Search
  • Follow NativePlanet
Share
» »ഇരുണ്ട പച്ചപ്പിനു നടുവിലെ അത്ഭുത ലോകം... ചെലവറ വെള്ളച്ചാട്ടം

ഇരുണ്ട പച്ചപ്പിനു നടുവിലെ അത്ഭുത ലോകം... ചെലവറ വെള്ളച്ചാട്ടം

കൂര്‍ഗ് വിരാജ്പേട്ട യാത്രകളില്‍ ഒരിക്കലും ഒഴിവാക്കി പോകരുതാത്ത കാഴ്ചകളിലൊന്ന്..

പാറക്കെട്ടുകള്‍ക്കു നടുവില്‍ കാടിനുളളില്‍ നിന്നും ആര്‍ത്തലച്ച് പതഞ്ഞൊഴുകി താഴേക്ക്.... അവിടെ പ്രകൃതി നിര്‍മ്മതമായ ഒരു കുളത്തിലേക്ക് പതിക്കുന്ന വെള്ളം...ചുറ്റും ഇരുണ്ടു നില്‍ക്കുന്ന പച്ചപ്പ്... ഭൂമിയുടെ അതിമനോഹരമായ സൗന്ദര്യവുമായി നില്‍ക്കുന്ന ഈ വെള്ളച്ചാട്ടമാണ് ചെലവറ. കൂര്‍ഗ് വിരാജ്പേട്ട യാത്രകളില്‍ ഒരിക്കലും ഒഴിവാക്കി പോകരുതാത്ത കാഴ്ചകളിലൊന്ന്..

 ചെലവറ വെള്ളച്ചാട്ടം

ചെലവറ വെള്ളച്ചാട്ടം

കൂര്‍ഗ് യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ട ഇടമേതെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം പറയുക അല്പം ബുദ്ധിമുട്ട് ആയേക്കാം. എന്നാല്‍ കൂര്‍ഗ് യാത്രയില്‍ മറക്കാതേ കാണേണ്ട സ്ഥലമേതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ..അത് ചെലവറ വെള്ളച്ചാട്ടമാണ്. കാവേരിയുടെ കൈവഴിയായ ചെറിയ അരുവിയിലൂടെ രൂപംകൊണ്ട പ്രകൃതിദത്ത വെള്ളച്ചാട്ടമാണിത്.
PC:Siddarth.P.Raj

കാടിനുള്ളില്‍

കാടിനുള്ളില്‍

കാടിന്‍റെ ഇരുണ്ട പച്ചപ്പിനു നടുവിലൂ‌ടെ ചെറിയ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കുറേ നല്ല കാഴ്ചകളുടെ സംഗമ കേന്ദ്രം കൂടിയാണ്. സമീപത്തെ പാറക്കൂട്ടങ്ങളിലിരുന്ന് ഇതിന്‍റെ കാഴ്ച ആസ്വദിക്കാം എന്നതു മാത്രമല്ല, ചെറിയൊരു ട്രക്കിങ്ങും വേണം ഇവിടേക്ക് എത്തിവാന്‍. വളരെ കുറച്ച് ദൂരം മാത്രമേ നടന്ന് എത്തേണ്ടതുള്ളുവെങ്കിലും അത്രത്തോളം വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

PC:SHIYAS

അപകട സാധ്യത

അപകട സാധ്യത

കര്‍ണ്ണാടകയിലെ മിക്ക വെള്ളച്ചാട്ടങ്ങളെയും അപേക്ഷിച്ച് അപകട സധ്യത കുറച്ചധികമുള്ള വെള്ളച്ചാട്ടമാണ് ചെല്‍വാര വെള്ളച്ചാട്ടം. ഇവി‌ടെ വെള്ളം പതിക്കുന്ന കുളത്തിന് ഏകദേശം 100 അടിയോളം താഴ്ചയുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ കുളത്തിലിറങ്ങുന്നതിന് വിലക്കുണ്ട്. ഇരുപതിലധികം ആളുകള്‍ ഇതില്‍പെട്ട് മരണമടഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവിടുത്തെ വഴുവഴുക്കലുള്ള പാറകളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇവിടെ എത്തിയാല്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ലത്.

PC:Vinayaraj

പ്രകൃതിയും കാലാവസ്ഥയും

പ്രകൃതിയും കാലാവസ്ഥയും

വ്ലോഗുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും എല്ലാം ഏറെ പ്രസിദ്ധമായതാണ് ചെലവറ വെള്ളച്ചാട്ടം. ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നവരില്‍ അധികവും. പ്രകൃതി, കാലാവസ്ഥ എന്നീ രണ്ടു ഘടകങ്ങളാണ് ഇവിടേക്കുള്ള യാത്രയില്‍ അറിയുവാനുള്ളത്. പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ആംബിയന്‍സാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
PC:Vinayaraj

യോജിച്ച സമയം

യോജിച്ച സമയം

വര്‍ഷത്തില്‍ എല്ലാ സമയത്തും ഇവിടേക്ക് വരാം. എന്നാല്‍ മഴക്കാലങ്ങളില്‍ വെള്ളച്ചാട്ടത്തിലേക്കുള്ല യാചത്ര പരമാവധി ഒഴിവാക്കാം. രാവിലെ 6.00 മുതല്‍ വൈകിട്ട് 6.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്.
PC:Siddarth.P.Raj

സമീപത്തെ ഇടങ്ങള്‍

സമീപത്തെ ഇടങ്ങള്‍

‌ചെലവറ വെള്ളച്ചാട്ടത്തിനു സമീപത്തായി വേറെയും ഇടങ്ങള്‍ കാണുവാനുണ്ട്.
ഇവിടെ നിന്നും 13 കിലോമീറ്റർ അകലെയാണ് നളക്നാട് പാലസ് (തടിയന്‍റമോൾ ട്രെക്കിങ് ആരംഭ സ്ഥലം). ചേഗവര വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനൊപ്പം ഭാഗമണ്ഡല (38 കിലോമീറ്റർ), തലക്കാവേരി (45 കിലോമീറ്റർ), മടിക്കേരി നഗരം (37 കിലോമീറ്റർ) എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും സമയം മാറ്റിവെയ്ക്കാം,

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബാംഗ്ലൂരില്‍ നിന്നും 260 കിലോമീറ്ററും മടിക്കേരിയില്‍ നിന്നും 37 കിലോമീറ്ററും അകലെയാണ് ചെലവറ വെള്ളച്ചാട്ടം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇവിടേക്ക് 87കിലോമീറ്റര്‍ ദൂരമുണ്ട്. വിരാജ്പെട്ടയില്‍ നിന്നും ചെലവറ വെള്ളച്ചാ‌ട്ടത്തിലേക്ക് 20 കിലോമീറ്ററോളം ദൂരമുണ്ട്. ജീപ്പും ടാക്സി സര്‍വ്വീസുകളും ഇവിടേക്ക് ലഭ്യമാണ്.
കബ്ബെ ഹോളിഡേയ്‌സ് ഹോംസ്റ്റേയിലേക്കുള്ള വഴിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. കൂര്‍ഗിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ തടിയന്‍റമോളിന് ഇത്. പാർക്കിംഗ് സ്ഥലത്ത് നിന്ന് 200 മീറ്റർ വനത്തിലേക്ക് നടന്നു വേണം വെള്ളച്ചാട്ടത്തിലെത്തുവാന്‍.കടലു കണ്ടു യാത്ര ചെയ്യാം..

ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!

50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം

കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X