Search
  • Follow NativePlanet
Share
» »രാമന് സമർപ്പിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കൃഷ്ണന്റെ കഥ!!

രാമന് സമർപ്പിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കൃഷ്ണന്റെ കഥ!!

മധ്യപ്രദേശിലെ ഓർച്ചയിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ചതുർഭുജ് ക്ഷേത്രം. ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും അറിയാം.

ഒട്ടേറെ വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളുള്ള നാടാണ് മധ്യ പ്രദേശ്. നിർമ്മാണ രീതിയിലും ശൈലിയിലും ഒന്നിനൊന്ന് വ്യത്യസ്തമായ ക്ഷേത്രങ്ങളുള്ള നാട്.. ക്ഷേത്രങ്ങളേപ്പോലെ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളുടെ കഥകളും എല്ലാവരെയും ആകർഷിക്കുന്നതാണ്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് ഓർച്ച എന്ന ചരിത്ര നഗരത്തിലെ ചതുർഭുജ് ക്ഷേത്രം. രാമനുവേണ്ടി പണിത ക്ഷേത്രം ഇന്നു കൃഷ്ണ ക്ഷേത്രമായി മാറിയ കഥ അറിയാം...

 ചതുർഭുജ് ക്ഷേത്രമെന്നാൽ

ചതുർഭുജ് ക്ഷേത്രമെന്നാൽ

മധ്യ പ്രദേശിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ചതുർഭുജ് ക്ഷേത്രം. ചതുർ എന്നാൽ നാല് എന്നും ഭുജം എന്നാൽ കൈകൾ എന്നുമാണല്ലോ അർഥം. അതായത് നാലു കൈകളുള്ളവനെ ആരാധിക്കുന്ന ക്ഷേത്രം എന്നാണ് ചതുർഭുജ് ക്ഷേത്രത്തിന്റെ അർഥം. ഇവിടെ ചതുർഭുജനായി കണക്കാക്കുന്നത് മഹാവിഷ്ണുവിൻറെ അവതാരമായ രാമനെയാണ്.

PC: Yann Forget

എവിടെയാണ് ഈ ക്ഷേത്രം

എവിടെയാണ് ഈ ക്ഷേത്രം

മധ്യ പ്രദേശിലെ ചരിത്രം ഉറങ്ങുന്ന നഗരം എന്നറിയപ്പെടുന്ന ഓർച്ചയിലാണ് പ്രശസ്തമായ ചതുർഭുജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രശസ്തമായ ഓർച്ച ഫോർട്ട് കോംപ്ലക്സിനു പുറത്തായാണ് ക്ഷേത്രമുള്ളത്.

PC:Shrutitripathi

ചരിത്രത്തിലേക്ക്

ചരിത്രത്തിലേക്ക്

പതിനാറാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഓർച്ചയിലെ ബുണ്ടേല രത്പുത് വംശത്തിൽ പെട്ട മധുകാർ ഷായാണ് തന്റെ ഭാര്യയായ റാണി ഗണേഷ്കുവാരിയ്ക്കായി ഈ ക്ഷേത്രം നിർമ്മിക്കുവാൻ ആരംഭിച്ചത്. പിന്നീട് വീർ സിംഗ് ദേവ് എന്നു പേരായ അവരുടെ മകനാണ് ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുന്നത്.

PC:wikimedia

സ്വപ്നത്തിലെ നിർദ്ദേശമനുസരിച്ച പണിത ക്ഷേത്രം

സ്വപ്നത്തിലെ നിർദ്ദേശമനുസരിച്ച പണിത ക്ഷേത്രം

ഓർച്ചയിലെ വിശ്വാസമനുസരിച്ച റാണി ഗണേഷുവാരിയ്ക്ക് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശമനുസരിച്ചാണത്രെ ഈ ക്ഷേത്രം നിർമ്മിക്കുന്നത്. റാണി ഗണേഷുവാരി കടുത്ത രാമഭക്തയും അവരുടെ ഭർത്താവ് കൃഷ്ണ ഭക്തനുമായിരുന്നു. റാണി ഗണേഷുവാരിയ്ക്ക് രാമൻ സ്വപ്നത്തിൽ തന്റെ ഒരു ക്ഷേത്രം ഇവിടെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. തന്റെ ഭർത്താവിൻ നിന്നും ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതി നേടി ക്ഷേത്ര നിർമ്മാണം ആരംഭിച്ചു. പിന്നീട് റാണി ക്ഷേത്രത്തിൽ വയ്ക്കാനായി രാമന്റെ ചിത്രം അന്വേഷിച്ച് അയോധ്യയിലേക്ക് പോയി. ചിത്രവുമായി തിരികെ വന്നപ്പോൾ ക്ഷേത്രത്തിൻറെ നിർമ്മാണം പൂർത്തിയാകാഞ്ഞതിനാൽ അവർ ആ ചിത്രം തന്റെ മുറിയിൽ സൂക്ഷിക്കുവാൻ തീരുമാനിച്ചു. എന്നാൽ ക്ഷേത്രത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ കൊട്ടാരത്തിൽ സൂക്ഷിക്കരുത് എന്ന കാര്യം അവർക്കറിയില്ലായിരുന്നു. ഒടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി രൂപം ക്ഷേത്രത്തിലേക്ക് എടുക്കുവാൻ തുടങ്ങിയപ്പോള്‍ എത്ര ശ്രമിച്ചിട്ടും അത് അവിടെ നിന്നും അനങ്ങിയില്ല. അങ്ങനെ ആ രൂപം കാലങ്ങളോളം റാണിയുടെ കൊട്ടാരത്തിൽ ക്ഷേത്രത്തിൻറെ ശ്രീകോവിൽ ഒഴിച്ചിടുകയും ചെയ്തു.

PC:Kumar shakti

രാമനെ പൂജിക്കുന്ന കൊട്ടാരം

രാമനെ പൂജിക്കുന്ന കൊട്ടാരം

റാണിയുടെ കൊട്ടാരത്തിൻ നിന്നും പിന്നീട് ഒരിക്കലും ആ രാമന്റെ രൂപം മാറ്റിയില്ല. പകരം രാമൻ ഭരിക്കുന്ന ഇടം എന്ന നിലയിൽ ആ കൊട്ടാരം ഇന്നും അറിയപ്പെടുന്നു. രാമനെ ഒരു രാജാവായി ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം കൂടിയാണിത്.

PC:Shrutitripathi

വിഷ്ണുവിന്റെ നാലുഭുജങ്ങൾ

വിഷ്ണുവിന്റെ നാലുഭുജങ്ങൾ

വിഷ്ണുവിൻറെ അവതാരമായ രാമനുവേണ്ടി നിർമ്മിച്ച ക്ഷേത്രമായിരുന്നതിനാൽ നിർമ്മാണത്തിൽ പല വ്യത്യസ്തകളും പ്രത്യേകതകളും കാണുവാൻ സാധിക്കും. വിഷ്ണുവിന്റെ നാലുഭുജങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നാലു ഗോപുരങ്ങൾ ഇവിടെയുണ്ട്.

PC:Bgabe

അകത്തെ കൊത്തുപണികൾ

അകത്തെ കൊത്തുപണികൾ

കൊത്തുപണികളുടെയും അലങ്കാരങ്ങളുടെയും കാര്യത്തിൽ താരതമ്യം ചെയ്യാൻ പറ്റാത്ത രീതിയിലുള്ള നിർമ്മാണ് ഈ ക്ഷേത്രത്തിന്റേത്. ചുറ്റിലും കൊത്തിവെച്ചിരിക്കുന്ന താമരപ്പൂക്കളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC:wikimedia

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മധ്യ പ്രദേശിലെ ഓർച്ച എന്ന സ്ഥലത്താണ് പ്രശസ്തമായ ചതുർഭുജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓർച്ച ഫോർട്ട് കോംപ്ലക്സിന്റെ പരിധിയ്ക്കുള്ളിലുള്ള ഈ ക്ഷേത്രം ബേത്വാ നദിയോട് ചേർന്നാണുള്ളത്.ഡെല്‍ഹി, ഭോപ്പാൽ ഗ്വാളിയാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് എത്തിച്ചേരുവാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. ഗ്വാളിയോറിൽ നിന്നും 123കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ളത്,

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X