Search
  • Follow NativePlanet
Share
» »കൊവിഡ് വന്നാലും പേടിക്കേണ്ട, സഞ്ചാരികള്‍ക്ക് ഇവി‌ടെ സൗജന്യ ഇന്‍ഷുറന്‍സ്

കൊവിഡ് വന്നാലും പേടിക്കേണ്ട, സഞ്ചാരികള്‍ക്ക് ഇവി‌ടെ സൗജന്യ ഇന്‍ഷുറന്‍സ്

ആശുപത്രി ചിലവും ക്വാറന്‍റൈന്‍ ചിലവും ഉള്‍പ്പെടെയാണ് സൗജന്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് കാലത്ത് തകര്‍ന്ന‌ിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലോകരാജ്യങ്ങള്‍. പരമാവധി സഞ്ചാരികളെ തങ്ങളുടെ രാജ്യത്തെത്തിച്ച് വിനോദ സഞ്ചാരം തിരികെ പിടിക്കുവാനാണ് ശ്രമം. ഇതിനായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി വാഗ്ദാനങ്ങളാണ് വിവിധ രാജ്യങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. തങ്ങളു‌ടെ ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സാണ് സ്പെയിനിലെ കാനറി ദ്വീപ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ആശുപത്രി ചിലവും ക്വാറന്‍റൈന്‍ ചിലവും ഉള്‍പ്പെടെയാണ് സൗജന്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ രാജ്യത്തു നിന്നും സ്പെയിനില്‍ നിന്നുള്‍പ്പെടെ ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്കായാണ് ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച സ്ഥലങ്ങളിലായിരിക്കണം താമസ സൗകര്യം ബുക്ക് ചെയ്യുന്നത് എന്നുമാത്രമൊരു നിബന്ധനയുണ്ട്.

canary island

ഈ ആഴ്ച മുതല്‍ തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ സഞ്ചാരികള്‍ക്ക് ലഭിച്ചു തുടങ്ങും. 12 മാസത്തേയ്ക്ക് ഇതിനു സാധുതയുണ്ട്. യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ കൊവിഡ് രോഗ ബാധയുണ്ടെന്ന് അറിയുന്ന യാത്രക്കാരെ ഇന്‍ഷുറന്‍സിന് പരിഗണിക്കില്ല. വ്യക്തിഗത യാത്രാ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ഇന്‍ഷുറന്‍സ് സാധുത ഉണ്ടായിരിക്കും.

ഇതോടെ, യാത്രക്കാർക്ക് ഇത്തരത്തിലുള്ള ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന സ്പെയിനിലെ 17 സ്വയംഭരണാധികാര കമ്മ്യൂണിറ്റികളിൽ ആദ്യത്തേതായി കാനറി ദ്വീപുകൾ മാറും. കൂടാതെ മറ്റേതെങ്കിലും വിനോദ സഞ്ചാരികൾക്ക് കൊറോണ വൈറസ് ബാധയുണ്ടെങ്കിൽ മെഡിക്കൽ, ക്വാറന്‍റൈനിലേക്കും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ എന്നിവയും ദ്വീപ് വഹിക്കും,

കാറനി ദ്വീപ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 166 കൊറോണ കേസുകളാണ് ഇവിടെയുള്ളത്. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തെ മൊത്തം വരുമാനത്തിന്‍റെ 35 ശതമാനവും ടൂറിസം മേഖലയില്‍ നിന്നാണ്.

ആയില്യം നക്ഷത്രക്കാര്‍ക്കു പോകാം ഈ ക്ഷേത്രത്തില്‍, പ്രാര്‍ത്ഥിച്ചാല്‍ ഏതു രോഗവും അകലും!ആയില്യം നക്ഷത്രക്കാര്‍ക്കു പോകാം ഈ ക്ഷേത്രത്തില്‍, പ്രാര്‍ത്ഥിച്ചാല്‍ ഏതു രോഗവും അകലും!

കുട്ടിത്തമുള്ള കൂര്‍ഗ് മുതല്‍ സിംഹങ്ങളുടെ ദേശീയോദ്യാനം വരെ...കുട്ടിയാത്രയ്ക്ക് ഈ ഇടങ്ങള്‍കുട്ടിത്തമുള്ള കൂര്‍ഗ് മുതല്‍ സിംഹങ്ങളുടെ ദേശീയോദ്യാനം വരെ...കുട്ടിയാത്രയ്ക്ക് ഈ ഇടങ്ങള്‍

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വരഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

എന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളുംഎന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളും

Read more about: travel news islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X