Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്കായി ഈ വര്‍ഷം തുറക്കില്ല, ബക്കിങ്ഹാം പാലസും അടയ്ക്കുന്നു

സഞ്ചാരികള്‍ക്കായി ഈ വര്‍ഷം തുറക്കില്ല, ബക്കിങ്ഹാം പാലസും അടയ്ക്കുന്നു

ലണ്ടനിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ ബക്കിങ്ഹാം കൊട്ടാരം ഈ വര്‍ഷം സഞ്ചാരികള്‍ക്കായി തുറക്കില്ല.

ലണ്ടനിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ ബക്കിങ്ഹാം കൊട്ടാരം ഈ വര്‍ഷം സഞ്ചാരികള്‍ക്കായി തുറക്കില്ല. കോവിഡ് 19- പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബക്കിങ്ഹാം പാലസ് ഉള്‍പ്പെടെ ബ്രിട്ടനില്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്ന എല്ലാ രാജകീയ വസതികളും അടച്ചിടും. മുന്‍പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരത്തിലെ സ്റ്റേറ്റ് റൂമുകള്‍ ഉള്‍പ്പെടെയുള്ളവ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി അനുവദിക്കില്ലെന്ന് നേരത്തെ റോയല്‍ കളക്ഷന്‍ ട്രസ്റ്റ് അറിയിച്ചിരുന്നു.

ബക്കിങ്ഹാം മാത്രമല്ല

ബക്കിങ്ഹാം മാത്രമല്ല

ബക്കിങ്ഹാം പാലസിനൊപ്പം ഹാരി രാജകുമാരന്‍റെയും മേഘാന്‍ മാര്‍ക്കലിന്‍റെയും വിവാഹ സ്വീകരണ പരിപാടികള്‍ നടന്ന ഫ്രോഗ്മോര്‍ ഹൗസ്, പ്രിന്ഡസ് ചാള്‍സ് ലണ്ടന്‍ വസതി, ഡച്ചസ് ഓഫ് രോണ്‍വാള്‍സ് ലണ്ടന്‍ റസിഡന്‍സ്, ക്ലാരന്‍സ് ഹൗസ്, തുടങ്ങിയവയും അട‌ച്ചിടുന്നവയില്‍ ഉള്‍പ്പെടും

തുക തിരികെ നല്കും

തുക തിരികെ നല്കും

നേരത്ത തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും തുക തിരികെ നല്കുമെന്നും അറിയിപ്പില്‍ പറയുന്നു. സന്ദര്‍ശകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയും ക്ഷേമത്തിനുമാണ് മുന്‍ഗണന നല്കുന്നതെന്നാണ് അടച്ചി‌ടുവാനുള്ള അറിയിപ്പില്‍ പറയുന്നത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന നിര്‍ദ്ദേശം അനുസരിച്ചായിരിക്കും കൊട്ടാരം, ഗാലറി, മ്യൂസിയങ്ങള്‍ തുടങ്ങിയവ തുറക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തിയ്യതികളും തീരുമാനിക്കുക.

27 വര്‍ഷങ്ങള്‍ക്കു മുന്‍പ്

27 വര്‍ഷങ്ങള്‍ക്കു മുന്‍പ്


കൃത്യം 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1992 ലാണ് ബക്കിങ്ഹാം പാലസും മറ്റു വസതികളും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്ന് കൊടുക്കുന്നത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. 1992 ല്‍ ബ്രിട്ടനിലെ പ്രസിദ്ധമായ വിന്‍സര്‍ കാസില്‍ തീപിടുത്തത്തില്‍ നശിക്കുകയുണ്ടായി. അന്ന് ഏകദേശം 16 മില്യണോളം ഡോളര്‍ നാശനഷ്ടമായിരുന്നു ഉണ്ടായത്. കൊട്ടാരത്തിന്‍റെ അറ്റുകുറ്റപ്പണികള്‍ നടത്തുന്നതിനായുള്ള പണം സ്വരൂപിക്കുന്നതിനായാണ് ബക്കിങ്ഹാം പാലസ് ഉള്‍പ്പെടെയുള്ള ഇ‌ടങ്ങള്‍ തുറക്കുന്നത്. കൊട്ടാരം സന്ദര്‍ശനത്തിനായി തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ലഭിച്ചു. കുറച്ച് നാളത്തേയ്ക്കുവേണ്ടി മാത്രമാണ് ഇങ്ങനെയൊരു പരിപാടി ആരംഭിച്ചിരുന്നത് എങ്കിലും ഇന്നും അത് വിജയകരമായി തുടരുന്നുണ്ട്.

ബക്കിങ്ഹാമില്‍ കാണുവാനേറെ

ബക്കിങ്ഹാമില്‍ കാണുവാനേറെ

ബക്കിംങ്ഹാം കൊട്ടാരത്തില്‍ കാണുവാന്‍ കാഴ്ചകള്‍ ഏറെയുണ്ട്. ബ്രിട്ടനിലെ പ്രമുഖരുടെ കലാസൃഷ്ടികള്‍ നേരി‌ട്ട് കാണുവാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരം ആയതിനാല്‍ തന്നെ ഒരുപാട് ആളുകള്‍ ഈ അവസരത്തില്‍ ഇവിടെ എത്താറുണ്ട്. 19 സ്റ്റേറ്റ് റൂമുകള്‍, കൊട്ടാരത്തിലെ പിക്ചര്‍ ഗാലറി, റെംബ്രാന്റ്, റൂബന്‍സ്, കാനലെറ്റോ തു‌ടങ്ങിയവരുടെയും കലാസൃഷ്ടികള്‍ ഇവിടെ കാണാം. അന്‍പതിനായിരത്തിലധികം സന്ദര്‍ശകരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

വര്‍ഷത്തില്‍ പത്ത് ആഴ്ച

വര്‍ഷത്തില്‍ പത്ത് ആഴ്ച

വര്‍ഷത്തില്‍ പത്ത് ആഴ്ച കാലമാണ് കൊട്ടാരവും മറ്റ് വസതികളും പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. ഇവിടുത്തെ താമസക്കാരിയായ എലിസബത്ത് രാജ്ഞി ആ കാലയളവില്‍ ബല്‍മോറല്‍ വസതിയിലേക്ക് താമസം മാറ്റും.

Read more about: travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X