Search
  • Follow NativePlanet
Share
» »ചീക്കാട് ഗുഹാ ക്ഷേത്രം; ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്നയിടം

ചീക്കാട് ഗുഹാ ക്ഷേത്രം; ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്നയിടം

ചീക്കാട് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഗുഹാ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്... !!

ആലക്കോട് എന്നു കേൾക്കുമ്പോൾ കണ്ണൂരുകാർക്ക് ആദ്യം മനസ്സിലോടിയെത്തുക പൈതൽമലയാണ്. പച്ചപ്പും പുൽമേടും കാടും കാട്ടുകാഴ്ചകളും ഒക്കെയായി കിടിലൻ ട്രക്കിങ്ങ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന അതേ പൈതൽമല തന്നെ. എന്നാൽ പൈതൽമലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ നാടിന്‍റെ ഭംഗി. കേരളവും കർണ്ണാടകയും തമ്മിൽ അതിർത്തി പങ്കിടുന്ന ചീക്കാടും ഇവിടുത്തെ ഗുഹാ ക്ഷേത്രവും തീർച്ചയായും സഞ്ചാരികൾ അറിയേണ്ടതാണ്. ചീക്കാട് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഗുഹാ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്... !!

Cheekkad Guha temple

കണ്ണൂരിന്‍റെയെന്നല്ല, മലബാറിന്‌‍റെ തന്നെ കുടിയേറ്റ ചരിത്രത്തിൽ ഏറെ സംഭാവനകൾ നല്കിയിട്ടുള്ള നാടാണ് ആലക്കോട്. അതോടൊപ്പം തന്ന ചേർത്തു വായിക്കേണ്ടതാണ് ഈ നാടിന്റെ ചരിത്രവും. അതിന്റെ ഒരു ശേഷിപ്പാണ് ചീക്കാട് നദിയുടെ സമീപത്തുള്ള ഗുഹാ ക്ഷേത്രം. ചരിത്രത്തിൽ അർഹമായ അംഗീകാരം കിട്ടതെ നശിച്ചുകൊണ്ടിരിക്കുന്ന ചീക്കാട് ഗുഹാ ക്ഷേത്രത്തെക്കുറിച്ച് അറിയാം

ചീക്കാട് പുഴയുടെ തീരത്ത്
ചീക്കാട് ഗുഹാ ക്ഷേത്രത്തിന്റെ ചരിത്രം തിരഞ്ഞുപോയാൽ നൂറ്റാണ്ടുകളുടെ പഴക്കം കാണാം. എന്നാൽ എന്താണ് ഇവിടെയുള്ള ഈ ചരിത്രഗുഹയുടെ പ്രാധാന്യമെന്നോ ആരാണിതിനു പിന്നിലെന്നോ ചോദിച്ചാൽ ഉത്തരം കിട്ടാനില്ല. ചീക്കാട് പുഴയുടെ സമീപത്ത് കരിങ്കൽ നീക്കം ചെയ്തിട്ടാണ് ഗുഹാ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ലമീപത്തുള്ള കരിമ്പാല ആദിവാസി വിഭാഗക്കാരുടെ ആരാധനാ മൂർത്തിയാണ് ഇവിടെ ഗുഹയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്.

cheekkad in kannur

വേനലിൽ മാത്രം എത്താം
ചീക്കാട് പുഴയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ നദിയിൽ വെള്ളമിറങ്ങുന്ന വേനലിൽ മാത്രമേ ഇതിനടുത്തേയ്ക്ക് എത്തുവാൻ സാധിക്കുകയുള്ളൂ. നിറഞ്ഞൊഴുകുന്ന നദിയിലൂടെ മഴക്കാലങ്ങളിൽ മുറിച്ചു കിടക്കുന്ന് ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പർ ചീക്കാട് ആിവാസി മേഖലയുടെ പരിധിയിലാണ് ഈ സ്ഥലം വരുന്നത്.

how to reach cheekkad

എത്തിച്ചേരുവാൻ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബ്ലോക്കിന്‍റെ ഭാഗമാണ് ആലക്കോടിന് അടുത്തുള്ള ചീക്കാട്. ആലക്കോട്-കാപ്പിമല റൂട്ടില്‍ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. തളിപ്പറമ്പ് നിന്ന് ഇവിടേക്ക് 16 കിലോമീറ്റർ ദൂരമുണ്ട്,

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X