Search
  • Follow NativePlanet
Share
» »ചന്ദ്രതാലിലെ ക്യാംപിങ്ങിന് നിരോധനം...കാരണം ഇങ്ങനെ

ചന്ദ്രതാലിലെ ക്യാംപിങ്ങിന് നിരോധനം...കാരണം ഇങ്ങനെ

അത്തരത്തിലൊന്നാണ് ചന്ദ്രതാൽ തടാകത്തിലെ ക്യാംപിങ് നിരോധനം... വിശദാംശങ്ങളിലേക്ക്..

എവിടെ വിനോദ സഞ്ചാര സാധ്യതകൾ വർധിക്കുന്നോ അവിടെ പ്രകൃതി നശിപ്പിക്കപ്പെടുവാൻ തുടങ്ങുകയാണ്. ഓരോ ദിവസവും കുന്നുകൂടി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും ഒക്കെ ഓരോ വിനോദ സഞ്ചാര ഇടങ്ങളിലും കാണാം. മീശപ്പുലിമലയിൽ തുടങ്ങുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്കു മുന്നിലുമുണ്ട്.

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും സഞ്ചാരികൾക്ക് നിബന്ധനകളും വിലക്കുകളും വരാറുണ്ട്. അത്തരത്തിലൊന്നാണ് ചന്ദ്രതാൽ തടാകത്തിലെ ക്യാംപിങ് നിരോധനം... വിശദാംശങ്ങളിലേക്ക്..

ഉത്തരാഖണ്ഡില്‍ ക്യാംപ് ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍ ഉത്തരാഖണ്ഡില്‍ ക്യാംപ് ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍

ചന്ദ്രതാൽ

ചന്ദ്രതാൽ

സ്പിതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ചന്ദ്രതാൽ തടാകം. പൗര്‍ണ്ണമി മാളിൽ ചന്ദ്രന്റെ വരവിനായി കാത്തിരിക്കുന്ന ഈ തടാകം മഞ്ഞു പുതച്ചു കിടക്കുന്ന പര്‍വ്വതങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. സ്പിതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 14000 അടി മുകളിലാണുള്ളത്. കാഴ്തയിൽ നീല പോലെ തോന്നിക്കുന്ന നിറമുള്ള ചന്ദ്രതാലിന് 2.5 കിലോ മീറ്റർ നീളമാണുള്ളത്. കാണാനെത്ര ഭംഗിയുണ്ടോ അത്രയും ബുദ്ധമുട്ടുമുണ്ട് ഇവിടേക്ക് എത്തിച്ചേരുവാൻ.

കല്ലും മുള്ളും നിറഞ്ഞ വഴി

കല്ലും മുള്ളും നിറഞ്ഞ വഴി

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമാണെന്ന് പറയുന്നതുപോലെയാണ് ഇവിടേക്കും. കല്ലും മണ്ണും മാത്രമല്ല, ചെളിയും ഉരുളൻ കല്ലുകളും ഒക്കെയുള്ള പാതയിലൂടെ വേണം പോകുവാൻ. പാറ തുരന്ന റോഡുകളും കുന്നും ഒക്കെ കടന്നാൽ മാത്രമേ ഇവിടെ എത്താൻ കഴിയൂ...

ഐതിഹ്യങ്ങളിലെ ചന്ദ്രതാൽ

ഐതിഹ്യങ്ങളിലെ ചന്ദ്രതാൽ

ഹിന്ദു പുരാണത്തിൽ പരാമർശിച്ചിരിക്കുന്ന ഒരിടവും കൂടിയാണ് ചന്ദ്രതാൽ. പാണ്ഡവരിൽ ഉടലോടെ സ്വര്‍ഗ്ഗത്തിൽ പോയ യുധിഷ്ഠിരനെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കുവാൻ ഇന്ജ്ൻ രഥത്തിലിറങ്ങിയത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം.

ക്യാംപിങ്

ക്യാംപിങ്

ചന്ദ്രതാൽ യാത്രയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ഇവിടെ തടാകത്തിന്റെ കരയിലെ ക്യാംപിങ് ആയിരുന്നു. ടെന്റിനുള്ളിലെ സ്ലീപ്പിങ് ബാഗിൽ കിടന്നുറങ്ങുന്ന അനുഭവം ഒന്നു വേറെതന്നെയായിരുന്നു എന്നാണ് സഞ്ചാരികൾ പറയുന്നത്.

ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴത്തെ അവസ്ഥ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചന്ദ്രതാൽ തടാകത്തിലെ പരിസ്ഥിതിയും ആവാസ വ്യവസ്ഥയും ഒക്കെ പാടേ തകിടം മറിഞ്ഞ നിലയിലായെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവിടം സന്ദർശിക്കുവാനെത്തുന്ന ആളുകളുടെ ഇടപെടലുകളും ക്യാംപ് ചെയ്യുന്നതിൻറെ അവശിഷ്ടങ്ങളും അടുക്കള അവശിഷ്ടങ്ങളും ഒക്കെ കൂടി ചന്ദ്രതാലിനെ ഒരു മാലിന്യക്കൂമ്പാരമാക്കി മാറ്റിയിരിക്കുകയാണ്.

PC:Vivek Kumar Srivastava

ക്യാംപിങ് നിരോധിക്കുന്നു

ക്യാംപിങ് നിരോധിക്കുന്നു

ഇപ്പോള്‍ ഇവിടെ നേരിടുന്ന മാലിന്യ ഭീഷണിയെത്തുടർന്ന് സഞ്ചാരികൾക്കുള്ള ക്യാംപുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. തടാകത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതിനാലാണ് ഇവിടുത്തെ പ്രാദേശിക ഭരണകൂടം ക്യാംപിങ്ങിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചന്ദ്രതാൽ തടാക പരിസരത്തു മാത്രമല്ല, ഇവിടേക്കുള്ള റൂട്ടായ ബതാൽ മുതൽ ക്യാംപിങ്ങ് നിരോധിച്ചിരിക്കുകയാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് ശിക്ഷയുമുണ്ടാകും.

എല്ലാം ശരിയാകും...ഇതാ വരുന്നു സ‍ഞ്ചാരികൾക്കും ടാക്സ്!!എല്ലാം ശരിയാകും...ഇതാ വരുന്നു സ‍ഞ്ചാരികൾക്കും ടാക്സ്!!

ഓണാവധി അടിച്ചുപൊളിക്കാം...യാത്ര ഇവിടേക്കാവട്ടെ!ഓണാവധി അടിച്ചുപൊളിക്കാം...യാത്ര ഇവിടേക്കാവട്ടെ!

വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X