Search
  • Follow NativePlanet
Share
» »കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്ടില്‍ അവസാനിക്കുന്ന വെള്ളച്ചാട്ടം

കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്ടില്‍ അവസാനിക്കുന്ന വെള്ളച്ചാട്ടം

കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്ടില്‍ അവസാനിക്കുന്ന ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍.

By Elizabath

കേരളത്തില്‍ നിന്നും ആരംഭിച്ച് കേരളത്തിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടം...എന്നാല്‍ ചെന്നുചേരുന്നതാകട്ടെ തമിഴ്‌നാട്ടിലും...ആഹാ! ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്നല്ലേ..ഉണ്ട്.. അതും നമ്മുടെ ഇടുക്കിയില്‍..
കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്ടില്‍ അവസാനിക്കുന്ന ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍.

ചെല്ലാര്‍കോവില്‍

ചെല്ലാര്‍കോവില്‍

തമിഴ്‌നാടിനോട് ചേര്‍ന്ന് കേരളത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് ചെല്ലാര്‍കോവില്‍. ഒരു ഗ്രാമത്തിന്റെ എല്ലാ വിധ ഐശ്യര്യങ്ങളോടെയും കാണപ്പെടുന്ന ഇവിടം അതിലും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്‍രെ പേരിലാണ് അറിയപ്പെടുന്നത്

PC:Ben3john

ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം

ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം

ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം എന്ന പേരു കേട്ടാല്‍ ഒറ്റവെള്ളച്ചാട്ടം മാത്രമാണെന്ന് സംശയിക്കരുത്...ഇത് ഒരു കൂട്ടം വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ്

PC:Ben3john

കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്ടിലേക്ക്

കേരളത്തില്‍ തുടങ്ങി തമിഴ്‌നാട്ടിലേക്ക്

കേരളത്തില്‍ നിന്നുത്ഭവിച്ച് തമിഴ്‌നാട്ടില്‍ അവസാനിക്കുന്നു എന്നതാണ് ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഈ പതിക്കുന്ന വെള്ളം തമിഴ്‌നാട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

PC:Ben3john

മനോഹരമായ സമതലങ്ങള്‍

മനോഹരമായ സമതലങ്ങള്‍

വെള്ളച്ചാട്ടങ്ങളെക്കൂടാതെ ഇവിടുത്തെ പ്രധാന ആകര്‍ഷണം ഗ്രാമങ്ങളാണ്. ഏറെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ഗ്രാമങ്ങളും കൃഷിഭൂമികളും ഇവിടെ കാണാന്‍ സാധിക്കും.

PC:keralatourism

മികച്ച സമയം

മികച്ച സമയം

മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. അപ്പോള്‍ മാത്രമേ ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍ അതിന്റെ യഥാര്‍ഥഭംഗിയില്‍ എത്തുകയുള്ളൂ.

PC:keralatourism

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കുമളിയില്‍ നിന്നും ചെല്ലാര്‍കോവിലിലേക്ക് 19 കിലോമീറ്റര്‍ ദൂരമാണുള്ളത്. മൂന്നാര്‍-കുമളി ഹൈവേയില്‍ നിന്നും അണക്കര റോഡ് വഴി തിരിഞ്ഞാണ് ചെല്ലാര്‍കോവിലിലെത്തുന്നത്. കോട്ടയത്തു നിന്നും 109 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X