Search
  • Follow NativePlanet
Share
» »ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സുഹൈലിന്റെ ഒറ്റയ്ക്കുള്ള ഉത്തരാഖണ്ഡ് യാത്രയുടെ വിശേഷങ്ങൾ വായിക്കാം...

യാത്ര ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ചിവലിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കണ്ട് അറിഞ്ഞു ആസ്വദിച്ചു വരിക എന്നതാണ് ഓരോ സഞ്ചാരിയുടെയും പോളിസി. കൃത്യമായ പ്ലാൻ ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിലുള്ള യാത്ര ന‌ടക്കാത്ത ഒരു കാര്യമല്ല.
കുറഞ്ഞ ചെലവിൽ ഉത്തരാഖണ്ഡ് കാണാൻ ആഗ്രഹിക്കുന്നവർക്കായി ചില വിവരങ്ങൾ പങ്ക് വെക്കുകയാണ് സഞ്ചാരിയായ സുഹൈൽ സുഗു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സുഹൈലിന്റെ ഒറ്റയ്ക്കുള്ള ഉത്തരാഖണ്ഡ് യാത്രയുടെ വിശേഷങ്ങൾ വായിക്കാം....

യാത്ര ഒറ്റയ്ക്ക്

യാത്ര ഒറ്റയ്ക്ക്

ഒറ്റക്കുള്ള യാത്ര ആയതിനാൽ 15 ദിവസത്തേക്ക് എനിക്ക് ചെലവായത് 9500-10000 രൂപയാണ് .കുറച്ചു ദിവസം ബൈക്ക് വാടകക്കെടുത്തു കറങ്ങിയതും ആദ്യ യാത്രയിൽ വന്നു പെട്ട ചില പാളിച്ചകളും മാറ്റി നിർത്തിയാൽ ഇതിലും കുറഞ്ഞ ചെലവിൽ ഉത്തരാഖണ്ഡ് യാത്ര നടത്താൻ പറ്റുന്നതാണ് .

യാത്ര ഒറ്റയ്ക്ക്

യാത്ര ഒറ്റയ്ക്ക്

ഒറ്റക്കുള്ള യാത്ര ആയതിനാൽ 15 ദിവസത്തേക്ക് എനിക്ക് ചെലവായത് 9500-10000 രൂപയാണ് .കുറച്ചു ദിവസം ബൈക്ക് വാടകക്കെടുത്തു കറങ്ങിയതും ആദ്യ യാത്രയിൽ വന്നു പെട്ട ചില പാളിച്ചകളും മാറ്റി നിർത്തിയാൽ ഇതിലും കുറഞ്ഞ ചെലവിൽ ഉത്തരാഖണ്ഡ് യാത്ര നടത്താൻ പറ്റുന്നതാണ് .

സീസൺ

സീസൺ

ഉത്തരാഖണ്ഡിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും മഞ്ഞു കാലത്ത് അടക്കുമെന്നതിനാൽ എന്റെ അഭിപ്രായത്തിൽ പറ്റിയ സമയം ഓഗസ്റ്റ്‌ ,സെപ്റ്റംബർ മാസങ്ങളാണ് .മഴയുള്ള സമയത്ത് റോഡുകൾ ഏത് നിമിഷവും തകർന്ന് നമ്മൾ വിചാരിച്ച സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥയും ചിലയിടങ്ങളിൽ എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാൻ സാധ്യത ഉണ്ട് .ഞാൻ പോയത് സെപ്റ്റംബർ മാസത്തിലാണ് .

സെപ്റ്റംബർ ആപ്പിൾ കാഴ്ക്കുന്ന മാസം കൂടിയാണ് .

എങ്ങനെ എത്തിപ്പെടാം

എങ്ങനെ എത്തിപ്പെടാം

കേരളത്തിൽ നിന്നും ആഴ്ചയിൽ ഒരു ദിവസം ഉത്തരാഖണ്ഡിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട് .കോഴിക്കോട് നിന്നും വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാത്രി 10 മണിയോടെ ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ എത്തും .

അധികമാളുകളും ഡെറാഡൂൺ എത്തുന്നതിന്റെ തൊട്ട് മുൻപ് ഹരിദ്വാറിൽ ഇറങ്ങി അവിടുന്ന് ഉത്തരാഖണ്ഡ് കറക്കം ആരംഭിക്കാറാണ് പതിവ് .ഞാൻ ഹരിദ്വാറിൽ ഇറങ്ങാതെ നേരെ ഡെറാഡൂണിൽ പോയി അവിടെ നിന്നാണ് വിവിധ കേന്ദ്രങ്ങളിലേക്ക് പോയത് ,അതിൽ ഗുണകരമായി എനിക്ക് തോന്നിയ 2 കാര്യങ്ങൾ ഉണ്ട്

1.ഹരിദ്വാറിന് ശേഷം ട്രെയിൻ ഏകദേശം കാലിയാകും .പിന്നീടുള്ള യാത്ര രാജാജി നാഷണൽ പാർക്കിലെ ഘോര വനത്തിനുള്ളിലൂടെയാണ്.വിജനമായ ബോഗിയിൽ ഇരുന്ന് വനത്തിന്റെ വന്യതയും ആസ്വദിച്ചു ഒരടിപൊളി യാത്ര.പുറത്തെ കൂരിരുട്ടിൽ ട്രെയിനിന്റെ വെളിച്ചം വീഴ്‌ത്തുന്ന നിഴൽ രൂപങ്ങൾ കണ്ട് ,ആനയുടെ ചിഹ്നം വിളി പോലെ ഇടക്കിടക്കെത്തുന്ന ട്രെയിനിന്റെ കൂക്കിവിളി ആസ്വദിച്ചുള്ള യാത്ര എനിക്ക് വലിയൊരനുഭൂതിയാണ് നൽകിയത് .

2.ഡെറാഡൂണിനടുത്താണ് ചക്രത്ത (chakratha) എന്ന അതിമനോഹരമായ ഗ്രാമവും പ്രസിദ്ധ ഹിൽ സ്റ്റേഷൻ ആയ മസൂറിയും .പിറ്റേന്ന് രാവിലെ താല്പര്യം അനുസരിച്ചു അവിടങ്ങളിൽ ഒക്കെ പോയി വരാം .

ചക്രതക്ക് പുറപ്പെടുന്ന ബസ് അതിരാവിലെ റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നാണ് പുറപ്പെടുക .ഡെറാഡൂൺ റയിൽവേ റിട്ടയറിങ് റൂമിൽ കുറഞ്ഞ വിലക്ക് ഡോര്മിറ്ററി /റൂം സൗകര്യങ്ങൾ ലഭിക്കും .

ഡോര്മിറ്ററി -150 രൂപ
(നല്ല വൃത്തിയും സൗകര്യവുമുള്ള ഡോര്മിറ്ററിയാണു ,സെൽഫ് ലോക്കറുമുണ്ടാകും )

നാലാം ദിനം- -ഡെറാഡൂൺ -ചക്രത്ത -ഋഷികേശ്

നാലാം ദിനം- -ഡെറാഡൂൺ -ചക്രത്ത -ഋഷികേശ്

രാവിലെ അഞ്ചു മണിക്ക് പുറപ്പെടുന്ന ബസ് 9-10 മണിയോടെ ചക്രത്ത എത്തും .ഒരു മലമുകളിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് ചക്രത്ത . ചക്രത്തയിലെ കാഴ്ചകളേക്കാൾ എനിക്കിഷ്ടമായത് അവിടേക്കുള്ള യാത്രയിലെ കാഴ്ചകളാണ് .കൊടും വളവുകൾ താണ്ടി പച്ച നിറഞ്ഞ കൃഷിയിടങ്ങൾ കണ്ടുള്ള ബസ് യാത്ര നല്ലൊരു അനുഭവമാണ് .ചക്രത്തയിൽ ബസിറങ്ങി വന്ന വഴി കുറച്ചു ദൂരം താഴോട്ടേക്ക് നടന്നാൽ ഗ്രാമക്കാഴ്ചകൾ ആസ്വദിക്കാം .തിരിച്ചു വരുമ്പോൾ ബസിന് പകരം സുമോ പിക്കപ്പ് വാനിൽ കയറിയാൽ ഗ്രാമവാസികളോസോപ്പം പിക്കപ്പിന്റെ മുകളിൽ ഇരുന്ന് യാത്ര ചെയ്യാം.

സമയം ഉള്ളവർക്ക് ചക്രത്തയിൽ നിന്നും കുറച്ചു ദൂരത്തായി സ്ഥിതി ചെയ്യുന്ന ടൈഗർ ഫാൾസ് വരെ പോകാം.

ഡെറാഡൂണിലേക്ക് തിരിച്ചു വരുന്ന വഴിയിൽ മസൂറിയിലേക്ക് പോകാനുള്ള വാഹനം ലഭിക്കും.

ഡെറാഡൂണിൽ ഉച്ചയോടെ തിരിച്ചെത്തുകയാണെങ്കിൽ ബസ് സ്റ്റാൻസിൽ നിന്ന് ഋഷികേശിലേക്കുള്ള ബസ് പിടിച്ചു വൈകിട്ടോടെ ഋഷികേശിൽ എത്താം .ഋഷികേശിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യത്തിനായി ഹാഷ് ടാഗ് ഹോസ്റ്റൽ ഉപയോഗിക്കാം .കുറഞ്ഞ ചെലവിൽ നല്ല വൃത്തിയും സൗകര്യവുമുള്ള ഇടമാണ് ഹാഷ് ടാഗ് ഹോസ്റ്റൽ.
ഋഷികേശിൽ റൂമെടുത്തു പിറ്റേന്ന് അവിടുത്തെ കാഴ്ചകൾ കണ്ടു തീർക്കാം

ഹാഷ് ടാഗ് ഹോസ്റ്റൽ-150 -250

ഋഷികേശ് ബസ് സ്റ്റാൻഡിൽ നിന്ന് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന തപോവനത്തിലേക്ക് 4 കിലോമീറ്ററിനടുത്തു നടക്കാൻ ഉണ്ട് .ഷെയർ ഓട്ടോ കിട്ടും .അതിലും നല്ലത് സായാഹ്‌ന കാഴ്ചകൾ ആസ്വദിച്ചു നടക്കുന്നതായിരിക്കും .പോകുന്ന വഴിയിൽ ഗംഗ നദീതീരത്തെ ആരതിയും കാണാൻ സാധിക്കും

അഞ്ചാം ദിനം

അഞ്ചാം ദിനം

ഋഷികേശിലെ പ്രധാന കാഴ്ചകൾ

യോഗ തലസ്ഥാനമായ ഋഷികേശ് സാഹസിക വിനോദ സഞ്ചാരത്തിനും പ്രസിദ്ധമായ സ്ഥലമാണ് .റിവർ റാഫ്റ്റിങ് ആണ് പ്രധാനയിനം .സെപ്റ്റംബർ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന റാഫ്റ്റിങ് നുള്ള ബുക്കിങ് ഹോസ്റ്റലിൽ നിന്ന് തന്നെ ചെയ്തു തരും

*എല്ലാ ദിവസവും വൈകിട്ട് ഗംഗ തീരത്ത് നടക്കുന്ന ആരതിയാണ് മറ്റൊരാകർഷണം .ഹരിദ്വാറിലെ അത്ര തിരക്കിലാത്തതിനാൽ ആളൊഴിഞ്ഞ മൂലയിൽ ഗംഗയിൽ കാൽനീട്ടിയിരുന്നു ആരതി ആസ്വദിക്കാൻ പറ്റും

*റാംജുല ,ലക്ഷ്മൻ ജൂല തൂക്കുപാലങ്ങൾ മറ്റൊരാകർഷണമാണ് .

*ഗംഗാ തീരത്തുള്ള സിഖ് ഗുരുദ്വാരയും സന്ദർശിക്കേണ്ട ഒരിടമാണ് .സന്ദർശകർക്ക് അവിടെ ഭക്ഷണം സൗജന്യമായി ലഭിക്കും (സ്ഥിരമായി അവിടെ നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ എന്തെങ്കിലും സംഭാവന കൊടുത്തു നമ്മൾ മലയാളികളുടെ മാനം കാത്ത് സൂക്ഷിക്കണം )

മുകളിലെ എല്ലാ സ്ഥലങ്ങളും നടന്നു കാണാൻ പറ്റുന്ന ദൂരത്തിലാണ് .നിർവ്വാഹമില്ലെങ്കിൽ മാത്രം ഷെയർ ഓട്ടോകൾ ഉപയോഗിക്കാം

താമസം -150/250

ആറാം ദിനം

ആറാം ദിനം

ഋഷികേശിൽ നിന്ന് അതിരാവിലെ യമുനോത്രിക്കുള്ള ബസ് ലഭിക്കും .മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ട കാര്യമില്ല .എല്ലാ ബസും അതിരാവിലെ തന്നെ പോകുന്നതിനാൽ 6 മണിക്ക് മുൻപ് തന്നെ ബസ് സ്റ്റാൻഡിൽ എത്തി ടിക്കറ്റെടുത്തു സീറ്റ് ഉറപ്പിക്കുക .പുലർച്ചെ പുറപ്പെടുന്ന ബസ് വൈകിട്ടോടെയാണ് യമുനോത്രിക്കടുത്തുള്ള ജാനകിജട്ടിയിൽ എത്തുക .അന്ന് ജാനകിജെട്ടിയിൽ താമസിച്ചു പിറ്റേന്ന് പുലർച്ചെ യമുനോത്രിയിലേക്കുള്ള ട്രെക്കിങ്ങ് തുടങ്ങാം

താമസം :300-500(റൂം എടുക്കുമ്പോൾ വേറെ സഞ്ചാരികളോടൊപ്പം ഒരുമിച്ചു എടുത്താൽ താമസത്തിനുള്ള ചെലവ് വീണ്ടും കുറക്കാം )

ഏഴാം ദിനം

ഏഴാം ദിനം

യമുനോത്രി കയറിയിറങ്ങി അന്ന് തന്നെ ഗംഗോത്രിക്ക് പോകേണ്ടതിനാൽ അതിരാവിലെ തന്നെ ട്രെക്കിങ്ങ് തുടങ്ങുക .ഏകദേശം 4,5 കിലോ മീറ്റർ കുത്തനെയുള്ള കയറ്റമാണ് .നന്നായി വെള്ളം കുടിച്ചു ഇടക്കിടക്ക് വിശ്രമിച്ചു ലക്ഷ്യത്തിനെ പറ്റി ചിന്തിക്കാതെ കണ്മുന്നിലെ കാഴ്ചകൾ ആസ്വദിച്ചു മെല്ലെ നടന്നു കയറുക .പോകുന്ന വഴികളിൽ ചായയും മാഗിയും കോളയും ഒക്കെ ലഭിക്കുന്ന ചെറിയ പെട്ടിക്കടകൾ ധാരാളം ഉണ്ട് .പോണിയുടെ ചാണകം വഴിയുലടനീളം ഉള്ളതിനാൽ മലകയറ്റം കുറച്ചു ദുഷ്കരമായിരിക്കും .രാവിലെ അഞ്ചു മണിക്ക് ട്രെക്കിങ്ങ് തുടങ്ങിയാൽ 9-10 മണിയോടെ മുകളിൽ എത്താം .

നടക്കാൻ പറ്റാത്തവർക്ക് കോവർ കഴുത പോലുള്ള പോണികളുടെ മുകളിൽ കയറി യാത്ര ചെയ്യാം .ആളുകളെ കുട്ടയിൽ ഇരുത്തി എടുത്തു കൊണ്ട് പോകുന്ന ആളുകളും അവിടുണ്ടാകും .ഇത്തരം യാത്രകൾക്ക് 1000--1500 രൂപയുടെ അടുത്ത് ആകുന്നതിനാൽ അതിനെ പറ്റി കൂടുതൽ ഒന്നും പറയുന്നില്ല

നടക്കുക ....നടക്കുക ...വീണ്ടും നടക്കുക

നടക്കുക ....നടക്കുക ...വീണ്ടും നടക്കുക

യമുന നദിയുടെ ഉൽഭവം ,പ്രധാന ക്ഷേത്രം തുടങ്ങിയവയാണ് അവിടുത്തെ പ്രധാന കാഴ്ചകൾ .ഐസ് പോലെ വെള്ളം ഒലിച്ചിറങ്ങുന്ന യമുനയുടെ അടുത്ത് തൊട്ടാൽ പൊള്ളുന്ന വെള്ളം ഒലിക്കുന്ന ചൂട് നീരുറവയാണ് മറ്റൊരാകർഷണം .പ്രിയ സുഹൃത്തുക്കൾ ചൂട് നീരുറവ യിൽ ഇറങ്ങി കുളിക്കാൻ മറക്കരുത് .ആദ്യമൊക്കെ ശരീരം പൊള്ളുമെന്ന് തോന്നുമെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെട്ടു വരും ..കൊടും തണുപ്പിൽ ഹിമാലയത്തിന്റെ മുകളിൽ നിന്ന് ഒരടിപൊളി കുളി

''പ്രിയ സുഹൃത്തുക്കളെ ,നിങ്ങൾ കുളിക്കാൻ വേണ്ടിയെങ്കിലും ഒരിക്കൽ യമുനോത്രി വരണം''

യമുനോത്രിയിൽ നിന്ന് തിരിച്ചിറങ്ങി ഗംഗോത്രിയിലേക്ക് .ബസ് പുറപ്പെടുന്ന സമയം ഒക്കെ തലേന്ന് ചോദിച്ചു മനസ്സിലാക്കിയാൽ സമയത്തിനനുസരിച്ചു യമുനോത്രിയിൽ നിന്നിറങ്ങാൻ പറ്റും .അഥവാ ബസ് കിട്ടിയില്ലെങ്കിൽ ഗംഗോത്രി ഭാഗത്തേക്ക് പോകുന്ന സുമോ വണ്ടികൾ ഇഷ്ടം പോലെ കാണും .വൈകുന്നേരത്തോടെ ഗംഗോത്രിക്ക് കുറച്ചു ഇപ്പുറമുള്ള ഉത്തരകാശി എന്ന സ്ഥലത്തെത്തും .അന്ന് ഉത്തരകാശി താമസിച്ചു പിറ്റേന്ന് രാവിലെ ഗംഗോത്രി പോയി വരാം
താമസം -ഉത്തരകാശി ബസ് സ്റ്റാൻഡ് പരിസരത്തു നിരവധി ഹോട്ടൽ /റൂമുകൾ ലഭ്യമാണ് -Rs 400-500

ഒൻപതാം ദിനം

ഒൻപതാം ദിനം

അതി രാവിലെ മുതൽ തന്നെ ഗംഗോത്രിക്ക് ബസ് /സുമോകൾ ഉണ്ട് .ഉത്തരകാശിയിൽ നിന്ന് 2-3 മണിക്കൂർ യാത്ര ചെയ്‌താൽ ഗംഗോത്രി എത്താം .

ഗംഗോത്രിയിലെ പ്രധാന ക്ഷേത്രം ,ഗംഗാ നദിയുടെ ഉൽഭവ സ്ഥാനമായ ഗോമുഖ് ഗുഹ തുടങ്ങിയവയാണ് പ്രധാന ആകർഷണം .(ഗോമുഖ് ലേക്ക് ഏകദേശം ഒരു ദിവസം നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങ് ആണ് ,ഞാൻ പോയിട്ടില്ല ).

ഗംഗോത്രി കണ്ടു തിരിച്ചു ഉത്തരകാശിയിലേക്ക് വരുന്ന വഴിയിലാണ് ഹർഷിൽ എന്ന സുന്ദരമായ ഗ്രാമം . ഹർഷിൽ ആപ്പിൾ മരങ്ങൾക്ക് പ്രസിദ്ധമാണ് .ഹർഷിലിനു തൊട്ട് മുൻപ് ധാരാളി എന്ന സ്ഥലത്തിറങ്ങി ഹർഷിൽ വരെ ഏകദേശം രണ്ട് കിലോമീറ്ററിനടുത്തു നടന്നു പോകാൻ നല്ല രസമാണ് റോഡിനിരുവശവും ചുവന്നു തുടുത്തു നിൽക്കുന്ന ആപ്പിൾ മരങ്ങൾ കാണാം .
ഹർഷിൽ ഗ്രാമം നടന്നു കണ്ടു വൈകിട്ടോടെ തിരിച്ചു ഉത്തരകാശിയിൽ എത്താം .അന്നേ ദിവസം കൂടി ഉത്തരകാശി താമസിച്ചു പിറ്റേന്ന് കേദാർനാഥ് /തുങ്കനാഥ്‌ ലേക്ക് പോകാം .
ഹർഷിലിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ തങ്ങി പിറ്റേന്ന് രാവിലെ ഉത്തരകാശി എത്തി അവിടുന്ന് മറ്റിടങ്ങളിലേക്ക് പോകാം .

താമസം -400/500

പത്താം ദിനം

പത്താം ദിനം

ഉത്തരകാശിയിൽ നിന്ന് ശ്രീനഗർ (ഉത്തരാഖണ്ഡിലെ )വഴി കേദാർനാഥ് അല്ലെങ്കിൽ തുങ്കനാഥിലേക്ക് പോകാം .ഞാൻ കേദാർനാദിനു പകരം തുങ്കനാഥിലേക്കാണ് പോയത് .(മറ്റൊരു വഴിയും ഉണ്ട് ).ഉത്തരകാശിയിൽ നിന്ന് ബസുകൾ നേരത്തെ തന്നെ പുറപ്പെടും .ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഡാമായ തെഹ്‌രി ഡാം ഈ റൂട്ടിലാണ് .

വൈകുന്നേരത്തോടെ തുങ്കനാഥിൽ എത്തിയാൽ അവിടുന്ന് കുറച്ചു ദൂരം ട്രെക്ക് ചെയ്തു ക്ഷേത്ര സന്നിധിയിൽ എത്താം .അന്നേ ദിവസം തുങ്കനാഥിൽ എത്താൻ സാധിച്ചില്ലെങ്കിൽ ബസ് എത്തുന്ന സ്ഥലത്ത് താമസിച്ചു പിറ്റേന്ന് തുങ്കനാഥിൽ എത്താം .ഈ റൂട്ടിൽ ബസുകൾ കുറവായതിനാൽ കൃത്യമായി സമയം അന്വേഷിച്ചു അതിനനുസരിച്ചു കാര്യങ്ങൾ തീർക്കണം .
തുങ്കനാഥിലെ ചോപ്തയിൽ നിന്ന് നാലഞ്ചു കിലോമീറ്റർ കുത്തനെ കയറിയാൽ ആണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ തുങ്കനാഥ്‌ ക്ഷേത്രത്തിൽ എത്താൻ സാധിക്കുക .അന്ന് രാത്രി ക്ഷേത്ര പരിസരത്തു താമസിച്ചാൽ പിറ്റേന്ന് കാലത്ത് എഴുനേറ്റ് തുങ്കനാഥിന് മുകളിലെ ചന്ദ്രശിലയിലേക്ക് ട്രെക്കിങ്ങ് നടത്തി സൂര്യോദയം ആസ്വദിക്കാം .
ചന്ദ്രശില ഒരടിപൊളി അനുഭവമാണ് .കൈലാസ ദൃശ്യങ്ങൾ കാണാൻ പറ്റുന്ന ഒരിടമായി ചന്ദ്രശില പറയപ്പെടുന്നു .
രാത്രി താമസത്തിന് ക്ഷേത്രത്തിനരികിൽ കുറഞ്ഞ വിലക്ക് ഒരിടം കിട്ടും .വലിയ സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ഒരു രാത്രി കഴിച്ചു കൂടാൻ അത് ധാരാളമാണ് .
താമസം -150/200 രൂപ

പതിനൊന്നാം ദിനം‌

പതിനൊന്നാം ദിനം‌

ചന്ദ്രശിലയിലെ സൂര്യാസ്തമയം കണ്ടു താഴെ ഇറങ്ങി ബദരീനാഥിലേക്കോ അതിനടുത്തുള്ള ഏതെങ്കിലും പട്ടണത്തിലേക്കോ പോകുന്ന ബസ് അല്ലെങ്കിൽ മറ്റേതെങ്കിലും വാഹനം പിടിക്കാം .തലേന്ന് സമയവിവരങ്ങൾ അന്വേഷിച്ചാൽ സൗകര്യമാകും .

അന്ന് വൈകിട്ട് ബദരിനാഥിലേക്ക് എത്താൻ പറ്റിയാൽ അന്നവിടെ റൂമെടുക്കാം .ബദരി മലമുകളിലെ വിശാലമായ ഒരു പട്ടണമാണ് .ക്ഷേത്രത്തിനടുത് റൂമെടുത്തു തൊട്ടടുത്തുള്ള ഇന്ത്യയിലെ അവസാന ഗ്രാമമായ മന വരെ നടന്നു വരാം .

രാത്രി ബദരീനാഥ് അമ്പലം സന്ദർശിച്ചു അന്നേ ദിവസം അവിടെ തങ്ങുക.

താമസം -റൂം 400/500
ആശ്രമങ്ങൾ -200 രൂപയിൽ കുറയാതെ എന്തെങ്കിലും ഡൊനേഷൻ

പന്ത്രണ്ടാം ദിനം

പന്ത്രണ്ടാം ദിനം

അതികാലത്തെഴുനേറ്റു ബദരീനാഥ്‌ ദർശനം നടത്തി തിരിച്ചു ഋഷികേശിലേക്കുള്ള ബസ് കയറാം .ബദരിയിലും ചൂടുനീരുറവയുണ്ട് .ഒരു ദിവസം കൂടി ബദരി നിൽക്കാൻ തയ്യാറായാൽ മന ക്കടുത്തുള്ള വസുധാര വെള്ളച്ചാട്ടം വരെ ട്രെക്കിങ്ങ് നടത്താം .

കൂടുതൽ ദിവസങ്ങൾ ഉള്ളവർ ബദരിയിൽ നിന്നും ഋഷികേശിലേക്ക് പോരുന്ന വഴി ഗഗേറിയ എന്ന സ്ഥലത്ത് താമസിച്ചു പൂക്കളുടെ തായ്‌വാര ,ഹേംകുണ്ഡ് സാഹിബ് എന്നിവടങ്ങളിലേക്കുള്ള അതിമനോഹരമായതും ദൈർഗ്യമേറിയതുമായ ട്രെക്കിങ്ങ് നടത്താം .ഞാൻ പോയ സമയത്ത് പ്രതികൂല കാലാവസ്ഥ കാരണം പൂക്കൾ കുറവാണെന്നു അറിഞ്ഞതിനാൽ ആ ട്രെക്കിങ്ങിന് പോയില്ല .ഈ രണ്ട് സ്ഥലങ്ങൾ പോകാൻ ചുരുങ്ങിയത് ഒരു 2,3 ദിവസങ്ങൾ എങ്കിലും ഇതിനായി മാറ്റിവെക്കണം .താമസത്തിന് അവിടെ ഒരു ഗുരുദ്വാര ഉണ്ട് .ഭക്ഷണവും താമസവും അവിടെ സൗജന്യമായി ലഭിക്കും (ഡൊണേഷൻ മറക്കാതെ നൽകുക ).

ഇനി ബദരി ഋഷികേശ് റൂട്ടിൽ തന്നെയാണ് ഓലി എന്ന മനോഹരമായ ഹിൽ സ്റ്റേഷൻ .ജോഷിമഠ് ൽ നിന്ന് വണ്ടി കിട്ടും .റോപ് വേക്ക് പ്രസിദ്ധമായ ഓലി ഒരു സാഹസിക സഞ്ചാര കേന്ദ്രം കൂടിയാണ് .

ബദരി ഋഷികേശ് ബസ് യാത്രയിൽ നമുക്ക് ദേവപ്രയാഗിന്റെ ദൃശ്യം കാണാൻ സാധിക്കും .ബഗീരഥിയും അളകനന്ദയും അവിടുന്ന് സംഗമിച്ചു ഗംഗ എന്ന ഒറ്റ നദിയായി താഴേക്ക് ഒഴുകുന്നു .

രാത്രി ഋഷികേശ് എത്തിയാൽ നമ്മുടെ ഹാഷ് ടാഗ് ഹോസ്റ്റലിൽ താമസിക്കാം

താമസം -150-250

പതിമൂന്നാം ദിനം

പതിമൂന്നാം ദിനം

ഋഷികേശിൽ നിന്നും ഹരിദ്വാറിലേക്ക് ബസ് കയറി ഹരിദ്വാറിലെ കാഴ്ചകൾ കാണാം . ഹരിദ്വാറിലേക്ക് ഒന്നരമണിക്കൂറിൽ താഴെ സമയം കൊണ്ട് എത്തിച്ചേരും .

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നടക്കുന്ന ആരതിയാണ് പ്രധാന ആകർഷണം .മണി മുഴക്കങ്ങളുടെ അകമ്പടിയോടെ നൂറോളം തീനാളങ്ങൾ ഗംഗയിലൂടെ ഒഴുകുന്ന മനോഹരമായ കാഴ്ച.ഹരിദ്വാറിൽ ഒരാത്മീയ പ്രതീതിയാണ് അനുഭവപ്പെടുക .

ചിലർ ഗംഗാ നദിക്കരികിൽ സ്ഥാപിച്ച ചങ്ങലകളിൽ പിടിച്ചു പടവുകളിറങ്ങി ഗംഗയിൽ മുങ്ങി താഴുന്നു .കാഷായമിട്ട സന്യാസിമാർ നാമജപങ്ങൾ ഉരുവിട്ട് പടവുകളിൽ ഇരിക്കുന്നു ഇതൊക്കെ കണ്ടും കേട്ടും ആ അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു അനുഭവമാണ് .

ഈ മഹാരാജ്യത്ത് ഒരുപാട് ജീവിതങ്ങൾക്ക് വെള്ളവും ഊർജവും നൽകാനായി ഈ മഹാഗംഗയിതാ എന്റെ കാല്പാദങ്ങളെ തഴുകി തലോടി അതിന്റെ യാത്ര തുടരുന്നു .മനസ്സിൽ നിറയെ ഷൗക്കത്തു ഇക്കയുടെ വാക്കുകളാണ്

"പ്രകൃതിയുടെ വിശാല ദൃശ്യത്തിന് മുന്നിൽ നമ്മുടെ ഹൃദയവും അറിയാതെ വിശാലതയെ പ്രാപിക്കുന്നു .ഹിമാലയത്തിന്റെ അനന്തമായ വിശാലത അനിർവചനീയമാണ് .ദൂരെ ദൂരേക്ക് അകന്നകന്നു പോകുന്ന മലനിരകൾക്ക് മുൻപിൽ നിൽക്കുമ്പോൾ നാം കാലദേശങ്ങളേറ്റ് അനന്തതയിൽ അൽപനേരതെക്കെങ്കിലും ലയിച്ചു പോകുന്നു .ഇതിനാണ് നാം ഇവിടെ വന്നത്.ഇത് തന്നെയാണ് ഗംഗ നൽകുന്ന ഉപഹാരം '

അന്ന് രാത്രി ഡൽഹി ക്കുള്ള ഹരിദ്വാർ exp ൽ സ്ലീപ്പർ ടിക്കറ്റെടുത്തു നേരെ ഡൽഹിക്ക്

താമസം -ട്രെയിൻ (~250-300,sleeper coach)

പതിനാലാം ദിനം

പതിനാലാം ദിനം

ഡൽഹി

പിൻകുറിപ്പ്

ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും നോൺ നോൺ വെജ് ഏരിയകളാണ് .എല്ലായിടത്തും ചപ്പാത്തി ,ചാവൽ ,മാഗി ഒക്കെ കിട്ടും

മുകളിൽ പറഞ്ഞ ഹോട്ടൽ /താമസം നിരക്കുകൾ സെപ്റ്റംബറിൽ പോയപ്പോൾ ഉള്ളതാണ് .സീസൺ അനുസരിച്ചു വ്യത്യാസം ഉണ്ടാകും

തുങ്കനാഥിലേക്ക് പോകാൻ ഉഖിമത് -ചോപ്ത റൂട്ടിൽ നിലവിൽ പബ്ലിക് ട്രാൻസ്പോർട്ടേഷൻകുറവാണ് .ടാക്സി /ഷെയർ ടാക്സിയോ ആയി തുങ്കനാഥിലേക്ക് പോയി വരേണ്ടി വരും.

കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം കിടിലൻ ട്രക്കിങ്ങുംഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം കിടിലൻ ട്രക്കിങ്ങും

യാത്രാ വിവരണവും ചിത്രങ്ങളുംസുഹൈൽ സുഗു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X