Search
  • Follow NativePlanet
Share
» »ഉയരത്തില്‍ ഈഫലിലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!

ഉയരത്തില്‍ ഈഫലിലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!

ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെ നിർമിക്കുന്ന ഈ പാലത്തിന്‍റെ വിശേഷങ്ങള്‍!!

കാലമെത്ര കടന്നാലും ‌‌ട്രെയിന്‍ യാത്രയോളം വിസ്മയിപ്പിക്കുന്ന ഒന്നും സഞ്ചാരികള്‍ക്കില്ല. എത്ര പോയാലും കൗതുകം തീരാത്ത തീവണ്ടി യാത്രകള്‍ ഓരോ തവണയും വേറൊരു ലോകത്തേയ്ക്കാണ് യാത്രക്കാരെ കൊണ്ടുപോവുക. എന്നും സഞ്ചാരികള്‍ക്ക് അത്ഭുതം കാത്തുവെച്ച റെയില്‍വേ ഇത്തവണ ഒരുക്കുന്നത് വലിയ യരു സമ്മാനമാണ്. ഈഫല്‍ ടവറിനേക്കാളും ഉയരത്തില്‍, ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെ നിർമിക്കുന്ന ഈ പാലത്തിന്‍റെ വിശേഷങ്ങള്‍!!

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം

കാശ്മീരിലെ അത്ഭുത പാലമെന്ന് ആളുകള്‍ സ്നേഹപൂര്‍വ്വം വിശേഷിപ്പിക്കപ്പെടുന്ന ഈ പാലം റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് ഉള്ളത്. കാശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായി വരുന്ന ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള പാതയിലെകത്ര മുതല്‍ ബനിഹാല്‍ വരെയുള്ള പ്രദേശത്തെ പ്രധാന പാലമാണിത്. 1.3 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന പാലം ഒരത്ഭുത സൃഷ്ടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തില്‍

ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തില്‍


എന്തുകൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ പോന്നതെല്ലാം ഈ പാലത്തിനുണ്ട്. നദീ തടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തില്‍, 1315 മീറ്റര്‍ ഉയരത്തില്‍ 17 സ്പാനുകളിലായി ആർച്ച് മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. ഈഫല്‍ ടവറിനേക്കാളും കുത്തബ് മിനാറിനേക്കാളും ഉയരത്തിലായിരിക്കും ഇത്. ഇഫല്‍ ടവറിനേക്കാളും 30 മീറ്റര്‍ ഉയരത്തിലും കുത്തബ് മിനാറിനേക്കാളും 5 മടങ്ങ് ഉയരത്തിലുമാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. . 72.5 മീറ്ററാണ് കുത്തബ് മിനാറിന്റെ ഉയരം. പാരീസിലെ ഈഫൽ ടവറിന്റെ ഉയരം 324 മീറ്ററാണ്.

കുന്നുകളെ തമ്മില്‍

കുന്നുകളെ തമ്മില്‍

രണ്ടു വലിയ കുന്നുകളെ തമ്മിലാണ് ഈ പാലം ചേര്‍ത്തുവയ്ക്കുന്നത്. ഉദ്ദംപുര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോ മീറ്റർ‌ ദൂരത്തെ പ്രധാന ഭാഗം കൂടിയാണിത്.
ജമ്മുവിലെ കത്രയെയും ശ്രീനഗറിലെ കൗരി പ്രദേശത്തെയും പാലം പരസ്പരം ബന്ധിപ്പിക്കും.

കാറ്റിനെ ചെറുത്തു നില്‍ക്കും

കാറ്റിനെ ചെറുത്തു നില്‍ക്കും

അത്യാധുനിക സൗകര്യങ്ങളോട‌െയാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 2004 ല്‍ പാലത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയെങ്കിലും 2008 ല്‍ പണി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ പ്രദേശത്തെ പ്രത്യേക കാലാവസ്ഥയില്‍ കാറ്റ് വീശിയടിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയെ കരുതിയായിരുന്നു അത്. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോൾ ട്രെയിൻ സർവീസ് നിർത്തി വയ്ക്കാമെന്ന ധാരണയിലാണ് പണി പുനരാരംഭിച്ചത്. മണിക്കൂറിൽ 260 കി.മീ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷി പാലത്തിനുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും പാലത്തിന് അനുവദിക്കുന്ന പരമാവധി വേഗത.

120 വര്‍ഷം

120 വര്‍ഷം

17 ഉരുക്കു തൂണുകള്‍ ചേര്‍ന്ന് താങ്ങി നിര്‍ത്തുന്ന പാലത്തിന്‍റെ ഏറ്റവും ഉയരം കൂടിയ തൂണിനു മാത്രം 133.7 മീറ്റര്‍ ഉയരമുണ്ട്. നിലവില്‍ 120 വര്‍ഷത്തെ ആയുസ്സാണ് പാലത്തിന് റെയില്‍വേ കണക്കാക്കുന്നത്.

ഭൂകമ്പത്തെയും അതിജീവിക്കും

ഭൂകമ്പത്തെയും അതിജീവിക്കും

2.74 ഡിഗ്രി വളച്ച്‌ പാലത്തിനായി കമാനം നിര്‍മിക്കുന്നത് റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. റിക്ടര്‍ സ്കെയിലില്‍ എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് പാലത്തിനുണ്ട്. പാലത്തിനായി നിര്‍മ്മിക്കുന്ന 915 മീറ്ററുള്ള ഗോപുര മാതൃകയിലുള്ള ഇരുമ്പുചട്ട ലോകത്തിലെ തന്നെ ഏറ്റവും വലുത് കൂടിയാണ്.

തണുപ്പും ആഘാതവും നിസ്സാരം

തണുപ്പും ആഘാതവും നിസ്സാരം

മേഖലയിലെ പ്രത്യേക കാലാവസ്ഥയെ പ്രതിരോധിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. വലിയ ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 633എംഎം സ്റ്റീലാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. മൈനസ് 20 ഡിഗ്രി വരെയുള്ള തണുപ്പിനെയും തീവ്രവാദി അക്രമങ്ങളെയും പ്രതിരോധിക്കുവാനുള്ള ശേഷിയും പാലത്തിനുണ്ടാവും.

24 മണിക്കൂറും

24 മണിക്കൂറും

2004 ല്‍ തുടങ്ങിയ പണി 2019 നാണ് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും 2022 ഓടുകൂടി മാത്രമേ നിര്‍മ്മാണം പൂര്‍ത്തിയാകൂ. 1300 ജോലിക്കാരും ഒപ്പം 300 എന്‍ജിനീയര്‍മാരും 24 മണിക്കൂറും ഇവിടെ പണിയെടുക്കുന്നു.

സഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാംസഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാം

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X