Search
  • Follow NativePlanet
Share
» »നഗ്നരൂപത്തിൽ സ്വയം ഛേദിക്കപ്പെട്ട ശിരസുമായി ഒരു ദേവി!

നഗ്നരൂപത്തിൽ സ്വയം ഛേദിക്കപ്പെട്ട ശിരസുമായി ഒരു ദേവി!

രതിയുടേയും കാമന്റേയും മുകളിലാണ് ഛിന്നമസ്ത ചവിട്ടി നിൽക്കുന്നത്

By Anupama Rajeev

ഹൈന്ദവ വി‌ശ്വാസ പ്രകാരമുള്ള താന്ത്രിക ദേവതകളിൽ ഒരാളാണ് ഛിൻനമസ്ത. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്ന പേരിലും ഈ ദേവി അറിയപ്പെടുന്നുണ്ട്. വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് വജ്രായന ബുദ്ധമതത്തിൽ ഈ ദേവത അറിയ‌പ്പെടുന്നത്.

ആദിപരാശക്തിയുടെ ഉഗ്രരൂപത്തിലു‌ള്ള പത്ത് അവതാരങ്ങളിൽ ഒരു അവതാരമാണ് ഛി‌ൻനമസ്ത. ഛേദിക്കപ്പെട്ട ശിരസ്സ് എന്നാണ് ഛിൻനമസ്ത എന്ന വാക്കിന്റെ അർത്ഥം. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.

യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവുംയോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷവും

ഛിന്നമസ്ത ദേവിയേക്കുറിച്ചും ദേവി ആരാധിക്കപ്പെടുന്ന സ്ഥലങ്ങളേക്കുറി‌ച്ചും സ്ലൈഡുകളിലൂടെ വായിക്കാം

ഛേ‌ദിക്കപ്പെട്ട ശിരസ്

ഛേ‌ദിക്കപ്പെട്ട ശിരസ്

സ്വയം ഛേദിക്കപ്പെട്ട ശിരസുമായി നിൽക്കുന്ന രൂപമാണ് ഛിന്നമസ്ത ദേവിയുടേത്. ത്രാന്ത്രിക ദേവതകളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ഈ ദേവി.
Photo Courtesy: Calcutta art studio

സൃഷ്ടി - സംഹാര കാരിണി

സൃഷ്ടി - സംഹാര കാരിണി

സൃഷ്ടി, സംഹാര കാരിണിയായാണ് ഈ ദേവത അറിയപ്പെടുന്നത്. യോഗശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങൾ ഉൾക്കൊണ്ട ഭാവമാണ് ഛിന്നമസ്തയ്ക്ക്.
Photo Courtesy: Unknown

കാമം

കാമം

കാമാസക്തിയെ നിയന്ത്രിക്കുന്നവളും കാമ ഉദ്ദീപനം നൽകുന്നവളുമാ‌യി ഛിന്നമസ്തയെ ചിത്രീകരിച്ചിട്ടുണ്ട്.
Photo Courtesy: Unknownwikidata:Q4233718

നഗ്ന രൂപം

നഗ്ന രൂപം

നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെ‌ട്ട ശിരസുമാണ് ഛിന്നമസ്തയുടെ പ്രത്യേകത.
Photo Courtesy: Unknownwikidata:Q4233718

പതിനാറുകാരി

പതിനാറുകാരി

ഛിന്നമസ്തയേക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയാണ് ഈ ദേവതെയെ വിശേഷിപ്പിച്ചിരിക്കു‌ന്നത്.
Photo Courtesy: Jonoikobangali

സ്തനങ്ങൾ

സ്തനങ്ങൾ

സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീല താമരയും കാണാം. ഭീകര രൂപിയായതിനാൽ ഛിന്നമസ്തയെ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ് ഈ ദേവി.
Photo Courtesy: Calcutta art studio

രതിയും കാമനും

രതിയും കാമനും

നഗ്നരായി കിടക്കുന്ന ദമ്പതികളുടെ മുകളിലായാണ് ഛിന്നമസ്ത ചവിട്ട് നിൽക്കുന്നത്. രതിയും കാമദേവനുമാണ് ഈ ദമ്പതികൾ.
Photo Courtesy: Chitra Slim Co.

രക്തം കുടിക്കുന്ന തോ‌ഴിമാർ

രക്തം കുടിക്കുന്ന തോ‌ഴിമാർ

തലയോട്ടിമാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ് ദേവി ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേര്. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.
Photo Courtesy: Unknownwikidata:Q4233718

കൈകൾ

കൈകൾ

രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കയ്യിൽ ഛേദിക്കപ്പെട്ട ശിരസും മറുകയ്യിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം.
Photo Courtesy: Unknownwikidata:Q4233718

ജനനം

ജനനം

ഛിന്നമസ്തയുടെ ജനനുവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ ‌പ്രചരിക്കുന്നുണ്ട്. മന്ദാകിനി നദിയിൽ കുളിച്ച് കൊണ്ടിരുന്ന പാർവതി ദേവിക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകുകയും പാർവതിയുടെ ശരീ‌രം കറുത്ത് വരികയും ചെയ്തു.
Photo Courtesy: unknown?

വിശപ്പ് മാറ്റാൻ

വിശപ്പ് മാറ്റാൻ

ഈ സമയം തോഴിമാർക്ക് കഠിനാമയ വിശപ്പ് അനുഭവപ്പെട്ടു. അവർക്ക് ഭക്ഷിക്കാൻ ഒന്നും സമീപത്ത് ഇല്ലെന്ന് മനസിലാക്കിയ പാർവതി തന്റെ ശിരസ് അറുത്ത് കയ്യിൽ വച്ചു. കഴുത്തിൽ നിന്ന് മൂന്ന് ഭാഗത്തേക്ക് രക്തം ചീറ്റി. തോഴിമാരുടെ വായിലേക്കും തന്റെ വായിലേക്കുമാണ് രക്തം എത്തിയത്.
Photo Courtesy: Unknownwikidata:Q4233718

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

നോർത്ത് ഇന്ത്യയിൽ ആണ് ഛിന്നമസ്തയുടെ ക്ഷേത്രങ്ങൾ ഉള്ളത്. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. അസാമിലെ കാമാഖ്യ ക്ഷേത്രം, ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം. എന്നീ ക്ഷേത്രങ്ങളിൽ ഛിന്നമസ്തയെ ആരാധിക്കുന്നുണ്ട്.
Photo Courtesy: Kuarun

ചിന്ത്‌പൂർണി

ചിന്ത്‌പൂർണി

ഹിമാചൽപ്രദേശിലെ ഉന ജില്ലയിലാണ് ചിന്ത്‌പൂർണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശക്തിപീഠ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
Photo Courtesy: Gopal Aggarwal from India

ശക്തിപീഠങ്ങളിൽ ഒന്ന്

ശക്തിപീഠങ്ങളിൽ ഒന്ന്

51 ശക്തിപീഠങ്ങളിൽ പ്രധാനപ്പെട്ട 7 ശക്തി പീഠങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഈ ഛിന്ന മസ്തിക ക്ഷേത്രം.
Photo Courtesy: Gopal Aggarwal from India

ഐതിഹ്യം

ഐതിഹ്യം

മാർക്കേണ്ടായ പുരാണത്തിൽ ‌പറയുന്നത് പ്രകാരാം. ചാണ്ഡി ദേവി അസുരനെ നിഗ്രഹിച്ചപ്പോൾ
രക്തം കുടി‌ച്ച് കൊണ്ടിരുന്ന തോഴിമാരായ ജയയ്ക്കും വിജയയ്ക്കും ദാഹം തീർന്നില്ല. അവരുടെ ദാഹം തീർക്കാൻ ചാണ്ഡി തന്റെ തലയറുത്ത് രക്തം നൽകുകയായിരുന്നു.

Photo Courtesy: Guptaele

ചരിത്രം

ചരിത്രം

സാരസ്വത് ബ്രാഹ്മണനായ പണ്ഡി‌റ്റ് മായ് ദാസ് ഛൊപ്രൊ ഗ്രാമത്തിൽ സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ‌പിൻതലമുറക്കാരാണ് ഇവിടെ പൂജകൾ ചെയ്യുന്നത്.

Photo Courtesy: Guptaele

ആചാരങ്ങ‌ൾ

ആചാരങ്ങ‌ൾ

രാവിലെ 4 മണി മുതൽ 11 മണി വരെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആകുക. സൂചി ഹൽവ, ലഡു, ബർഫി, ഖീർ, ചുവന്ന കൊടി, പൂക്കൾ തുടങ്ങിയവാണ് ഇവിടെ ആളുകൾ നിവേദിക്കാറുള്ളത്.

Photo Courtesy: Guptaele

ഗർഭ ഗൃഹ

ഗർഭ ഗൃഹ

ക്ഷേത്രത്തിന്റെ മധ്യത്തിലാ‌ണ് ഗർഭ ഗൃഹ സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലുള്ള ഒരു കല്ലിൽ ദേവിയുടെ ചിത്രം ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ആളുകൾ ഇവിടെ ദർശനം നടത്തിയാണ് നിവേദ്യങ്ങ‌ൾ നൽകുന്നത്.

Photo Courtesy: Guptaele

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫി

ദർശനത്തിന് ശേഷം ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കുന്ന ഒരു ആ‌ചാരവും ഇവിടെ കാണാം.
Photo Courtesy: Guptaele

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹോഷ്യാ‌ർപൂർ - ധർമ്മശാല റോഡിലായി സ്ഥിതി ചെയ്യുന്ന ഭർവൈനിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ചിന്ത്പൂർണി ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ വാഹനത്തിന് പ്രവേശനമില്ല.

Photo Courtesy: Guptaele

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X