Search
  • Follow NativePlanet
Share
» »സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!

സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!

സിക്കിം സോളോ യാത്രയിൽ എന്തൊക്കെ അറിയണമെന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വായിക്കാം

വടക്കു കിഴക്കന്‍ ഇന്ത്യ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഒറ്റ യാത്രയില്‍ ഒരിക്കലും കണ്ടു തീര്‍ക്കുവാന്‍ കഴിയാത്തത്രയും കാഴ്ചകള്‍ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനങ്ങളിലേക്കായി യാത്ര പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. സിക്കിം ആണ് യാത്രാ ലിസ്റ്റിലെങ്കില്‍ വര്‍ഷത്തില്‍ ഏതു സമയത്തും ഇവിടേക്കു വരാം. ഓരോ കാഴ്ചയിലും അതിമനോഹരമായ എന്തെങ്കിലും ഒളിപ്പിച്ചു നില്‍ക്കുന്ന സിക്കിമിലേക്ക് സഞ്ചാരിയായ ജി സുമേഷ് നടത്തിയ യാത്ര. സിക്കിം സോളോ യാത്രയിൽ എന്തൊക്കെ അറിയണമെന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വായിക്കാം

സിക്കിം സോളോ യാത്രയിൽ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. മഴക്കാലം കഴിഞ്ഞ് സെപ്റ്റംബർ മാസത്തോടെ കാഴ്ചയുടെ വിസ്മയം തീർത്ത് സിക്കിം നിങ്ങളെ കാത്തിരിക്കുകയാണ്.
സിക്കിമിന്റെ പ്രവേശന കവാടം ന്യൂ ജൽപൈഗുരി / സിലിഗുരി ആണ്( ഈ 2 സ്ഥലങ്ങൾ തമ്മിൽ ഉള്ള ദൂരം 11 കിമീ ആണ്). കേരളത്തിൽ നിന്നും വരുന്നവർക്ക് ന്യൂ ജൽപൈഗുരിയിൽ ട്രെയിൻ ഇറങ്ങി സിക്കിമിലേക്ക് യാത്ര ആരംഭിക്കാം.
സിക്കിം ടൂറിസം 4 ആയി വിഭജിക്കാം (ഗൂഗിള്‍ മാപ്പ് നോക്കാം)

1. നോർത്ത് സിക്കിം (പെർമിറ്റ് നിർബന്ധം)

1. നോർത്ത് സിക്കിം (പെർമിറ്റ് നിർബന്ധം)

കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ
a) ഗുരുഡോങ്ങ്മാർ ലേക്
b) കാലാപത്ഥർ
c) യുംതങ് വാലി
d) സീറോ പോയിന്റ്
e) തങ്കു വാലി

2. ഈസ്റ്റ് സിക്കിം ( പെർമിറ്റ് നിർബന്ധം)

2. ഈസ്റ്റ് സിക്കിം ( പെർമിറ്റ് നിർബന്ധം)

കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ
a) ഗാങ്ടോക്ക്
b) ഓൾഡ് സിൽക്ക് റൂട്ട്
c) നാതാങ് വാലി
d) സൂല്ക് വാലി
e) നാഥുല പാസ്
f) ഓൾഡ് ബാബ മന്ദിർ
g)ചങ്കു ലേക് (Tsomgo lake)

 ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നോർത്ത് സിക്കിം/ ഈസ്റ്റ് സിക്കിമിൽ ബസ് സർവീസ് / ഷെയർ ടാക്സി സർവീസ് ഇല്ല. അവിടെ പോയി വരാൻ ഒന്നുകിൽ ടൂർ പാക്കേജ് വഴി പോകണം( നോര്‍ത്ത് സിക്കിമിലേക്ക് ഒരാള്‍ക്ക് 3500 മുതല്‍ 4500 രൂപ വരെയും ഈസ്റ്റ് സിക്കിമിലേക്ക് 8000 മുതല്‍ 10000 രൂപ വരെയും മൂന്നു ദിവസത്തെ യാത്രയ്ക്ക് വേണ്ടി വരും.) സിക്കിമിൽ നിന്നോ സിലിഗുരിയിൽ നിന്നോ ബൈക്ക് വാടകയ്ക്കെടുത്തും പോയി വരാം. അല്ലെങ്കിൽ സ്വന്തമായി ബൈക്ക് ഉള്ളവർക്ക് പെർമിറ്റ് എടുത്ത് ഈ സ്ഥലങ്ങളിൽ പോകാം.

സൗത്ത് സിക്കിം (പെർമിറ്റ് വേണ്ട)

സൗത്ത് സിക്കിം (പെർമിറ്റ് വേണ്ട)

കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ
a) റാവങ്ങള (Ravangla)
b) നാംചി
c) ടെമി ടീ ഗാർഡൻ.
4. വെസ്റ്റ് സിക്കിം (പെർമിറ്റ് വേണ്ട): കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ
a) പെല്ലിങ്
b) ഗെയ്‌സിങ്
c) യുക്സോം
d) ടെൻടോം
e) ദരാപ് വില്ലേജ്
f) കാഞ്ചൻജംഗ നാഷണൽ പാർക്ക്

അറിയാം

അറിയാം

സൗത്ത് സിക്കിം/ വെസ്റ്റ് സിക്കിം സ്ഥലങ്ങൾ കാണാൻ ഷെയർ ടാക്സി/ ബസ് കിട്ടും ( ഒരു സ്ഥലത്തു നിന്നും അടുത്ത ഇടം വരെ 70 മുതല്‍ 100 രൂപ വരെയാകും ചാര്‍ജ്)
ന്യൂ ജൽപൈഗുരി/ സിലിഗുരിയിൽ നിന്നും സിക്കിമിലേക്ക് കടക്കാൻ 4 വഴികൾ ഉണ്ട്. ആദ്യമേ പറയട്ടെ സ്വന്തം ബൈക്കിൽ പോകുന്നവർ/ സിലിഗുരിയിൽ നിന്നും ബൈക്ക് വാടകയ്ക്കെടുക്കുന്നവർ നോർത്ത് സിക്കിം ഈസ്റ്റ് സിക്കിം പെർമിറ്റ് എടുക്കാൻ വേണ്ടി ഗാംഗ്ടോക്ക് പോയി സമയം കളയരുത്. പെർമിറ്റ് എളുപ്പത്തിൽ കിട്ടുന്ന വേറെയും സ്ഥലങ്ങൾ ഉണ്ട്. ടൂർ പാക്കേജുകൾ വഴി നോർത്ത് സിക്കിം ഈസ്റ്റ് സിക്കിം പോകാൻ ആഗ്രഹിക്കുന്നവർക്ക് ഗാംഗ്ടോക്ക് പോയേ മതിയാകൂ. അപ്പോൾ പറഞ്ഞു വന്നത് 4 വഴികൾ

നാല് വഴികള്‍

നാല് വഴികള്‍

ഒന്ന്: സിലിഗുരി യിൽ നിന്ന് ബസ്സ് / ഷെയർ ടാക്സി / ബൈക്ക് വാടകയ്ക്ക് എടുത്ത് ഗാങ്ടോക്ക് വരാം. അവിടെ നിന്നും സിക്കിമിന്റെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും പോയി വരാൻ ടൂര്‍ പാക്കേജ്/റെന്‍റ് എ ബൈക്ക് കിട്ടും. പെര്മിറ്റ് ഓഫീസും ടൗണിൽ തന്നെ ഉണ്ട്. പക്ഷെ രാവിലെ പെർമിറ്റിന് അപേക്ഷിച്ചാൽ വൈകിട്ട് അല്ലെങ്കിൽ പിറ്റേന്ന് രാവിലെയേ കിട്ടൂ.
രണ്ട്: നിങ്ങൾക്ക് നോർത്ത് സിക്കിമിലേക്ക് ആണ് പോകേണ്ടത് എങ്കിൽ (സ്വന്തം ബൈക്ക് അല്ലെങ്കില്‍ സിലിഗുരിയില്‍ നിന്നും വാടകയ്ക്ക് എടുത്ത വണ്ടി) സിലിഗുരിയിൽ നിന്ന് സിംടം (singtam) വഴി മൻഗൻ (mangan) എന്ന സ്ഥലത്ത് എത്തി അവിടത്തെ എസ്‍ഡിഎം ഓഫീസില്‍ നിന്ന് പെര്‍മിറ്റ് കിട്ടും (10 മിനിറ്റു മതി) . അന്ന് തന്നെ യാത്ര തുടങ്ങി പരമാവധി സ്ഥലങ്ങൾ കണ്ടു ഗുരുഡോങ്മാങ്/ യുംതാങ് വാലിയിലേക്ക് പോകാം. ഈ സ്ഥലങ്ങൾ കണ്ടു തിരിച്ചു ഗാങ്ടോക്ക്/ സിലിഗുരിയിലേക്ക് വരാം.
മൂന്ന്: സൗത്ത്/ വെസ്റ്റ് സിക്കിം പോകാൻ മുകളിൽ പറഞ്ഞ വഴി സിംടം വരെ പോയി അവിടെ നിന്നും റാവങ്ങള , നാംചി , പെല്ലിങ് , യുക്സോം , ടെൻടോം ഒക്കെ പോയി വരാം. ഷെയര്‍ കിട്ടും.
നാല് : ഈസ്റ്റ് സിക്കിമിലേക്ക് പോകാൻ (സ്വന്തം ബൈക്ക് അല്ലെങ്കില്‍ സിലിഗുരിയില്‍ നിന്നും വാടകയ്ക്ക് എടുത്ത വണ്ടി)സിലിഗുരിയിൽ നിന്ന് ഗാങ്ടോക്ക് പോകുന്ന വഴി റാങ്പോ എന്ന സ്ഥലത്ത് എത്തി അവിടെ നിന്നും റോംഗ്ലി വരെ പോവുക.റോംഗ്ലി ടൗണിൽ പെര്‍മിറ്റ് ഓഫീസ് ഉണ്ട്. അതും 10 മിനിട്ട് കൊണ്ട് പെര്‍മിറ്റ് കിട്ടും. എന്നിട്ട്സൂല്ക് വാലി - ഓൾഡ് സിൽക്ക് റൂട്ട് - നാതാങ് വാലി - ഓള്‍ഡ് ബാബാ മന്ദിര്‍ - നാഥുലാ പാസ് -ചങ്കു ലേക് വഴിഗാങ്ടോക്കിൽ എത്താം. അല്ലെങ്കിൽ തിരിച്ചു സിലിഗുരിയിലേക്ക് പോകാം.

നാഥുല പാസ് പോകുവാന്‍

നാഥുല പാസ് പോകുവാന്‍

നാഥുല പാസ് പോകാൻ ടാറ്റ സുമോ പോലുള്ള വലിയ വണ്ടികൾക്കെ സാധാരണ പെര്മിറ്റ് കൊടുക്കു. നിങ്ങൾ ബൈക്കിലാണ് വരുന്നതെങ്കിൽ റോംഗ്ലിയിൽ നിന്നും നാഥുല പാസ് പെര്മിറ്റ് വാങ്ങിക്കുക. എന്നിട്ടു ഗാങ്ടോക്കിൽ നിന്നും ടൂറിസ്റ്റുകളെ കൊണ്ട് നാഥുല പാസ്സിലേക്കു പോകുന്ന വണ്ടിക്കാരോട് പറഞ്ഞാൽ അവർ നാഥുല പാസിലേക്ക് ലേക്ക് കൊണ്ടുപോകും(100 - 200rs).

താമസിക്കാൻ

താമസിക്കാൻ

നോര്‍ത്ത് സിക്കിം

ടൂർ പാക്കേജ് വഴി പോവുകയാണെങ്കിൽ അവർ തന്നെ ഹോട്ടൽ റെഡി ആക്കി തരും. ബൈക്കിൽ പോകുന്നെങ്കിൽ ആദ്യം മൻഗൻ വഴി ഗുരുഡോങ്ങ്മാർ ലേക് പോകാം. പോകുന്ന വഴിയിൽ ലാച്ചനിൽ 500-700 രൂപയ്ക്കു റൂം കിട്ടും. പക്ഷെ ലാച്ചനിൽ താമസിക്കുകയാണെങ്കിൽ രാവിലെ 5 മണിക്ക് എഴുന്നേറ്റു ഗുരുഡോങ്ങ്മാർ ലേക് പോകാൻ റെഡി ആകേണ്ടി വരും. കാരണം ലാച്ചെനിൽ നിന്നും 60കിമീ യാത്ര ചെയ്ത് (5 മണിക്കൂർ വേണ്ടി വരും.മുഴുവന്‍ ഓഫ് റോഡ് ആണ് ) 11 മണിക്ക് മുൻപ് ചെക്ക് പോസ്റ്റ് കടന്ന് പോകണം. അതുകൊണ്ടു ലാച്ചനിൽ താമസിക്കാതെ 27 കിമീ അപ്പുറത്തുള്ള തങ്കു ഗ്രാമത്തിൽ തങ്ങുന്നതാണ് നല്ലത്‌. എങ്കിൽ അടുത്ത ദിവസം കുറച്ചു നേരത്തെ എഴുന്നേറ്റാൽ തങ്കുവാലി കറങ്ങാം. പിന്നീട് 30km യാത്ര ചെയ്തു ഗുരുഡോങ്ങ്മാർ കണ്ടു തിരിച്ച ലാച്ചനിൽ വന്നു താമസിക്കാം.
താങ്ങു വാലിയിൽ നിന്നും 12കിമീ ദൂരത്താണ് കാലാ പഥർ.365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലം.
അടുത്ത ദിവസം ലാച്ചനിൽ നിന്നും ചുങ്താങ് - ലാച്ചുങ് വഴി യുംതങ് വാലി , സീറോ പോയിന്റ് കണ്ടു ഗാങ്ടോക്ക് / സിലിഗുരിയിലേക്ക് മടങ്ങാം. പോകുന്ന വഴികൾ ഒക്കെ അമ്പരിപ്പിക്കുന്ന കാഴ്ചകളാണ്.

 ഈസ്റ്റ് സിക്കിം

ഈസ്റ്റ് സിക്കിം

സിലിഗുരിയിൽ/ ന്യൂ ജൽപൈഗുരിയിൽ അതിരാവിലെ എത്തിയാൽ റോങ്‌ലിയിൽ നിന്നും പെർമിറ്റ് എടുത്തു അതെ ദിവസം തന്നെ 5 മണിക്കൂർ കൊണ്ട് സുലുക് വാലി - ഓൾഡ് സിൽക്ക് റൂട്ട് - നാതാങ് വാലി - ഓൾഡ് ബാബ മന്ദിർ - നാഥുല പാസ് - ചങ്കു lake കണ്ടു ഗാങ്ടോക്ക് എത്താം. എന്നാലും റോങ്‌ലിയിൽ 700- 1000 രൂപയ്ക്കു ഹോം സ്റ്റേ കിട്ടും.

സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം

സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം

എല്ലാ ടൗണുകളിലും കുറഞ്ഞ റേറ്റിൽ റൂം കിട്ടും. ഒന്നും ഓൺലൈൻ ആയി ബുക്ക് ചെയ്യരുത്.ഓണ്ലൈനിൽ 1500 രൂപയ്ക്ക് കൊടുക്കുന്ന റൂം 500 രൂപയ്ക്കു കിട്ടിയ അനുഭവം ഉണ്ട്.
സിക്കിമിൽ 4 മണിക്ക് നേരം വെളുക്കും. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാൽ കാലാവസ്ഥ പെട്ടെന്ന് മാറും. അതുകൊണ്ടു യാത്ര നേരത്തെ തുടങ്ങി നേരത്തെ അവസാനിപ്പിക്കുക.

ഭക്ഷണം

ഭക്ഷണം

മോമോസ് ആണ് പ്രധാന ഭക്ഷണം. ഏതു നേരത്തും കിട്ടും. ഇത് കൂടാതെ റൊട്ടി ചോറ് ഒക്കെ കിട്ടും. ഹോട്ടലിൽ വെള്ളത്തേക്കാൾ കൂടുതൽ മദ്യം ആണ് കുടിക്കാൻ കിട്ടുക.
നോർത്ത് സിക്കിമിൽ പ്ലാസ്റ്റിക് കുപ്പികൾ അനുവദിക്കില്ല. മിനിമം 200 രൂപ പിഴ അടക്കേണ്ടി വരും.

ജനങ്ങൾ

ജനങ്ങൾ

6 ലക്ഷം ജനങ്ങൾ ആണ് സിക്കിമിൽ ഉള്ളത്. എല്ലാരും നല്ല സഹായികളാണ്. എനിക്ക് പലപ്പോഴും കുറഞ്ഞ ചിലവിൽ താമസിക്കാൻ റൂം കണ്ടുപിടിച്ചു തന്നത് അവരാണ്. എന്‍റെ ഒരു ദിവസത്തെ റൂം വാടക വരെ കൊടുത്തിട്ടുണ്ട് ഒരു സിക്കിം പോലീസുകാരൻ. നല്ല സംസാരപ്രിയരാണ്.
ഫുട്ബോൾ എന്ന് കേട്ടാൽ മരിക്കും. അവരുടെ കൂടെ എന്‍റെ ഇഷ്ട ടീം ആയ അര്ജന്റീനയുടെ കളി കണ്ടത് ഒരിക്കലും മറക്കില്ല. സിക്കിമിൽ എല്ലായിടത്തും പല ഫുട്ബോൾ ടീമുകളുടെ കൊടികളാണ്.

സീസൺ

സീസൺ

ജൂൺ അവസാനം മുതൽ സെപ്റ്റംബർ വരെ മഴക്കാലം ആണ്. നവംബർ മുതൽ മഞ്ഞുകാലം ആരംഭിക്കും. പക്ഷേ 365 ദിവസവും ഇവിടെ സന്ദർശകർ ഉണ്ടാകാറുണ്ട്. ഞാൻ പോയത് മഴക്കാലത്താണ്. അതുകൊണ്ടു തന്നെ ചെറുതും വലുതുമായ അറുപതോളം വെള്ളച്ചാട്ടങ്ങൾ കാണാൻ പറ്റി. മഞ്ഞുകാലത്തു ഇവിടുത്തെ ഹിമാലയൻ മലനിരകൾക്കു പ്രത്യേക ഭംഗി ആണെന്ന് പറഞ്ഞു കേട്ടു. ഫെബ്രുവരി മുതൽ ജൂൺ ആദ്യം വരെയും പിന്നെ സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയും ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കും ഇവിടെ. ഓഫ് സീസണിൽ വരുന്നതാണ് ഒറ്റയ്ക്കു യാത്ര ചെയ്യാൻ നല്ലത്‌. അധികം തിരക്കില്ലാത്ത റോഡുകളും നാട്ടുകാരോട് സംസാരിച്ചും ഇഷ്ടംപോലെ സമയം എടുത്തു കാണേണ്ട സ്ഥലങ്ങൾ ഒക്കെ കണ്ടു മടങ്ങാം.
ഇനി എന്തിനു കാത്തിരിക്കണം. അപ്പോൾ പോവ്അല്ലേ സിക്കിമിൽ...

Happy and safe journey bros..

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്രപാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X