Search
  • Follow NativePlanet
Share
» »തീവണ്ടികളെ ഓർക്കുവാനും അറിയുവാനും ഒരിടം

തീവണ്ടികളെ ഓർക്കുവാനും അറിയുവാനും ഒരിടം

മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് തീവണ്ടികൾ. കൂകിപ്പായുന്ന ശബ്ഗത്തിൽ തുടങ്ങി ഇഴഞ്ഞു നീങ്ങുന്ന ബോഗിയുമായി കിതച്ചെത്തുന്ന തീവണ്ടികൾ കണ്ടു വിസ്മയിക്കാത്ത ഒരു ബാല്യം കാണില്ല. ഇന്നും കൂകിപ്പായുന്ന തീവണ്ടികൾ കണ്ടാൽ ഒരു നിമിഷമെങ്കിലും അതിന്റെ പോക്കും നോക്കി എല്ലാം മറന്നു നിൽക്കാത്തവർ നമ്മളിൽ കാണില്ല. അങ്ങനെ ഒരു വലിയ കാലത്തിന്റെ ഓർമ്മകൾ എല്ലാം ഒറ്റയടിക്ക് ഉള്ളിലേക്ക് കൊണ്ടുവരുന്ന തീവണ്ടികളെ ഓർക്കുവാനും അറിയുവാനും ഒരിടമുണ്ട്. ചെന്നൈ റെയിൽവേ മ്യൂസിയം. ഇന്ത്യൻ റെയിൽവേയുടെ വളർച്ചയും കുതിച്ചോട്ടവും ചരിത്രവും ഒക്കെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെന്നൈ റെയിൽ മ്യൂസിയത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും അറിയാം...

ചെന്നൈ റെയിൽവേ മ്യൂസിയം

ചെന്നൈ റെയിൽവേ മ്യൂസിയം

ഇന്ത്യന്‍ റെയിൽവേയുടെ നാൾ വഴികൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകത എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ചെന്നൈ റെയിൽവേ മ്യൂസിയം നഗരത്തിലെ ഏറ്റവും മനോഹരമായ കേന്ദ്രങ്ങളിലൊന്നാണ്. ട്രെയിനിന്റെ നാൾവഴികൾ എന്നതിലപ്പുറം തീവണ്ടിയെ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്

PC:Lakshmi Kiran

എവിടെയാണത്

എവിടെയാണത്

ചെന്നൈ വില്ലിവാക്കത്തെ ന്യൂ അവഡി റോഡിൽ ഐസിഎഫ് ഫർണിഷിങ് ഫാക്ടറിക്ക് സമീപമാണ് ചെന്നൈ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്

ആവി എന്‍ജിനുകൾ മുതൽ

ആവി എന്‍ജിനുകൾ മുതൽ

ഇന്ത്യൻ റെയിൽവേയുടെ നാൾവഴികൾ അറിയുവാന്‍ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ് ഇവിടം. ആദ്യ കാലങ്ങളിലുണ്ടായിരുന്ന ആവി എൻജിനുകൾ മുതൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ബോഗികളും കോച്ചുകളും മാത്രമല്ല, മെട്രോ ട്രെയിനുകളും ഇവിടെ എത്തുന്നവർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
തടിയിൽ നിർമ്മിച്ച രണ്ടു നില ബോഗികളും ഇവിടെ കാണാൻ സാധിക്കും.

PC: Destination8infinity

ആറര ഏക്കറിനുള്ളിൽ

ആറര ഏക്കറിനുള്ളിൽ

ആറര ഏക്കർ സ്ഥലത്തിനുള്ളിൽ കിടക്കുന്ന ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ സാധിക്കുന്ന കാഴ്ചകളാണ് ഒരുക്കിയരിക്കുന്നത്. പ്രധാനമായും രണ്ട ഗാലറികളാണ് ഇവിടെയുള്ളത്. കൂടാതെ സന്ദര്ഡശകരെ മ്യൂസിയത്തിന്റെ ചുറ്റുവട്ടങ്ങളിലൂടെ കൊണ്ടുപോകുന്ന ടോയ് ട്രെയിൻ, ട്രെയിനുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവയെ ല്ലാം ഇവിടം ഒരുക്കിയിരിക്കുന്നു.

PC:Destination8infinity

41 ട്രെയിനുകൾ

41 ട്രെയിനുകൾ

മ്യൂസിയത്തിനു പുറത്തായി ഒട്ടേറെ കഴ്ചകൾ ഇവിടെ കാണാം. 41 ട്രെയിൻ മോഡലുകളാണ് പുറത്ത് ഒരുക്കിയിരിക്കുന്നത്. ജോണ് ഫ്ലോവർ നിർമ്മിച്ച പ്ലവിങ്ങ് എൻജിൻ, 1860 കളിലെ ഡബിൾ ഡെക്ക്, ആഡംബര ച്ചുകൾ അങ്ങനെ പലസും മ്യൂസിയത്തിനു പറത്ത് കാണാൻ കഴിയും.

PC:Destination8infinity

കറങ്ങിയടിക്കാം

കറങ്ങിയടിക്കാം

ഇഷ്ടംപോലെ സാധാരണ മ്യൂസിയങ്ങളിൽ ഉള്ളതുപോലെ കണ്ടിറങ്ങി വരലല്ല ഇവിടെ. തൊട്ടടുത്തുപോയി കാണാനും വേണമെങ്കിൽ തൊടാനും കയറി നിന്ന് ഫോട്ടോ എടുക്കുവാനും വരെ ഇവിടെ സ്വാതന്ത്ര്യമുണ്ട്.ഇന്ത്യയിൽ തന്നെ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത തരത്തിലുള്ള കാഴ്ചവസ്തുക്കളാണ് ഇവിടെയുള്ളത്.

PC: Destination8infinity

ഒന്നാം ഗാലറി

ഒന്നാം ഗാലറി

പ്രധാനമായും മൂന്ന് ഗാലറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുറേയധികം ചിത്രങ്ങളാണ് ഒന്നാം ഗാലറിയിലുള്ളത്. ശ്രീലങ്ക, ഫിലിപ്പിൻസ്,സാംബിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്നും നിർമ്മിച്ചു നല്കിയ റെയിൽവേ കോച്ചുകളുടെ ചിത്രങ്ങൾ, മാതൃകകൾ, ഇന്ത്യൻ റെയിൽവേയുടെ സർവ്വീസ് എത്തുന്ന ഇടങ്ങളുടെ ഭൂപട മാതൃക, ചെന്നൈയിലെയും ബെംഗളുരുവിലെയും ആദ്യകാല ട്രെയിനുകളുടെ ചിത്രമടക്കമുള്ള ചരിത്രം, അതിവേഗ ട്രെയിനുകളുടെ പോസ്റ്ററുകൾ, ഇവിടെ എത്തിയ നേതാക്കളുടെ ചിത്രങ്ങൾ, വിവരങ്ങൾ തുടങ്ങിയവയാണ് ഒന്നാം ഗാലറിയിൽ കാണുവാനുള്ളത്.

PC:Destination8infinity

 രണ്ടാം ഗാലറി

രണ്ടാം ഗാലറി

ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന പെയിൻറിംഗ് ഗാലറിയാണ് രണ്ടാമത്തേത്. ഇന്ത്യയിലെ ഏക റെയിൽവേ പെയിന്റിംഗ് ഗാലറിയും ഇത് തന്നെയാണ്.

PC: Destination8infinity

മൂന്നാം ഗാലറി

മൂന്നാം ഗാലറി

ഇന്‍റഗ്രൽ കോച്ച് ഫക്ടിറിയുടെ നാൾ വഴികൾ പറയുന്ന ഇടമാണ് മൂന്നാം ഗാലറി. റെയിൽവേയുടെ പഴമയിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റയിൽപാതകളുടെയും ട്രെയിനുകളുടെയും മാതൃകകളും ചിത്രങ്ങളും മറ്റുമാണ് ഇവിടെ കാണാൻ സാധിക്കുക.

PC:Destination8infinity

പ്രവേശനവും ടിക്കറ്റും

പ്രവേശനവും ടിക്കറ്റും

മുതിർന്ന ഒരാൾക്ക് 30 രൂപയാണ് ഇവിടെ പ്രവേശിക്കുവാനായി ടിക്കറ്റ് നിരക്ക്. രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. ഏകദേശം മൂന്ന് മണിക്കൂർ സമയം ഇവിടെ ചിലവഴിക്കാനുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ചെന്നൈ വില്ലിവാക്കത്തെ ന്യൂ അവഡി റോഡിൽ ഐസിഎഫ് ഫർണിഷിങ് ഫാക്ടറിക്ക് സമീപം ലക്ഷ്മിപുരം എന്ന സ്ഥലത്താണ് ചെന്നൈ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 2015 ഇതിനു സമീപത്തു കൂടിയാണ് കടന്നു പോകുന്നത്.

പണി പാളും..ചെന്നൈ യാത്രയിൽ ഈ കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍പണി പാളും..ചെന്നൈ യാത്രയിൽ ഈ കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍

ചെന്നൈയിൽ സന്ദർശിക്കേണ്ട മ്യൂസിയങ്ങൾ ചെന്നൈയിൽ സന്ദർശിക്കേണ്ട മ്യൂസിയങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X