Search
  • Follow NativePlanet
Share
» »പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച്

പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച്

അപൂർവ്വമായി മാത്രം സഞ്ചാരികൾ എത്തിച്ചേരുന്ന അത്തരം ബീച്ചുകളിൽ ഒന്നാണ് ഇവിടുത്തെ ബട്ടർഫ്ലൈ ബീച്ച്.

എണ്ണമില്ലാത്തത്ര ബീച്ചുകൾ കൊണ്ട് എത്തിച്ചേരുന്നവരെ അത്ഭുതപ്പെടുത്തുന്ന നാടാണ് ഗോവ. ആളുകളുടെ തിരക്ക് ഒരിക്കലും ഒഴിയാത്ത പാലോലം ബീച്ചും ബാഗാ ബീച്ചും കാണ്ടോലിം ബീച്ചും എപ്പോഴും സഞ്ചാരികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവയാണ്. മിക്കവരും ഗോവയിലെ അറിയപ്പെടുന്ന ബീച്ചുകൾ മാത്രം പോയി കണ്ട് ആസ്വദിക്കുകയാണ് പതിവ്. എന്നാൽ ഗോവൻ യാത്ര കുറച്ചുകൂടി വ്യത്യസ്തമാക്കുവാൻ മറ്റൊരു കാര്യമുണ്ട്. പ്രദേശവാസികൾക്കു മാത്രം അറിയുന്ന ബീച്ചുകൾ തേടിപ്പിടിച്ച് കാണുകയാണ് അതിലൊന്ന്. അപൂർവ്വമായി മാത്രം സഞ്ചാരികൾ എത്തിച്ചേരുന്ന അത്തരം ബീച്ചുകളിൽ ഒന്നാണ് ഇവിടുത്തെ ബട്ടർഫ്ലൈ ബീച്ച്...

ബട്ടർഫ്ലൈ ബീച്ച്

ബട്ടർഫ്ലൈ ബീച്ച്

ഗോവയിലെത്തുന്ന സഞ്ചാരികൾക്ക് തീർത്തും പുതുമ നല്കുന്ന ഒരിടമാണ് ഇവിടുത്തെ ബട്ടർഫ്ലൈ ബീച്ച്. സാഹസികതയുടെ ഇനിയും അറിയപ്പെടാത്ത ഇടമായ ഈ ബീച്ച് കാഴ്ചകൾ കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും ഇവിടെ എത്തുന്ന ആരെയും അതിശയിപ്പിക്കും എന്നതിൽ സംശയമില്ല.

തേടിനടന്ന ഇടം

തേടിനടന്ന ഇടം

ഗോവയിലെ വ്യത്യസ്ത കാഴ്ചകൾക്കായി തേടിനടന്നവരെ തൃപ്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. കടലിന്‍റെ സൗന്ദര്യം കൂടാതെ ഗോവയിലെ മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായ ഭംഗിയും ശാന്തതയും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

ബീച്ച് ബട്ടർഫ്ലൈ ബീച്ചായ കഥ

ബീച്ച് ബട്ടർഫ്ലൈ ബീച്ചായ കഥ

മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായ പേരു ഈ ബീച്ചിനു വന്നിതിനു ഒരു കാരണമുണ്ട്. വളരെ മനോഹരവും അപൂർവ്വവുമായ ചിത്രശലഭങ്ങളെ ധാരാളമായി ഇവിടെ കാണാം എന്നതാണ് പേരിനു പിന്നിലെ കഥ. ചിത്രശലഭങ്ങളെ കൂടാതെ സ്വർണ്ണ മത്സ്യങ്ങളുടെ വ്യത്യസ്ത വിഭാഗങ്ങളും ഞണ്ടുകളും ഒക്കെ ഇവിടെയുണ്ട്.

ഡോൾഫിനുകളെ കാണാം

ഡോൾഫിനുകളെ കാണാം

ഗോവ പോലെയുള്ള ഒരിടത്തെ ബീച്ചുകളിൽ ഡോൾഫിനുകളെ കാണുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. എന്നാൽ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞ ഇടവേളകളിൽ കൂട്ടമായി ഡോൾഫിനുകൾ പ്രത്യക്ഷപ്പെടാറുണ്ട് എന്നതാണ് കാര്യം.

പാറക്കെട്ടുകൾ നിറഞ്ഞ ബീച്ച്

അർധ വൃത്താകൃതിയിൽ പാറക്കെട്ടുകൾ നിറഞ്ഞതാണ് ബട്ടർഫ്ലൈ ബീച്ച്. ആളുകൾ ഒത്തിരിയൊന്നും എത്തിച്ചേരാത്ത സ്ഥലമായതിനാൽ സ്വകാര്യത നിറ‍ഞ്ഞ സ്ഥലമാണിത്.

സൂര്യാസ്തമയ കാഴ്ചകൾ

സൂര്യാസ്തമയ കാഴ്ചകൾ

ബീച്ചുകളിലെ ഏറ്റവും ആകർഷണീയമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ സൂര്യാസ്തമയങ്ങൾ. പാറക്കെട്ടുകൾ നിറഞ്ഞ ബീച്ചിലെ കാഴ്ചതളിലൂടെ സീര്യൻ കടലിലേക്കിറങ്ങുന്ന കാഴ്ച വ്യത്യസ്തമായ ഒരനുഭവമായിരിക്കും.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

സഞ്ചാരികൾക്കിടയിൽ ദ്വീപ് അത്രയേറെ അറിയപ്പെടാത്തതിനു പ്രധാന കാരണം ഇവിടെ എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. സാധാരണ വണ്ടികൾക്കോ ഇരുചക്ര വാഹനങ്ങൾക്കോ ഒന്നും അത്ര എളുപ്പത്തിൽ ഇവിടെ എത്താനാവില്ല.
കാടു മൂടിക്കിടക്കുന്ന വഴികളിലൂടെയും പാറക്കെട്ടുകളിലൂടെയും വെള്ളത്തിലൂടെയും ഒക്കെ സാഹസികമായി സഞ്ചരിച്ച് മാത്രമേ ഇവിടെ എത്താൻ കഴിയൂ.

രണ്ടു മണിക്കൂർ ട്രക്കിങ്ങ്

രണ്ടു മണിക്കൂർ ട്രക്കിങ്ങ്

പാലോലം ബീച്ചിൽ നിന്നും രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിലൂടെ ബട്ടർഫ്ലൈ ബീച്ചിലെത്താം. ഒരേസമയം സാഹസികത നിറഞ്ഞതും കഠിനവുമാണ് ഈ ട്രക്കിങ്ങ്. ചെറിയ ചെറിയ അരുവികളും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കാടുകളും ഒക്കെ താണ്ടിയാൽ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ.

PC:Giorgio Minguzzi

ബോട്ട് വാടകയ്ക്കെടുക്കാം

ബോട്ട് വാടകയ്ക്കെടുക്കാം

ട്രക്ക് ചെയ്ത് പോകുവാൻ ബുദ്ധിമുട്ടുള്ളവർക്ക് കടലിലൂടെ തന്നെ ഇവിടെ എത്താം. അതിനായി അഗോണ്ട അല്ലെങ്കിൽ പാലോലിം ബീച്ചുകളിൽ നിന്നും ഒരു ബോട്ട് വാടകയ്ക്കെടുത്താൽ മതി. ആയിരം മുതൽ 1200 രൂപ വരെയാണ് വാടക.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ബട്ടർഫ്ളൈ ബീച്ച് സന്ദർശിക്കുവാൻ പറ്റിയ സമയം. ഈ സമയങ്ങളിൽ പ്രസന്നമായ കാലാവസ്ഥയായിരിക്കും എന്നതിനു പുറമേ മഴ ഉണ്ടാവില്ല എന്നതും കാരണമാണ്. ഏപ്രിൽ, മേയ് മാസങ്ങളിലും ഇവിടം സന്ദർശിക്കാം.
രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്ക് പോകുവാൻ സാധിക്കുക.

അടുത്തുള്ള മറ്റു ബീച്ചുകൾ

അടുത്തുള്ള മറ്റു ബീച്ചുകൾ

ബട്ടർഫ്ലൈ ബീച്ചിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് പാലോലിം ബീച്ചാണ്. കാകോലം ബീച്ച്, ധർവാലെം ബീച്ച്, അഗോണ്ട ബീച്ച്, തൽപോന ബീച്ച്, ഗൽഗിബാഗാ ബീച്ച്, തുടങ്ങിയവയാണ് സമീപത്തെ മറ്റു ബീച്ചുകള്‍.

പനാജിയിൽ നിന്നും

പനാജിയിൽ നിന്നും

പനാജി കാദബ ബസ്റ്റാൻഡിൽ നിന്നും 69 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മർഗാവോ റെയിൽവേ സ്റ്റേഷനിൽ നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ ബീച്ചുള്ളത്. കനകോന റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിക്കണം ബട്ടർ ഫ്ലൈ ബീച്ചിലെത്തുവാൻ.

കിണറിൽ ചാടി ഫെനി മുങ്ങിയെടുക്കുന്ന ആഘോഷം മുതൽ അങ്ങ് തുടങ്ങുകയാണ്. ഗോവയെപ്പറ്റി നിങ്ങൾക്കെന്തറിയാം?കിണറിൽ ചാടി ഫെനി മുങ്ങിയെടുക്കുന്ന ആഘോഷം മുതൽ അങ്ങ് തുടങ്ങുകയാണ്. ഗോവയെപ്പറ്റി നിങ്ങൾക്കെന്തറിയാം?

466 വര്‍ഷമായിട്ടും അഴുകാത്ത മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൈതൃക കേന്ദ്രം466 വര്‍ഷമായിട്ടും അഴുകാത്ത മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൈതൃക കേന്ദ്രം

Read more about: beach goa adventure ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X