Search
  • Follow NativePlanet
Share
» »ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് ഒരു ചരിത്രയാത്ര – കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാന നഗരിയുടെ മനോഹാരിതകളിലേക്ക്

ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് ഒരു ചരിത്രയാത്ര – കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാന നഗരിയുടെ മനോഹാരിതകളിലേക്ക്

കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരിലേക്ക് ഒരു അവധിക്കാല യാത്ര പ്ലാൻ ചെയ്താലോ..?ഇവിടെ മറഞ്ഞിരിക്കുന്ന ചരിത്ര യുഗാന്തര കൊട്ടാരങ്ങളേയും, സാംസ്കാരികതയേയും തിരിച്ചറിയാന്‍ ഒരു യാത്ര

വർഷാവർഷങ്ങളായി നാനാവിധത്തിലുള്ള സഞ്ചാരികളെയെല്ലാം തന്നെആകർഷിക്കുന്ന ഒരു സ്ഥലമാണ് മൈസൂര്.. ഹിന്ദു ഭക്തജനങ്ങളിൽ മുതൽ ചരിത്ര പ്രേമികൾ വരേയും , സാഹസികത ഇഷ്ടപ്പെടുന്നവരിൽ തുടങ്ങി പ്രകൃതി സ്നേഹികൾ വരേയുള്ള എല്ലാവിധ വിനോദസഞ്ചാരികളുടെയും ആവശ്യങ്ങളെല്ലാം തൃപ്തിപ്പെടുത്താൻ മൈസൂർ നഗരം വേണ്ടതെല്ലാം തന്നെ ചെയ്യുന്നു. ഈ നഗരത്തിന്റെ പ്രാധാന്യതയും ജനപ്രീയതയും സഞ്ചാരികളുടെയിടയിൽ അതിനുതകുന്ന ഏറ്റവും വലിയ തെളിവുകളാണ്. കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന മൈസൂർ അതിൻറെ പഴയ കൊട്ടാരങ്ങളുടെ മോടിയാലും അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന അവിസ്മരണീയ കാലാശില്പവിദ്യാ രൂപങ്ങളുടെ ചാതുര്യതയാലും പേരുകേട്ടതാണ്.

മൈസൂർ പാക്കിന്റെയും, മൈസൂർ സാണ്ടലിന്റെയും മറ്റു മധുര പലഹാരങ്ങളുടെയും പേരിൽ പ്രശസ്തിയാർജിച്ച ഈ പൂർവീക നഗരം ദക്ഷിണ ഇന്ത്യയുടെ ഹൃദയഭാഗമാണ്. തെക്കേ ഇന്ത്യ മുഴുവൻ ചുറ്റി നടക്കുന്ന ഓരോരോ യാത്രകർക്കും ഇവിടം ഒരു തവണ സന്ദർശിക്കാതെ മടങ്ങിപ്പോവാനാവില്ല. കുറച്ചു നാളുകൾക്കു മുമ്പായി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന ഔദ്യോകിക പദവിയും ഈ നഗരത്തെ തേടിയെത്തി

ഈ ശാന്ത വേളയിൽ മൈസൂരേക്ക് ഒരു യാത്ര ചെയ്യുന്നതിനെപ്പറ്റി എന്തുകൊണ്ട് ആലോചിച്ചു കൂടാ ..? ഇവിടെയെത്തി ഇന്ത്യയിലെ തന്നെ പ്രധാന പൈതൃക സൗന്ദര്യത നിറഞ്ഞ അന്തരീക്ഷത്തിൽ അഴ്നിറങ്ങി ലയിച്ചലിഞ്ഞങ്ല് ഇല്ലാതായി പോയാലോ...

മൈസൂർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

മൈസൂർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

ഉഷ്ണപ്രദമായ വിശാല ഭൂപ്രകൃതിയും കാലാവസ്ഥയും അനുഭവിച്ചറിയിക്കുന്ന നാടുകളിലൊന്നാണ് മൈസൂർ. അതിനാൽ, ചൂടു നിറഞ്ഞൊരു അന്തരീക്ഷ താപനില വർഷത്തിലുടനീളമുള്ള ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. എന്നിരുന്നാലും, വേനലവധികളിലെ ചൂട് അൽപം കൂടുതലായതിനാൽ ആയാസ ജനകമായിരിക്കും യാത്രകൾ. മൈസൂരു സന്ദർശിക്കാൻ അനുയോജ്യമായ സമയം സെപ്റ്റംബർ ആദ്യം മുതൽക്കേ തൊട്ട് മാർച്ചിന്റെ അവസാനം വരേയുള്ള ദിനങ്ങളാണ്. ഈ മാസങ്ങളിലെ അനുയോജ്യ കാലാവസ്ഥാ പരിസ്ഥിതി നിങ്ങളെ ആശ്വാസപൂർണ്ണമായി നഗരം ചുറ്റിയടിക്കാൻ സഹായിക്കുന്നു.

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

വിമാനമാർഗം : ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് നിങ്ങൾക്ക് നേരിട്ട് വിമാനം പിടിക്കാം

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

റെയിൽ മാർഗം: ചെന്നൈയിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കുമുളള റെയിൽവേ സ്റ്റേഷനുകളുമായി മൈസൂരു വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ചെന്നൈ സ്റ്റേഷനിൽ നിന്ന് മൈസൂരേക്ക് നേരിട്ട് തീവണ്ടി പിടിക്കാം. ഏകദേശം 8 മണിക്കുറിനുള്ളിൽ തന്നെ അവിടെയെത്തിച്ചേരാൻ കഴിയും

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

റോഡുമാർഗ്ഗം : ചെന്നൈയിൽ നിന്ന് ഏതാണ്ട് 480 കിലോമീറ്റർ യാത്രാ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൈസൂരുവിലേക്ക് ചെന്നൈയിൽ നിന്നോ മറ്റു പ്രധാന നഗരങ്ങളിൽ നിന്നോ റോഡുമാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരാം. ഒരു ടാക്സി പിടിച്ചോ അല്ലെങ്കിൽ മൈസൂരേക്ക് നേരിട്ടൊരു ബസ്സ് പിടിച്ചോ എളുപ്പത്തിലങ്ങ് എത്തിച്ചേരാവുന്നതാണ്

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

ചെന്നൈയിൽ നിന്നും മൈസൂരേക്ക് എങ്ങിനെ എത്തിച്ചേരാം

ഇനി നിങ്ങൾ സ്വന്തമായി വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചാൽ താഴെ കാണുന്ന റൂട്ടുകളിലേതും തീരുമാനിക്കാം

റൂട്ട് 1: ചെന്നൈ - കാഞ്ചിപുരം - വെല്ലൂർ - ബാംഗ്ലൂർ - മൈസൂർ

റൂട്ട് 2: ചെന്നൈ - ടിൻഡിവനം - കൃഷ്ണഗിരി - ബംഗളുരു - മൈസൂർ

റൂട്ട് 3: ചെന്നൈ - കാഞ്ചിപുരം - ചിറ്റൂർ - ബാംഗ്ലൂർ - മൈസൂർ

യാത്രാ വീഥികൾ തമ്മിൽ പരസ്പരം തുലനം ചെയ്തു നോക്കിയാൽ റൂട്ട് 1 കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവുമാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിങ്ങളുടെ ഉദ്ദിഷ്ടസ്ഥാനത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുകയാണെങ്കിൽ, റൂട്ട് 1 തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

ഒരിക്കൽ നിങ്ങൾ മൈസൂരിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ താഴെ പറയുന്ന ഓരോ ഇടങ്ങളിലും നിങ്ങളുടെ യാത്രയ്ക്ക് ചെറിയോരോ വിരാമങ്ങൾ കൊടുക്കാവുന്നതാണ്. ഈയിടങ്ങളിൽ മാസ്മരികതയുടെ വസന്തം തന്നെ പ്രകൃതി ഒരുക്കി വച്ചിരിക്കുന്നു.

കാഞ്ചീപുരം

കാഞ്ചീപുരം

വൈഗാവതി പുഴയുടെ തീരങ്ങളിൽ വാസമുറപ്പിച്ചിരിക്കുന്ന കാഞ്ചിപുരം വാസ്തുവിദ്യയുടെ അപൂർവ കലാസൃഷ്ടികൾ കാണിച്ചു തരുന്നതിൽ ഒട്ടും മടികാട്ടാത്ത ഒരിടമാണ്. ഇവിടുത്തെ ക്ഷേത്ര ചുവരുകളിലെ ആലേഘന രൂപങ്ങളും അലങ്കാര ഡിസൈനുകളും കാഴ്ചവയ്ക്കുന്ന അത്യപൂർവ മനോഹാരിത മറ്റെവിടെ ചെന്നാലും കാണാൻ കിട്ടില്ല. അതുപോലെ തന്നെ കാഞ്ചീപുരം പട്ട് എന്നു കേട്ടാൽ അറിയാത്തവരായി ആരും തന്നെയില്ല. സ്വദേശത്തും പുറം നാടുകളിലും ഏറ്റവുമതികം ജനപ്രിതീ നേടി വിറ്റഴിയുന്ന ഈ അത്ഭുത തുണിത്തരത്തിന്റെ പ്രധമ ഉത്ഭവസ്ഥാനമാണ് ഇവിടമെന്ന് പറയാതിരിക്കാൻ വയ്യാ.

PC: Richard Mortel

പ്രത്യേകതകള്‍

പ്രത്യേകതകള്‍

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ മുതൽ സഹസ്രാബ്ദ കാലം പഴക്കമുള്ള സാംസ്കാരികത വരേ ഈ മനോഹരമായ നഗരത്തിന്റെ സമാന പ്രത്യേകതകളാണ്. തെക്കേ ഇന്ത്യയിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കിയിരിക്കുന്ന ഈ കാൽപനിക നഗരം ലോകപൈതൃക സമ്പത്തിൽ വ്യത്യസ്തതയാർന്നു നിൽക്കുന്നു

ഈ യാത്രയിൽ ആത്മീയതയും ഉപാസനാചാരുതയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷത്തിലൂടെ ചുവടുവയ്ക്കാൻ നിങ്ങൾ അഗ്രഹിക്കുന്നുവെങ്കിൽ കാഞ്ചീപുരം നിങ്ങൾക്കുള്ള ആദ്യ ചവിട്ടുപടിയാണ്


PC:mckaysavage

 വെളളൂർ

വെളളൂർ

പ്രകൃതി ചാരുതയാൽ, പുരാതന ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടതും വിനോദസഞ്ചാരികൾക്ക് ഇഷ്ടമേറിയതുമായ വെല്ലൂർ പ്രദേശം തമിഴ്നാട്ടിൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ്‌. വിവിധ ഭക്തർക്കും ചരിത്രപ്രേമികൾക്കും പുറമേ, താവളമടിക്കാനാഗ്രഹിക്കുന്നവരേയും പ്രകൃതിയുമായി പ്രണയത്തിലായവരേയും ഹൃദപൂർവം ക്ഷണിക്കുന്ന ഒരിടമാണ് വെല്ലൂർ

PC: Soham Banerjee

പ്രാചീന പട്ടണം

പ്രാചീന പട്ടണം

ഒരു വശത്തു നിന്നുകൊണ്ട് നിങ്ങൾക്കിവിടുത്തെ ക്ഷേത്രങ്ങളും പ്രാചീന കെട്ടിടങ്ങളും കണ്ടുകൊണ്ട് പട്ടണത്തിന്റെ ചരിത്രപ്രധാന്യത മനസ്സിലാക്കാം. മറുവശത്ത് നിന്നുകൊണ്ട് നിങ്ങൾക്ക് യെലഗിരി മലനിരകളിലെ പച്ചപ്പിനാൽ പരന്നു കിടക്കുന്ന ശാശ്വത സൗന്ദര്യം നുകരുകയുമാവാം. അടുത്ത കാലങ്ങളിലായി ഇവിടം എല്ലാവിധ സഞ്ചാരികളുടേയും വിനോദ യാത്രീകരുടെയും പ്രഭവ ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു

PC:Dsudhakar555

ബെംഗ്ളൂരൂ

ബെംഗ്ളൂരൂ

മൈസൂരുവിലേക്കുള്ള നിങ്ങളുടെ യാത്രാ വഴിക്കിടയിൽ സിലിക്കൺ വാലിയും ഭാരതത്തിലെ ഉദ്യാന നഗരവും സന്ദർശിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാലോ ? അതേ, ഉദ്യാന നഗരമെന്ന ആ പരിഹാസനാമം സ്പഷ്ടമായി സൂചിപ്പിക്കുന്നത് യാത്രീകർക്കിടയിൽ ബാംഗ്ളൂരൂവിനുള്ള ഉറച്ച ഗാംഭീര്യതയെയാണ്. സ്മരണാത്മക നിർമ്മാണ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന മനോഹരങ്ങളായ പൂന്തോട്ടങ്ങൾ നഗരത്തിലുടനീളം നിങ്ങൾക്ക് കാണാൻ കഴിയും, ഒരുപാട് ബഹുരാഷ്ട്ര കമ്പനികളുടേയും വിശ്വപ്രസിദ്ധ സ്ഥാപനങ്ങളുടേയും ആസ്ഥാന വസതിയായ ഈ ഹൈ - ടെക്ക് നഗരത്തിൽ ചെലവഴിക്കുന്ന ഓരോ നിമിഷങ്ങളും വിലപ്പെട്ടതായിരിക്കും. കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ബംഗ്ളൂരു നമ്മുടെ രാജ്യത്തിന്റെ പ്രധാന വിശിഷ്ഠ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു


PC:
Bikashrd

 മൈസൂർ കൊട്ടാരം

മൈസൂർ കൊട്ടാരം

മൈസൂർ പ്രദേശത്തെ പ്രധാന സഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ് മൈസൂർ കൊട്ടാരം. അമ്പിവിലാസ് കൊട്ടാരമെന്ന പേരിലറിയപ്പെടുന്ന ഈ കൊട്ടാരത്തിന്റെ ക്ഷണികദൃശ്യങ്ങൾ കൈയ്യെത്തിപ്പിടിക്കാനായി വർഷം തോറും ലക്ഷകണക്കിന് അസ്വാദകരാണ് ഈ പാരമ്പര്യ നഗരത്തിൽ വന്നെത്തിച്ചേരുന്നത്. മൈസൂർ രാജാവിന്റെയും അദ്ധേഹത്തിന്റെ ആഢംബരപൂർണ്ണമായ രാജകീയ മന്ദിരത്തിന്റെയും വാദ്യാർ രാജവാഴ്ച കാലഘട്ടത്തിന്റെയും ഒൗദ്യോഗികമായ ഇരിപ്പിടമാണ് ഈ സ്ഥലം. കൊട്ടാരത്തിന്റെ അമൂല്യമായ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യാനായി എത്തുന്ന നിരവധി വിനോദ യാത്രീകരെ നിങ്ങൾക്കിന്നിവിടെ വന്നാൽ കാണാൻ കഴിയും. അവരെല്ലാം തന്നെ ഇവിടുത്തെ വിലമതിക്കാനാവാത്ത സൗന്ദര്യസൗധത്തിന്റെ മഞ്ചിമയിൽപ്പെട്ട് രസം നുകർന്നു കൊണ്ടിരിക്കുന്നു

ഒരു രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുമൊക്കെ അറിയുന്നതിനേക്കാൾ മെച്ചമുള്ള കാര്യമെന്താണുള്ളത് ? ഈ കൊട്ടാരത്തിന്റെ അതിശയിപ്പിക്കുന്ന കൊത്തുപണികളുടെ മഹാത്മ്യത നിങ്ങളെ ആശ്ചര്യഭരിതനാകുക തന്നെ ചെയ്യും. അതോടൊപ്പം രാജമാളികയുടെ അനശ്വര - വാസ്തുവിദ്യാ രൂപകങ്ങൾ നിങ്ങളുടെ കണ്ണുകൾക്ക് വിസ്മയാനുഭൂതി പ്രഭാവനം ചെയ്യുകയും ചെയ്യും


PC: Ramnath Bhat

 ലളിത മഹൽ

ലളിത മഹൽ

ചാമുണ്ഡി മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ലളിത മഹൽ വാദ്യാർ രാജപരമ്പരാ കാലഘട്ടത്തിൽ നിർമ്മിച്ചെന്ന് പറയപ്പെടുന്ന, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോട്ടയാണ്. ഈ കൊട്ടാരം അതിന്റെ ദീപ്തമേറിയ വശീകരണ ചാരുതയാൽ യാത്രികരുടെ മനസിൽ കുടിയേറി പാർത്തിരിക്കുന്നു. മാസം തോറും ആയിരക്കണക്കിനാളുകൾ, അവിശ്വസിനീയമായ പുരാതനവും ആധുനീകവുമായ വാസ്തുവിദ്യാകലകൾ കാണാൻ ഇവിടെയെത്തുന്നു. ലളിതാ മഹലിന്റെ സാമിപ്യ പരിസരങ്ങളിലുള്ള വർണ്ണശഭളമായ പൂന്തോട്ടം മനോജ്ഞതയും മോഹനശക്തിയും ഉയർത്തിപ്പിടിക്കുന്നു. ഇവിടെയിപ്പോൾ VIP കൾക്കായി 5 -സ്റ്റാർ ഹോട്ടലുകൾ പ്രവർത്തിച്ചു വരുന്നു. എന്നിരുന്നാലും, സാധാരണക്കാർക്കായി ഇതു തുറന്നുകൊടുക്കുക പതിവാണ്. ഒരതുല്യ സാമ്രാജ്യത്തിന്റെ മാസ്മരികതയിൽ മനം മയങ്ങി നിന്നുകൊണ്ട് അത്യാകർഷകമായ ആത്മനിർവൃതി കണ്ടത്താൻ നിങ്ങളെ സഹായിക്കുന്ന ഒരു സ്ഥലമാണ് ഇവിടം


PC: Sreeraj PS

ചാമുണ്ഡി കുന്നുകൾ

ചാമുണ്ഡി കുന്നുകൾ

മൈസുരു രാജാക്കന്മാരുടെ കാലഘട്ടം മുതൽക്കേ നിലനിന്നുപോരുന്ന ഒരു പുരാതന ക്ഷേത്രമാണ് ചാമുണ്ഡേശ്വരി ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റും വ്യാപിച്ചു നിൽക്കുന്ന അതീവസൗന്ദര്യം തികച്ചും സ്വപ്നതുല്യമാണ്. ഒരു കാലത്തിൽ മൈസൂരിന്റെ സൗന്ദര്യതയുടെയും സർഗ്ഗാത്മകതയുടേയും പര്യായമായി മാറിയ ചാമുണ്ഡി മലനിരകൾ, അനശ്വര കാഴ്ചകൾ യാത്രകർക്കായി തുറന്നു വയ്ക്കുന്നു. നഗരത്തിന്റെ ആത്മീയവും - സാംസ്കാരികവുമായ സ്വഭാവത്തിനു മധ്യേ കാമനാശക്തിയുള്ളതും ശാന്തസുന്ദരവുമായൊരു ഒരന്തരീക്ഷം ഇവിടെ കാത്തുവച്ചിരിക്കുന്നു. പ്രകൃതി സംരക്ഷണ പ്രക്രിയയിൽ അതീവ സൂക്ഷ്മത പുലർത്തുന്ന ചാമുണ്ഡി മലനിരകളുടെ പ്രശസ്തി ദിനംതോറും ഏറി വരികയാണ്

മൈസൂർ പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചാമുണ്ഡി മലമ്പ്രദേശങ്ങൾ അവിടെയെത്തുന്ന സഞ്ചാരികൾക്ക്, പ്രകൃതിയഴകിന്റെയും ചരിത്രവർണ്ണ സങ്കലനത്തിന്റെയും നിത്യ അനുഭവം പങ്കുവയ്ക്കുന്നു. എന്നെങ്കിലും മൈസൂർ പട്ടണത്തിൽ നിങ്ങളുടെ ചുവടുകൾ പതിപ്പിച്ചു യാത്ര ചെയ്യുമ്പോൾ ഈ ശ്രദ്ധേയമായ സ്ഥലം സന്ദർശിക്കാതെ വിട്ടുപോകരുത്.


PC: Big Eyed Sol

വൃന്ദാവൻ പൂന്തോട്ടങ്ങൾ

വൃന്ദാവൻ പൂന്തോട്ടങ്ങൾ

പ്രകൃതിദത്തമായ വശ്യതയാലും സംഗീതസാന്ദ്രമായ നീർപ്രവാഹ പ്രദർശനങ്ങളാലും സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ് വൃന്ദാവൻ ഗാർഡൻ. ഈ മനോഹരമായ ഉദ്യാനം സന്ദർശിച്ച് നിങ്ങൾക്ക് വർണ്ണാഭവും ഊർജ്ജസ്വലവുമായ ഒരു അന്തരീക്ഷം തൊട്ടാസ്വദിക്കാം. അതോടൊപ്പം പ്രശാന്തതയുടെയും ആത്മാനേഷണങ്ങളുടെയും അഭിലഷിണീയ സംഗീതം ഇവിടെ ആസ്വദിക്കുകയുമാവാം, ഇഷ്ടമുള്ളവരോടൊപ്പം ചേർന്ന് കൈകോർത്തു പിടിച്ച് കൊണ്ട് ശാന്തതയോടും സമാധാനത്തോടും കൂടി ഈ ഇടുങ്ങിയ വഴി വീഥിയിലൂടെ നടന്നു നീങ്ങിയാലോ?
PC: Joe Ravi

സെയ്ന്റ് ഫിലോമിനാ ദേവാലയം

സെയ്ന്റ് ഫിലോമിനാ ദേവാലയം

ഏഷ്യയിലെത്തനെ ഏറ്റവും ഉയരം കൂടിയ പള്ളികളിലൊന്നാണ് സെയ്ന്റ്. ഫിലോമിനാ ദേവാലയം. വിക്ടോറിയൻ ഗോഥിക് ശൈലിയുടെ മാതൃകയിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന ഈ ദേവാലയം, സന്ദർശിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളെയാണ് വർഷംതോറും ക്ഷണിച്ചു വരുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ പള്ളികളിലൊന്നായ ഈ ദേവാലയം ഫിലോമിനായിലെ റോമൻ കത്തോലിക്കാ സഭയുടെ രക്തസാക്ഷിതത്ത്വത്തിന് സമർപ്പിച്ചിരിക്കുന്നു

ഒരിക്കൽ നിങ്ങളീ മനോഹരമായ പള്ളിയുടെ അകത്തളങ്ങളിൽ ചെന്നെത്തി കഴിഞ്ഞാൽ ക്രൈസ്തവ യുഗത്തിലെ തന്നെ അതിശയകരമായ ഒരുപാട് ചായാചിത്രങ്ങൾ നിങ്ങൾക്കിവിടെ കണ്ടെത്താം. ക്രിസ്തുവിന്റെ ജനനസമയം മുതൽ ഭൂമിയിൽ നിന്നുള്ള സ്വർഗ്ഗാരോഹണം വരെയുള്ള നാളുകളിലെ ദൈവീക സാനിധ്യം നിങ്ങൾക്കിവിടെ നിന്നാൽ അനുഭവിക്കാൻ സാധിക്കും , സെയ്ന്റ്. ഫിലോമിനാ ദേവാലയ ഭവനങ്ങളെല്ലാം തന്നെ ക്രിസ്തുവിന്റെ ജീവിത കാലഘട്ടങ്ങളിലെ സൂക്ഷിപ്പുകളെ എല്ലാം കാത്തു സൂക്ഷിച്ചു വച്ചിരിക്കുന്നു

ഈ അനശ്വര ശ്യാമ ഭൂവിൽ ചിറകുവിടർത്തി നിൽക്കുന്ന മൈസൂർ നഗരത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞു യാത്രയുടെ അവിസ്മരണീയത അനുഭവിച്ചറിയാൻ ഇന്ന് തന്നെ ഇങ്ങോട്ടേക്കൊരു യാത്ര പ്ലാൻ ചെയ്യൂ..


PC: Soham Banerjee

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X