Search
  • Follow NativePlanet
Share
» »കാടിന്‍റെ താളത്തിലലിഞ്ഞ് ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക് ഒരു യാത്ര

കാടിന്‍റെ താളത്തിലലിഞ്ഞ് ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക് ഒരു യാത്ര

കാടിന്‍റെ സ്വരം കേട്ട് ആ ഈണത്തിലലിഞ്ഞ് കാട്ടുവഴികളിലൂടെ ഒരു യാത്ര. ഏതൊരു സഞ്ചാരിയു റൈഡറും പ്രകൃതി സ്നേഹിയും കൊതിക്കുന്ന അതിമനോഹരമായ കാട്ടുപാതയിലൂടെ 38 കിലോമീറ്റർ ദൂരം... ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്കുള്ള യാത്ര ഒരിക്കലെങ്കിലും പോയിരിക്കണം എന്നതിനു ഇനിയും കാരണങ്ങള്‍ വേണോ?! ഇതാ കേരളത്തിലെ ഏറ്റവും മനോഹരമായ കാടിന്റെ കാഴ്ചകൾ സമ്മാനിക്കുന്ന ചാലക്കുടി - വാഴച്ചാൽ യാത്രയുടെ വിശേഷങ്ങൾ.

ചാലക്കുടി

ചാലക്കുടി

കലാഭവൻ മണിയുടെ നാടൻപാട്ടുകൾ കേട്ടിട്ടുള്ളവര്‍ ചാലക്കുടി മറക്കാനിടയില്ല. ചാലക്കുടി ചന്തയും ചാലക്കുടി പുഴയും മലയാളികളുടെ മനസ്സിലെത്തിച്ച കലാഭവൻ മണിയുടെ സ്വന്തം നാട്. വിനോദ സഞ്ചാര രംഗത്തെത്തുമ്പോഴേയ്ക്കും ചാലക്കുടി അറിയപ്പെടുക അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള കവാടം എന്നാണ്. ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക് കാടിന്റെ കാഴ്ചകൾ കണ്ടുള്ള രസകരമായ യാത്രയാണ് ഇവിടെ ചെയ്യുവാൻ പറ്റിയ ഏറ്റവും മനോഹരമായ കാര്യം.

PC:Challiyan

വാഴച്ചാൽ

വാഴച്ചാൽ

കാട്ടുവഴിയിലൂടെ മഴക്കാടുകളുടെ മനോഹരമായ കാഴ്ചകൾ താണ്ടി ചെന്നുകയറുന്ന വാഴച്ചാൽ തൃശൂർ നല്കുന്ന മറ്റൊരു അത്ഭുതമാണ്. സഞ്ചാരികള്‍ ഹൃദയത്തോട് ചേർത്തുവയ്ക്കുവാനാഗ്രഹിക്കുന്ന ഒരുപാട് കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. നദീതീരവും വെള്ളച്ചാട്ടവും ആണ് ഇവിടുത്തെ ആകര്‍ഷണങ്ങൾ.

PC:Ranjithsiji

ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക്

ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക്

ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്കുള്ള ഓരോ യാത്രയും ഓരോ സന്തോഷങ്ങളാണ്. യാത്ര തുടങ്ങുന്ന വഴി മുതൽ എത്തിച്ചേരുന്ന ഇടം വരെ കാഴ്ചകളെ ആഘോഷമാക്കുന്ന, മനസ്സിൽ ഇടം നേടുന്ന, ഫോൺ മെമ്മറിയെ നിറയ്ക്കുന്ന ഒരായിരം കാഴ്ചകൾ. അതിലേറ്റവും പ്രധാനം കാടുകടന്നുള്ള , കാടിന്റെ സൗന്ദര്യം തേടിയുള്ള യാത്രയാണ്. കാടിന്റെ ഓരോ ഗന്ധവും പുറത്തെത്തിക്കുന്ന കാറ്റും കാടിനുള്ളിലെ സ്വരങ്ങളും ഒക്കെ ചേരുന്ന ഒരുകാട്ടുയാത്ര എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.

PC:Rameshng

38 കിലോമീറ്റർ ദൂരം

38 കിലോമീറ്റർ ദൂരം

ചാലക്കുടിയിൽ നിന്നും നാട്ടുവഴികൾ കടന്ന് കാട്ടുപാതയിലൂടെയുള്ള ഈ യാത്ര അവസാനിക്കുന്നത് വാഴച്ചാലിലാണ്. 38 കിലോമീറ്റർ ദൂരം നഗരത്തിന്റെ ബഹളങ്ങളും തിരക്കുകളും ഇല്ലാതെ, ശുദ്ധമായ വായു ശ്വസിച്ച്, കാടിന്റെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്ന് കാടിനെ അനുഭവിച്ച് പോകുവാൻ ഈ യാത്രകൊണ്ട് സാധിക്കും.

കാട്ടിലൂടെ പോകുമ്പോൾ സാധാരണ റോഡിനുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇവിടെയില്ല. വളരെ നന്നായി സംരക്ഷിക്കപ്പെടുന്ന കാട്ടുപാതയിലൂടെ യാത്ര ചെയ്തു എന്ന ആശ്വാസത്തിൽ മുന്നോട്ടു പോകാം. അധികം വളവുകളും തിരിവുകളുമില്ലാത്ത വഴിയായതിനാൽ സ്മൂത്തായി ആസ്വദിച്ച് യാത്ര ചെയ്ത് പോകാം. നഗരത്തിലേക്ക് അടുക്കുമ്പോൾ മാത്രമേ ഇവിടെ റോഡിൽ അല്പമെങ്കിലും തിരക്ക് കാണുവാൻ സാധിക്കൂ. അല്ലാത്ത ഇടങ്ങളിൽ വളരെ ശാന്തമായി കടന്നുപോകാം. എസി ഓഫാക്കി കാടിന്റെ കാറ്റിലലിഞ്ഞ് പോകാം.

പോകുന്ന വഴിയേ

പോകുന്ന വഴിയേ

വ്യത്യസ്തമായ ഒരുപാട് കാഴ്ചകളും അനുഭവങ്ങളുമാണ് ഈ 38 കിലോമീറ്റർ യാത്രയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം, തുമ്പൂർമൂഴി അണക്കെട്ട്, വാഴച്ചാൽ വെള്ളച്ചാട്ടം, ഭക്ഷണത്തിനും തനിനാടൻ രുചികൾക്കുമായി വഴിനീളേയുള്ള ചെറിയ കടകളും ഹോട്ടലുകളും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മൊത്തത്തിൽ ആസ്വദിച്ചുള്ള ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.

PC:Challiyan

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കാടിനുള്ളിൽ കഴിവതും വണ്ടി നിർത്തിയിടാതിരിക്കുക. അങ്ങനെ വേണ്ടി വരുന്ന സന്ദർഭങ്ങളിൽ സുരക്ഷിതമായ സ്ഥാനം തിരഞ്ഞെടുക്കുക, ഗ്ലാസുകളെല്ലാം മറക്കാതെ കയറ്റിയിടുക. വാനരന്മാരുടെ ശല്യം വളരെ കൂടുതലായതിനാൽ ഗ്സാസുകൾ കയറ്റിയിട്ടില്ലെങ്കിൽ നഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

കൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാം

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

Read more about: thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X