Search
  • Follow NativePlanet
Share
» »മേഘാലയയിലെ ഗുഹകളിലേക്ക് ഒരു സാഹസിക പര്യടനം

മേഘാലയയിലെ ഗുഹകളിലേക്ക് ഒരു സാഹസിക പര്യടനം

മേഘാലയയിൽ നീണ്ടുകിടക്കുന്ന അഗാധമായ ഇരുണ്ട ഗുഹകളെ അന്വേഷിച്ചിറങ്ങിയാലോ..?അവിശ്വസനീയമായ സൗന്ദര്യം നിലകൊള്ളുന്ന ഇവിടെ നിങ്ങൾക്ക് സ്വയം മറന്ന് ആസ്വദിക്കാനാവും

മേഘങ്ങളുടെ ഭവനം എന്നറിയപ്പെടുന്ന മേഘാലയ രാജ്യത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. അധികം ആരും സന്ദർശിച്ചിട്ടില്ലാത്ത ഈ സുന്ദര ഭൂപ്രകൃതി വലിയ മലനിരകളാലും പുൽമേടുകൾ നിറഞ്ഞ ചെറുകുന്നുകളാലും സമൃദ്ധമാണ്. പ്രകൃതി മാതാവിന്റെ അനശ്വര വിസ്മയങ്ങളായ നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും പുഴകളുമൊക്കെ കൂടാതെ അതി പ്രധാനമായ ഗുഹകളും നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. രാജ്യത്തെ ഏറ്റവും അഗാധമായ 10 ഗുഹകളുടെ കണക്കെടുത്താൽ അതിൽ ആദ്യത്തെ 9 എണ്ണവും ഇവിടെ മേഘാലയയുടെ കുന്നുകളിൽ നിലകൊള്ളുന്നു.

നിങ്ങളൊരു സാഹസിക സ്നേഹിയും ഉജ്വലമായ ഗുഹാന്തരീക്ഷത്തെ പ്രണയിക്കുന്നവരും ആണെങ്കിൽ തീർച്ചയായും ചെന്നെത്തേണ്ട ഒരിടമാണ് മേഘാലയ. ഇവിടെ ചെന്നെത്തിയാൽ സന്ദർശിക്കേണ്ട പ്രധാന ഗുഹകളെ ഇതാ ചുവടെ ചേർക്കുന്നു....

ക്രേം ലിയറ്റ് പ്രാഹ്

ക്രേം ലിയറ്റ് പ്രാഹ്

മേഘാലയയിൽ ഏറ്റവും സുദീർഘമായി നീണ്ടുനിൽക്കുന്ന ഒരു ഗുഹയാണ് ക്രേം ലിയറ്റ് പ്രാഹ്. ഏതാണ്ട് 34 കിലോമീറ്റർ വ്യാപ്തിയുണ്ട് ഈ ഗുഹയ്ക്ക്. അഗാധമായ ഈ ഗുഹയിലേക്ക് ആഴ്ന്നിറങ്ങിച്ചെല്ലുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ആശ്ചര്യജനകമായ ഒരു കാര്യമെന്തെത്താൽ ഈ ഗുഹ ഇവിടെയുള്ള മറ്റെല്ലാ ഗുഹകളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്. ഈ ഗുഹയിൽ കൂടി നിങ്ങൾക്ക് ഇവിടെയുള്ള മറ്റേത് ഗുഹകളിലേക്കും ചെന്നെത്താം. ഈ ഗുഹയെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങൾ അറിയാനും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന പുതിയ പുതിയ ചെറു ഗുഹകളെ തേടി കണ്ടെത്താനുമായി ഗവേഷകരുടെ ഒരു വലിയ സംഘം ഇവിടെയുണ്ട്

അപ്പോൾ ഗുഹ പര്യവേഷണം നിങ്ങളുടെ ഒരു ഇഷ്ട ഹോബിയാണെങ്കിൽ ക്രേം ലിയറ്റ് പ്രാഹ് ഗുഹ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരിടമാണ്. ഒരിക്കൽ നിങ്ങൾ ക്രേം ലിയറ്റ് പ്രദേശത്തിന്റെ അതിർത്തിക്കകത്ത് കടന്നുവന്നു കഴിഞ്ഞാൽ ഇവിടുത്തെ ശ്രേഷ്ഠവും അതിഭീമവുമായ എയർക്രാഫ്റ്റ്' ഹാങ്ങറിന്റെ ഇടനാഴികൾ കാണാതെ പോകരുത്

PC: Simpson

മവ്സ്മായ് ഗുഹ

മവ്സ്മായ് ഗുഹ

അതിമനോഹരമായ അന്തരീക്ഷ വ്യവസ്ഥിതിയുള്ളതും നിരവധി സഞ്ചാരികളെ ഹരം കൊള്ളിക്കുന്നതുമായ ഒരു ഗുഹയാണ് മവ്സ്മായ് ഗുഹ. മേഘാലയയുടെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്ന ഈ ഗുഹ പ്രകൃതിദത്തമായ രൂപകൽപനയാൽ ഓരോ യാത്രീകരേയും വശീകരിച്ചെടുക്കുന്നു.
വളരെ ശാന്തസുന്ദരമായ ഒരു ഗുഹയായിരുന്നിട്ട് പോലും ഈ ഗുഹയുടെ 150 മീറ്ററുകൾ മാത്രമാണ് യാത്രികർക്കായി തുറന്നു കൊടുത്തിട്ടുള്ളത്. മേഘാലയിലെ മറ്റു ഗുഹകളെ പോലെ തന്നെ നിരവധി രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവസരമൊരുക്കുന്ന ഒരു സ്ഥലമാണിത്. പ്രകൃതിയുടെ ഇരുളിൽ മറഞ്ഞിരിക്കുന്ന മവ്സ്മായ് ഗുഹയ്ക്കകത്ത് എന്താണെന്ന് അറിയാനും സൂര്യപ്രകാശം ഇങ്ങോട്ടു കടന്നു വരുമ്പോഴുള്ള അവിശ്വസിനീയ സൗന്ദര്യം ദർശിക്കാനും വേണ്ടി മേഘാലയയിലേക്ക് വണ്ടി കയറുക,

സിജു ഗുഹ

സിജു ഗുഹ

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ മൂന്നാമത്തെ ഗുഹയാണ് സിജു ഗുഹ. കുമ്മായ കല്ലുകളാൽ നിറഞ്ഞു നിൽക്കുന്ന ഈ ഗുഹ വൈവിധ്യമാർന്ന സസ്യജാലങ്ങളുടെയും ഔഷധസസ്യങ്ങളുടേയും പ്രഭവകേന്ദ്രമാണ്. വ്യത്യസ്തയിനം ചെറു പ്രാണികളുടേയും നാനാതരത്തിലുള്ള ഷഡ്പദങ്ങളുടേയും ഭനമാണ് ഈ ഗുഹാ പരിസരം. അപൂർവ ഇനത്തിൽപ്പെട്ട ചിലതരം വവ്വാലുകളുമുണ്ട് ഈ ഗുഹാന്തരീക്ഷത്തിനു കൂട്ടായി.. വ്യത്യസ്തതയും അപൂർവതയും നിങ്ങളെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ഈ ഗുഹ നിങ്ങൾക്കുള്ളതാണ്

ക്രേം കൊട്ട്സാറ്റി

ക്രേം കൊട്ട്സാറ്റി

ഇന്ത്യയിലെ ഏറ്റവും നീണ്ടുകിടക്കുന്ന രണ്ടാമത്തെ ഗുഹയായ ക്രേം കൊട്ട്സാറ്റിലേക്ക് 25 വ്യത്യസ്ത പ്രവേശന കവാടങ്ങൾ ഉണ്ട്. ഈ ഗുഹയെ കുറിച്ച് ഉള്ള ആശ്ചര്യജനകമായ ഒരു കാര്യം എന്തെന്നുവച്ചാൽ ഈ ഗുഹയിലേക്ക് കയറിച്ചെല്ലാൻ നിങ്ങൾ കുറച്ച് ആയാസ പ്രക്രിയകൾ ചെയ്യേണ്ടിവരും. ഇതിനു ചുറ്റും ഒരു ചെറിയ ജലതടാകം സ്ഥിതി ചെയ്യുന്നു. ആ തടാകം കുറുകേ നീന്തിക്കടന്നു വേണം ഗുഹയിലേക്കെത്താൻ. ഈയൊരു പരിസ്ഥിതി ഈ പ്രദേശത്തിന്റെ ആശ്ചര്യത വർദ്ധിപ്പിക്കാനും ഇവിടെയെത്തുന്ന ഓരോ സഞ്ചാരികൾക്കും സാഹസികതയോട് കൂടുതൽ അഭിനിവേശം തോന്നാനുമുള്ള അന്തരീക്ഷം ഒരുക്കുന്നു. ഏതാണ്ട് 21.5 കിലോമീറ്റർ വ്യാപ്തിയുള്ള ഈ ഗുഹയിലേക്ക് അരുവിയുടെ പലയിടത്തു നിന്നും ചെറിയ ചെറിയ ഇടനാഴികളുണ്ട്.

ഗുഹയിലേയും തടാകത്തിലെയും സാഹസികതയെ ഒരുമിച്ച് അനുഭവിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ക്രേം കൊട്ട്സാറ്റി ഗുഹയുടെ വാതിൽകവാടങ്ങൾ നിങ്ങൾക്കായി തുറന്നു വച്ചിട്ടുണ്ടാകും.

സന്ദർശിക്കാൻ മികച്ച സീസൺ

സന്ദർശിക്കാൻ മികച്ച സീസൺ

വർഷത്തിലുടനീളം ചെന്നെത്താൻ ചേർന്ന ഒരിടം ആണെങ്കിൽ കൂടി മേഘാലയ സന്ദർശിക്കാനായി വേനൽക്കാലം തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. ഈ സീസണിലെ ഉഷ്ണ കാലാവസ്ഥ ഗുഹകയറ്റം വളരെ സുഗമമാക്കുന്നു. മഴക്കാലത്തെ വഴുക്കലിനെ ഭയപ്പാടോടെ നോക്കി കാണുന്നില്ലെങ്കിൽ ഈ സീസണിലും ഇവിടം സന്ദർശിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X