Search
  • Follow NativePlanet
Share
» »ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി ടണൽപ്പാതയുടെ വിശേഷങ്ങൾ

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി ടണൽപ്പാതയുടെ വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണലായ ടണൽ ഓഫ് ഹോപ് എന്നറിയപ്പെടുന്ന ജമ്മു കാശ്മീരിലെ ചെനാനി- നസ്രി തുരങ്കപാതയുടെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

നിർമ്മാണത്തിലെ പ്രത്യേകതകൾകൊണ്ട് അത്ഭുതപ്പെടുത്തുന്ന രാജ്യമാണ് നമ്മുടേത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹംപിയിലെ നിർമ്മിതികൾ മുതൽ ഈ അടുത്ത കാലത്തായി നിർമ്മിച്ച പാലങ്ങളെ വരെ അതിന്റെ കൂടെ ഉൾപ്പെടുത്താം. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ വിസ്മയമെന്ന് വാഴ്ത്തപ്പെട്ടിട്ടുള്ള എല്ലോറ ഗുഹയിലെ കൈലാസ നാഥർ ക്ഷേത്രം മുതൽ പട്ടടക്കലിലെ ഗുഹാ ക്ഷേത്രങ്ങൾ വരയെും ഈ പട്ടിക നീളും. ആധുനിക ഇന്ത്യയിലെക്ക് വരുമ്പോൾ ക്ഷേത്രങ്ങളിൽ നിന്നും മാറ്റം സംഭവിച്ച് അത് പാലങ്ങളായും അണക്കെട്ടുകളായും നിർമ്മാണം മാറി. രാമേശ്വരത്തെ പാമ്പൻ പാലവും ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നായ സിക്കിമിലെ പാക്യോങ് എയർ പോർട്ടും നിർമ്മാണ വിദ്യയുടെ അത്ഭുതങ്ങളാണ്. ഇതിനോട് കൂട്ടിച്ചേർത്തു വായിക്കുവാന്‍ സാധിക്കുന്ന മറ്റൊന്നാണ് ചെനാനി- നസ്രി തുരങ്കപാത. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണലായ ടണൽ ഓഫ് ഹോപ് എന്നറിയപ്പെടുന്ന ജമ്മു കാശ്മീരിലെ ചെനാനി- നസ്രി തുരങ്കപാതയുടെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

ചെനാനി- നസ്രി തുരങ്കപാത

ചെനാനി- നസ്രി തുരങ്കപാത

ആധുനിക ഇന്ത്യയിലെ എൻജിനീയറിംഗ് വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന നിർമ്മിതിയാണ് ജമ്മു കാശ്മീരിലെ ചെനാനി- നസ്രി തുരങ്കപാത. ടണൽ ഓഫ് ഹോപ്പ് എന്നറിയപ്പെടുന്ന ഇത് ജമ്മുവിനെയും ശ്രീ നഗറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി ടണൽപാതയായ ഇതിന് പ്രത്യേകതകൾ വേറെയുമുണ്ട്.ശ്യാമ പ്രസാദ് മുഖർജിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്

PC:Sidheeq

അഭിമാന നിർമ്മിതി

അഭിമാന നിർമ്മിതി

ഇന്ത്യയുടെ അഭിമാന നിർമ്മിതികളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കം,
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ
ഇരട്ടവരി ടണൽപ്പാത,
ട്രാൻസ്‍വേർസ് വെന്റിലേഷൻ സിസ്റ്റമുള്ള ലോകത്തെ ആറാമത്തെ തുരങ്കപാത തുടങ്ങിയ വിശേഷണങ്ങളെല്ലാം ഇതിന് സ്വന്തമാണ്. ജമ്മു-ശ്രീനഗർ ഹൈവേയുടെ ഭാഗമാണ് ഈ തുരങ്കം. സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്.

ജമ്മുവിനെയും ശ്രീനഗറിനെയും

ജമ്മുവിനെയും ശ്രീനഗറിനെയും

ജമ്മുകാശ്മീരിന്റെ തലസ്ഥാന നഗരങ്ങളായ ജമ്മുവിനെയും ശ്രീനഗറിനെയുമാണ് തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇത് ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരം 30 കിലോമീറ്ററും യാത്രാ സമയം രണ്ട് മണിക്കൂറും കുറയ്ക്കുന്നു. ഇതിന്റെ വരവോടെ ജമ്മുവില്‍ നിന്നും ശ്രീനഗര്‍ വരെയുള്ള ദൂരം 350 കിലോമീറ്ററില്‍ നിന്നും 250 കിലോമീറ്റര്‍ ആയാണ് കുറഞ്ഞത്. ഇതോടെ രണ്ടര മണിക്കൂറോളം യാത്ര സമയം ലാഭിക്കുവാനും യാത്രകൾ സുരക്ഷിതമാക്കുവാനും സാധിക്കുന്നു.

നീണ്ട അഞ്ചര വർഷങ്ങൾ

നീണ്ട അഞ്ചര വർഷങ്ങൾ

2011 ലാണ് . ചെനാനി- നസ്രി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചത്. ഹിമാലയത്തിലെ ശിവാലിക് പര്‍വ്വത മലനിരകളെ തുളച്ചാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആയിരത്തി അ‍ഞ്ഞൂറിലധികം എൻജിനീയർമാർ, ഭൗമ ശാസ്ത്രജ്ഞന്മാർ, ആയിരക്കണക്കിന് തൊഴിലാളികൾ ചേർന്നുയർത്തിയതാണിത്. ഇന്ത്യയിലെ എല്ലാ താലാവസ്ഥ രീതികളെയും അതിജീവിക്കുവാൻ കഴിയുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

മുൻപ്

മുൻപ്

ഇതിനു മുൻപുണ്ടായിരുന്ന റോഡ് ജമ്മു ശ്രീനഗര്‍ പഴയ മലമ്പാത എന്നാണ് അറിയപ്പെടുന്നത്. അതീവ ദുഷ്കരമായ യാത്രയുടെ പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. പട്നി ടോപ് ഏരിയയായിരുന്നു ഇവിടുത്തെ ഏറ്റവും അപകട ഭീഷണി ഉയർത്തിയിരുന്ന സ്ഥലം. മുന്നറിയിപ്പില്ലാതെ വരുന്ന ഹിമപാതവും മണ്ണിടിച്ചിലും യാത്രകളെ വലച്ചപ്പോൾ അതിനൊരു പരിഹാരമായാണ് ഇത് നിർമ്മിക്കുന്നത്. ഏതു തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളെയും അതിജീവിക്കുന്ന നിർമ്മിതി കൂടിയാണിത്.

PC: Imviiku

കോംപ്രമൈസില്ലാത്ത സുരക്ഷ

കോംപ്രമൈസില്ലാത്ത സുരക്ഷ

സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇതിന്റെ നിർമ്മാണത്തിൽ നടത്തിയിട്ടില്ല. . 9.2 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിൽ രണ്ട് ട്യൂബുകളാണുള്ളത്. മെയിൻ ടണൽ, എസ്കേപ്പ് ടണൽ എന്നിങ്ങനെയാണ് അവയുടെ പേരുകൾ. 29 ഇടങ്ങളിലാണ് ഇവ തമ്മിൽ കൂട്ടിമുട്ടുന്നത്. നിരീക്ഷണ ക്യാമറകൾ, ട്രാഫിക് സുഗമമായി നടക്കുവാൻ കണ്‍ട്രോൾ സംവിധാനം, റേഡിയോ ഫ്രീക്വൻസി, എക്സ്സോസ്റ്റ് മീറ്ററുകൾ, ഫയർ ആൻഡ് സേഫ്റ്റി, എസ് ഓ എസ് കോൾ ബോക്സ് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. തുരങ്കത്തിനുള്ളിൽ വെച്ച് വാഹനത്തിന് എന്തെങ്കിലും പ്രശ്നം നേരിട്ടാൽ പാർക്കിങ് സൗകര്യം, മൊബൈൽ സിഗ്നലുകൾ, വാട്ടർ പ്രൂഫ് , 115 സിസി ടിവി ക്യാമറകൾ, വൈദ്യ സഹായം, തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. 6000 എല്‍.ഇ.ഡി. ലൈറ്റുകളുടെ വെളിച്ചത്തിന് സമാനമായ പ്രകാശസംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന മറ്റൊരു കാര്യം. പുറത്തെ വെളിച്ചത്തിൽ നിന്നും ഉള്ളിലേക്ക് കടക്കുമ്പോൾ വെളിച്ചത്തിനുണ്ടാകുന്ന മാറ്റത്തിനോട് യോജിക്കുവാനാണിത്.

ഒരു ദിവസം ലാഭിക്കുന്നത് 27 ലക്ഷം രൂപ

ഒരു ദിവസം ലാഭിക്കുന്നത് 27 ലക്ഷം രൂപ

ജമ്മുവിൽ നിന്നും ശ്രീ നഗറിലേക്കുള്ള യാത്ര ദൂരം കുറഞ്ഞതോടെ ലാഭിക്കുന്ന ഇന്ധനത്തിന്റെ കണക്കും വലുതാണ്. ഒരു ദിവസം 27 ലക്ഷം രൂപയുടെ ഇന്ധനമാണ് ഇവിടെ ലാഭിക്കുവാൻ കഴിയുന്നത്. . ഒരുവര്‍ഷം 99 കോടി രൂപയുടേതും.

12 മുതൽ 17 മിനിട്ട് വരെ

12 മുതൽ 17 മിനിട്ട് വരെ

9.2 കിലോമീറ്റർ ദൂരം തുരങ്കത്തിനുള്ളിലൂടെ കടന്നു പേകുവൻ എടുക്കുന്ന സമയം 12 മുതൽ 17 വരെ മിനിട്ടാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയാണ് ഇവിടെ അനുവദനീയമായ വേഗ പരിധി. ഇരുചക്ര വാഹനങ്ങൾക്ക് ഇതിനുള്ളിലൂടെ കടന്നു പോകുവാൻ പ്രത്യേക നിയമങ്ങളുണ്ട്.

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾകുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

Read more about: road road trip jammu and kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X