Search
  • Follow NativePlanet
Share
» »ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!

ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!

തിരുനെല്ലിയും ഇടക്കല്‍ ഗുഹയും സൂചിപ്പാറയും ബാണാസുര സാഗറും കുറുമ്പാലക്കോട്ടയും കര്‍ലാടും ഒക്കെ തേടി വയനാട് ചുരം കയറുമ്പോള്‍ അറിയാതെയ‌െങ്കിലും വിട്ടു പോകുന്ന ഒരിടമുണ്ട്. വയനാടിന്‍റെ തണുപ്പും കുളിര്‍മയും പച്ചപ്പും ഇന്നും അതേപടി കാത്തുസൂക്ഷിക്കുന്ന ബ്രഹ്മഗിരി. സ്ഥിരം കാഴ്ചകള്‍ക്കുമപ്പുറം സാഹസികരും യാത്രകള്‍ ഹൃദയത്തില്‍ കൊളുത്തിയവരും മാത്രം തിരഞ്ഞെടുക്കുന്ന ഇടം...സ്ഥിരം തിരക്കും ബഹളങ്ങളുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മടുപ്പിച്ചു തുടങ്ങുമ്പോള്‍ കാടകം തേടി യാത്ര പോകുവാന്‍ പ്രേരിപ്പിക്കുന്ന ബ്രഹ്മഗിരിയുടെയും അവിടുത്തെ ട്രക്കിങ്ങിന്‍റെയും വിശേഷങ്ങളിലേക്ക്!!

വയനാട്ടിലും കുടകിലുമായി!!

വയനാട്ടിലും കുടകിലുമായി!!

പശ്ചിമഘട്ടത്തിന്‍റെ ഭാഗമായി നീണ്ടു നിവര്‍ന്നു കിടക്കുന്ന ബ്രഹ്മഗിരി മലനിരകള്‍ കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന ഇടമാണ്. കൊടുംചൂട് ആണെങ്കില്‍ പോലും കുളിരും പച്ചപ്പും കോടമഞ്ഞുമായി തനി വയനാടന്‍ ഫീല്‍ തരുന്ന ഇടമാണ് ബ്രഹ്മഗിരി. വയനാട്ടിലും കുടകിലുമായി നീണ്ടു നിവര്‍ന്നു കിടക്കുന്ന ബ്രഹ്മഗിരി മലനിരകള്‍ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ മലനിരകളില്‍ ഒന്നുകൂടിയാണ്. സമുദ്രരിരപ്പില്‍ നിന്നും 5276 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Prasanna14

ട്രക്കിങ്ങ് ഇഷ്ടമാണെങ്കില്‍

ട്രക്കിങ്ങ് ഇഷ്ടമാണെങ്കില്‍

കോടമഞ്ഞും നൂല്‍മഴയും വകഞ്ഞുമാറ്റി കാടിന്റെ ഹൃദയത്തിലേക്ക് അടിവെച്ചടിവച്ചു കയറുന്ന ട്രക്കിങ് ഇഷ്ടമുള്ളവര്‍ക്ക് ബ്രഹ്മഗിരി ഒരു സ്വര്‍ഗ്ഗമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുന്നുകയറിയും പ്രകൃതിഭംഗി ആസ്വദിച്ചും തണുത്ത കാറ്റിന്റെ അകമ്പടിയില്‍ കയറിയൊരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇവിടം തന്നെ തിരഞ്ഞെടുക്കാം.

എന്നും എപ്പോഴും സുന്ദരി

എന്നും എപ്പോഴും സുന്ദരി

കാലാവസ്ഥയോ ചൂടോ തണുപ്പോ ഒന്നും ബ്രഹ്മഗിരിക്ക് ഒരു തടസ്സമേയല്ല. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തന്റെ കാഴ്ചകളിലേക്ക് കൊണ്ടുപോകുവാന്‍ ബ്രഹ്മഗിരി റെഡിയാണ്. എന്നും ഒരുപോലെ ഒരുങ്ങി നില്‍ക്കുന്ന ഇവിടം വര്‍ഷത്തില്‍ കുറച്ചധികം സുന്ദരിയാകുന്ന സമയം ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ്.
PC:Sanjanan0212

 12 കിലോമീറ്റര്‍

12 കിലോമീറ്റര്‍

വയനാട്ടില്‍ നിന്നുമാണ് യാത്രയെങ്കില്‍ തുടക്കം മാനന്തവാടിയില്‍ നിന്നും പോകാം. മാനന്തവാടിയില്‍ നിന്നും 29 കിലോമീറ്റര്‍ അകലെയാണ് ബ്രഹ്മഗിരിയുള്ളത്. ആനയും കടുവയും പോകുന്ന വഴികളും വെള്ളച്ചാട്ടവും അരുവിയും പാത്തിയും ഒക്കെ പിന്നിട്ട് 12 കിലോമീറ്റര്‍ ദൂരം നടക്കുവാനുണ്ട് ബ്രഹ്മഗിരിയിലേക്ക്. അതില്‍തന്നെ വനങ്ങളും പുല്‍മേടുകളും ചരിവുകളും പിന്നെ ഘടാഘടിയന്മാരായ മൂന്നാല് കുന്നുകളും കയറിയിറങ്ങി വേണം യാത്രയുടെ ലക്ഷ്യ സ്ഥാനത്തെത്തുവാന്‍. ഏറ്റവും കുറഞ്ഞത് മൂന്നു മണിക്കൂര്‍ സമയം വേണ്ടി വരും മുകളില്‍ കയറിച്ചെല്ലുവാന്‍.

വാച്ച് ടവര്‍

വാച്ച് ടവര്‍

കുന്നുകയറി പകുതിയെത്തുമ്പോള്‍ ആകാശത്തെ തൊട്ടു നില്‍ക്കുന്ന വാച്ച് ടവര്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. അങ്ങേയറ്റത്തുള്ള വയനാടന്‍ കാഴ്ചകള്‍ പോലും കണ്ണിന്‍കോണിലെത്തുക്കുന്ന ഈ ടവര്‍ ശരിക്കും വിസ്മയം തന്നെയായി തോന്നും. വാച്ച് ടവര്‍ വരെയാണ് ശരിക്കും ആയാസ രഹിതമായ യാത്രയ അതുകഴിഞ്ഞ് ട്രക്കിങ്ങിന്റെ യഥാര്‍ത്ഥ സുഖത്തിലേക്ക് യാത്ര മാറും.
PC:Sharadaprasad

സ്വര്‍ഗ്ഗം തന്നെ

സ്വര്‍ഗ്ഗം തന്നെ

ദക്ഷിണേന്ത്യയിലെ സഞ്ചാരികളുടെ പ്രത്യേകിച്ച് ട്രക്കേഴ്സിന്‍റെ സ്വര്‍ഗ്ഗമെന്നാണ് ബ്രഹ്മഗിരി അറിയപ്പെടുന്നത്. ഇടതൂര്‍ന്ന വനങ്ങളും പുല്‍മേടുകളും കയറിയും ഇറങ്ങിയും ചെന്നുകയറുന്നിടത്തെ സ്വര്‍ഗ്ഗമെന്നല്ലാതെ മറ്റെന്താണ് പറയുക.
PC:The MH15

 ട്രക്കിങ് സമയവും പ്രവേശനവും

ട്രക്കിങ് സമയവും പ്രവേശനവും

ഫോറസ്റ്റ് ഓഫീസില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. 5 പേര് അടങ്ങുന്ന ടീമിന് 2350/- രൂപയാണ് ഫീസ്. അധികം വരുന്ന ഓരോ ആൾക്കും 350/- രൂപ വീതം കൊടുക്കണം. രാവിലെ 7:30-9:30 am വരെയാണ് എൻട്രി അനുവദിക്കുക. തിങ്കളും വെള്ളിയും ഒഴികെയുള്ള ദിവസങ്ങളില്‍ ട്രക്കിങ് നടത്താം. ഞായറാഴ്ച അവധിയല്ല. ഗൈഡിനൊപ്പമ മാത്രമേ ട്രക്കിങ് അനുവദിക്കുകയുള്ളൂ. തിരുനെല്ലി ഫോറസ്റ്റ് റോഞ്ച് ഓഫീസറുടെ പക്കല്‍ നിന്നും ട്രക്കിങ്ങിനു മുന്‍പേ ആവശ്യമായ അനുമതി നേടേണ്ടതാണ്.
PC:The MH15

കര്‍ണ്ണാടകയില്‍ നിന്നും വരുന്നവര്‍ക്ക്

കര്‍ണ്ണാടകയില്‍ നിന്നും വരുന്നവര്‍ക്ക്

കര്‍ണ്ണാടകയില്‍ നിന്നം ട്രക്കിങ്ങിനു വരുന്നവരുടെ സ്റ്റാര്‍ടിങ് പോയന്റ് ഇരുപ്പു വെള്ളച്ചാട്ടമാണ്. ഇനവര്‍ ശ്രീമംഗള ഫോറസ്‌റ്റേ റേഞ്ചില്‍ നിന്നുമാണ് അനുമതി നേടണ്ടത്.

വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

ക്ഷേത്രങ്ങൾ മാത്രമല്ല ഹംപിയിൽ...ഇവിടുത്തെ പൊളി കാഴ്ചയിൽ ഈ കുന്നുമുണ്ട്!!ക്ഷേത്രങ്ങൾ മാത്രമല്ല ഹംപിയിൽ...ഇവിടുത്തെ പൊളി കാഴ്ചയിൽ ഈ കുന്നുമുണ്ട്!!

ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!

PC:SWATHI M

Read more about: wayanad trekking adventure coorg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X