Search
  • Follow NativePlanet
Share
» »മഹാഭാരതത്തിന്‍റെ ശേഷിപ്പുകളുമായി ചിക്കല്‍ധാരയെന്ന സ്വര്‍ഗ്ഗം

മഹാഭാരതത്തിന്‍റെ ശേഷിപ്പുകളുമായി ചിക്കല്‍ധാരയെന്ന സ്വര്‍ഗ്ഗം

ചിക്കല്‍ധാര.... മഹാരാഷ്ട്രയിലല ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന്. സമുദ്രനിരപ്പില്‍ നിന്നും 1118 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിയുമായി ചേര്‍ന്ന് സമയം ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്

മലമുകളില്‍ നിന്നും കാറ്റിനൊപ്പം താഴേക്ക് വരുന്ന കാപ്പിപ്പൂക്കളുടെ സുഗന്ധത്തില്‍ കയറിച്ചെല്ലുവാന്‍ പറ്റിയ നാ‌‌ട്. അങ്ങെത്തിയാല്‍ പിന്നെ പറയുവാനില്ല, തടാകങ്ങളും വ്യൂ പോയിന്‍റുകളും ഒക്കെയായി ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ ഒരു ചാരുകസേരയുമിട്ട് കാലും നീട്ടിയിരിക്കുന്ന ഈ നാട് പക്ഷേ, മലയാളികള്‍ക്ക് അത്ര പരിചയമുണ്ടായിരിക്കില്ല. ചിക്കല്‍ധാര.... മഹാരാഷ്ട്രയിലല ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന്. സമുദ്രനിരപ്പില്‍ നിന്നും 1118 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിയുമായി ചേര്‍ന്ന് സമയം ചിലവഴിക്കുവാന്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്കു പറ്റിയ ഇടമാണ്. ഒരിക്കലെങ്കിലും ഇവിടേക്ക് യാത്ര ചെയ്യുവാന്‍ അവസരം ലഭിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ, കണ്ണുംപൂ‌‌ട്ടി തിരഞ്ഞെടുക്കുവാന്‍ പറ്റിയ ചിക്കല്‍ധാര...

ചിക്കല്‍ധാര

ചിക്കല്‍ധാര

ഇന്ത്യയിലെ തന്നെ ഏതൊരു ഹില്‍ സ്റ്റേഷനുകളോടും കിടപിടിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് മഹാരാഷ്ട്രയിലെ ചിക്കല്‍ധാരയുടെ പ്രത്യേകത. മഹാരാഷ്ട്രയിലെ പതിവ് ചൂടന്‍ ഇടങ്ങളുടെ പട്ടികയില്‍ പെടാതെ യൂറോപ്യന്‍ രാജ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കാലാവസ്ഥയും കാഴ്ചകളുമാണ് ചിക്കല്‍ധാരയെ വ്യത്യസ്തമാക്കുന്നത്.

ഇന്ത്യയു‌ടെ തലസ്ഥാനം

ഇന്ത്യയു‌ടെ തലസ്ഥാനം

ചിക്കല്‍ധാരയുടെ കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം അക്കാലത്ത് തന്നെ യൂറോപ്യന്മാരെ ആകര്‍ഷിച്ചിരുന്നു. 1823 ല്‍ ഹൈദരാബാദ് റെജിമെന്‍റിലെ റോബിന്‍സണ്‍ എന്നയാളാണ് ചിക്കല്‍ധാര കണ്ടെത്തിയത് എന്നാണ് കരുതപ്പെടുന്നത്. ഇവിടെ എത്തിയപ്പോള്‍ തന്നെ അവര്‍ക്ക് ഓര്‍മ്മ വന്നത് അവരുടെ നാടിനെക്കുറിച്ചാണത്രെ. മാത്രമല്ല, അക്കാലത്ത് ചിക്കല്‍ധാരയെ ഇന്ത്യയുടെ തലസ്ഥാനമാക്കി മാറ്റുവാനുള്ള തീരുമാനങ്ങളും നടന്നിരുന്നു. എന്തുകൊണ്ടോ അന്നത് പരാജയപ്പെടുകയായിരുന്നു.

മഹാഭാരതത്തില്‍

മഹാഭാരതത്തില്‍


മഹാഭാരതത്തിലും ചിക്കല്‍ധാരയെക്കുറിച്ച് പരമാര്‍ശങ്ങളുണ്ട്. അസുരനായിരുന്ന കീചകന്റെ സാമ്രാജ്യമായിരുന്നുവത്രെ ചിക്കല്‍ധാര. തങ്ങളുടെ വനവാസക്കാലത്ത് കീചകനുമായി ഏറ്റുമുട്ടിയ ഭീമന്‍ ഇവിടെ വെച്ചാണത്രെ കീചകനെ കൊലപ്പെടുത്തിയത്. വധിച്ച ശേഷം കീചകന്റെ ശരീരം എടുത്ത് ഇവിടെ കുന്നിനു മുകളില്‍ നിന്നും താഴേക്ക് എറിയുകയായിരുന്നുവത്രെ. ചകനെന്ന പേരിനോട് സാമ്യമുള്ള ചികല്‍ എന്ന വാക്കും താഴ് വാരം എന്നര്‍ത്ഥം വരുന്ന ധാര എന്ന വാക്കും ചേര്‍ന്നാണ് ചിക്കല്‍ധാര എന്ന പേര് വന്നതെന്നാണ് കരുതുന്നത്. ശ്രീകൃഷ്ണന്‍ രുഗ്മിണിയുമൊത്ത് ഇവിടെ വന്നിരുന്നതായും കഥകളുണ്ട്.

ഏറ്റവും ശുചിത്വമായ ഇടങ്ങളിലൊന്ന്

ഏറ്റവും ശുചിത്വമായ ഇടങ്ങളിലൊന്ന്


ഇന്ത്യയിലെ തന്നെ ഏറ്റവും ശുചിത്വമായ ഇടങ്ങളിലൊന്നായണ് ചിക്കല്‍ധാര അറിയപ്പെടുന്നത്. ശുദ്ധവായു ശ്വസിക്കുവാനും പ്രകൃതിയെ അതിന്റെ ഏറ്റവും മനോഹരമായ വിധത്തില്‍ കണ്ടറിയുവാനും ഒക്കെയായി ഇവിടേക്ക് വരും.

വന്യജീവികളുടെ സ്വര്‍ഗ്ഗം‌

വന്യജീവികളുടെ സ്വര്‍ഗ്ഗം‌

വന്യജീവികളുടെ സ്വര്‍ഗ്ഗം‌പ്രകൃതി സ്നേഹികള്‍ക്ക് അര്‍മ്മാദിച്ച് കാഴ്ചകള്‍ കാണുവാനുള്ള ഇടമാണ് ചിക്കല്‍ധാര. വന്യജീവികളുടെ സ്വര്‍ഗ്ഗം എന്നാണ് ഇവിടം അറിയപ്പെടുന്നതുതന്നെ. വ്യത്യസ്ത തരത്തിലുള്ള പക്ഷികളും മ‍ൃഗങ്ങളും സസ്യങ്ങളും ഒക്കെ ഇവിടെ എല്ലാഭാഗത്തുമായി കാണാം. മുള്ളന്‍ പന്നി, മൗസ് ഡീര്‍, പറക്കും അണ്ണാന്‍, വിവിധതരം കുരങ്ങുകള്‍, മാനുകള്‍, കാട്ടുപോത്ത്, കാട്ടുനായ, പുള്ളിപ്പുലി, ഈനാംപേച്ചി, കാട്ടുപന്നി, ഉടുമ്പ്, കരടി, കടുവ തുടങ്ങി നിരവധി ജന്തുജാലങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. വീട്ടി, തേക്ക്, മുള തുടങ്ങി നിരവധി സസ്യജാലങ്ങളുടെയും കേന്ദ്രമാണിവിടം.
കടുവകളെ സംരക്ഷിക്കുന്ന മേല്‍ഘാട്ട് ടൈഗര്‍ പ്രോജക്ടും ഇവിടെ എടുത്തു പറയേണ്ട കാര്യമാണ്.

വ്യൂ പോയിന്‍റുകള്‍

വ്യൂ പോയിന്‍റുകള്‍


ചിക്കല്‍ധാരയുടെ ഭംഗി എടുത്തു കാണിക്കുവാന്‍ സാധിക്കുന്ന നിരവധി വ്യൂ പോയിന്‍റുകള്‍ ഇവിടെ കാണാം. ചിക്കല്‍ധാരയുടെ ഏറ്റവും വലിയ പ്രത്യേകതയും ഈ വ്യൂ പോയിന്‍റുകള്‍ തന്നെയാണ്. ദേവി പോയന്റ്, പ്രോസ്‌പെക്ട് പോയന്റ്, ഹുരിക്കന്‍സ് പോയന്റ് തുടങ്ങിയവയാണ് അവയില്‍ ചിലത്.

കോട്ടകള്‍

കോട്ടകള്‍


കോട്ടകളാണ് ചിക്കല്‍ധാരയുടെ ഭംഗി എടുത്തുകാണിക്കുന്ന മറ്റൊരിടം. നിര്‍മ്മിതിയിലെയും സ്ഥിതി ചെയ്യുന്ന ഇടത്തിന്‍റെയും ഭംഗി മാത്രമല്ല, ഇതിന്റെ ചരിത്രവും കഥകളും കൂടി സന്ദര്‍ശകരെ ആകര്‍ഷിക്കും. നര്‍ണാല കോട്ട, ഗവില്‍ഭര്‍ഗ് കോട്ട എന്നിവയാണ് ഇവിടുത്തെ പ്രധാന കോട്ടകള്‍. നര്‍ണാല കോ‌ട്ട ഷാഹ്നൂര്‍ കോട്ട എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഏകദേശം മൂവായിരത്തോളം അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
ഏതു പ്രായത്തിലുള്ള ആളുകള്‍ക്കും ചിലവഴിക്കുവാന്‍ പറ്റിയ കാഴ്ചകളാണ് ഇവിടെയുള്ളത്.

കാപ്പിത്തോട്ടങ്ങള്‍

കാപ്പിത്തോട്ടങ്ങള്‍


ചിക്കല്‍ധാരയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്നാണ് ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍. വിദർഭ മേഖലയിലെ ഏക കാപ്പിത്തോട്ടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടം കയറിച്ചെല്ലുമ്പോള്‍ തന്നെ സഞ്ചാരികളെ സ്വീകരിക്കുന്നത് കാപ്പിപ്പൂക്കളുടെ സുഗന്ധമാണ്.

മഴക്കാലത്ത് വരാം

മഴക്കാലത്ത് വരാം

ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച സമയം മഴക്കാലമാണ്. മഴയില്‍ നനഞ്ഞു കുളിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ കാഴ്ച സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. എന്നാല്‍ ഇവിടെ സഞ്ചാരികള്‍ കൂടുതലും എത്തിച്ചേരുക മഴ കഴിഞ്ഞാണ്. പച്ചപ്പും പ്രകൃതി ഭംഗിയും അതിന്‍റെ പൂര്‍ണ്ണതയില്‍ കാണുവാന്‍ പറ്റിയ സമയം അതാണത്രെ.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഏതുവിധത്തിലുള്ള യാത്രയിലും എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. അകോള വിമാനത്താവളമാണ് ചിക്കല്‍ധാരയ്ക്ക് സമീപത്തുള്ള പ്രധാന വിമാനത്താവളം.ട്രെയിന്‍ മാര്‍ഗമാണ് യാത്രയെങ്കില്‍ ബദ്‌നേര റെയില്‍വേ സ്റ്റേഷനാണ് സമീപത്തുള്ളത്. ഇവിടെ നിന്നും ക്യാബുകളില്‍ ചിക്കല്‍ധാര വന്യജീവിസങ്കേതത്തിലെത്താം. ഇവിടേക്ക് ഡ്രൈവ് ചെയ്തുവരുന്നതായിരിക്കും യാത്രയിലെ മറക്കാനാവാത്ത അനുഭവം.

ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍

ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!

Read more about: maharashtra hill station epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X