Search
  • Follow NativePlanet
Share
» »അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!

അദൃശ്യ തൂണില്‍ നിന്നും ശിവലിംഗത്തിലേക്ക് ദിവസം മുഴുവന്‍ നിഴല്‍, വിസ്മയിപ്പിക്കുന്ന ശിവ ക്ഷേത്രം!!

അക്കാലത്തെ നിര്‍മ്മാണ വിദ്യയുടെ മഹത്വം പ്രദര്‍ശപ്പിക്കുന്ന അതിവിശിഷ്ടമായ ഒരു ക്ഷേത്രം തന്നെയാണിത്.

ചരിത്രത്താളുകളില്‍ നിന്നും സഞ്ചാരികളില്‍ നിന്നും മറഞ്ഞുകിടക്കുന്ന ഇടങ്ങള്‍ ഏറെയുണ്ട് തെലങ്കാനയില്‍. പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തില്‍ ചേര്‍ത്തു നിര്‍ത്തേണ്ട ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും എല്ലാം മറഞ്ഞു കിടക്കുമ്പോഴും അതില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥാനങ്ങളുണ്ട‍്. അതിലൊന്നാണ് പുരാതനമായ ഛായാ സോമേശ്വര ക്ഷേത്രം. അക്കാലത്തെ നിര്‍മ്മാണ വിദ്യയുടെ മഹത്വം പ്രദര്‍ശപ്പിക്കുന്ന അതിവിശിഷ്ടമായ ഒരു ക്ഷേത്രം തന്നെയാണിത്. വിശ്വാസികള്‍ക്കു മാത്രമല്ല, സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും ഈ ക്ഷേത്രം പലതും സമ്മാനിക്കുന്നു. ഛായാ സോമേശ്വര ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്ക്...

ഛായാ സോമേശ്വര ക്ഷേത്രം

ഛായാ സോമേശ്വര ക്ഷേത്രം

തെലങ്കാനയിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് നല്‍ഗോണ്ട ജില്ലയിലെ പനഗലില്‍ സ്ഥിതി ചെയ്യുന്ന ഛായാ സോമേശ്വര ക്ഷേത്രം. ത്രികുടകല്യാണം എന്നാണ് ക്ഷേത്രം പൊതുവെ വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ഇതിന്‍റെ വ്യത്യസ്തമായ നിര്‍മ്മാണ ശൈലി കൊണ്ടും നിര്‍മ്മാണത്തിലെ പ്രത്യേകത കൊണ്ടും ഏറെ പ്രസിദ്ധമാണ്.
PC:P PRAMOD KUMAR

പുരാതനം

പുരാതനം

11-12 നൂറ്റാണ്ടുകളില്‍ ചോള രാജാക്കന്മാരാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിഴലുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രം. ശിവലിംഗത്തിന്‍മേല്‍ വീഴുന്ന അത്ഭുതകരമായ നിഴലില്‍ നിന്നുമാണ് ക്ഷേത്രത്തിന് ഈ പേരു വന്നത്. ക്ഷേത്രത്തിലെ കൊത്തുപണികളും തൂണുകളിലെ ചിത്രപ്പണികളുമെല്ലാം ക്ഷേത്രത്തിന് പ്രത്യേക ചാരുത പകരുന്നു. തൂണുകളില്‍ നിറയെ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാ സന്ദര്‍ഭങ്ങള്‍ അതിമനോഹരമായി കൊത്തിയിരിക്കുന്നതും കാണാം.
PC:Adityamadhav83

നിഴലിന്റെ കഥ

നിഴലിന്റെ കഥ

അക്കാലത്തെ സാങ്കേതിക വിദ്യകളും നിര്‍മ്മാണ സൗകര്യങ്ങളുമെല്ലാം നോക്കുമ്പോള്‍ തീര്‍ത്തും അത്ഭുതകരമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. ഇതിലേറ്റലും പ്രസിദ്ധം ക്ഷേത്രത്തിന്റെ പ്രത്യേക നിഴല്‍ സംവിധാനമാണ്. ക്ഷേത്രത്തിലെ ഒരു തൂണിന്റെ നിഴല്‍ ദിവസത്തിലെല്ലായ്പ്പോഴും ശിവലിംഗത്തിന്‍റെ മുകളില്‍ പതിക്കുന്ന വിചിത്രമായ നിര്‍മ്മാണ് ഇവിടെയുള്ളത്. തെലുങ്കില്‍ ഛായ എന്നാണ് നിഴലിനെ പറയുന്നത്.
PC:Adityamadhav83

ഇങ്ങനെ

ഇങ്ങനെ

ക്ഷേത്രത്തിലെ ഒരു ഗര്‍ഭഗൃഹം പടിഞ്ഞാറ് ദിശയില്‍ കിഴക്ക് അഭിമുഖമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ശിവലിംഗത്തിലാണ് എല്ലായ്പ്പോഴും ഒരു തൂണിന്റെ നിഴല്‍ പ്രതിഷ്ഠയിലേക്ക് പതിക്കുന്നത്. എന്നാല്‍ ശിവലിംഗത്തിന്റെ അടുത്ത് യാതൊരു തൂണുകളുമില്ല. ഗര്‍ഭഗൃഹത്തിനു പുറത്തായാണ് തൂണുകളുള്ളത്. ഇത് കാണുവാനായി ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളും വിശ്വാസികളും ക്ഷേത്രത്തിലെത്തുന്നു. അക്കാലത്തെ ശില്പികളുടെ അതിശയകരമായ നിര്‍മ്മാണ വൈദഗ്ധ്യത്തെയും കഴിവിനെയും കാണിക്കുന്നു കൂടിയാണ് ഈ നിര്‍മ്മാണം. എന്താണ് ഇതിന്‍റെ നിര്‍മ്മാണ രഹസ്യമെന്ന് ഇതുവരെയും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
PC:Rag 18

ക്ഷേത്രസമയം

ക്ഷേത്രസമയം

എല്ലാ ദിവവസും രാവിലെ ആറു മണി മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് 2.00 മുതല്‍ 8.00 വരെയുമാണ് ക്ഷേത്രം വിസ്വാസികള്‍ക്കായി തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് സന്ദര്‍ശന സമയവുമ മറ്റും ക്രമീകരിക്കണം.
PC: Vinay Parepalli

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഹൈദരാബാദില്‍ നിന്നും ഒരു നീണ്ട യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഈ ക്ഷേത്രം തിരഞ്ഞെടുക്കാം, ഹൈദരാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പനഗലിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നല്‍ഗോണ്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് 4 കിലോമീറ്റര്‍ ദൂരമാണുള്ളത്.

യോഗ സിദ്ധർ തപം ചെയ്ത മുനിയറകള്‍, തലവില്‍ ഗ്രാമത്തിന്‍റെ എഴുതപ്പെടാത്ത ചരിത്രം!യോഗ സിദ്ധർ തപം ചെയ്ത മുനിയറകള്‍, തലവില്‍ ഗ്രാമത്തിന്‍റെ എഴുതപ്പെടാത്ത ചരിത്രം!

രാജസ്ഥാനിലെ സ്വര്‍ഗ്ഗഭൂമി- ഇത് ദൗസ! കാഴ്ചകളൊരുക്കുന്ന മായികലോകംരാജസ്ഥാനിലെ സ്വര്‍ഗ്ഗഭൂമി- ഇത് ദൗസ! കാഴ്ചകളൊരുക്കുന്ന മായികലോകം

അതിശയിപ്പിക്കുന്ന കഥകളുമായി ഭാരതത്തിലെ ദേവി ക്ഷേത്രങ്ങള്‍അതിശയിപ്പിക്കുന്ന കഥകളുമായി ഭാരതത്തിലെ ദേവി ക്ഷേത്രങ്ങള്‍

Read more about: temple telangana mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X