Search
  • Follow NativePlanet
Share
» »ചാര്‍ ദാം തീര്‍ത്ഥാടനം 2022: ഈ വര്‍ഷത്തെ പ്രധാന തിയ്യതികളും പ്രത്യേകതകളും

ചാര്‍ ദാം തീര്‍ത്ഥാടനം 2022: ഈ വര്‍ഷത്തെ പ്രധാന തിയ്യതികളും പ്രത്യേകതകളും

ചാര്‍ ദാം ക്ഷേത്രങ്ങളിലെ ഈ വര്‍ഷം തീര്‍ത്ഥാടനം ആരംഭിക്കുന്ന തിയ്യതിയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് വിശുദ്ധമായ ക്ഷേത്രങ്ങളുടെയും തീര്‍ത്ഥാടന സ്ഥാനങ്ങളുടെയും നാടാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഉത്തരാഖണ്ഡിന്‍റെ വിശ്വാസങ്ങള്‍ തേടി ഇവിടെയെത്തുന്നത്.
ഉത്തരാഖണ്ഡിലെ ഹിമാലയത്തിലെ ഉയർന്ന കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചാർധാമുകൾ ഹിന്ദു തീർത്ഥാടനങ്ങളുടെ പ്രശസ്തമായ നാല് പുണ്യ സ്ഥലങ്ങളാണ്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവയാണ് ചാര്‍ ദാമുകള്‍ എന്നറിയപ്പെടുന്നത്. ഈ വര്‍ഷം ഓരോ ക്ഷേത്രത്തിലെയും തീര്‍ത്ഥാടനം ആരംഭിക്കുന്ന തിയ്യതിയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

ചാര്‍ ദാം

ചാര്‍ ദാം

ഹൈന്ദവ വിശ്വാസമനുസരിച്ച് ചാര്‍ ദാം ക്ഷേത്രങ്ങള്‍ ജീവിതത്തിലൊരിക്കലങ്കിലും സന്ദര്‍ശിക്കേണ്ടവയാണ്. മോക്ഷം നേടുവാന്‍ ഈ ക്ഷേത്രങ്ങള്‍ ദര്‍ശിക്കേണ്ടത് അനിവാര്യമാണത്രെ. യമുന നദി (യമുനോത്രി), ഗംഗ (ഗംഗോത്രി), മന്ദാകിനി നദി (കേദാർനാഥ്), അളകനന്ദ (ബദ്രിനാഥ്) എന്നീ നാല് പുണ്യനദികളുടെ ആത്മീയ ഉറവിടവും ഈ നാല് പുരാതന ക്ഷേത്രങ്ങൾ അടയാളപ്പെടുത്തുന്നു.

PC:Ayushmanik

എന്തുകൊണ്ട് തീര്‍ത്ഥാടം നടത്തണം

എന്തുകൊണ്ട് തീര്‍ത്ഥാടം നടത്തണം

ധർമ്മം, ആരാധന, സംസ്‌കാരങ്ങൾ, മതപരമായ ആഘോഷങ്ങൾ എന്നിവയ്‌ക്കൊപ്പം ഓരോ ഹിന്ദുവിന്റെയും അഞ്ച് കർത്തവ്യങ്ങളിൽ ഒന്നാണ് തീർത്ഥാടന തീർത്ഥയാത്ര എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ഹിന്ദുമതം അനുസരിച്ച്. ഒരു തീർത്ഥാടനം എന്നത് ഇച്ഛാശക്തിയുടെയും വിനയത്തിന്റെയും വിശ്വാസത്തിന്റെയും ഒരു വ്യായാമമാണ്. പലപ്പോഴും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, തന്റെ പ്രശ്നങ്ങൾ ദൈവത്തിന്റെ പാദങ്ങളിൽ ഉപേക്ഷിച്ച് ദൈവത്തെ ഒഴികെ എല്ലാം മറക്കുന്നുവത്രെ.
PC:Post of India

 ബദരീനാഥ് ധാം

ബദരീനാഥ് ധാം

മഹാവിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ബദരീനാഥ് ചാര്‍ ധാം തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ബദ്രിനാഥ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3,300 മീറ്റർ അഥവാ 10826 അടി ഉയരത്തിലാണ്
ക്ഷേത്രമുള്ളത്. പ്രദേശത്തെ മഞ്ഞുവീഴ്ചയും മറ്റു കാലാവസ്ഥാ പ്രത്യേകതകളും കാരണം വര്‍ഷത്തിൽ ആറുമാസക്കാലം മാത്രമാണ് ഇവിടെ വിശ്വാസികൾക്ക് പ്രവേശനവും ദര്‍ശനവും അനുവദിക്കുന്നത്. സധാരണയായി അക്ഷയ ത്രിതീയയില‌‌ട‌ച്ച് വിജയദശമിയിൽ തുറക്കുന്ന രീതിയിലാണ് ഇവിടുത്തെ ചടങ്ങുകള്‍ നടക്കുന്നത്.
ഇവിടുത്തെ അളകനന്ദ നദിയിൽ മുങ്ങി നിവർന്നാൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു.

ബദ്രിനാഥ് ധാം 2022- പ്രധാന തിയ്യതികള്‍

ബദ്രിനാഥ് ധാം 2022- പ്രധാന തിയ്യതികള്‍

2022ൽ ബദരീനാഥ് ക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിച്ചു. മെയ് 8 രാവിലെ 6.15 ന്
ബദരീനാഥ് ക്ഷേത്രം തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായി തുറക്കും. ക്ഷേത്രം അടയ്ക്കുന്ന തിയ്യതിയെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല. സാധാരണയായി രാവിലെ 4 മുതൽ രാത്രി 9 വരെയാണ് ക്ഷേത്ര സന്ദർശന സമയം.

കേദാർനാഥ് ധാം

കേദാർനാഥ് ധാം

ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഇന്ത്യയിലെ ചാർധാം യാത്രയുടെ സ്ഥാപകനായ ആദിശങ്കരാചാര്യർ കേദാർനാഥിൽ മാത്രമാണ് മോക്ഷം നേടിയത്. രുദ്രപ്രയാഗ് ജില്ലയിലെ നർ, നാരായൺ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം വര്‍ഷത്തില്‍ ആറുമാസക്കാലം അടച്ചിട്ടിരിക്കും. തുടർന്ന് വിഗ്രഹം ഉഖിമത്തിലെ ഓംകാരേശ്വർ ക്ഷേത്രത്തിലേക്ക് മാറ്റുന്നു.
PC: Kmishra19

കേദാർനാഥ് ധാം 2022- പ്രധാന തിയ്യതികള്‍

കേദാർനാഥ് ധാം 2022- പ്രധാന തിയ്യതികള്‍

2022-ലെ കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി ശിവരാത്രിയിൽ തീരുമാനിക്കും.എന്നിരുന്നാലും 2022 മേയ് ഏഴിന് ക്ഷേത്രം തീര്‍ത്ഥാടനത്തിനായി തുറക്കും എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രം അടയ്ക്കുന്ന തിയ്യതിയെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല.
ക്ഷേത്ര ദർശന സമയം രാവിലെ 4 മുതൽ രാത്രി 9 വരെയാണ്.

PC:Tanusree Das

കേദാര്‍നാഥ് തീര്‍ത്ഥാടനം, ഇക്കാര്യങ്ങള്‍ അറിയാംകേദാര്‍നാഥ് തീര്‍ത്ഥാടനം, ഇക്കാര്യങ്ങള്‍ അറിയാം

ഗംഗോത്രി ധാം

ഗംഗോത്രി ധാം

ഗംഗാ നദിയുടെ പുണ്യസ്ഥലമായ ഗംഗോത്രി ധാം ട്രക്കിങ്ങ് വഴി എത്തിച്ചേരുവാന്‍ സാധിക്കുന്ന തീര്‍ത്ഥാടനമാണ്. എല്ലാ വർഷവും എണ്ണമറ്റ തീർത്ഥാടകർ ദേവിയുടെ അനുഗ്രഹം തേടി ഗംഗോത്രി ധാം യാത്ര ആരംഭിക്കുന്നു. പുണ്യനദിയുടെ ഉത്ഭവസ്ഥാനമായ ഗൗമുഖിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിലേതാണ്. ഗംഗോത്രി ക്ഷേത്രത്തിന്റെ വാതിലുകൾ മെയ് മാസത്തിൽ തുറന്ന് ഒക്ടോബർ/നവംബർ മാസങ്ങളിൽ അടച്ചിരിക്കും. അതിനുശേഷം, മുക്ബയിലെ മുഖിമത്ത് ക്ഷേത്രം ദേവിയുടെ ശീതകാല ഇരിപ്പിടമായി മാറുന്നു.
PC:Atarax42

 ഗംഗോത്രി ധാം 2022- പ്രധാന തിയ്യതികള്‍

ഗംഗോത്രി ധാം 2022- പ്രധാന തിയ്യതികള്‍


ഗംഗോത്രി ക്ഷേത്രം തുറക്കുന്ന തീയതി അക്ഷയതൃതീയയുടെ ദിനത്തിൽ തീരുമാനിക്കും. എന്നിരുന്നാലും 2022 മേയ് മൂന്നിന് ക്ഷേത്രം തീര്‍ത്ഥാടനത്തിനായി തുറക്കും എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രം അടയ്ക്കുന്ന തിയ്യതിയെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല.
PC:Amir Jacobi

യമുനോത്രി ധാം

യമുനോത്രി ധാം

ചാര്‍ ധാം തീര്‍ത്ഥയാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനമാണ് മിക്കപ്പോഴും യമുനോത്രി. യമുനാ ദേവിയുടെ ആനന്ദകരമായ വാസസ്ഥലമായ ഈ ദേവാലയങ്ങൾ നദിയുടെ ഉത്ഭവസ്ഥാനത്തെ അടയാളപ്പെടുത്തുന്നു. ഉയർന്ന ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യമുനോത്രി ക്ഷേത്രം 2022 മെയ് മുതൽ ഒക്ടോബർ/നവംബർ വരെ തുറന്നിരിക്കും, യമുനോത്രിയിലേക്കുള്ള യാത്ര ജാങ്കി ചാട്ടിയിൽ നിന്ന് ആരംഭിക്കുന്നു, ശൈത്യകാലത്ത് വിഗ്രഹം ഖർസാലിയിലെ ശനി ദേവ് ക്ഷേത്രത്തിലേക്ക് മാറ്റുന്നു. ഈ ദേവാലയത്തിൽ ദർശനം നടത്തി തീർഥാടകർക്ക് ഏക് ധാം യാത്ര ആസൂത്രണം ചെയ്യാം.
PC:Atarax42

യമുനോത്രി ധാം 2022- പ്രധാന തിയ്യതികള്‍

യമുനോത്രി ധാം 2022- പ്രധാന തിയ്യതികള്‍

യമുനോത്രി ക്ഷേത്രം തുറക്കുന്ന തീയതി അക്ഷയതൃതീയയുടെ തീരുമാനിക്കും. എന്നിരുന്നാലും 2022 മേയ് മൂന്നിന് ക്ഷേത്രം തീര്‍ത്ഥാടനത്തിനായി തുറക്കും എന്നാണ് കരുതപ്പെടുന്നത്.
ക്ഷേത്ര ദർശന സമയം രാവിലെ 6 മുതൽ രാത്രി 8 വരെ. എന്നിരുന്നാലും, യമുനോത്രി ക്ഷേത്രത്തിലെ ആരതി സമയം രാവിലെ 6:30 നും വൈകുന്നേരം 7:30 നും ആണ്.
Yashmittal03

ചാർധാം യാത്രാ റൂട്ട്

ചാർധാം യാത്രാ റൂട്ട്

(4 ധാം ട്രാവൽ സർക്യൂട്ട്)
പരമ്പരാഗതമായി, ചാർധാം യാത്ര പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് നടത്തുന്നത്, അങ്ങനെ, യാത്ര യമുനോത്രിയിൽ നിന്ന് ആരംഭിക്കുന്നു, തുടർന്ന് ഗംഗോത്രിയിലേക്കും ഒടുവിൽ കേദാർനാഥിലേക്കും ബദരീനാഥിലേക്കും പോകുന്നു. തീർത്ഥാടകർ പരമ്പരാഗതമായി ആദ്യം യമുനോത്രിയും ഗംഗോത്രിയും സന്ദർശിക്കുകയും യമുന, ഗംഗ നദികളുടെ സ്രോതസ്സുകളിൽ നിന്ന് പുണ്യജലം കൊണ്ടുവരുകയും കേദാരേശ്വരന് അഭിഷേകം നടത്തുകയും ചെയ്യുന്നു. ഉത്തരാഖണ്ഡിലെ ചാർധാമുകൾ ഇന്ത്യയുടെ ഛോട്ടാ ചാർധാം എന്നും അറിയപ്പെടുന്നു.

ജനപ്രിയ റൂട്ട് : ഹരിദ്വാർ → ഋഷികേശ് → ദിയോ പ്രയാഗ് → തെഹ്‌രി → ധാരാസു → യമുനോത്രി → ഉത്തരകാശി → ഗംഗോത്രി → ഗൗരികുണ്ഡ് → കേദാർനാഥ് → ജോഷിമഠ് → ബദരീനാഥ്.
PC: Ayushmanik

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X