Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്കായി തുറന്ന് കരീബിയന്‍ ദ്വീപ്

സഞ്ചാരികള്‍ക്കായി തുറന്ന് കരീബിയന്‍ ദ്വീപ്

പകരം വയ്ക്കുവാനില്ലാത്ത കടല്‍ സംസ്കാരങ്ങള്‍ക്കും ബീച്ചുകള്‍ക്കും പേരുകേട്ട പ്രദേശമാണ് കരീബിയന്‍ ദ്വീപുകള്‍. അതിസുന്ദരമായ കടല്‍ത്തീരങ്ങളും അവിടുത്തെ ജീവിതങ്ങളും സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളുമെല്ലാം ഒരു കാലത്ത് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു. കൊറോണ വൈറസ് ബാധ ലോകത്തെ അ‌ടിമു‌‌ടി പി‌ടിച്ച് കുലുക്കിയപ്പോള്‍ അതില്‍ കരീബിയന്‍ ദ്വീപുകളും ഉള്‍പ്പെട്ടിരുന്നു. മറ്റേതു രാജ്യങ്ങളെയും പോലെ വിനോദ സഞ്ചാരം തകര്‍ന്ന് ഒരൊറ്റ ഒരാള്‍ പോലും ഇവിടെ എത്താത്ത ദിനങ്ങളായിരുന്നു കഴിഞ്ഞ കുറേ നാളുകളായി ഇവിടെയുണ്ടായിരുന്നത്. ഇപ്പോഴിതാ അതില്‍ നിന്നും പഴയ വിനോദ സഞ്ചാരത്തിലേക്ക് തിരിച്ചെത്തുവാന്‍ ഒരുങ്ങുകയാണ് കരീബിയന്‍ രാജ്യങ്ങള്‍. വായിക്കാം.

ജൂണ്‍ ഒന്നു മുതല്‍

ജൂണ്‍ ഒന്നു മുതല്‍

കര്‍ശന നിയന്ത്രണങ്ങളോടുകൂടി ജൂണ്‍ ഒന്നുമുതല്‍ രാജ്യം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുവാനാണ് നിലവിലെ തീരുമാനം. എന്നാല്‍ എല്ലാ ദ്വീപുകളും ആദ്യ ഘട്ടത്തില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ദ്വീപുകളിലേക്ക് മാത്രമായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക.

ഇരുകൂട്ടരും സുരക്ഷിതരായിരിക്കണം

ഇരുകൂട്ടരും സുരക്ഷിതരായിരിക്കണം


തുറന്നു ക‌ൊടുക്കുന്ന ദ്വീപുകളും ഇവിടെ എത്തുന്ന സഞ്ചാരികളും പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി മാത്രമേ ഇവിടേക്ക് വിനോദ സഞ്ചാരികളെ അനുവദിക്കുകയുള്ളൂ.

നിയന്ത്രണങ്ങളിങ്ങനെ

നിയന്ത്രണങ്ങളിങ്ങനെ

കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുവദിച്ച മാത്രമേ ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കുകയുള്ളൂ.സഞ്ചാരികള്‍ തങ്ങള്‍ കോവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവ് ആണെന്നു കാണിക്കുന്ന രേഖകള്‍ യാത്രയിലുടനീളം കരുതിയിരിക്കണം. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ ഈ രേഖകള്‍ അവിടെ കാണിക്കുകയും വേണം. വിമാനത്താവളത്തിലെ കര്‍ശനമായ പരിശോധനകള്‍ കടന്നാല്‍ മാത്രമേ പുറത്തിറങ്ങുവാന്‍ സാധിക്കുകയുള്ളൂ.

പുറത്തിറങ്ങിയാല്‍

പുറത്തിറങ്ങിയാല്‍


‌ടാക്സി ഡ്രൈവര്‍മാരും ഹോ‌ട്ടലുകള്‍ക്കും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ശനമായ ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. യാത്രക്കാരെ കൊണ്ടുവരുന്ന ടാക്സിക്കാര്‍ ഹോട്ടലുകളില്‍ യാത്രക്കാരെ ഇറക്കിയതിനു ശേഷം കൈകള്‍ അണുവിമുക്തമാക്കണമെന്നാണ് അതിലൊന്ന്. ആവശ്യമായ സുരക്ഷാ നടപടികളും മുന്‍കരുതലുകളുമെല്ലാം ജനങ്ങളെ‌‌‌ടുക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ ജനങ്ങളോ‌ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും ഇവിടെ നിര്‍ബന്ധമാണ്.

തുറക്കുന്നത് ഈ ദ്വീപുകള്‍

തുറക്കുന്നത് ഈ ദ്വീപുകള്‍

ആന്റിഗ്വ, അറൂബ, സെന്റ് ലൂസിയ, ബഹാമാസ്, പ്യൂർട്ടോ റിക്കോ തുടങ്ങി ദ്വീപുകളാണ് ആദ്യ ഘട്ടത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നത്.
അറൂബ ജൂണ്‍ 15നും ജൂലായ് ഒന്നിനും ഇടയിലായാണ് തുറക്കുക. സെന്‍റ് ലൂസിയ ദ്വീപ് ജൂണ്‍ മാലിന് തുറക്കും. ബഹാമാസ് ജൂലായ് ഒന്നിനും പ്യൂർട്ടോറീക്കോ മേയ് 27 നും തുറക്കുമെന്നാണ് നിലവിലെ തീരുമാനം. ഏതു ദ്വീപിലേക്ക് പോയാലും കോവിഡ് രോഗമില്ല എന്നുള്ള സര്‍‌ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

മഹാഭാരതത്തിന്‍റെ ശേഷിപ്പുകളുമായി ചിക്കല്‍ധാരയെന്ന സ്വര്‍ഗ്ഗംമഹാഭാരതത്തിന്‍റെ ശേഷിപ്പുകളുമായി ചിക്കല്‍ധാരയെന്ന സ്വര്‍ഗ്ഗം

ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X