Search
  • Follow NativePlanet
Share
» »ചണ്ഡിഗഡിന്റെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന അത്ഭുതം!!

ചണ്ഡിഗഡിന്റെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന അത്ഭുതം!!

കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന വിസ്മയം എന്നറിയപ്പെടുന്ന ഇതിന്റെ പ്രത്യേകതകൾ പറഞ്ഞു തീർക്കുവാൻ പറ്റില്ല.

കല്ലിലും മണ്ണിലും തീർത്ത വിസ്മയങ്ങൾ ഒരുപാടുണ്ട് നമ്മുടെ രാജ്യത്ത്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ആരാധനാലയങ്ങളും ഒക്കെയായി നിർമ്മാണത്തിലെ പ്രത്യേകത കൊണ്ട് മുന്നിൽ നിൽക്കുന്ന കുറച്ചിടങ്ങൾ.
എന്നാൽ കോൺക്രീറ്റിൽ നിർമ്മിച്ച് അതിശയിപ്പിക്കുന്ന ഇടങ്ങൾ കാണാൻ ഒരുപാടുണ്ടെങ്കിലും ഒന്നുകൂടി കാണണമെന്ന് തോന്നിപ്പിക്കുന്നത് വളരെ ചുരുക്കമാണ്. അത്തരത്തില്‍ ഒന്നാണ് ചണ്ഡിഗഡിലെ ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്. കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന വിസ്മയം എന്നറിയപ്പെടുന്ന ഇതിന്റെ പ്രത്യേകതകൾ പറഞ്ഞു തീർക്കുവാൻ പറ്റില്ല. ശൈവാലിക് മലനിരകൾക്കു എതിരായി, പ്രകൃതി ഭംഗിയോട് ചേർത്തു നിർമ്മിച്ചിരിക്കുന്ന കാപ്പിറ്റോൾ കോംപ്ലക്സിന്റെ വിശേഷങ്ങളിലേക്ക്...

ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്

ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്

ചണ്ഡീഗഢിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതികളിലൊന്നായാണ് ചണ്ഡീഗഢ് കാപ്പിറ്റോൾ കോംപ്ലക്സ് അറിയപ്പെടുന്നത്. യുനസ്കോയുടെ ലോക പൗതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഇവിടം ഗവൺമെന്റ് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കോംപൗണ്ട് കൂടിയാണ്.

PC:Lillottama

100 ഏക്കറിൽ

100 ഏക്കറിൽ

വിശാലമായി 100 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രീതിയിലാണ് കാപ്പിറ്റോൾ കോപ്ലക്സ് രൂപകല്പന നടത്തിയിരിക്കുന്നത്. 'ലെ കൂർബസിയേ എന്ന് അറിയപ്പെട്ട ചാൾസ്-എഡ്വാർഡ് ഷാണ്ണറെയാണ് ഇതിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിയിരിക്കുന്നത്. ചണ്ഡീഗഢിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു നിർമ്മിതിയാണിത്.

PC:Sanyam Bahga

നിയമസഭ മുതൽ ഹൈക്കോടതി വരെ

നിയമസഭ മുതൽ ഹൈക്കോടതി വരെ

ചണ്ഡിഗഡിലെ വാസ്തു-ശില്പ കലാവിദ്യകൾ വ്യാപിച്ചു കിടക്കുന്ന ഇവിടം വ്യത്യസ്ത തരത്തിലുള്ള നിർമ്മിതികൾ കാണാൻ കഴിയും. നിയമസഭ, സെക്രട്ടറിയേറ്റ്,ഹൈക്കോടതി, ഓപ്പൺ ഹാന്‍ഡ് മോണ്യുമെന്റ് ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് തുടങ്ങിയവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളും, മൂന്നു സ്മൃതിമണ്ഡപങ്ങളും ഒരു തടാകവും ഇതിൽ ഉണ്ട്.

PC:Sanyam Bahga

 ഹൈക്കോടതി

ഹൈക്കോടതി

1951-57 കാലഘട്ടത്തിലാണ് ഇവിടെ ഹൈക്കോടതിയുടെ നിർമ്മാണം നടക്കുന്നത്. തല തിരിച്ചുവെച്ചിരിക്കുന്ന കുട പോലെ രണ്ടു തട്ടിലുള്ള മേൽക്കൂരയാണ് ഇതിനുള്ളത്. മുകളിലത്തെ മേൽക്കൂരിൽ നിന്നും പുറത്തേക്ക് ഒരു ഭാഗം തള്ളി നിൽക്കുന്നത് നിയമം ജനങ്ങൾത്ത് സംരക്ഷണം നല്കുന്നു എന്നതിനെ സൂചിപ്പിക്കുവാനാണ്. ഇതു കൂടാതെ വേറെയും പ്രതീകങ്ങൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

PC:gb pandey

സെക്രട്ടറിയേറ്റ്

സെക്രട്ടറിയേറ്റ്

കാപ്പിറ്റോൾ കോപ്ലക്സിലെ മൂന്നു കെട്ടിടങ്ങളിൽ ഏറ്റവും വലുതും ഉയരം കൂടിയതുമാണ് സെക്രട്ടറിയേറ്റ് കെട്ടിടം.1953-59 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. എട്ടു നിലയിലായി പണിതീർത്തിരിക്കുന്ന ഇതിന്‍റെ ഏറ്റവും മുകളിലാണ് കഫറ്റേരിയ സ്ഥിതി ചെയ്യുന്നത്.

PC:Chiara

നിയമസഭാ മന്ദിരം

നിയമസഭാ മന്ദിരം

ഹൈക്കോടതിയെ മുഖം നോക്കി നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന നിയമസഭാ മന്ദിരം പ്രധാന കെട്ടിടങ്ങളിൽ നിന്നെല്ലാം വിട്ടുമാറിയാണ് സ്ഥിതി ചെയ്യുന്നത്.

PC:Shanmugamp7

 ഓപ്പൺ ഹാൻഡ് മോണ്യുമെന്റ്

ഓപ്പൺ ഹാൻഡ് മോണ്യുമെന്റ്

ലെ കൂർബസിയേ രൂപകല്പന ചെയ്ത ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നാണ് ഓപ്പൺ ഹാൻഡ് മോണ്യുമെന്റ്. ചണ്ഡിഗഡിലെത്തിയാൽ ഉറപ്പായും കാണേണ്ട കാര്യങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. എല്ലാത്തിനെയും സ്വീകരിക്കുന്നു എന്ന അർഥത്തിലാണ് ഓപ്പൺ ഹാൻഡ് നിർമ്മിച്ചിരിക്കുന്നത്. ഇതു കൂടാതെ ചവർ ഓഫ് ഷാഡോസ്, ജ്യോമെട്രിക് ഹിൽ, മാർട്യേഴ്സ് മെമ്മോറിയൽ തുടങ്ങിയവയും ഇവിടെയുണ്ട്.

PC:Shanmugamp7

ലോക പൈതൃക സ്ഥാനം

ലോക പൈതൃക സ്ഥാനം

നിർമ്മാണത്തിലെ വ്യത്യസ്തത കൊണ്ടും ഒരു നഗരത്തിന്റെ മുഖഛായ അപ്പാടേ മാറ്റിയ നിർമ്മിതി ആയതിനാലും ഇതും ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു, 2006 ലാണ് ഇത് പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടുന്നത്.

ദേവദാസികൾ ഭരിച്ചിരുന്ന കേരളത്തിലെ ഏറ്റവും പുരാതന ശിവക്ഷേത്രം ദേവദാസികൾ ഭരിച്ചിരുന്ന കേരളത്തിലെ ഏറ്റവും പുരാതന ശിവക്ഷേത്രം

ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ് ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ്

PC:Lillottama

Read more about: monuments history chandigarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X