Search
  • Follow NativePlanet
Share
» »ചാർ ധാം തീർത്ഥാടനം 2022 അവസാന ദിവസങ്ങളിലേക്ക്... ക്ഷേത്രങ്ങളടയ്ക്കുന്ന തിയതികൾ

ചാർ ധാം തീർത്ഥാടനം 2022 അവസാന ദിവസങ്ങളിലേക്ക്... ക്ഷേത്രങ്ങളടയ്ക്കുന്ന തിയതികൾ

ഈ വർഷത്തെ ചാർ ദാം തീർത്ഥാടനം അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

ഹൈന്ദവ വിശ്വാസം അനുസരിച്ചുള്ള ഏറ്റവും പുണ്യകർമ്മങ്ങളിലൊന്നാണ് ചാർ ദാം ക്ഷേത്രസന്ദര്‍ശനം. ഉത്തരാഖണ്ഡിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന നാല് ക്ഷേത്രങ്ങൾ ചാർ ദാം ക്ഷേത്രങ്ങളായി കണക്കാക്കിയുള്ള യാത്ര അത്ര എളുപ്പമല്ല. കാലാവസ്ഥയോടും ആരോഗ്യത്തോടും പടവെട്ടി കഷ്ടപ്പാടുകള്‍ സഹിച്ചുള്ള യാത്രയുടെ അവസാനം ലഭിക്കുന്ന ദർശന സൗഭാഗ്യം തന്നെയാണ് എന്തുകഷ്ടപ്പാട് സഹിച്ചും ഇവിടേക്ക് പോകുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത്. ആറു മാസത്തോളം നീണ്ട സമയം വിശ്വാസകൾക്കായി നാലു ക്ഷേത്രങ്ങളുടെയും കവാടങ്ങൾ തുറന്നു കിടക്കും. ലക്ഷക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെ എത്തുന്നത്. ഇപ്പോഴിതാ, ഈ വർഷത്തെ ചാർ ദാം തീർത്ഥാടനം അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇതാ ക്ഷേത്രങ്ങൾ അടയ്ക്കുന്ന ദിവസങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ഗംഗോത്രി ക്ഷേത്രം

ഗംഗോത്രി ക്ഷേത്രം

ചാർ ധാം ക്ഷേത്രങ്ങളിൽ ഏറ്റവുമാദ്യം അടയ്ക്കുന്നത് ഗംഗോത്രി ക്ഷേത്രമാണ്. ഗംഗാ നദിയുടെ പുണ്യകേന്ദ്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഗംഗാ നദി ഉത്ഭവിക്കുന്ന ഗൗമുഖിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സാധാരണയായി അക്ഷയതൃതീയ ദിനത്തിലാണ് ക്ഷേത്രം തുറക്കുന്ന തിയതി തീരുമാനിക്കുന്നത്. ഈ വർഷം ക്ഷേത്രം അടയ്ക്കുന്നത് ഒക്ടോബർ 26 ന് ഉച്ചയ്ക്ക് 12:01 നാണ്. അതിനുശേഷം, മുക്ബയിലെ മുഖിമത്ത് ക്ഷേത്രത്തിലാവും ക്ഷേത്രം തുറക്കുന്നതുവരെ ഗംഗോത്രി ദേവിയുടെ ഇരിപ്പിടം.

PC:Atarax42

കേദർനാഥ് ക്ഷേത്രം

കേദർനാഥ് ക്ഷേത്രം

ചാർ ദാം ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കേഥർനാഥ്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന കാലയളവിൽ എത്തുന്നത്. രുദ്രപ്രയാഗ് ജില്ലയിലെ നർ, നാരായൺ കൊടുമുടികൾക്കിടയിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശങ്കരാചാര്യരാണ് ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചത് എന്നാണ് വിശ്വാസം. ഒക്ടോബർ 27 ന് രാവിലെ 8:30 നാണ് ക്ഷേത്രം അടയ്ക്കുന്നത്. അതിനു ശേഷം വിഗ്രഹം ഉഖിമത്തിലെ ഓംകാരേശ്വർ ക്ഷേത്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

PC: Kmishra19

 യമുനോത്രി ധാം

യമുനോത്രി ധാം

ചാർധാം തീർത്ഥാടനത്തിൽ വിശ്വാസികൾ ഏറ്റവുമാദ്യം സന്ദർശിക്കുന്ന ക്ഷേത്രമാണ് യമുനോത്രി ധാം. ജാങ്കി ചാട്ടി എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ക്ഷേത്രം ഒക്ടോബർ 27 ന് ഉച്ചകഴിഞ്ഞ് അഭിജിത്ത് മുഹൂർത്തത്തിൽ അടയ്ക്കും.

PC:Atarax42

മോക്ഷത്തിലേക്ക് നയിക്കുന്ന ആത്മീയ പാതകള്‍...ചോട്ടാ ചാര്‍ധാം.. വിശ്വാസങ്ങളും പ്രാധാന്യവുംമോക്ഷത്തിലേക്ക് നയിക്കുന്ന ആത്മീയ പാതകള്‍...ചോട്ടാ ചാര്‍ധാം.. വിശ്വാസങ്ങളും പ്രാധാന്യവും

 ബദ്രീനാഥ് ക്ഷേത്രം

ബദ്രീനാഥ് ക്ഷേത്രം

ചാർധാം ക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രമാണ് മഹാവിഷ്ണുവിനെ ആരാധിക്കുന്ന ബദ്രീനാഥ് ക്ഷേത്രം. . സമുദ്ര നിരപ്പിൽ നിന്നും 3,300 മീറ്റർ അഥവാ 10826 അടി ഉയരത്തിലാണ് ക്ഷേത്രമുള്ളത്. അക്ഷയ ത്രിതീയയില‌‌ട‌ച്ച് വിജയദശമിയിൽ തുറക്കുന്ന രീതിയിലാണ് ഇവിടുത്തെ ചടങ്ങുകള്‍ നടക്കുന്നത്. വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു. ധാമിന്റെ വാതിലുകൾ നവംബർ 19 ന് 3:35 ന് അടയ്ക്കും.

ചാര്‍ ദാം തീര്‍ത്ഥാടനം 2022: ഈ വര്‍ഷത്തെ പ്രധാന തിയ്യതികളും പ്രത്യേകതകളുംചാര്‍ ദാം തീര്‍ത്ഥാടനം 2022: ഈ വര്‍ഷത്തെ പ്രധാന തിയ്യതികളും പ്രത്യേകതകളും

ശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രംശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രം

Read more about: uttarakhand pilgrimage temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X