Search
  • Follow NativePlanet
Share
» »വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

കൊവിഡ് രോഗവ്യാപനത്തിന്റെ കുറവും വാക്സിന്റെ വരവോടും കൂടെ യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ വന്നു തു‌ടങ്ങിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും രാജ്യങ്ങളും വാതിലുകള്‍ സഞ്ചാരികള്‍ക്കായി തുറക്കുകയും ചെയ്തതോ‌ടെ യാത്രകള്‍ വീണ്ടും പഴയപ‌ടി ആയിട്ടുണ്ട്. എങ്ങോട്ടേയക്കാണ് യാത്ര വേണ്ടത് എന്നാണ് ഇനി കണ്ടിപിടിക്കേണ്ടത്! യാത്രകളിലെ നിയന്ത്രണങ്ങളെല്ലാം മാറ്റിക്കഴിഞ്ഞ് കുറഞ്ഞ ചിലവില്‍ പോക്കറ്റിലൊതുങ്ങുന്നതു പോലെ പോയി വരുവാന്‍ കഴിയുന്ന വിദേശ സ്ഥലങ്ങളും അതിന്‍റെ ഏകദേശ യാത്രാ ചിലവും നോക്കാം

സിസിലി

സിസിലി

കൊവിഡ് തകര്‍ത്ത ടൂറിസം വിപണികളിലൊന്നാണ് ഇറ്റലിയിലെ സിസിലി. ഇറ്റലിയിലെ സ്വയംഭരണാധികാരമുള്ള ഈ ദ്വീപ് ഇറ്റലിയുടെ തെക്കന്‍ കോണിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളും ഇടങ്ങളും സ്ഥിതി ചെയ്യുന്ന സിസിലിക്ക് പ്രത്യേകതകള്‍ നിരവധിയുണ്ട്. പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ആര്‍ക്കമിഡീസിന്റെ ജനനസ്ഥലം കൂടിയാണിത്. ത്രികോണ രൂപത്തില്‍ സ്ഥിതി ചെയ്യുന്ന സിസിലി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച അവധിക്കാല യാത്രാ സങ്കേതങ്ങളില്‍ ഒന്നുകൂടിയാണ്.

കലയിലും സംഗീതത്തിലും സാഹിത്യത്തിലുമെല്ലാം സിസിലി സ്വന്തം അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. നെക്രോപൊളിസ്, സെലിനന്റെ തുടങ്ങി ചരിത്ര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. കുന്നുകളും മലകളുമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ചരിത്രവും സാഹസികതയും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ആളാണെങ്കില്‍ സിലിലിയിലേക്കാകാം ടിക്കറ്റ്!!

ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

കൊവിഡ് കാരണം ടൂറിസം രംഗത്ത് നികത്താനാവാത്ത നഷ്ടം സംഭവിച്ച ഇടങ്ങളിലൊന്നാണ് സിസിലി. ഇളവുകളൊന്നുമില്ലെങ്കില്‍ ഏകദേശം 4000 രൂപയ്ക്കടുത്താവും ഇവിടെ ഹോട്ടലിലെ ഒരു ദിവസത്തിന്. ഏകദേശം 900 രൂപയ്ക്കടുത്ത് ഒരു നേരത്തെ ഭക്ഷണത്തിനായും ചിലവഴിക്കേണ്ടി വരും. 2020 ല്‍ മാത്രം ഏകദേശം ഒരു ബില്യണ്‍ യൂറോയുടെ നഷ്ടമാണ് കൊവിഡ് വരുത്തിയത് എന്നാണ് കണക്കുകള്‍ പറയുന്നത്.

കണ്‍കന്‍, മെക്സിക്കോ

കണ്‍കന്‍, മെക്സിക്കോ

പാശ്ചാത്യ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട യാത്രാ സ്ഥാനങ്ങളിലൊന്നാണ് മെക്സിക്കോയിലെ കണ്‍കണ്‍. ദേശീയ വരുമാനത്തിന്റെ എട്ടു ശതമാനവും വിനോദ സഞ്ചാരത്തില്‍ നിന്നും ലഭിക്കുന്ന മെക്സിക്കോയെ അതിനേറ്റവും സഹായിക്കുന്നതും കണ്‍കണ്‍ ആണ്. മെക്സിക്കോയുടെ പ്രത്യേകതയായ ബീച്ചുകള്‍ തന്നെയാണ് ഇവിടെയുമുള്ളത്,

മായന്‍ കാലഘട്ടത്തിലെ പിരമിഡ് കോംപ്ലസ്ക് സ്ഥിതി ചെയ്യുന്നതും ഇതിനു തൊട്ടടുത്തു തന്നെയാണ്. അതുകൊണ്ടുതന്നെ ചരിത്രവും വിനോദവും ഒന്നിച്ചറിയുവാനുള്ള യാത്രകളിലൊന്നായിരിക്കുകയും ചെയ്യുമിത്. സ്നോര്‍ക്കലിങ്, ഓഫ്റോഡ് യാത്രകള്‍, ഫൂഡ് ടൂര്‍ തുടങ്ങിയവയാണ് ഇവിടെ ചെയ്യാവുന്ന മറ്റു കാര്യങ്ങള്‍.

ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

കൊവിഡിന്‍ റെ അനന്തരഫലങ്ങള്‍ രൂക്ഷമായി ബാധിച്ച പ്രദേശമായതിനാല്‍ ഇതിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഭീമന്മാര്‍ പലരും 60 ശതമാനത്തിലധികം ഇളവുകളാണ് നല്കുന്നത്. സ്റ്റാര്‍ ഹോട്ടലുകളില്‍ 18,000 മുതല്‍ 40,000 വരെയാണ് ഒരു രാത്രിയിലെ നിരക്ക്. എന്നാല്‍ സാധാരണ സ്ഥലങ്ങളില്‍ 4,800 മുതല്‍ റൂം ലഭ്യമാണ്. 300 മുതല്‍ 1000 രൂപ വരെ ഒരു ദിവസത്തെ ഭക്ഷണത്തിനായും ചിലവഴിക്കേണ്ടി വരും.

ഹാനോയ്, വിയറ്റ്നാം

ഹാനോയ്, വിയറ്റ്നാം

ഫ്രഞ്ച്-ഏഷ്യന്‍ വാസ്തുവിദ്യകളുടെ അതിമനോഹരമായ സങ്കലനമുള്ള നഗരമാണ് വിയറ്റ്നാമിലെ ഹാനോയ്. ചരിത്രത്തോട് ചേര്‍ന്നു കിടക്കുമ്പോഴും ആധുനികതയെയും ഇവിടെ കാണാം. ഏഷ്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ യാത്രാ സ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരമാണ് ഹാനോയ്. താമസം, ഭക്ഷണം, പാനീയം, ആകർഷണങ്ങൾ, ഗതാഗതം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റാങ്ക്. മരങ്ങളും തെരുവുകളും നിറഞ്ഞ ഓപ്പണ്‍ എയര്‍ മ്യൂസിയം ഇവി‌ടുത്തെ മറ്റൊരു കാഴ്ചയാണ്.

രാത്രി ജീവിതവും സമന്വയിപ്പിച്ച് മനോഹരമായ അവധിക്കാലവും ചേര്‍ന്നുള്ള ദിവസങ്ങള്‍ പോക്കറ്റിലൊതുങ്ങുന്ന രീതിയില്‍ ചിലലഴിക്കുവാന്‍ പറ്റിയ സ്ഥലമാണിത്.

 ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

ഒരു രാത്രിയിലെ താമസത്തിന് 1600 രൂപ വരെ മുടക്കിയാല്‍ മതിയാവും. ഈ തുകയ്ക്ക് സംതൃപ്തമായ സൗകര്യങ്ങളുള്ള സ്ഥലം ലഭിക്കും. 300 രൂപ മുതല്‍ 600 വരെയുള്ല ചിലവില്‍ ഭക്ഷച്ചിലവും നിയന്തിക്കാം. ശരിക്കും ഒരു ബജറ്റ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും യോജിച്ച സ്ഥലമാണിത്.

ബുക്കാറെസ്റ്റ്, റൊമാനിയ

ബുക്കാറെസ്റ്റ്, റൊമാനിയ

യൂറോപ്പിലെ ഏറ്റവും അണ്‍ര്‍റേറ്റഡ് ആയുള്ള വിനോദസഞ്ചാര രാജ്യമാണ് റോമാനിയ. ഈസ്റ്റേണ്‍ യൂറോപ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കാരണം വിനോദ സഞ്ചാര ലിസ്റ്റില്‍ ഇടം നേടാതെ പോയ പ്രദേശമാണിത്. എന്നാല്‍ ഇവിടുത്തെ ചരിത്ര സ്മാരകങ്ഹളും മനോഹരമായ ബൂപ്രകൃതിയും രുചികരമായ ഭക്ഷണങ്ങളും ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുവാന്‍ പോന്നതു തന്നെയാണ്. ബുച്ചാറസ്റ്റിൽ നിന്ന് ബ്രാസോവിലെ കോബ്ലെസ്റ്റോൺ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ മധ്യകാല വാസ്തുവിദ്യയിൽ അത്ഭുതം കണ്ടെത്തുന്നതാണ് മറ്റൊരു രസം

ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

വളരെ കുറഞ്ഞ ചിലവില്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ ലഭ്യമാകും. 2000 രൂപ മുതല്‍ 3,300 രൂപ വരെ ഇവിടെ ഒരു രാത്രിയ്ക്കായി പ്രതീക്ഷിക്കാം. ആയിരം രൂപയില്‍ താഴെ ഭക്ഷണത്തിനായും ചിലവഴിക്കേണ്ടി വരും.

ചിയാങ് മായ്, തായ്ലന്‍ഡ്

ചിയാങ് മായ്, തായ്ലന്‍ഡ്

കഴിഞ്ഞ വർഷം മുതൽ ടൂറിസം വരുമാനത്തിൽ ഉണ്ടായ നഷ്ടത്തില്‍ നിന്നും കരകയറുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ തായ്ലന്‍ഡ്. ഇതിനായി വിദേശ സഞ്ചാരികള്‍ക്ക് അവരുടെ ക്വാറന്‍റൈന്‍ ദിവസങ്ങള്‍ രണ്ടാഴ്ച യാച്ചുകളിൽ ചെലവഴിക്കാൻ അനുവദിക്കുന്നതിനായി ഒരു ടൂറിസം സംരംഭം ആരംഭിച്ചിരുന്നു. തായ്സന്‍ഡിലെ പ്രസിദ്ധ കേന്ദ്രമായ ഫൂക്കറ്റിന് ചുറ്റുമായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

മു‌ടക്കുന്ന തുകയ്ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്കുന്ന സ്ഥലമാണ് ചിയാങ് മായ്. ഇഷ്‌ടം പോലെ കാഴ്ചകള്‍ വളരെ കുറഞ്ഞ തുകയില്‍ കണ്ടുവരാം എന്നതിനാല്‍ നിരവധി രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

 ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

ഒരു റെസ്റ്റോറന്റിലെ ഭക്ഷണത്തിനും പാനീയത്തിനുമുള്ള വില ഏകദേശം Rs. 182 രൂപയും ഹോട്ടൽ ചെലവ് ഏകദേശം 2500 രൂപയുമാണ്. എന്നാല്‍ 900 രൂപയ്ക്കു വരെ താമസ സൗകര്യം നല്കുന്ന ഇടങ്ങള്‍ ഇവിടെയുണ്ട്. രുചികരമായ ഭക്ഷണവും മനോഹരമായ കാഴ്ചകളും ഉള്ള ഒരു മികച്ച ബീച്ച് അവധിക്കാലത്തിനായി ചിയാങ് മായ് തിരഞ്ഞെടുക്കാം.

രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെ

മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങള്‍

ഹോട്ടലുകളില്‍ ‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട 10 അബദ്ധങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X