കുന്ന്, മല, കാട്, വെള്ളച്ചാട്ടം പിന്നെ ഒഴിവാക്കുവാനാവാത്ത കോടമഞ്ഞും തണുപ്പും... ഇതൊക്കെ ഇങ്ങനെ വിശാലമായി കിടക്കുന്ന വയനാട് സഞ്ചാരികള്‍ക്കു എന്നും പ്രിയപ്പെട്ടതാകുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്. സഞ്ചാരികളുടെ കാലടികള്‍ പതിഞ്ഞ ഇടങ്ങളേക്കാള്‍ ടൂറിസ ഭൂപടത്തിലേക്ക് കയറുവാന്‍ കാത്തു നില്‍ക്കുന്ന ഇടങ്ങളാണ് വയനാട്ടില്‍ കൂടുതല്‍.
ഓരോ കാഴ്ചയിലും പുത്തന്‍ഭാവങ്ങളുമായി യാത്രികരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന വയനാട് സഞ്ചാരികള്‍ക്കായി അവതരിപ്പിക്കുന്ന പുതിയ ഇടമാണ് ചീങ്ങേരിമല. വയനാടുകാരെ സംബന്ധിച്ച് ആമുഖം അധികമൊന്നും ചീങ്ങേരിമലയ്ക്ക് വേണ്ടെങ്കിലും പണ്ടത്തെപോയല്ല ചീങ്ങേരിമലയിപ്പോള്‍. രൂപത്തിലും ഭാവത്തിലും മാത്രമല്ല, മലമുകളിലെ കാഴ്ചകള്‍ക്കു പോലും ഇപ്പോള്‍ കൂടുതല്‍ തെളിവാണ്. സാഹസിക വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ചീങ്ങേരിമലയുടെ വിശേഷങ്ങള്‍....
ഹൃദയ തടാകവും മീൻമുട്ടിയും... മേപ്പാടി കാഴ്ചകൾ തേടി ഒരു യാത്ര

ചീങ്ങേരി മല
സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ വയനാടിന്റെ ആകാശക്കാഴ്ചകള്‍ സാധ്യമാക്കുന്ന സ്ഥലമാണ് ചീങ്ങേരിമല. അമ്പലവയലിനു സമീപം സ്ഥിതി ചെയ്യുന്ന ഈ കുന്ന് സാഹസിക സഞ്ചാരത്തിന്‍റെയും ട്രക്കിങ്ങിന്‍റെയും പുത്തന്‍ അനുഭവങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സാമൂഹമാധ്യമങ്ങളിലൂടെ
ചീങ്ങേരി മല പണ്ടേ ഇവിടെതന്നെ ഉണ്ടായിരുന്നുവെങ്കിലും കുറച്ചുകാലം മുന്‍പ് മാത്രമാണ്. ഇവിടം സഞ്ചാരികളുടെ ശ്രദ്ധയില്‍പെടുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ചീങ്ങേരി ഹില്‍സ് താരമായി മാറുവാന്‍ അധിക സമയമെടുത്തില്ല. വയനാട്ടില്‍ നിരവധി വിനോദ സഞ്ചാര സാഹസിക കേന്ദ്രങ്ങളുണ്ടെങ്കിലും ചീങ്ങേരിമലയെപ്പോലെ സാഹസികതയും വിനോദ സഞ്ചാരവും ഒരുപോലെ രസിപ്പിക്കുന്ന ഇടങ്ങള്‍ കുറവാണ്.

360 ഡിഗ്രിയില്‍
വയനാടിനെ മുഴുവനായിതന്നെ ഫ്രെയിമിലാക്കിയാണ് ചീങ്ങേരിമലയുടെ നില്‍പ്പ്. ഇവിടെ കുന്നിനു മുകളില്‍ നിന്നാല്‍ പിന്നെ വയനാടിലെ മിക്ക ഇടങ്ങളും കണ്‍മുന്നിലെത്തും. കാരാപ്പുഴ റിസര്‍വ്വോയറിന്‍റ അതിമനോഹരമായ കാഴ്ച ഇടുക്കിയിലെ കാല്‍വരി മൗണ്ടിനെ ഓര്‍മ്മിപ്പിക്കും. ഇതോടൊപ്പം കൊളഗപ്പാറ, അമ്പലവയൽ, ബത്തേരി, എടക്കൽ, അമ്പുകുത്തിമല, ചെമ്പ്രാ മല, എന്നിവയുടെ എല്ലാം ആകാശദൃശ്യം പോലെ ഇവിടെനിന്നും ആസ്വദിക്കുകയും ചെയ്യാം. ഇത്രയും ഭംഗിയില്‍ 360 ഡിഗ്രിയില്‍ വയനാടിനെ കാണിച്ചുതരുന്ന വേറൊരിടം ഇവിടെ വേറെയില്ല എന്നുതന്നെ പറയാം. അമ്പുകുത്തിമലയ്ക്ക് അഭിമുഖമായാണ് ചീങ്ങേരി മല സ്ഥിതി ചെയ്യുന്നത്.

ചീങ്ങേരിമല ട്രക്കിങ്ങ്
ചീങ്ങേരിമലയുടെ ഏറ്റവും പ്രധാന സവിശേഷത പുതുതായി തയ്യാറായിരിക്കുന്ന ചീങ്ങേരി റോക്ക് സാഹസിക ടൂറിസം ആണ്, .സഞ്ചാരികളുടെ ശാരീരിക ക്ഷമത ആധാരമാക്കി വിവിധ തലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ഗൈഡഡ് ട്രക്കിംഗ് ആണിത്. ബേസ് ക്യാംപിലെത്തി വിശ്രമിച്ചതിനു ശേഷം ട്രക്കിങ് ആരംഭിക്കും. രണ്ട് കിലോമീറ്ററോളം ദൂരം മുകളിലേക്ക് നടന്നുള്ള ട്രക്കിങ്ങാണിത്. വ്യത്യസ്ത ഗ്രൂപ്പുകളായിട്ടായിരിക്കും സഞ്ചാരികളെ മുകളിലേക്ക് കൊണ്ടുപോവുക.
ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!

ട്രക്കിങ് സമയം
രാവിലെ 6.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെയാണ് ചീങ്ങേരിമല ട്രക്കിങ്ങ് സമയം. മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയും വീതമാണ് ട്രക്കിങ് ചാര്‍ജ് ആയി ഈടാക്കുന്നത്. സാധാരണ സഞ്ചാരികള്‍ക്ക് വൈകിട്ട് 4.00 മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് സാധാരണ പ്രവേശന നിരക്ക്.
ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക് റൂം, ഓഫീസ് റൂം എന്നിവ ഉള്‍കൊള്ളുന്ന എന്‍ട്രന്‍സ് പ്ലാസ, ടോയിലറ്റ്, പാര്‍ട്രി ബ്ലോക്ക്, പര്‍ഗോള, മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് എന്നീ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയെ അതുപോലെ തന്നെ
നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇവിടുത്തെ പ്രകൃതിഭംഗിയെ ബാധിക്കാത്ത തരത്തിലുള്ള നിര്‍മ്മാണമാണ് ഇവിടെ നടത്തിയിരിക്കുന്നത്. പാറക്കെട്ടുകളെല്ലാം മുന്‍പുണ്ടായിരുന്ന അതേ വിധത്തില്‍ തന്നെ ഇവിടെ കാണുവാന്‍ സാധിക്കും. സൂര്യോദയവും സൂര്യാസ്തമയവും ആണ് ഇവിടെ കണ്ടിരിക്കേണ്ടത്.
പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!
വീക്കെന്‍ഡുകള്‍ അടിപൊളിയാക്കാം... മഠവൂര്‍പ്പാറ കാത്തിരിക്കുന്നു, ചരിത്രവും സാഹസികതയും ചേരുന്നയിടം
കടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറ