Search
  • Follow NativePlanet
Share
» »പാറതുരന്ന 60 അടിയുള്ള കിണര്‍, ചുവരിലെ തുരങ്കങ്ങള്‍..ഡ്രാക്കുള കോട്ടയിലെ രഹസ്യങ്ങളിങ്ങനെ

പാറതുരന്ന 60 അടിയുള്ള കിണര്‍, ചുവരിലെ തുരങ്കങ്ങള്‍..ഡ്രാക്കുള കോട്ടയിലെ രഹസ്യങ്ങളിങ്ങനെ

പകല്‍ മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി യുവതികളുടെ രക്കം കുടിക്കുന്ന ഡ്രാക്കുള പ്രഭു.. ഇരുപതാളുകളുടെ ശക്തിയും നിത്യയൗവ്വനവും സ്വന്തമായുള്ള രക്ത രക്ഷസ്സ്.. പിന്നിലൂടെ പതുങ്ങി വന്ന് ഒറ്റ ആലിംഗനത്തില്‍ അടുപ്പിച്ച് കഴുത്തില്‍ കോമ്പല്ലുകളമര്‍ത്തി രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭു.... കര്‍പാത്യന്‍ മലനിരകളിലെ ആകാശം മുട്ടുന്ന കോട്ടയില്‍ വിഹരിക്കുന്ന യക്ഷികളും അവരുടെ അധിപനായി വിഹരിക്കുന്ന ഡ്രാക്കുളയും ചേരുമ്പോള്‍ വായനക്കാരു‌ടെ ഉറക്കം പോകുന്ന കാര്യത്തില്‍ സംശയമില്ല. നോവലില്‍ പറഞ്ഞിരിക്കുന്ന ആകാശം മുട്ടുന്ന കൊട്ടാരവും വളഞ്ഞ കോണിപ്പടികളും ഇരുണ്ട മുറികളും പഴക്കമുള്ള ശവപ്പെട്ടികളും എല്ലാം ചേരുമ്പോള്‍ ഭയത്തോടൊപ്പം ഈ കൊട്ടാരം കാണമമെന്നും തോന്നിപ്പോകും. കഥയില്‍ മാത്രമല്ല ഈ കോട്ടയുള്ളത് എന്നതിനാല്‍ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയ ഇടം കൂ‌ടിയാണ് റൊമാനിയായിലെ ബ്രാന്‍ കാസില്‍- ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവലില്‍ പറയുന്ന ഡ്രാക്കുള കൊട്ടാരം.

ഡ്രാക്കുള പ്രഭുവിന്റെ വാസസ്ഥലം തേടി നോവലിലെ ഇടങ്ങള്‍ കാണുവാനായി ഓരോ വര്‍ഷവും ലോകമെമ്പാടു നിന്നും ഇവിടേക്ക് സഞ്ചാരികളെത്തുന്നു. ഇതാ ബ്രാന്‍ കാസിലെന്ന ഡ്രാക്കുള കോട്ടയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍...

 ബ്രാന്‍ കാസില്‍

ബ്രാന്‍ കാസില്‍

റൊമാനിയയിലെ ബ്രസൂവിനടതുത്ത് ബ്രാന്‍ എന്ന സ്ഥലത്താണ് ബ്രാന്‍ കാസില്‍ സ്ഥിതി ചെയ്യുന്നത്. സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പേരില്‍ നിന്നു തന്നെയാണ് ഈ കോട്ടയ്ക്ക് ബ്രാന്‍ കാസില്‍ എന്ന പേരു ലഭിക്കുന്നത്. ട്രാൻസിൽവാനിയയുടെയും വല്ലാച്ചിയയുടെയും ചരിത്രപ്രദേശങ്ങളുടെ അതിർത്തിയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.

 ഡ്രാക്കുള കോട്ട

ഡ്രാക്കുള കോട്ട

ബ്രാന്‍ കാസില്‍ എന്ന പേരിനേക്കാളും ഇത് അറിയപ്പെടുന്നത് ഡ്രാക്കുള കോട്ട എന്ന നിലയിലാണ്. ട്രാന്‍സില്‍വാനിയലിലെ ഒരു താഴ്വരയ്ക്കു മുകളില്‍ പാറക്കൂട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമായാണ് നോവലില്‍ ഇതിനെ വിശദീകരിച്ചിരിക്കുന്നത്. കോട്ടയിലെ ഓരോ കോണുകളെക്കുറിച്ചും വിശദമായി പറഞ്ഞിരുന്നു ബ്രാം സ്റ്റോക്കര്‍ എങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹം കോട്ട ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിരുന്നില്ല.

 ഇവി‌ടെ തുടങ്ങുന്നു

ഇവി‌ടെ തുടങ്ങുന്നു

1212 ല്‍ ആണ് ബ്രാന്‍ കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. ബർസൻ‌ലാൻ‌ഡിലെ ഒരു കോട്ടയുടെ സ്ഥാനമായി പർവതനിരയുടെ പ്രവേശന കവാടത്തിൽ ട്യൂട്ടോണിക് ഓർഡർ അനുസരിച്ച് ഡൈട്രിച്ച്സ്റ്റൈന്‍ വുഡന്‍ കാസില്‍ നിര്‍മ്മിച്ചു. 1242-ൽ ഈ കോട്ട മംഗോളിയക്കാർ നശിപ്പിക്കുന്നതു വരെ ഒരു പ്രധാന വ്യാപാര മാര്‍ഗ്ഗമായിരുന്നു ഇത്. 1377-ൽ ഹംഗറിയിലെ ലൂയിസ് ഒന്നാമൻ രാജാവ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ വടക്കോട്ട് വ്യാപിക്കുന്നതിനെതിരെ ഒരു കോട്ട നിർമ്മിക്കാൻ ബ്രാവോവ് മേഖലയിലെ ട്രാൻസിൽവാനിയൻ സാക്സൺമാരെ അധികാരപ്പെടുത്തി. 1388 ഓടെ കോട്ട പൂർത്തീകരിച്ചു. ഹംഗറിയിലെ ഒരു പ്രവിശ്യ ആയും അത് പ്രവര്‍ത്തിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഹംഗറിയിലെ സിഗിസ്മണ്ട് രാജാവ് കോട്ട വലച്ചിയയിലെ പഴയ മിർസിയ രാജകുമാരന് കൈമാറി, 1441-ൽ ട്രാൻസിൽവാനിയയിലെ വോയിവോഡ് (ഗവർണർ) ജാനോസ് ഹുനാദി കോട്ടയിൽ ഓട്ടോമൻ സൈന്യത്തെ പരാജയപ്പെടുത്തി. ഇങ്ങനെ പല പല ചരിത്രവും നാള്‍വഴികളും കോട്ടയ്ക്ക് പറയുവാനുണ്ട്.

 മ്യൂസിയമാക്കുന്നു

മ്യൂസിയമാക്കുന്നു


റൊമാനിയയിലെ അവസാന രാജ്ഞിയായ മാരി രാജ്ഞി ബ്രാൻ കാസിലിനെ ഒരു വസതിയായി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, 1920 ൽ ബ്രാസോവ് പട്ടണം കോട്ടയ്ക്ക് നൽകി, പിന്നീട് മകൾ ഇലിയാന രാജകുമാരിക്ക് ഇത് അവകാശമായി ലഭിച്ചു, എന്നിരുന്നാലും 1948 ൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഇത് ഏറ്റെടുത്തു ഒടുവിൽ ഒരു മ്യൂസിയവുമാക്കി. 762 മീറ്റർ (2500 അടി) ഉയരത്തിൽ ഒരു മലഞ്ചെരുവിലാണ് ബ്രാൻ കാസിൽ സ്ഥിതിചെയ്യുന്നത്, താഴ്വരകളും കുന്നുകളും കൊണ്ട് ചുറ്റപ്പെട്ടതും റൊമാനിയയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമാണ്.

 യഥാര്‍ത്ഥ കവാടം

യഥാര്‍ത്ഥ കവാടം

ഇപ്പോൾ കോട്ടയിലെ പ്രവേശന കവാടം ഗംഭീരവും കുത്തനെയുള്ളതുമായ ഒരു ഗോവണി ആണ്, അത് കാവൽ മുറിയിലേക്ക് മനോഹരമായ ഓക്ക് വാതിലിലേക്ക് നയിക്കുന്നു. എന്നാല്‍ ഇത് കോട്ടയിലെ പ്രതിരോധാത്മക പ്രവേശന കവാടമല്ല, പ്രത്യേകിച്ച് 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു കോട്ടയെസംബന്ധിച്ചെടുത്തോളം. , . പതിനെട്ടാം നൂറ്റാണ്ടിൽ കോട്ടകൾ കാലഹരണപ്പെട്ടതും കാനോനുകൾ വളരെ ശക്തവുമായിരുന്നപ്പോൾ ഇത് ശരിയാണ്, കോട്ടയുടെ മതിലുകൾ അവയുമായി പൊരുത്തപ്പെടുന്നില്ല.അതുകൊണ്ടാണ് കോട്ടയിലേക്കുള്ള യഥാർത്ഥ പ്രവേശന കവാടം നിലത്തുനിന്ന് 25 അടി ഉയരത്തിൽ ഒരു ചെറിയ വാതിലുള്ലതാണ്. കോട്ട ഒരു മലഞ്ചെരിവിൽ ഇരിക്കുന്നതിനാൽ, ഡ്രോബ്രിഡ്ജ് സ്ഥാപിക്കാൻ അവർക്ക് 20 അടി വീതിയിൽ 15 അടി ഉയരത്തിൽ പാറയിൽ കുഴിക്കേണ്ടി വന്നു എന്നാണ് കാലങ്ങളായി ഇവിടെ ജീവിക്കുന്ന പലരും പറയുന്നത്.

 കോട്ട കൊട്ടാരമാകുന്നു

കോട്ട കൊട്ടാരമാകുന്നു

ബ്രാൻ കോട്ട തുടക്കത്തിൽ ട്രാൻസിൽവാനിയൻ, വല്ലാച്ചിയൻ അതിർത്തിയിലെ കോട്ടയായിരുന്നു. 1920 ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ട്രാൻസിൽവാനിയ റൊമാനിയയുടെ മറ്റ് ഭാഗങ്ങളുമായി ഐക്യപ്പെട്ടപ്പോൾ മാത്രമാണ് ഇത് ഒരു കൊട്ടാരമായി മാറിയത്. അക്കാലത്ത് കോട്ട ഉപേക്ഷിക്കുകയും ഏതാണ്ട് നശിക്കുകയും ചെയ്തു. ഉടമകളായ ബ്രാസോവ് മുനിസിപ്പാലിറ്റി മേരി രാജ്ഞിക്ക് കോട്ട നൽകാൻ തീരുമാനിച്ചു. രാജ്ഞിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു ഇത്. കോട്ടയെ ശാന്തമായ ഇടമായി ക്രമീകരിക്കാനുള്ല അവരുടെ ആഗ്രഹപ്രകാരമാണ് ഈ രൂപത്തിലെത്തിയത്.

 രഹസ്യ ഇ‌ടനാഴി

രഹസ്യ ഇ‌ടനാഴി

കോട്ടയുടെ ഒന്നാം നില മൂന്നാം നിലയുമായി ബന്ധിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു രഹസ്യ ഇ‌ടനാഴി ഇവിടെയുണ്ട്. ഇത് ഒരു രക്ഷപ്പെടൽ ഗോവണി ആയിരുന്നു, അത് മതിലിനുള്ളിൽ ഒളിപ്പിച്ചിരുന്നു, അടിയന്തിര സാഹചര്യങ്ങളിൽ കോട്ട ഉദ്യോഗസ്ഥർ ഇത് ഉപയോഗിച്ചിരുന്നു. ഒരു രഹസ്യ അടുപ്പാണ് ഇതിന്റെ പ്രവേശന കവാടത്തെ മറച്ചിരുന്നത്. 1920-ൽ മേരി രാജ്ഞി കോട്ട പുതുക്കിപ്പണിയാൻ ആവശ്യപ്പെതിന്റെ ഭാഗമായുള്ള നിര്‍മ്മാണ സമയത്താണ് ഈ രഹസ്യഭാഗം കണ്ടെത്തുന്നത്.

 കോട്ടയിലെ കിണര്‍

കോട്ടയിലെ കിണര്‍

ബ്രാൻ കോട്ടയിൽ കിണറിന് സാധാരണ കിണറുകളില്‍ നിന്നും മാറി മറ്റൊരു ഉദ്ദേശ്യമുണ്ടായിരുന്നു. കോട്ട ഒരു മലഞ്ചെരിവിൽ സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ കിണർ പണിയുന്നത് എളുപ്പമുള്ള കാര്യമല്ല. പാറക്കൂട്ടത്തിന്റെ അടിത്തട്ടിലായിരുന്നു വെള്ളമെന്നതിനാല്‍പാറയിലൂടെ 60 അടി ആഴത്തിൽ കുഴിച്ചാണ് ഈ കിണര്‍ നിര്‍മ്മിച്ച്ത്. കൂടാതെ ജലനിരപ്പിന് തൊട്ടു മുകളിലായി ഒരു രഹസ്യ മുറി ഉണ്ടായിരുന്നു. ശത്രുക്കള്‍ കോട്ട വളയുമ്പോള്‍ രക്ഷപെടുക എന്ന ലക്ഷ്യത്തിലാണിത് നിര്‍മ്മിച്ചത്. മാത്രമല്ല, അടിയന്തര ഘട്ടങ്ങളില്‍ സ്വത്തുക്കള്‍ ഇവി‌ടെ ഒളിപ്പിക്കുവാനും സാധിക്കുമായിരുന്നു.

"എല്ലാം വിചിത്രമായിരിക്കുന്നു,കടല്‍ പോലും"... മരണച്ചുഴിയായ ബെര്‍മുഡാ ട്രയാംഗിളിന്‍റെ നിഗൂഢതകളിലൂടെ

ചായപ്രേമികളെ ഇതിലേ... ദാ 860 വർഷം പഴക്കമുള്ള ഒരു ചായക്കടചായപ്രേമികളെ ഇതിലേ... ദാ 860 വർഷം പഴക്കമുള്ള ഒരു ചായക്കട

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

ബ്രാന്‍ കോട്ട ചിത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X