Search
  • Follow NativePlanet
Share
» »മസൂറി പോലും മാറിനില്‍ക്കും ചൗകോരിയുടെ സൗന്ദര്യത്തിനു മുന്നില്‍! ഉത്തരാഖണ്ഡിലെ പുത്തന്‍ താരം

മസൂറി പോലും മാറിനില്‍ക്കും ചൗകോരിയുടെ സൗന്ദര്യത്തിനു മുന്നില്‍! ഉത്തരാഖണ്ഡിലെ പുത്തന്‍ താരം

ജീവിതത്തില്‍ അന്നേവരെ കണ്ട കാഴ്ചകളെയും യാത്രകളെയും മാറ്റി നിര്‍ത്തുവാന്‍ കഴിയുന്നത്രയും മനോഹരിയായ ഒരു പ്രദേശം. ജീവിതത്തിനു പോലും പുത്തനൊരു കാഴ്ചപ്പാട് ഉണ്ടാക്കുവാന്‍ ഒരു പ്രദേശത്തിന് സാധിക്കുമെങ്കില്‍ അത് തീര്‍ച്ചയായും ചൗകോരി ആണ്. ഉത്തരാഖണ്ഡിന്‍റെ മുക്കും മൂലയും വരെ സഞ്ചാരികള്‍ കയറിയിറങ്ങുമ്പോളും പിടിക‌ൊടുക്കാത്ത ഈ നാടിനെ ഇപ്പോള്‍ സഞ്ചാരികളും തിരിച്ചറിഞ്ഞിരിക്കുകയാണ്. ശാന്തമായ യാത്രകള്‍ക്കും ആസ്വാദ്യകരമായ അനുഭവങ്ങള്‍ക്കുമായി മസൂറിയെ പോലും മാറ്റി നിര്‍ത്തി സഞ്ചാരികളെത്തുന്ന ചൗകോരിയുടെ വിശേഷങ്ങളിലേക്ക്!!

ചൗകോരിയ്ക്ക് പോകാം, മസൂറി വേണ്ട

ചൗകോരിയ്ക്ക് പോകാം, മസൂറി വേണ്ട

മലമുകളിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ മിക്കപ്പോഴും ആദ്യം മനസ്സിലെത്തുക കേരളത്തിലാണെങ്കില്‍ മീശപ്പുലി മലയും വയനാടന്‍ കുന്നുകളും റാണിപുരവും പൊന്മുടിയും ഒക്കെ ആയിരിക്കും. എന്നാല്‍ പ്ലാനിങ് കുറച്ചുകൂടി വിശാലമാകുമ്പോള്‍ കടന്നു വന്നിരുന്ന ഇടങ്ങളിലൊന്നായിരുന്നു മസൂരി. എപ്പോ നോക്കിയാലും തിങ്ങി നിറഞ്ഞ് ആളുകളുള്ള മസൂറിയ്ക്ക് പകരം ഇപ്പോള്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നായാണ് ചൗകോരി മാറിയിരിക്കുന്നത്.

പ്രകൃതിയുടെ മടിത്തട്ടില്‍

പ്രകൃതിയുടെ മടിത്തട്ടില്‍

കണ്ണു തുറന്നു നോക്കിയാല്‍ പിന്നെ കണ്ണടയ്ക്കുവാന്‍ തോന്നിപ്പിക്കാത്ത തരത്തില്‍ അതിമനോഹരമായ ഒരു പ്രദേശമാണ് ചൗകോരി. ഹിമാലയത്തിന്‍റെ മലമടക്കുകള്‍ക്കിടയില്‍ ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമം സമ്മാനിക്കുന്നത് നന്ദാ ദേവിയുടെയും നന്ദാ കോട്ടിന്‍റെയും പാഞ്ചൗലി മലനിരകളുടെയും മനോഹര കാഴ്ചയാണ്. പിത്തോഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരിക്കല്‍ വന്നാല്‍ പിന്നീട് തിരികെ മടങ്ങുവാനേ തോന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

പച്ചപ്പും നദിയും മാത്രമല്ല

പച്ചപ്പും നദിയും മാത്രമല്ല

പ്രകൃതി സൗന്ദര്യം അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടമാണ് ചൗകോരി. ഗ്രാമത്തെ വലംവെച്ചൊഴുകുന്ന നദിയും തിങ്ങിനിറഞ്ഞ പച്ചപ്പും കാടും ഹിമാലയത്തിന്‍റെ സൗന്ദര്യവും യാത്രക്കാരെ, പ്രത്യേകിച്ച് പ്രകൃതി സ്നേഹികളെ ഇവിടേക്ക് എത്തിക്കുന്നു.

യാത്രയെന്നു പറഞ്ഞാല്‍ ഇതൊക്കെയാണ്!

യാത്രയെന്നു പറഞ്ഞാല്‍ ഇതൊക്കെയാണ്!

ഒരു യാത്രയെന്നു പറയുമ്പോള്‍ മനസ്സില്‍ തോന്നുന്ന കുറേ കാര്യങ്ങളില്ലേ... കോടമഞ്ഞും സവാരിയും വഴിയരികിലെ ഭക്ഷണവും കാടുകയറലും എല്ലാം മനസ്സറിഞ്ഞ് ഇവിടെ ആസ്വദിക്കാം. പ്രസിദ്ധമായ ഉൽക്ക ദേവി ക്ഷേത്രവും ഗൻസേര ദേവി ക്ഷേത്രവും ഇവിടുത്തെ പ്രധാന കേന്ദ്രമാണ്. യാത്രയെ ആത്മീയമായി കൂടുതല്‍ ആകര്‍ഷിക്കുന്ന ഇടങ്ങളാണിത്. ഹിമാലയൻ കൊടുമുടികളാൽ ചുറ്റപ്പെട്ട അതിമനോഹരമായ തേയിലത്തോട്ടങ്ങൾ പ്രകൃതി സൗന്ദര്യത്തിന്‍റെ മറ്റ‍ൊരു മുഖം വരച്ചു കാണിക്കുന്നു. മഞ്ഞുമൂടിയ കൊടുമുടികളുടെ പശ്ചാത്തലത്തിലുള്ള സൂര്യോദയത്തിന്റെ കാഴ്ച അതിശയകരവും പുനരുജ്ജീവിപ്പിക്കുന്നതുമാണ്. മിക്കവാറും എല്ലാ കാഴ്ചകളും ഹൃദയത്തിന് സമാധാനം നൽകുന്നു, ശുദ്ധവും തണുത്തതുമായ വായു ശരീരത്തിൽ പുതിയ ഊർജ്ജം പകരുന്നു.സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത!

ലഡാക്കിലെ സംരക്ഷിത പ്രദേശങ്ങളിലേക്ക് പോകുവാന്‍ പ്രത്യേക അനുമതി ഇനി വേണ്ട!ലഡാക്കിലെ സംരക്ഷിത പ്രദേശങ്ങളിലേക്ക് പോകുവാന്‍ പ്രത്യേക അനുമതി ഇനി വേണ്ട!

മുന്‍പു കണ്ടിട്ടില്ലാത്ത പോലെ ഹിമാലയത്തെ കാണാം

മുന്‍പു കണ്ടിട്ടില്ലാത്ത പോലെ ഹിമാലയത്തെ കാണാം

ഹിമാലയം എന്നും അതിശയിപ്പിച്ചിട്ടേയുള്ളൂ സഞ്ചാരികളെ. അതിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ നല്കുന്ന ഇടങ്ങളിലൊന്നാണ് ഇപ്പോള്‍ ചൗകോരി. മനോഹരമായ നന്ദാദേവി, നന്ദ കോട്ട്, പഞ്ചചൂളി കൊടുമുടി എന്നിവയുടെ മനോഹരമായ കാഴ്ചകൾക്കായി സഞ്ചാരികൾ ചൗക്കോരിയെ ഇഷ്ടപ്പെടുന്നു.

പണിയെടുക്കാം കാഴ്ചയും കാണാം

പണിയെടുക്കാം കാഴ്ചയും കാണാം

ജോലിസ്ഥലത്തിന് വലിയ സാധ്യതയും നഗരത്തിന്റെ തിരക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു സ്ഥലവുമായി ഇന്ന് ചൗകോരി മാറിയിട്ടുണ്ട്. വര്‍ക്കേഷന്‍ (workcation) എന്ന പേരില്‍ ഇവിടെ ധാരാളം സാധ്യതകള്‍ ഉയര്‍ന്നു വരുന്നുണ്ട്. വര്‍ക്ക് അറ്റ് ഹോം വ്യാപകമായിരിക്കുന്ന ഈ കാലത്ത് വീട്ടിലിരുന്ന് ജോലിയെടുത്ത് മടുത്തവര്‍ക്ക് ഒരു മാറ്റത്തിനായി ഇവിടേക്ക് വരാം. ശാന്തമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഇവിടെ ഒരുക്കിയിട്ടുള്ള ഇടങ്ങള്‍ നിങ്ങളെ മടുപ്പിക്കുകയേ ഇല്ല.
മാത്രമല്ല, ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു.

സാമ്രാജ്യശക്തികള്‍ക്കു മുന്നില്‍ തലകുനിക്കാത്ത സാന്‍ മരിനോ! ഇറ്റലിക്കുള്ളിലെ ഇത്തിരിക്കുഞ്ഞന്‍ രാജ്യം!സാമ്രാജ്യശക്തികള്‍ക്കു മുന്നില്‍ തലകുനിക്കാത്ത സാന്‍ മരിനോ! ഇറ്റലിക്കുള്ളിലെ ഇത്തിരിക്കുഞ്ഞന്‍ രാജ്യം!

ഗ്രാമങ്ങള്‍ കാണാം

ഗ്രാമങ്ങള്‍ കാണാം

രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും മികച്ച ഓഫ്‌ബീറ്റ് സ്ഥലങ്ങളിലൊന്നാണ് ചൗക്കോരി. ഇവിടെയുള്ള ഗ്രാമങ്ങൾ സന്ദർശിച്ച് കുമയോണി കലയും സംസ്കാരവും പാരമ്പര്യങ്ങളും പരിചയപ്പെടുവാനും ഇവിടം അവസരമൊരുക്കുന്നു.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഡൽഹിയിൽ നിന്ന് 530 കിലോമീറ്റർ അകലെയാണ് ചൗകോരി. 250 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 180 കിലോമീറ്റർ അകലെയുള്ള കാത്ഗോഡമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ. ഇവിടെ ചൗക്കോരിയിലും അൽമോറയിലും ടാക്സി സർവീസ് ലഭ്യമാണ്. ഇവിടെ നിന്നും ബാഗേശ്വറിന് അര മണിക്കൂർ ദൂരമുണ്ട്.

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍<br />ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍

ലോകത്തിലെ ഉത്തരമില്ലാത്ത രഹസ്യങ്ങള്‍ ‍ഒളിഞ്ഞിരിക്കുന്ന താഴ്വര!നിധി മുതല്‍ ആളൊഴിഞ്ഞ ശവകൂടീരം വരെലോകത്തിലെ ഉത്തരമില്ലാത്ത രഹസ്യങ്ങള്‍ ‍ഒളിഞ്ഞിരിക്കുന്ന താഴ്വര!നിധി മുതല്‍ ആളൊഴിഞ്ഞ ശവകൂടീരം വരെ

നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍നദിയിലെ ദ്വീപ് മുതല്‍ അസമിലെ മാഞ്ചസ്റ്റര്‍ വരെ!! ചുവന്ന നദിയുടെ നാടിന്‍റെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X