Search
  • Follow NativePlanet
Share
» »അന്ന് ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം...ഇന്നോ?

അന്ന് ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം...ഇന്നോ?

സൈന്യത്തിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ പ്രദേശത്തിന്റെ വിശേഷങ്ങളിലേക്ക്

ഹിമാലയത്തിന്റെ മനോഹര ദൃശ്യങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന മനോഹരമായ ഒരു ഗ്രാമമാണ് ചക്രാത. മസൂറിയും നൈനിറ്റാളും ഹരിദ്വാറും ഋഷികേഷും അല്ലാതെ ഉത്തരാഖണ്ഡിൽ മറ്റെന്തൊക്കെ കാണുവാനുണ്ട് എന്ന ചോദ്യത്തിനുത്തരമാണ് ചക്രാത. മലനിരകളാൽ ചുറ്റപ്പെട്ട് മഞ്ഞിവീണു കിടക്കുന്ന ഈ നാട് പുറമേ നിന്നുള്ളവർക്ക് അത്ര പരിചിതമല്ലെങ്കിലും ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കണം ചക്രതാ എന്നതിൽ സംശയമൊന്നുമില്ല. സൈന്യത്തിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ പ്രദേശത്തിന്റെ വിശേഷങ്ങളിലേക്ക്

 ഉത്തരാഖണ്ഡിലെ അറിയപ്പെടാത്ത ഇടം

ഉത്തരാഖണ്ഡിലെ അറിയപ്പെടാത്ത ഇടം

ഉത്തരാഖണ്ഡിനെ കൈരേഖകൾ പോലെ സുപരിചിതമായ സഞ്ചാരികൾക്കു പോലും വലിയ പരിചമില്ലാത്ത നാടാണ് ചക്രതാ. പട്ടാളത്തിനു കീഴിലായതിനാൽ പ്രത്യേക അനുമതിയോടുകൂടി മാത്രം പ്രവേശിക്കുവാൻ കഴിയുന്ന ഇവിടം പക്ഷേ കാഴ്ചകളുടെ ഒരു സാഗരം തന്നെയാണ്.

PC:Ashish Gupta

7000 അടി

7000 അടി

ഉയരത്തിൽ സമുദ്ര നിരപ്പിൽ നിന്നും ഏഴായിരം അടി മുകളിലായാണ് ചക്രാത സ്ഥിതി ചെയ്യുന്നത്. ഡെറാഡൂൺ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ജൌൻസർ ബവർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ അടുത്തുള്ള ഒരു ഗ്രാ‍മത്തിന്റെ പേരാണ് ഇത്. ആ ഗ്രാമത്തിൽ താമസിച്ചിരുന്ന ജൌൻസരി എന്ന വർഗക്കാരുടെ പേര് കൊണ്ടായിരുന്നു ഈ പേര് ലഭിച്ചത്.

PC:Ashish Gupta

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സുഖവാസ കേന്ദ്രം

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സുഖവാസ കേന്ദ്രം

യമുനാ വാലിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും സമീപ പ്രദേശങ്ങളുടെ കാഴ്ച അതിമനോഹരമാണ്. ബ്രിട്ടീഷ് ഭരണ കാലത്താണ് ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നത്.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉയർന്ന പ്രതിനിധികൾക്ക് താമസിക്കുവാനും അവധിക്കാലം ആസ്വദിക്കുവാനുമുള്ള ഇടമായിരുന്നുവത്ര ഇത് കാലങ്ങളോളം. ഇപ്പോഴിവിടം പട്ടാളത്തിന്റെ കീഴിലാണ്. അതുകൊണ്ടു തന്നെ സഞ്ചാരികൾക്ക് ഇവിടെ പ്രവേശിക്കണമെങ്കിൽ ധാരാളം നിബന്ധനകൾ പാലിക്കേണ്ടതായി വരും. ടിബറ്റിയൻ സേനയായ സ്പെഷൽ ഫ്രണ്ടിയർ ഫോഴ്സിന്റെ കേന്ദ്രമാണ് ഇവിട സ്ഥാപിച്ചിരിക്കുന്നത്.

PC:Ashish Gupta

ഹണിമൂൺ സ്വർഗ്ഗം

ഹണിമൂൺ സ്വർഗ്ഗം

ഹണിമൂണ്‍ ഡെസ്റ്റിനേഷനുകൾക്ക് പേരുകേട്ട ഉത്തരാഖണ്ഡിൽ ആളുകൾ ഹണിമൂൺ പാക്കേജിൽ ഉൾപ്പെടുത്തുന്ന ഇടം കൂടിയാണ് ഇത്.

PC:Ashish Gupta

ചിൽമിരി നെക്ക്

ചിൽമിരി നെക്ക്

ചക്രതായുടെ ഏറ്റവും ഉയരത്തിലുള്ള ഭാഗമാണ് ചിൽമിരി നെക്ക്. മിലിട്ടറി മെസ്സും ക്വാർട്ടേഴ്സുകളും ഒക്കെ ഇവിടെയാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണത്തിനു യോജിച്ച ഇടം കൂടിയാണിത്. ഹിമാലയ കൊടുമുടികളായ റോഹിണി പീക്ക്, സ്വർഗ്ഗ പീക്ക്, ബന്ദീർപൂഞ്ച് തുടങ്ങിയല ഉവിടെ നിന്നും കാണാവുന്ന അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Ashish Gupta

 ദേവ്ബന്‍

ദേവ്ബന്‍

ചക്രതയിൽ ഏറ്റവും നന്നായി ഹിമാലയ കാഴ്തകൾ കാണുവാൻ സാധിക്കുന്ന ഇടമാണ് ദിയോബൻ അഥവാ ദേവ്ബൻ. 2200 മീറ്റർ മുതൽ 3025 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പുൽമേടുകളും മുകളിലേക്ക് കയറിച്ചെല്ലുമ്പോൾ ദേവതാരു മരങ്ങളുടെ കാടുകളുമാണ് കാണുവാനുള്ളത്.

PC:Nipun Sohanlal

ടൈഗർ ഫാൾസ്

ടൈഗർ ഫാൾസ്

ചക്രതയിലെ ഏറ്റവും വലിയ ആകർഷണമാണ് ടൈഗർ ഫാൾസ്. നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ഓക്ക് മരങ്ങളും റിയോഡെൻഡ്രോൺ മരങ്ങളും നിറഞ്ഞ ഒരു കാടിനകത്താണുള്ളത്. 321 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ സാഹസിക കേന്ദ്രമാണ്.

PC:Aditya Dixit

സന്ദർശിക്കുവാൻ യോജിച്ച സമയം

സന്ദർശിക്കുവാൻ യോജിച്ച സമയം

തണുപ്പുകാലങ്ങളിൽ അസ്ഥി തുളച്ചു കയറുന്ന തണുപ്പാണ് ഇവിടെ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ മാർച്ച് മുതൽ ജൂണ്‍ വരെയുള്ള വേനൽക്കാലമാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യമായ സമയം. ജനുവരിയിലും ഫെബ്രുവരിയിലുമാണ് ഇവിടെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്.

PC:Manojpanchal90

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മസൂറി, ഡെറാഡൂൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകളുണ്ട്. ഡെൽഹിയിൽ നിന്നും വരുമ്പോൾ ഐഎസ്ബിറ്റി കാശ്മീരി ഗേറ്റിൽ നിന്നും ബസുകൾ ലഭിക്കും.
ഡെറാഡൂണിൽ നിന്നും ഇവിടേക്ക് 4 കിലോമീറ്റർ ദൂരമുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഡെറാഡൂണിലാണ് സ്ഥിതി ചെയ്യുന്നത്. 113 കിലോമീറ്റർ അകലെയുള്ള ജോളിഗ്രാൻഡ് വിമാനത്താവളമാണ് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്.

ദൈവങ്ങളുടെ ഭാഷ പഠിപ്പിക്കുന്ന ഈ നാട് ഏതാണെന്നല്ലേ?!!!ദൈവങ്ങളുടെ ഭാഷ പഠിപ്പിക്കുന്ന ഈ നാട് ഏതാണെന്നല്ലേ?!!!

ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരൊറ്റ ദിവസം കൊണ്ട് ഉച്ചയ്ക്ക് മുൻപ് ദർശനം നടത്തിയാൽ കൈലാസ ദർശത്തിനു തുല്യമാണത്രെഈ മൂന്നു ക്ഷേത്രങ്ങളിലും ഒരൊറ്റ ദിവസം കൊണ്ട് ഉച്ചയ്ക്ക് മുൻപ് ദർശനം നടത്തിയാൽ കൈലാസ ദർശത്തിനു തുല്യമാണത്രെ

ഈ തുരങ്ക പാതയിലൂടെ കടന്നു പോകുന്ന വണ്ടികൾ ചേർന്ന് ലാഭിക്കുന്നത് ഒരു ദിവസം 27 ലക്ഷം രൂപ.. എങ്ങനെയെന്നല്ലേ...ഈ തുരങ്ക പാതയിലൂടെ കടന്നു പോകുന്ന വണ്ടികൾ ചേർന്ന് ലാഭിക്കുന്നത് ഒരു ദിവസം 27 ലക്ഷം രൂപ.. എങ്ങനെയെന്നല്ലേ...

PC:RishabhSanta

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X