Search
  • Follow NativePlanet
Share
» »പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!

പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!

വിചിത്രങ്ങളായ വിശേഷങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടാണ് കംബോഡിയ. ഗവണ്‍മെന്‍റിനനുസരിച്ച് പേരു മാറ്റുന്ന നാട് എന്നതു മുതല്‍ പിറന്നാള്‍ ദിനങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം നല്കാത്ത, ചീവിടുകളുടെ കരച്ചിലില്‍ നിന്നും വിവാഹം കഴിക്കുവാനുള്ള തിയ്യതി കണ്ടെത്തുന്ന... അങ്ങനെ അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകള്‍ കംബോഡിയയ്ക്ക് കുറേയേറെയുണ്ട്.
തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടിയിലൂടെ നടന്ന് ഒരു രാജ്യത്തിന്റെ ചരിത്രം അറിയുവാന്‍ സാധിക്കും എന്നതാണ് കംബോഡിയ സഞ്ചാരികള്‍ക്ക് നല്കുന്നത്. ഇതാ കംബോഡിയയെക്കുറിച്ചുള്ള രസകരമായ കുറച്ച് കാര്യങ്ങള്‍ വായിക്കാം....

ഭരണത്തിനനുസരിച്ച് പേരുമാറ്റുന്ന രാജ്യം

ഭരണത്തിനനുസരിച്ച് പേരുമാറ്റുന്ന രാജ്യം

കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും സംഗതി ഇവിടെ സത്യമാണ്.നീണ്ട കുറേ പേരുകളുടെ നിര തന്നെ ഈ രാജ്യത്തിനുണ്ട്. ഓരോ പുതിയ ഗവണ്‍മെന്‍റെ വരുന്നതനുസരിച്ചും രാജ്യത്തിന്റെ പേരില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ കാണാം, ഖമര്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് കാംപുച്ചിയെ, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കാംപൂച്യെ എന്നൊക്കെ കാണാം. നിലവിലെ പേര് കിംങ്ഡം ഓഫ് കംപോഡിയ എന്നാണ്

 പതാകയില്‍ കെട്ടിടമുള്ള രാജ്യം

പതാകയില്‍ കെട്ടിടമുള്ള രാജ്യം

തങ്ങളുടെ ദേശീയ പതാകയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുവാന്‍ ഏറ്റവും യോഗ്യമായ ഒരു അടയാളമായിരിക്കും ഉണ്ടായിരിക്കുക. അതില്‍ ഒരു നിര്‍മ്മിതിയുടെ ചിത്രമാണെങ്കിലോ? അത്തരത്തില്‍ ഒരു നിര്‍മ്മിതിയുടെ ചിത്രമുള്ള പതാക ലോകത്തില്‍ കംബോഡിയയ്ക്ക് മാത്രമേയുള്ളൂ. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന അങ്കോര്‍വാട്ട് ക്ഷേത്രസമുച്ചയമാണ് കംബോഡിയ പതാകയിലുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഖെമർ രാജാവായിരുന്ന സൂര്യവർമ്മൻ രണ്ടാമൻറെ കാലത്താണ് ക്ഷേത്രനിര്‍മ്മാണം തുടങ്ങുന്നത്. ക്ഷേത്രനഗരം അഥവാ ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അങ്കോര്‍ വാ‌ട്ട് എന്ന വാക്കിനര്‍ത്ഥം.

ലോകത്തിലെ ഏറ്റവും വലിയ മതസമുച്ചയം

ലോകത്തിലെ ഏറ്റവും വലിയ മതസമുച്ചയം

ലോകത്തിലെ ഏറ്റവും വലുതും ഉയരംകൂടിയതുമായ ഹിന്ദു ക്ഷേത്രമാണ് അംങ്കോര്‍വാട്ടിലുള്ളത്. ആദി നാരായണനായ മഹാവിഷ്ണു ക്ഷേത്രമായാണ് നിര്‍മ്മിച്ചതെങ്കിലും പതിനാലാം നൂറ്റാണ്ടോ‌ടെ ക്ഷേത്രം ബുദ്ധക്ഷേത്രമായി മാറിയെന്നു ചരിത്രം പറയുന്നു. 30 വര്‍ഷത്തോളം നീണ്ടു നിന്നതാണ് ക്ഷേത്രത്തിന്‍റെ ചരിത്രം. മഹാമേരുവിന്റെ രൂപത്തില്‍ പടിഞ്ഞാറ് ദര്‍ശനമായാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെ‌ട്ടിരിക്കുന്നത്.400 ചതുരശ്ര കിലോമീറ്റര്‍ അഥവാ 154 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് അങ്കോർ വാട്ട് ക്ഷേത്രവും ഇവിടുത്തെ അവശേഷിപ്പുകളുമുള്ളത്.

ഏപ്രിലിലെ പുതുവര്‍ഷാഘോഷം

ഏപ്രിലിലെ പുതുവര്‍ഷാഘോഷം

വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് കംബോഡിയക്കാരുടെ പ്രത്യേകത. അവരുടെ വിവാഹാഘോഷങ്ങള്‍ വലിയധികം പ്രത്യേകതയുള്ളതും ആഘോഷം നിറഞ്ഞതുമാണ്. കംബോഡിയക്കാരുടെ പുതുവര്‍ഷം ഏപ്രില്‍ മാസത്തിലാണ്. വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമായാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ഏപ്രില്‍ പകുതിയോടെയാണിത്. കംബോഡിയയിലെ ഏറ്റവും വലിയ ആഘോഷവും ഇത് തന്നെയാണ്.

 മക്ഡഡണാള്‍ഡ്സ് ഇല്ലാത്ത രാജ്യം

മക്ഡഡണാള്‍ഡ്സ് ഇല്ലാത്ത രാജ്യം

ഫാസ്റ്റ് ഫൂഡ് രംഗത്ത് മക്ഡഡണാള്‍ഡ്സിനോളം ആളുകളെ ആകര്‍ഷിച്ച മറ്റൊരു രുചിയില്ല. എന്നാല്‍ ടൂറിസം ഇത്രത്തോളം വളര്‍ന്ന കംബോഡിയയില്‍ മക്ഡഡണാള്‍ഡ്സ് ഇല്ല. കെഎഫ്സി ഇവിടെയുണ്ട് എങ്കിലും ലോകത്ത് ഏറ്റവും കുറവ് ലാഭം കമ്പനിക്ക് ലഭിക്കുന്നത് കംബോഡിയയില്‍ നിന്നാണത്രെ. ഐല്സന്‍ഡ്, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മക് ഡൊണാള്‍ഡ്സിനെ പുറത്താക്കുകയായിരുന്നുവെങ്കില്‍ കമ്പനിക്ക് കാലുപോലും കുത്തുവാന്‍ സാധിക്കാത്ത രാജ്യമാണ് കംബോഡിയ.

പിറന്നാള്‍ ആഘോഷമോ?? അതെന്താണ്?!!

പിറന്നാള്‍ ആഘോഷമോ?? അതെന്താണ്?!!

തങ്ങളുടെ ജന്മദിനങ്ങള്‍ ആഘോഷിക്കുവാന്‍ താരെ താല്പര്യമില്ലാത്തവരാണ് കംബോഡിയക്കാര്‍. പിറന്നാള്‍ ആഘോഷങ്ങള്‍ അവര്‍ പരമാവധി ഒഴിവാക്കുകയും ചെയ്യും. ഗ്രാമപ്രദേശങ്ങളിലൊക്കെ അവരുടെ പരമ്പരാഗത രീതിയില്‍ കിമര്‍ വര്‍ഷമാണ് അവര്‍ ഓര്‍ത്തിരിക്കുന്നത്. മാത്രമല്ല, ഏപ്രില്‍ മാസത്തില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനാല്‍ വര്‍ഷങ്ങള്‍ കണക്കാക്കുന്നതിലും വ്യത്യാസം കാണാം.

ശവസംസ്കാരം ആഘോഷപൂര്‍വ്വം

ശവസംസ്കാരം ആഘോഷപൂര്‍വ്വം

പിറന്നാള്‍ ആഘോഷിക്കില്ലെങ്കിലും ശവസംസ്കാരത്തിന് എത്ര പണം മുടക്കുവാനും കംബോഡിയക്കാര്‍ക്ക് ഒരു മടിയുമില്ല. ശരാശരി 9000 യുസ് ഡോളര്‍ ഇവിടെ ശവസംസ്കാരത്തിനായി ചിലവഴിക്കും. ഇത് എത്രത്തോളം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്നറിയണമെന്നുണ്ടെങ്കില്‍ അവരുടെ പ്രതിമാസ വരുമാനം നോക്കിയാല്‍ മതി. ശരാശരി ഒരു കംബോഡിയക്കാരന്റെ പ്രതിമാസ വരുമാനം 100 യുഎസ് ഡോളറാണ്. തങ്ങളുടെ ജീവിതത്തിന്റെ മുഖ്യ സമ്പത്തും തങ്ങളുടെ ശവസംസ്കാരത്തിനായി ചിലവിടുവാനാണ് കംബോഡിയക്കാര്‍ ജീവിക്കുന്നത് തന്നെ. 49 ദിവസത്തെ ആഘോഷങ്ങള്‍ ചില സമയത്ത് ഇവരുടെ സംസ്കാര ചടങ്ങളുകളില്‍ കാണാം.

ബുദ്ധഭിക്ഷാടകര്‍

ബുദ്ധഭിക്ഷാടകര്‍

ബുദ്ധമതത്തിന് ഏറെ സ്വാധീനമുള്ള രാജ്യമാണ് കംബോഡിയ. ഇന്നും ഇവിടെ പ്രഭാതങ്ങളില്‍ തല മൊട്ടയടിച്ച് ഓറഞ്ച് നിറത്തിലുള്ള പ്രത്യേക വസ്ത്രം ധരിച്ച് ഭിക്ഷാടനം നടത്തുന്ന സന്യാസിമാരെ കാണാം. വസ്ത്രത്തിനും ഭക്ഷണത്തിനും പണത്തിനും പകരമായി അവര്‍ അനുഗ്രഹം തിരികെ നല്കുന്നു. സ്ത്രീകള്‍ക്ക് ബുദ്ധ സന്യാസിമാരെ സ്പര്‍ശിക്കുവാന് അനുവാദമില്ല.

 കംബോഡിയന്‍ വിവാഹങ്ങള്‍

കംബോഡിയന്‍ വിവാഹങ്ങള്‍

സാധാരണ കാണുന്നതുപോലുള്ള വിവാഹാഘോഷങ്ങളല്ല കംബോഡിയയിലേത്. വിവാഹാഘോഷങ്ങള്‍ 49 ദിവസം നീണ്ടു നില്‍ക്കുമ്പോള്‍ വിവാഹം 3 ദിവസത്തെ ആഘോഷമാണ്. മൂന്നു ദിവസവും തുടര്‍ച്ചയായി രാവും പകലും നിര്‍ത്താതെയുള്ള ആഘോഷമാണിത്.

യുഎസ് ഡോളര്‍ ഔദ്യോഗിക കറന്‍സി

യുഎസ് ഡോളര്‍ ഔദ്യോഗിക കറന്‍സി

കംബോഡിയയിലെ ഔദ്യോഗിക കറന്‍സി ‌റൈല്‍ ആണെങ്കിലും യുഎസ് ഡോളര്‍ ഔദ്യോഗിക കറന്‍സിയായാണ് കണക്കാക്കുന്നത്.റൈലിനു തുടര്‍ച്ചായുണ്ടാകുന്ന വിലയിടിവും സ്ഥിരതയില്ലായ്മയും കാരണമായാണ് രാജ്യം യുഎസ് ഡോളറിനെ ഔദ്യോഗിക കറന്‍സികളിലൊന്നായി അംഗീകരിച്ചിരിക്കുന്നത്. ഇവിടുത്തെ എടിഎമ്മുകളില്‍ നിന്നും ഡോളര്‍ പിന്‍വലിക്കാം. ഇന്ന് രാജ്യത്തെ 90 ശതമാനവും ഡോളര്‍ അധിഷ്ഠിതമാണ്.

ഗതാഗത നിയമങ്ങള്‍ ഇല്ലേയില്ല!!

ഗതാഗത നിയമങ്ങള്‍ ഇല്ലേയില്ല!!

ഗതാഗത നിയമങ്ങള്‍ എന്നു പറഞ്ഞാല്‍ അതെന്താണ് എന്നു ചിലപ്പോള്‍ കംബോഡിയക്കാര്‍ തിരികെ ചോദിച്ചുവെന്നിരിക്കും. യാതൊകു ഗതാഗത നിയമങ്ങളും നിലനില്‍ക്കാത്തതു പോലെയാണ് ഇവിടെ റോഡില്‍ വാഹനങ്ങളോടുന്നത്.

 എന്തും കഴിക്കും

എന്തും കഴിക്കും

ഭക്ഷണമായി എന്തും കഴിക്കുന്നവരാണ് കംബോഡിയക്കാര്‍. അരിഭക്ഷണവും മത്സ്യവുമാണ് ഇവരുടെ മുഖ്യാഹാരം. ചിലന്തികള്‍, ചീവിടുകള്‍, പുഴുക്കള്‍ അങ്ങനെ എന്തിനും ഏതിനും ഇവരുടെ ഭക്ഷണപാത്രത്തില്‍ സ്ഥാനമുണ്ട്.

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെതെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെ

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X