Search
  • Follow NativePlanet
Share
» »മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്!

മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്!

പാമ്പുകളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന നാടിന്റെ വിശേഷങ്ങളറിയാം...

പാമ്പ് എന്നു കേട്ടാലേ ജീവൻ പോകുന്ന കൂട്ടത്തിലുള്ളവരാണ് കൂടുതലും ആളുകൾ. പാമ്പുകളെ കാണുന്നത് പോയിട്ട് അത് പോയ വഴി പോലും ഒഴിവാക്കുന്നവർ. എന്നാൽ പാമ്പുകളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതി കൊണ്ടുനടക്കുന്നവരെക്കുറിച്ച് കേട്ടാലോ....ഒന്നും രണ്ടുമല്ല പശ്ചിമ ബംഗാളില ഏഴു ഗ്രാമക്കാർക്ക് പാമ്പുകൾ സ്വന്തം ആളുകളാണ്...ഇടയ്ക്കൊക്കെ പാമ്പുകളുടെ കടി..അതും ഉഗ്ര വിഷമുള്ളവയുടെ കടി കിട്ടുമെങ്കിലും അത് ഇവരുടെ ശരീരത്തിൽകയറാറുപോലുമില്ലത്രെ... പാമ്പുകളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഈ നാടിന്റെ വിശേഷങ്ങളറിയാം...

ബുർദ്വാൻ

ബുർദ്വാൻ

ഉഗ്ര വിഷമുള്ള പാമ്പുകളോടൊപ്പം ജീവിക്കുന്ന ആളുകളുടെ നാട് എന്നാണ് പുറത്തുള്ളവർക്കിടയിൽ ബുർധ്വാൻ അറിയപ്പെടുന്നത്. പശ്ചിമ ബംഗാളിലെ ബുർദ്വാൻ ജില്ലയിലെ ബതാർ ബ്ലോക്കിലെ ഏഴു ഗ്രാമങ്ങളാണ് പാമ്പുകളുടെ പേരിൽ പ്രശസ്തമായിരിക്കുന്നത്. പോസ്ലാ, ചോട്ടോ പോസ്ലാ, പൽസാന, ബോഡോ മോസാരു, പൽസാന്റോള, മൊസാരു എന്നീ ഗ്രാമങ്ങളിലുള്ളവരാണ് പാമ്പുകളെ സ്വന്തം വീട്ടുകാരേപ്പൊലെ കാണുന്നത്.

എവിടെ തിരിഞ്ഞാലും പാമ്പുകൾ

ബുർദ്വാനിൽ എവിടെ നോക്കിയാലും പാമ്പുകളെ കാണാം. അടുക്കളയിലും അടുപ്പിലും തൊഴുത്തിലും വലയിലും തോടുകളിലും എന്തിനധികം കുട്ടികളുടെ കൂടെ കളിക്കുന്നതും കളിച്ച് കയറുമ്പോൾ അതിനെ കയ്യിൽ പിടിച്ചിരിക്കുന്നതുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചകളും ആദ്യമായി ഇവിടെ എത്തുന്നവരുടെ ബോധം കളയുന്നതുമായ കാഴ്ചകളാണ്. പോസ്‌ല, പാസ്‌ലാന, മുസ്‌രി എന്നിവിടങ്ങളിലാണ് ഏറ്റവും അധികം പാമ്പുകളെ കാണാൻ സാധിക്കുക.

വിഷമുണ്ടെങ്കിലും മരണമില്ല

വിഷമുണ്ടെങ്കിലും മരണമില്ല

പാമ്പുകളോടൊത്താണ് വാസമെന്നു പറ‍ഞ്ഞാലും പാമ്പുകൾ കടിക്കാതിരിക്കില്ല. എന്നാൽ കടിയേറ്റാൽ ഇവിടുത്തുകാരെ വിഷം ഏൽക്കില്ല എന്നതാണ് സത്യം. എത്ര വിഷമുള്ള പാമ്പാണ് കടിക്കുന്നതെങ്കിലും കടിയേറ്റാൽ മരണം സംഭവിക്കില്ല എന്നും അങ്ങനെയൊരു സംഭവം ഇവിടെ നടന്നിട്ടില്ല എന്നുമാണ് ഇവിടെയുള്ളവർ പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് ഒരു കഥയുമുണ്ട് ഇവർക്ക് പറയുവാൻ.

ബഹുലയും ലാഹിന്ദറും

ബഹുലയും ലാഹിന്ദറും

ഒരിക്കൽ ഇവിടെ ബഹുല എന്നും ലാഹിന്ദർ എന്നും പേരായ ദമ്പതികൾ താമസിച്ചിരുന്നു. ഒരിക്കൽ ലാഹിന്ദറിന് സർപ്പ ദംശനം ഏൽക്കുകയുണ്ടായി. എന്നാൽ ബഹുലയുടെ പ്രാർഥനയുടെ ശക്തി മൂലം ആ വിഷം പോവുകയും അവിടുത്തെ സർപ്പ ദേവതയായ മാൻഷക്കിന് തന്റെ വിഷം മുഴുവനും നഷ്ടമാവുകയും ചെയ്തു. ലാഹിന്ദറിന്റെ ജീവൻ തിരിച്ചു തരാം പകരം തന്റെ വിഷം നല്കണം എന്ന നിബന്ധനയോടെ മാൻഷക് അയാൾക്ക് ജീവൻ തിരികെ കൊടുത്തു. വിഷം തിരികെ നല്കിയപ്പോൾ ബഹുല പറഞ്ഞത് ആ വിഷം ഒരിക്കലും തന്റെ ഗ്രാമത്തിലുള്ളവരുടെ മേൽ പ്രയോഗിക്കരുത് എന്നായിരുന്നു. അതുകൊണ്ടാണത്രെ ഇവിടെ പാമ്പുകൾ ആളുകളെ കടിച്ചാലും അവർക്ക് വിഷം ഏൽക്കാത്തത്. കൂടാതെ ഇവർ സർപ്പങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. ജാനകേശ്വരി എന്ന പേരിലാണ് ഇവർ നാഗ ദേവതയെ ഇവിടെ ആരാധിക്കുന്നത്.

പാമ്പു കടിച്ചാൽ

പാമ്പു കടിച്ചാൽ

കഴിഞ്ഞ അഞ്ഞൂറ് വർഷമായി ഇവിടെ ഗ്രാമത്തിൽ ഗ്രാമീണരോടൊപ്പം നാഗങ്ങൾ വസിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ 250 ഓളം ആളുകളെ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും ആരും അതിന്റെ പേരിൽ ഇവിടെ മരണപ്പെട്ടിട്ടില്ല. ഇതിൻറെ യാഥാർഥ്യം അറിയുവാനായി കുറേ പഠനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഇവിടുത്തെ പാമ്പുകൾക്ക് ഉഗ്ര വിഷമുണ്ടെന്ന് കണ്ടെത്തിയെങ്കിലും എന്തുകൊണ്ട് അത് ശരീരത്തിൽ കയറുന്നില്ല എന്ന കണ്ടു പിടിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. എപ്പോളെങ്കിലും പാമ്പ് കടിച്ചാൽ അടുത്തുള്ള കുളത്തിൽ പോയി കാൽ കഴുകി വന്ന് ഒരു ദിവസം ഉപവസിക്കുകയാണ് ഇവിടെയുള്ളവർ ചെയ്യുന്നത്.

നാഗപഞ്ചമി തീഥ്

നാഗപഞ്ചമി തീഥ്

ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം നാഗപഞ്ചമിയാണ്. സമീപത്തെ ഗ്രാമങ്ങളിൽ നിന്നെല്ലാം ആളുകൾ എത്തിച്ചേരുന്ന ആ ആഘോഷം ജാന്‍കേശ്വരിക്കായാണ് സമർപ്പിച്ചിരിക്കുന്നത്.

PC:రవిచంద్ర

എന്തുകൊണ്ട്?

എന്തുകൊണ്ട്?

എന്തുകൊണ്ടാണ് ഇവിടെ പാമ്പുകൾ ഗ്രാമീണരോടൊപ്പം വസിക്കുന്നത് എന്നതിന് ഒരുത്തരവും ഇതുവരെയും ലഭിച്ചിട്ടില്ല. ഒരു പക്ഷേ, ഇവിടെ ഒരാൾ പോലും വെറുതേ പോലും നാഗങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കാറില്ല. അതുകൊണ്ടായിരിക്കണം ഇവ തിരിച്ചും ആളുകളെ ഉപദ്രവിക്കാത്തത് എന്നു വിശ്വസിക്കാം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്നും 101 കിലോമീറ്റർ അകലെയാണ് ബർദ്വാൻ സ്ഥിതി ചെയ്യുന്നത്.

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!! തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ആഭിചാരമാണ് ഇവിടെയെല്ലാംആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ആഭിചാരമാണ് ഇവിടെയെല്ലാം

ചൂടുവെള്ളത്തിൽ ചാടുന്ന ആത്മാവും ഭിത്തിയിൽ കയറുന്ന പ്രേതവും..വിചിത്രമാണ് ഈ ആരാധനാലയങ്ങൾ!! ചൂടുവെള്ളത്തിൽ ചാടുന്ന ആത്മാവും ഭിത്തിയിൽ കയറുന്ന പ്രേതവും..വിചിത്രമാണ് ഈ ആരാധനാലയങ്ങൾ!!

Read more about: village mystery west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X