Search
  • Follow NativePlanet
Share
» »കാടിനുള്ളിലെ നാടും വീടും... താമസക്കാര്‍ നൂറില്‍ താഴെ.. പോകാം ചതക്പൂരിന്

കാടിനുള്ളിലെ നാടും വീടും... താമസക്കാര്‍ നൂറില്‍ താഴെ.. പോകാം ചതക്പൂരിന്

യഥാര്‍ത്ഥത്തില്‍ ഒരു ഗ്രാമം എന്നതിലുപരിയായി കാടിനോ‌ട് ചേര്‍ന്നു കിടക്കുന്ന ചെറിയൊരു നാടാണിത്, ചതക്പൂരിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

വിനോദ സഞ്ചാരത്തിന്‍റെ കാര്യം വരുമ്പോള്‍ പശ്ചിമ ബംഗാള്‍ മറ്റെല്ലാം മാറ്റിനിര്‍ത്തും സഞ്ചാരികള്‍ക്ക് ഏറ്റവും പുതുമയുള്ളതും അതേ സമയം തങ്ങളുടെ ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ളതുമായ കാഴ്ചകളാണ് ഈ നാട് കാത്തുവെച്ചിരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനം ഇവിടുത്തെ ഗ്രാമങ്ങളാണ്. വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനെന്നു തോന്നുമെങ്കിലും ഉള്ളിലോട്ട് കയറിയാല്‍ അതൊരിക്കലും നഷ്ട‌മായിരിക്കില്ല എന്നതുറപ്പ്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിലായി എണ്ണിയാല്‍ തീരാത്തത്രയും ചെറുഗ്രാമങ്ങള്‍ ഇവി‌ടെ വിനോദ സഞ്ചാരരംഗത്ത് കാണാം. അത്തരത്തിലൊരു ഗ്രാമമാണ് ചതക്പൂര്‍. യഥാര്‍ത്ഥത്തില്‍ ഒരു ഗ്രാമം എന്നതിലുപരിയായി കാടിനോ‌ട് ചേര്‍ന്നു കിടക്കുന്ന ചെറിയൊരു നാടാണിത്, ചതക്പൂരിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

ചതക്പൂര്‍

ചതക്പൂര്‍

പശ്ചിമ ബംഗാളിന്റെ കാണാക്കാഴ്ചകള്‍ സാധ്യമാക്കുന്ന ഇ‌ടമാണ് ചതക്പൂര്‍ എന്ന് ഏറ്റവും എളുപ്പത്തില്‍ പറയാം. സമുദ്ര നിരപ്പില്‍ നിന്നും 7887 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുന്നിന്‍ മുകളിലെ ഈ ഗ്രാമം കാടിന്റെ ഒരു ഭാഗം തന്നെയാണ്. സെന്‍ചാല്‍ റിസര്‍വ്വ് ഫോറസ്റ്റിന്‍റെ ഭാഗമായ ഇവിടം സൊനാഡില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരത്തിലാണുള്ളത്.

നൂറുപേരില്‍ താഴെ

നൂറുപേരില്‍ താഴെ

വടക്കു ദിശയില്‍ കാഞ്ചൻജംഗ പർവതനിരയും തെക്ക് ഭാഗത്ത് മനോഹരമായ റിലീ ഖോല നദിയും ചേര്‍ന്ന് കാഴ്ചകളുടെ ഉത്സവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വെറും 100 പേരില്‍ താഴെ മാത്രമാണ് ഇവിടെ വസിക്കുന്നത്. ഗ്രാമീണക്കാഴ്ചകളും അവിടുത്ത നന്മനിറഞ്ഞ കുറേ ആളുകളുമാണ് ഇവി‌ടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ചതക്പൂരിൽ ഏകദേശം 18 ഗ്രാമീണ വീടുകൾ മാത്രമേയുള്ളൂ

 ജൈവകൃഷി

ജൈവകൃഷി

പൂര്‍ണ്ണമായും പ്രകൃതിയോട് ചേര്‍ന്നുള്ള അതിജീവനത്തിനാണ് ചതക്പൂര്‍ ഗ്രാമത്തിലുള്ളവര്‍ മുന്ഗണന നല്കുന്നത്. ജൈവകൃഷി എന്നത് ഇവരുടെ ജീവിത്തിന്‍റെ ഭാഗമായി മാറിയിട്ടുണ്ട്. ഇക്കോ വില്ലേജ് എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ.

മരംവെട്ട് നിര്‍ത്താനായി കാടുവളര്‍ത്തിയ നാട്

മരംവെട്ട് നിര്‍ത്താനായി കാടുവളര്‍ത്തിയ നാട്

ഒരു ഇക്കോ വില്ലേജ് എന്ന പദവിയിലേക്കുള്ള ചതക്പൂരിന്റെ യാത്ര വളറെ താല്പര്യമുണര്‍ത്തുന്ന ഒന്നാണ്. ഒരു കാലത്ത് വലിയ രീതിയില്‍ മരംവെട്ടലിനും കള്ളക്കടത്തിനും പേരുകേട്ട ഇടമായിരുന്നു ഇവിടം. ഇതില്‍ നിന്നും ഗ്രാമത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഒരു ഇക്കോ ഗ്രാമം എന്ന നിലയിലേക്ക് ഇവിടം വളരുന്നത്.

ഏഴ് കിലോമീറ്റര്‍ ദൂരം

ഏഴ് കിലോമീറ്റര്‍ ദൂരം

ഏകദേശം ഏഴ് കിലോമീറ്ററോളം വരുന്ന കുത്തനെയുള്ള ഇവിടുത്തെ ഒരു റോഡ് എന്താണ് ഈ ഗ്രാമം യഥാര്‍ത്ഥത്തിലെന്ന് പറഞ്ഞു തരും. ആല്‍പൈന്‍ ഫോറസ്റ്റിന്‍റെ അതിമനോഹരമായ കാഴ്ചകളിലൂടെ മുന്നേറുന്ന യാത്ര കാടിന്റെ ഏറ്റവും മനോഹരമായ കുറേ ദൃശ്യങ്ങളാണ് പകര്‍ന്നു നല്കുന്നത്. സെന്‍ചാല്‍ റിസര്‍വ്വ് ഫോറസ്റ്റിനുള്ളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

 ടൈഗര്‍ ഹില്ലിലേക്ക്

ടൈഗര്‍ ഹില്ലിലേക്ക്


നിരവധി ട്രക്കിങ് റൂട്ടുകളാണ് ഇവിടെയുള്ളത്. അവയില്‍ മിക്കവയും പലവഴിയിലൂടെ കയറിച്ചെല്ലുന്നത് പ്രസിദ്ധമായ ടൈഗര്‍ ഹില്ലേലേക്കാണ്. ഒട്ടേറെ പര്‍വ്വത തലപ്പുകളുടെ കാഴ്ചകള്‍ കണ്ടുള്ള യാത്രയില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ എവറസ്റ്റിന്റെ കാഴ്ച വരെ കാണാമത്രെ!

നടക്കുവാന്‍ പോകാം

നടക്കുവാന്‍ പോകാം

ഗ്രാമത്തില്‍ നിന്നും വെറും പത്തു മിനിട്ട് മാത്രം നീളുന്ന നടത്തം ചെന്നെത്തിക്കുന്നതേ ഇവിടുത്തെ ലൈറ്റ് ഹൗസിലക്കാണ്. പ്രസിദ്ധമായ സ്കന്ദാപുവിന്റെ കാഴ്ചകളാണ് ഇവിടെ നിന്നും ദൃശ്യമാകുന്നത്. കാടുകളിലൂടെ പോകുമ്പോള്‍ പരിശീലനം നേടിയ ഫോറസ്റ്റ് ഗാര്‍ഡ് കൂടി വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വന്യമൃഗങ്ങളുടെ സാന്നിധ്യം ഉറപ്പായതിനാല്‍ അവശ്യത്തിനു മുന്‍കരുതലുകളെടുക്കുകയും വേണം.

കാഴ്ചകള്‍ കണ്ടുണരാം

കാഴ്ചകള്‍ കണ്ടുണരാം


ഹിമാലയത്തിന്‍റെ പശ്ചാത്തലത്തില്‍ പച്ചപ്പിലേക്ക് സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ചകള്‍ കണ്ടാണ് ഇവിടുത്തെ ദിവസങ്ങള്‍ ആരംഭിക്കേണ്ടത്. ഇവിടുത്തെ പ്രകൃതി സൗഹൃദ ഭവനങ്ങളിലിരുന്ന് പ്രകൃതിയു‌ടെ നിറങ്ങളിലേക്ക് ഉണരുവാനുള്ള അസുലഭാവസരം ഇവിടെ എത്തുന്നവര്‍ നഷ്ടമാക്കാറില്ല,

സന്ദര്‍ശിക്കേണ്ട സമയം

സന്ദര്‍ശിക്കേണ്ട സമയം

ഇക്കോ-കോട്ടേജുകൾ അടച്ചിട്ടിരിക്കുന്ന മഴക്കാലം ഇവിടേക്കുള്ള യാത്രയില്‍ ഒഴിവാക്കാം. ജൂലൈ മുതൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലം കടുത്ത തണുപ്പാണ്. ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച സമയം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയും ന്യൂ ജൽപായ്ഗുരി (എൻജെപി) ട്രെയിൻ സ്റ്റേഷനിൽ നിന്ന് 65 കിലോമീറ്റർ അകലെയുമാണ് ചതക്പൂർ സ്ഥിതി ചെയ്യുന്നത്. ഡാർജിലിംഗ് നഗരത്തിൽ നിന്ന് 26 കിലോമീറ്ററും അടുത്തുള്ള ജനപ്രിയ പട്ടണമായ ഘൂമിൽ നിന്ന് 17 കിലോമീറ്ററുമാണ് ഇവിടേക്കെത്തുവാന്‍ സഞ്ചരിക്കേണ്ടത്. സാഹസിക റോഡുകളാണ് ഈ ഗ്രാമത്തിലെത്താനുള്ള ഏക മാർഗം. ഇവിടെ എത്താൻ 3 റൂട്ടുകളുണ്ട്

പച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാപച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാ

ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X