Search
  • Follow NativePlanet
Share
» »ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

കൊവിഡ് കാലത്ത് യാത്രകളില്‍ പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. അധികം ആളുകളുമായി ഇടപഴകാതെ യാത്രകള്‍ ചെയ്യുക എന്ന ഉദ്ദേശത്തില്‍ നിന്നും വന്ന കാരവന്‍ ടൂറിസം ഇപ്പോള്‍ ടൂറിസം മേഖലയില്‍ ക്ലച്ച് പിടിച്ചു തുടങ്ങി. പണ്ട് സിനിമാ താരങ്ങളും മറ്റും അത്യാഡംബര സൗകര്യങ്ങളോടെ ഉപയോഗിച്ചു മാത്രം കേട്ടിട്ടുള്ള കാരവനുകള്‍ സാധാരണ സഞ്ചാരികള്‍ക്കും പ്രാപ്യമായി തുടങ്ങിയിട്ടുണ്ട്.
വീടിന്‍റെ സുഖങ്ങളില്‍ നിന്നും പുറത്തു പോകാതെ കാടും മലയും കുന്നുകളും പര്‍വ്വതങ്ങളും കാണണം എന്നാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ് കാരവാന്‍ ടൂറിസം. ജനപ്രീതി നേടുന്ന കാരവന്‍ ടൂറിസത്തെക്കുറിച്ചും പോക്കറ്റിനിണങ്ങിയ രീതിയില്‍ കാരവന്‍ വാടകയ്ക്കു നല്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും വായിക്കാം..

കാരവന്‍ ടൂറിസം

കാരവന്‍ ടൂറിസം

വീ‌ടിന്റെ സുഖങ്ങളില്‍ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പുറത്ത് അധികമാരുമായും ഇടപഴകാതെ സ്വന്തം ആളുകളൊത്ത് യാത്ര ചെയ്യുവാന് ആഗ്രഹിക്കുന്നവര്‍ക്കും കാരവന്‍ തിരഞ്ഞെടുക്കാം. ബെഡ്, എസി, ടെലിവിഷന്‍, ഫ്രിഡ്ജ്, പാചകവാതകം അടക്കമുള്ള പാചക സൗകര്യങ്ങള്‍, മൈക്രോവേവ് ഓവന്‍, വീഡിയോ ഗെയിം, ഡിവിഡി പ്ലെയര്‍, ലോക്കര്‍, ‌ടോയ്ലറ്റ് സൗകര്യങ്ങള്‍, ക്യാംപ് ചെയ്യുവാന്‍ ആവശ്യമുള്ള സാധനങ്ങള്‍ തുടങ്ങി ഒരു യാത്രയില്‍ നിങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നതെല്ലാം കാരവനില്‍ ഉണ്ടാകും. രണ്ടു പേര്‍ക്ക് മാത്രം യാത്ര ചെയ്യുവാന്‍ സാധിക്കുന്ന കാരവനുകള്‍ മുതല്‍ രമാവധി 12 പേരെ വരെ ഉള്‍ക്കൊള്ളുന്ന കാരവനുകളുമുണ്ട്.

കര്‍ണ്ണാടകയും മധ്യ പ്രദേശും

കര്‍ണ്ണാടകയും മധ്യ പ്രദേശും

കൊവിഡ് കാലത്തു തന്നെ യാത്രകള്‍ക്കായി കര്‍ണ്ണാടക ടൂറിസവും മധ്യ പ്രദേശ് ടൂറിസവും കാരവനുകള്‍ അവതരിപ്പിച്ചിരുന്നു.
ബേലൂരും ഹലേബിഡും ഹംപിയും ഗോകര്‍ണ്ണയും കബനിയും ബന്ദിപ്പൂരും പശ്ചിമഘട്ടവും ബദാമിയും കുദ്രേമുഖും സക്ലേശ്പൂരും സക്രേബലുവും കൂര്‍ഗും ആണ് കര്‍ണ്ണാടകയുടെ കാരവന്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇടങ്ങള്‍.
സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള യാത്രകള്‍ക്കായി കാരവന്‍ സജ്ജമാക്കിയാണ് മധ്യ പ്രദേശ് സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുന്നത്.

പ്രിയപ്പെട്ട യാത്രാ ഇടങ്ങളിലേക്കു പോകുവാനായി മികച്ച സേവനം നല്കുന്ന ചില ക്യാംപര്‍വാന്‍ സേവനങ്ങള്‍ പരിചയപ്പെടാം.

വെക്കേഷന്‍ വീല്‍സ്

വെക്കേഷന്‍ വീല്‍സ്

2016 ല്‍ ആരംഭിച്ച വെക്കേഷന്‍ വീല്‍സ് യാത്രകളെ പ്രത്യേക സ്ഥലത്തോ സംസ്ഥാനങ്ങളിലോ ആയി തളിച്ചിടില്ല. വടക്കൻ, മധ്യ, പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള മുപ്പതോളം ക്യാമ്പ് സൈറ്റുകളുമായി ബന്ധം പുലര്‍ത്തുന്ന ഇവര്‍ നിങ്ങൾക്ക് ഇഷ്ടമുള്ള കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്രയെ കൊണ്ടുപോകുന്നു. മഞ്ഞുമൂടിയ ഹിമാലയം മുതൽ തെക്ക് താഴെയുള്ള മനോഹരമായ ബീച്ചുകൾ വരെ, നിങ്ങൾക്ക് ആവശ്യമുള്ള എവിടെയും അവർ നിങ്ങളെ കൊണ്ടുപോകും.മുംബൈ, നാഗ്പൂർ, പൂനെ, ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നിന്നും വെക്കേഷന്‍ വീല്‍സ് ബുക്ക് ചെയ്യാം നാല് പേരെ ഉള്‍ക്കൊള്ളുന്നതും ഒന്‍പത് പേരെ ഉള്‍ക്കൊള്ളുന്നതുമായ രണ്ട് വാനുകളാണ് ഇവര്‍ക്കുള്ളത്. എസി സൗകര്യമുള്ള ഇതില്‍ വാഷ് റൂം സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ വാനില്‍ ഒരാള്‍ക്ക് ഒരു രാത്രിക്ക് 2500 രൂപയാണ് നിരക്ക്. വലിയ വാനിന് ഒരു രാത്രിക്ക് 25,000 രൂപ ചിലവാകും.

 ക്യാംപര്‍ ട്രെയില്‍സ്

ക്യാംപര്‍ ട്രെയില്‍സ്

അഞ്ച് മുതിര്‍ന്ന ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന എല്ലാവിധ സജ്ജീകരണങ്ങളുമുള്ള കാരവനാണ് ക്യാംപര്‍ ട്രെയില്‍സ്. ഭക്ഷണ കാര്യത്തില്‍ തടസ്സങ്ങളുണ്ടാവാതിരിക്കുവാന്‍ എല്ലാ സാധനങ്ങളും അടങ്ങിയ ഒരു അടുക്കളയും ഇതിലുണ്ട്. മിനി ഫ്രിഡ്ജും ടിവിയും ക്യാംപര്‍ ട്രെയില്‍സിന്റെ പ്രത്യേകതയാണ്. ടോയ്ലറ്റ് സൗകര്യങ്ങളുെ ഇതില്‍ ഒരുക്കിയിട്ടുണ്ട്. 2018 ലാണ് ക്യാംപര്‍ ട്രെയില്‍സ് കാരവന്‍ പ്രര്‍ത്തനം ആരംഭിക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ അഞ്ച് പേര്‍ക്ക് എട്ടായിരം രൂപയും ആഴ്ചാവസാനങ്ങളില്‍ അഞ്ച് പേര്‍ക്ക് 10,000 രൂപയും ആണ് ചാര്‍ജ്.

ട്രിപ്പി വീല്‍സ്, ബംഗളുരു

ട്രിപ്പി വീല്‍സ്, ബംഗളുരു

കര്‍ണ്ണാടകയിലെ യാത്രകള്‍ക്ക് ന്യായമായ രീതിയില് കാരവന്‍ നല്കുന്നതാണ് ട്രിപ്പി വീല്‍സ്. അടുക്കളയിലും ക്യാബിനിലും അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. ഒരു രാത്രിക്ക് 3000 രൂപ മാത്രമാണ് ഇതില്‍ ഈടാക്കുന്നത്. വാഷ് റൂം സജ്ജീകരണം ഇല്ല എന്നത് പോരായ്മ ആണെങ്കിലും ഇതിനായി പ്രത്യേക സ്റ്റോപ്പുകളും ഹോട്ടലുകളും യാത്രയില്‍ നേരത്തെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. കുന്ദാപുര, ഹംപിഹിരേക്കോള തടാകം, ദുബാരെ ഫോറസ്റ്റ് ക്യാമ്പ്, ബി‌ആർ ഹിൽ‌സ്, തലക്കാവേരി, സക്രേബലു, ഭദ്ര സാങ്ച്വറി, ഡണ്ടേലി, യാന തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രാ സൗകര്യമുള്ളത്. ഭാവിയില്‍ ഗോവയിലേക്കും ആന്ധ്രാ പ്രദേശിലേക്കും കാരവന്‍ യാത്ര ഒരുക്കുവാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

ഗ്രീന്‍ എക്സ്പെഡിഷന്‍സ്

ഗ്രീന്‍ എക്സ്പെഡിഷന്‍സ്

ബാഗ് പാക്ക് ചെയ്ത് ഇഷ്ടമുള്ള ഇടത്തേയ്ക്ക് , ചിലപ്പോള്‍ അധികമാര്‍ക്കും തന്നെ അറിയപ്പെടാത്ത ഇടത്തിലേക്കുള്ള യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഗ്രീന്‍ എക്സ്പെഡിഷന്‍സ് മികച്ച സഹായി ആയിരിക്കും. ഏഴായിരം രൂപ മുതല്‍ 10000 രൂപ വരെ ചിലവ് ഒരു രാത്രിക്ക് ആകുമെങ്കിലും ഒരു സഹായി കൂടി യാത്രയില്‍ കാണും. ഭക്ഷണം ഒരുക്കുവാനും മറ്റു സൗകര്യങ്ങള്‍ക്കുമായി അവര്‍ നിങ്ങളെ സഹായിക്കും. ക്യാംപിങ്ങിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇതിലുണ്ടായിരിക്കും.

 ക്യാംപര്‍വാന്‍ വാന്‍സ്, ബാംഗ്ലൂര്‍

ക്യാംപര്‍വാന്‍ വാന്‍സ്, ബാംഗ്ലൂര്‍

ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ സജ്ജമായ പ്രീമിയം ക്യാമ്പർ വാനായ ലക്സ് കാമ്പർ ആണ് ക്യാംപര്‍വാന്‍ വാന്‍സിലുള്ലത്. കര്‍ണ്ണാടക ടൂറിസത്തിന്‍റെ അംഗീകാരത്തിലുള്ല യാത്രയാണിത്. കൊറോണ കാലത്ത് സുരക്ഷിതമായ യാത്രയൊരുക്കിയ പരിചയവും ഇവര്‍ക്കുണ്ട്. അതിമനോഹരമായ ബീച്ചുകൾ, ചരിത്രപരമായ സ്ഥലങ്ങൾ, സങ്കേതങ്ങൾ എന്നിങ്ങനെ എവിടേക്കും ഈ സര്‍വ്വീസ് ലഭ്യമാണ്. ബന്ദിപ്പൂർ നാഷണൽ പാർക്ക്, ഗോകർണ ബീച്ച്, കബിനി ഫോറസ്റ്റ്, ഹംപി, ഭീമേശ്വരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുവാനാണ് നിലവില്‍ സൗകര്യമുള്ളത്.യാത്രയുടെ ലക്ഷ്യസ്ഥാനം അനുസരിച്ച് 25,000 മുതല്‍ 70,000 രൂപ വരെ രണ്ടു പേര്‍ക്ക് ചിലവ് വരും. അടുക്കള, ഫ്രിഡ്ജ്, മൈക്രോവേവ്, ടിവി, സംഗീത സംവിധാനം എന്നിവയും ക്യാംപറിൽ ഉണ്ട്. ഈ വാനുകളിൽ ഒരു സമയം എട്ട് പേർക്ക് താമസിക്കാൻ കഴിയും.

മുംബൈയില്‍ നിന്നും ബജറ്റ് യാത്ര!! പോക്കറ്റ് കാലിയാക്കാതെ ‌ട്രക്കിങ്ങ് 200 രൂപയ്ക്ക്!!മുംബൈയില്‍ നിന്നും ബജറ്റ് യാത്ര!! പോക്കറ്റ് കാലിയാക്കാതെ ‌ട്രക്കിങ്ങ് 200 രൂപയ്ക്ക്!!

വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!

മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ്മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ്

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X