതകളുമുണ്ട്.
നിത്യപൂജയുള്ള ബ്രഹ്മ ക്ഷേത്രങ്ങളില്‍ ഒന്നും ഇതാണ്.

നാലുമുഖമുള്ള ബ്രഹ്മാവ്

നാലുമുഖമുള്ള ബ്രഹ്മാവ്

ഇവിടുത്തെ പ്രതിഷ്ഠയ്ക്കും പ്രത്യേകതകള്‍ ഏറെയുണ്ട്.

വിഷ്ണുവിന്‍റെ നാഭിയിൽ നിന്നും വിരിഞ്ഞ താമരയിൽ ഇരിക്കുന്ന ബ്രഹ്മ വിഗ്രഹമാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ആ ബ്രഹ്മാവിന് നാലു മുഖങ്ങളുണ്ട്. അപൂര്‍വ്വ വിഗ്രഹമെന്നു ഇതിനെ വിശേഷിപ്പിക്കുവാന്‍ കാരണമിതാണ്, ഇവിടുത്തെ പൂര്‍ണ്ണമായ പ്രതിഷ്ഠാ രൂപം ഗുരുവായൂര്‍ കണ്ണന്റെ ശ്രീകോവിലിനു പിന്നിലെ ചുറ്റമ്പലത്തിന്റെ ഭിത്തിയിൽ നിർമ്മിത്തിരിക്കുന്ന അനന്തശായിയായ ദേവരൂപമാണ്. എന്നാല്‍ വിശ്വാസികള്‍ക്ക് ഇത്രയും രൂപം കാണുവാന്‍ സാധിക്കില്ല. താമരയില്‍ ഇരിക്കുന്ന ബ്രഹ്മാവിന്‍റെ രൂപം മാത്രമാണ് വിശ്വാസികള്‍ക്ക് ശ്രീകോവിലിനു പുറത്തേയ്ക്ക് കാണുവാന്‍ സാധിക്കുക. കിഴക്ക് ദര്‍ശനമായാണ് പ്രതിഷ്ഠയുള്ളത്.

വിശ്വാസം ഇങ്ങനെ

വിശ്വാസം ഇങ്ങനെ

പ്രളയകാലം മുതല്‍ത്തന്നെ ഉണ്ട‌് എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്. ഇവിടുത്തെ പ്രതിഷ്ഠ നടത്തിത് ഇങ്ങനെയാണെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. ജലത്തില്‍ അനന്തശയനനായി മഹാവിഷ്ണു, മഹാദേവന്‍, ലക്ഷ്മി, പാര്‍വ്വതി , സരസ്വതിമാരെയും വൈഷ്ണവ ശൈവമായ എല്ലാ പ്രതിഷ്ഠകളും ദേവഗണങ്ങളും പഞ്ചഭൂതങ്ങള്‍, നവഗ്രഹങ്ങള്‍, നാഗങ്ങള്‍, 12 രാശികള്‍, സപ്തമാതൃക്കള്‍, തിഥി, ഋതുക്കള്‍, പഞ്ചേന്ദ്രിയങ്ങള്‍, എന്നിവരെ തുരുത്തു പോലെ കെട്ടിയുയര്‍ത്തി വിഷ്ണുവിന്‍റെ നാഭിയിൽ നിന്നും വിരിഞ്ഞ താമരയിൽ ഇരിക്കുന്ന ബ്രഹ്മ വിഗ്രഹമാണ് ഇവിടുത്തേത് എന്നാണ്.
താപസ്സികള്‍ തപസ്സു ചെയ്ത ഇ‌ടമെന്ന നിലയില്‍ താപസ്സിയൂര്‍ തപസ്സിയൂര്‍ ആയി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അക്കരെ നോക്കി കർമ്മം ചെയ്യാൻ

അക്കരെ നോക്കി കർമ്മം ചെയ്യാൻ

നിളയുടെ തീരത്തുള്ള ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ അക്കരെ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം കാണാൻ സാധിക്കും. അങ്ങനെയാണ് ബലിതര്‍പ്പണ സമയത്ത് ആളുകളോട് അക്കരെ നോക്കി കർമ്മം ചെയ്യാൻ പറയുന്നത്. അങ്ങനെ തവനൂര്‍ ബ്രഹ്മ ക്ഷേത്രത്തെ നോക്കിയാണ് യഥാര്‍ത്ഥത്തില്
തിരുനാവായില്‍ ബലിയിടുന്നത്.

തിരുനാവായയുടെ ചരിത്രം

തിരുനാവായയുടെ ചരിത്രം

തിരുനാവായ ക്ഷേത്രം വന്നതിനെക്കുറിച്ച് ധാരാളം കഥകള്‍ ഇവി‌‌ടെ പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് ഇവിടെ എത്തി ഒരു വിശേഷാല്‍ യാഗം നടത്തുവാന്‍
ത്രിമൂർത്തികളും ദേവേന്ദ്രനും തീരുമാനിച്ചു., അതിനായി ശിവനും ബ്രഹ്മാവും നദിയുടെ തെക്കേക്കരയിലും വിഷ്ണുവും ദേവേന്ദ്രനും വടക്കേക്കരയിലും താമസിച്ചു. എന്നാല്‍ ഇവരു‌ടെ പത്നിമാര്‍ ഇവരുടെ പത്നിമാർ (ഗായത്രി, സരസ്വതി, ലക്ഷ്മി, പാർവ്വതി, ഇന്ദ്രാണി) നദികളായി മാറുകയും അതോടെ യാഗം മുടങ്ങുകയും ചെയ്തു . പിന്നീ‌ട് കാലങ്ങള്‍ക്കു ശേഷം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പാപം തീർക്കാൻ ഇവിടെ വന്ന പരശുരാമൻ ഉപാസിക്കുന്നതിനായി ത്രിമൂർത്തികൾക്ക് ക്ഷേത്രങ്ങൾ പണിതു. ത്രിമൂർത്തീസംഗമസ്ഥാനത്തെ പിതൃതർപ്പണവും ശ്രാദ്ധക്രിയകളും പിതൃക്കൾക്ക് മോക്ഷകാരണമാകും എന്നാണ് വിശ്വാസം. തന്റെ ബ്രഹ്മഹത്യാ പാപം തീര്‍ക്കുവാനായി
പരശുരാമന്‍ നടത്തിയ യാഗമാണിതെന്നും ചില ഐതിഹ്യങ്ങള്‍ പറയുന്നു.

കാടിനുള്ളില്‍

കാടിനുള്ളില്‍

കാടിനുള്ളില്‍ മരങ്ങള്‍ക്കു നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശബരിമല ക്ഷേത്ര്തതിന്റെ ഭൂപ്രകൃതിയോടും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. 42 സെന്‍റ് കാടിനുള്ളിലാണ് ക്ഷേത്രമുള്ളത്. പ‌‌ടികളിറങ്ങി വേണം ക്ഷേത്രത്തിലെത്തുവാന്‍. പരശുരാമനാണ് ക്ഷേത്രം സ്ഥാപിച്ചതെന്ന് പല വിശ്വാസങ്ങളും പറയുന്നു. ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും കടമകൾ സമതുലിതമാക്കുന്ന ഒരാളായി കരുതപ്പെട്ട പരശുരാമനോ‌ട് ബ്രഹ്മാവ് തന്നെയാണ് പരശുരാമന്റെ ഗുരുവും. ബ്രഹ്മദേവൻ പരശുരാമന്റെ ഗുരു ആണെന്ന് പറയപ്പെടുന്നു, തവനൂരിൽ ഒരു വലിയ യജ്ഞം നടത്തിയ ശേഷം പരശുരാമൻ തന്റെ ഗുരു ബ്രഹ്മാവിന് ഒരു ക്ഷേത്രം സമർപ്പിച്ചു. അതാണ് ഇന്നു കാണുന്ന ഈ ബ്രഹ്മ ക്ഷേത്രമത്രെ.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മലപ്പുറം ജില്ലയിലെ ചെറുതിരുനാവായ്ക്ക് സമീപമുള്ള തവനൂരിലാണ് ബ്രഹ്മ ക്ഷേത്രമുള്ളത്.
കുറ്റിപ്പുറത്ത് നിന്ന് 7 കിലോമീറ്ററും പൊന്നാനിയിൽ നിന്ന് 14 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവി‌ടെ എത്താം.

പുരിയും കൊണാര്‍ക്കുമല്ല, ഒ‍ഡിഷയുടെ അത്ഭുതം മുക്തേശ്വരനാണ്!!പുരിയും കൊണാര്‍ക്കുമല്ല, ഒ‍ഡിഷയുടെ അത്ഭുതം മുക്തേശ്വരനാണ്!!

മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവുംമഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കുംഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ പെണ്‍കുഞ്ഞെന്ന മോഹം ഈ ക്ഷേത്രം സഫലമാക്കും

മലരിക്കലില്‍ മാത്രമല്ല, തിരൂരങ്ങാടിയിലും പൂക്കും ഈ ആമ്പല്‍മലരിക്കലില്‍ മാത്രമല്ല, തിരൂരങ്ങാടിയിലും പൂക്കും ഈ ആമ്പല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X