Search
  • Follow NativePlanet
Share
» »ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

ഒറ്റ ദിവസത്തെ യാത്രയാണെങ്കിലും ഒരാഴ്ചത്തെ യാത്രയാണെങ്കിലും യാത്രയുടെ ഏറ്റവും വിഷമമുള്ള ഭാഗങ്ങളിലൊന്ന് എവിടെ പോകണമെന്നു തീരുമാനിക്കുന്നതാണ്. മനസ്സില്‍ യാത്ര പോകേണ്ട ഇടങ്ങളുടെ ഒരു വലിയ ലിസ്റ്റ് ഉണ്ടായിരിക്കുമെങ്കിലും പോകുന്ന ആളുകളുടെ എണ്ണവും ബജറ്റും എല്ലാം പരിഗണിച്ച് ഒരു സ്ഥലം തിരഞ്ഞെടുക്കുക എന്നത് അല്പം ശ്രമകരം തന്നെയാണ്. എന്നാല്‍ എന്തുസംഭവിച്ചാലും ഈ സ്ഥലത്ത് പോയെ തീരു എന്ന തീരുമാനത്തിലാണെങ്കില്‍ കൂടുതല്‍ ആലോചിക്കാതെ യാത്ര പോയി വരാം. മറിച്ച്, ഒട്ടേറെ ഓപ്ഷനുകള്‍ നമ്മുടെ മുന്നില് കിടക്കുമ്പോള്‍ തെറ്റായ തീരുമാനം ആയിരിക്കുമോ എന്ന ഭയന്ന് മികച്ച തീരുമാനം എടുക്കുവാന്‍ സാധിക്കാതെ വരുകയും ചെയ്യും. അതുകൊണ്ടുതന്നെ യാത്രാ കാര്യങ്ങളില്‍ അവസാന വാക്ക് പറയുവാന്‍ പലരും മടി കാണിക്കുകയും ചെയ്യുന്നു. അവസാനം, ഏറ്റവും എളുപ്പവും പരിചിതവുമായ ഇടത്തേയ്ക്ക് തന്നെ നമ്മള്‍ യാത്ര പോവുകയും ചെയ്യുന്നു. ചിലപ്പോള്‍ ആ തീരുമാനം തെറ്റാവുകയും ചെയ്തേക്കാം. വിഷമിക്കേണ്ട! നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും അനുയോജ്യമായ യാത്രാ സ്ഥാനം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന മികച്ച യാത്രാ ടിപ്പുകൾ ഇതാ..

സീസണ്‍ നോക്കാം

സീസണ്‍ നോക്കാം

മിക്ക ആളുകളും സീസണ്‍ നോക്കി യാത്ര ചെയ്യുവാന്‍ താല്പര്യപ്പെടുന്നവരാണ്. ചിലര്‍ക്ക് വേനല്‍ക്കാലമാണ് ഇഷ്ടമെങ്കില്‍ മറ്റു ചിലര്‍ക്ക് ശൈത്യകാലത്താണ് യാത്ര ചെയ്യേണ്ടത്. നമ്മള്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ പോകുവാന്‍ ആഗ്രഹിക്കുന്ന ഒരു സീസണ്‍ ആദ്യം തന്നെ തിരഞ്ഞ‌െടുക്കുക. അതിനു ശേഷം ആ സീസണില്‍ പോയിരിക്കേണ്ട സ്ഥലങ്ങളിലേക്ക് മാത്രമായി യാത്രാ സ്ഥാനങ്ങള്‍ ലിസ്റ്റ് ചെയ്യാം. വലിയൊരു ബക്കറ്റ് ലിസ്റ്റില്‍ നിന്നും സീസണിലേക്ക് യാത്രാ ഇടങ്ങള്‍ മാറുമ്പോള്‍ തന്നെ ചെറിയൊരു ആശ്വാസം തോന്നും. സീസണ്‍ നോക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നും പിന്നും നോക്കാതെ തന്നെ യാത്രാ സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാം.

 ബജറ്റ്

ബജറ്റ്

യാത്രാ പ്ലാനിങ്ങുകളില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് ബജറ്റ്. മണാലിയില്‍ പോകേണ്ട ബജറ്റാണ് കയ്യിലുള്ളതെങ്കിലും ലണ്ടനാണ് സ്വപ്നമെങ്കില്‍ അത്വധ്വാനം തന്നെ ചെയ്യേണ്ടി വരും സ്വപ്ന യാത്ര പൂര്‍ത്തിയാക്കുവാന്‍. കയ്യിലെ ബജറ്റിന് യോജിച്ച സ്ഥലം വേണം യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍. ബജറ്റിലൊതുങ്ങാത്ത യാത്രയാണെങ്കില്‍ അതിന്റെ ക്ഷീണവും തലവേദനയും യാത്ര കഴിഞ്ഞാലും നീണ്ടു നില്‍ക്കും. ആഭ്യന്തര യാത്രയാമെങ്കിലും അന്താരാഷ്ട്ര യാത്രയാണെങ്കിലും ബജറ്റിനനുസരിച്ച് മാത്രം തിരഞ്ഞെടുക്കുക. കറൻസിയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം മുതല്‍ ചിലവ് കുറഞ്ഞ യാത്രാകുറഞ്ഞ പ്രദേശങ്ങൾ വരെ നിരവധി മാര്‍ഗങ്ങളിലൂടെ യാത്രയിലെ ചിലവുകള്‍ കുറയ്ക്കുകയും ചെയ്യാം. ബജറ്റ് നിങ്ങള്‍ക്കൊരു പ്രശ്നമല്ല എന്നുണ്ടെങ്കില്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടേതാണ്.

താല്പര്യം നോക്കാം

താല്പര്യം നോക്കാം

യാത്രകളുടെ പ്ലാനിങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് നമ്മുടെ താല്പര്യമാണ്. ചിലര്‍ ബീച്ചുകളും പാര്‍ക്കുകളും ഇഷ്ടപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക് കുന്നുകളും മലകളും ട്രക്കിങ്ങുമാണ് താല്പര്യം. ചിലര്‍ യാത്രകളില്‍ സാഹസികത ആഗ്രഹിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് വേണ്ടത് ശാന്തതയാണ്. ഇങ്ങനെ ആളുകള്‍ക്ക് യാത്രകളിലെ താല്പര്യം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. ലക്ഷ്യസ്ഥാനത്ത് നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുക. തിരക്കേറിയ തൊഴിൽ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നുതെങ്കിൽ, കായൽ അല്ലെങ്കിൽ ബീച്ച് തിരഞ്ഞെടുക്കാം. . നിങ്ങൾ ഒരു സാഹസിക സഞ്ചാരിയാണെങ്കിൽ, ഒരു പർവ്വതം അല്ലെങ്കിൽ ക്യാമ്പിംഗ് തിരഞ്ഞെടുക്കുക. യാത്രാ ലിസ്റ്റ് ചുരുക്കാനും ശരിയായ അവധിക്കാല ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാനും ഈ ടിപ്പ് നിങ്ങളെ സഹായിക്കും.

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ടകോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

പഴയ സ്ഥലം തന്നെ വേണോ അതോ പുതിയ ഇടത്തേയ്ക്ക് പോണോ

പഴയ സ്ഥലം തന്നെ വേണോ അതോ പുതിയ ഇടത്തേയ്ക്ക് പോണോ

ചില സ്ഥലങ്ങളില്‍ ആളുകള്‍ക്ക് എത്ര പോയാലും മതിവരില്ല. ഓരോ തവണയും ഓരോ കാരണങ്ങളുണ്ടാക്കി ഒരേ സ്ഥലത്തേയ്ക്ക് തന്നെ ചിലര്‍ യാത്ര പോകുന്നതു പോലെ. മികച്ച അവധിക്കാലം അനുഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുമ്പോൾ, അത് എവിടെ നിന്ന് ലഭിക്കുമെന്നും നിങ്ങള്‍ക്ക് അറിയുമ്പോൾ പഴയ സ്ഥലങ്ങൾ വീണ്ടും സന്ദർശിക്കുന്നതില്‍ തെറ്റു പറയുവാനാവില്ല. തനിയെ ആണ് യാത്ര ചെയ്യുന്നതെങ്കില്‍ ഇത് വളരെ എളുപ്പമാണ്. എന്നാല്‍ പുതിയ സ്ഥലങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും പഴയ ഇടങ്ങളിലേക്ക് മടങ്ങിപ്പോകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പഴയ ഇടങ്ങള്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കുമ്പോള്‍ ഈ ലോകം വാഗ്ദാനം ചെയ്യുന്ന മികച്ച ചില കാഴ്ചകളാണ് നിങ്ങള്‍ക്ക് നഷ്ടമാകുന്നത് എന്ന് ഓര്‍മ്മിക്കുക.

യാത്രയുടെ ദൈര്‍ഘ്യം

യാത്രയുടെ ദൈര്‍ഘ്യം

ഒന്നോ രണ്ടോ ആഴ്ച യാത്ര ചെയ്യാന്‍ സാധിക്കുമെങ്കിൽ, ഒരു പ്രത്യേക പ്രദേശത്ത് അല്ലെങ്കിൽ രാജ്യത്ത് സ്ഥിതിചെയ്യുന്ന ഒരു അവധിക്കാല ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാം. ഇത് നിങ്ങൾക്ക് അനാവശ്യമായ സഞ്ചാരം ഒഴിവാക്കുകയും രു പ്രദേശത്തെ മൊത്തത്തില്‍ മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. . നിങ്ങൾ വളരെ ദൂരെയുള്ള ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുകയാണെങ്കിൽ, അവധിക്കാലം ആസ്വദിക്കുന്നതിനുപകരം ധാരാളം സമയം യാത്രചെയ്യാം. അതുപോലെ, നിങ്ങൾക്ക് യാത്ര ചെയ്യാൻ ഒന്നോ രണ്ടോ മാസം ആണ് ലഭ്യമായതെങ്കില്‍ യൂറോപ്പ് പോലെ ഒരു ഭൂഖണ്ഡം തന്നെ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തുംവെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

ഒപ്പമുള്ളത്

ഒപ്പമുള്ളത്

യാത്രകളുടെ തീരുമാനങ്ങളും പലപ്പോഴും നിര്‍ണ്ണയിക്കുന്നത് കൂടെയുള്ളവരാണ്. അത് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആരുമാകാം. ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നതിനുള്ള തീരുമാനം നിങ്ങൾ ആരുടെ ഒപ്പമാണ് യാത്ര ചെയ്യുന്നതെന്ന് ആനുപാതികമാണ്! കുടുംബമായി യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തോടൊപ്പം ഇരുന്നു നിങ്ങളുടെ പ്രതീക്ഷകളും ആശയങ്ങളും പ്ലാനുകളും ചർച്ച ചെയ്യുക. മറുവശത്ത്, നിങ്ങൾ ഒരു ദമ്പതികളായി ആണ് യാത്ര ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ താൽപ്പര്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കുക. നിങ്ങളുടെ കൂട്ടുകാരനോ പ്രിയപ്പെട്ടവരോടോ ഒപ്പമാണെങ്കിലും യാത്രയില്‍ ശരിയായ ബാലൻസ് കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്.

ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്രപാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

Read more about: travel travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X