Search
  • Follow NativePlanet
Share
» »മഴയില്‍ കരുത്തറിയിച്ച് ചില്ലിത്തോട് വെള്ളച്ചാട്ടം! സഞ്ചാരികളെ... ഇതും കാണാം

മഴയില്‍ കരുത്തറിയിച്ച് ചില്ലിത്തോട് വെള്ളച്ചാട്ടം! സഞ്ചാരികളെ... ഇതും കാണാം

കൗതുകവും അമ്പരപ്പും ഒരുമിച്ച് തോന്നിപ്പിക്കുന്ന ഒന്നാണ് അടിമാലിക്ക് സമീപം ഇരുമ്പ് പാലത്തിലെ ചില്ലിത്തോട് വെള്ളച്ചാ‌ട്ടം.

മഴ കനത്തുപെയ്തതോടെ ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ക്കും ജീവന്‍വെച്ചു തുടങ്ങി. നേര്യമംഗലത്തു നിന്നും മൂന്നാറിലേക്കുള്ള യാത്രയില്‍ കണ്ണുകള്‍ക്കു വിരുന്നായി വഴിയുടെ വശത്ത് അതിമനോഹരമായി നിറഞ്ഞു പതഞ്ഞു താഴേക്ക് പതിക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങള്‍ കാണാം. ചില വെള്ളച്ചാട്ടങ്ങള്‍ പാറയിലൂ‌ടെ പതിഞ്ഞ് ഒലിച്ചിറങ്ങുമ്പോള്‍ മറ്റുചിലതാവട്ടെ ഹുങ്കാര ശബ്ദത്തില്‍ ആര്‍ത്തലച്ച് താഴേക്ക് പതിക്കുന്ന കാഴ്ച കാണാം.

Waterfalls in Idukki

അത്തരത്തില്‍ കൗതുകവും അമ്പരപ്പും ഒരുമിച്ച് തോന്നിപ്പിക്കുന്ന ഒന്നാണ് അടിമാലിക്ക് സമീപം ഇരുമ്പ് പാലത്തിലെ ചില്ലിത്തോട് വെള്ളച്ചാ‌ട്ടം.
പച്ചപ്പിനു നടുവിലെ പാറയിലു‌ടെ ശാന്തമായി ഒഴുകിത്തുടങ്ങി താഴേക്ക് വരുന്തോറും കരുത്തറിയിച്ചെത്തുന്ന ചില്ലിത്തോട് മെല്ലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുകയാണ്.

എളുപ്പത്തില്‍ എത്തിച്ചേരാം എന്നിതിലുപരിയായി കാഴ്ചയിലെ വ്യത്യസ്തതയും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള കേട്ടറിവുമാണ് കൂടുതലും ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഇരുമ്പുപാലത്തു നിന്നും അരകിലോമീറ്റര്‍ സഞ്ചരിച്ചു വേണം ചില്ലിത്തോട് എത്തുവാന്‍. ഏകദേശം 250 ഓളം അടി ഉയരത്തില്‍ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം തിരഞ്ഞാല്‍ പെരുമച്ചാലിലെത്താം. ഇവിടെ നിന്നും ഒഴുകിയെത്തുന്ന വെള്ളം താഴേക്ക പതിച്ച് അത് വെള്ളച്ചാലില്‍ നിന്നും ദേവിയാര്‍ പുഴയിലേക്ക് എത്തുന്നു.

മിക്കപ്പോഴും ചീയപ്പാറയും വാളറ വെള്ളച്ചാട്ടവും കണ്ട് മൂന്നാറിലേക്ക് കയറുന്ന സഞ്ചാരികള്‍ ചില്ലിത്തോടിനെക്കൂടി തങ്ങളുടെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു.

പോക്കറ്റ് കാലിയാക്കാതെ മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി യാത്ര!പോക്കറ്റ് കാലിയാക്കാതെ മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി യാത്ര!

അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X