Search
  • Follow NativePlanet
Share
» »ചിന്നക്കട..പേരിൽ ആളൊരല്പം ചെറുതാണെങ്കിലും ഇവിടം പൊളിയാണ്

ചിന്നക്കട..പേരിൽ ആളൊരല്പം ചെറുതാണെങ്കിലും ഇവിടം പൊളിയാണ്

ചിന്നക്കട..പേരിൽ ആളൊരല്പം ചെറുതാണെങ്കിലും ഇവിടം പൊളിയാണ് എന്നതിൽ സംശയമില്ല. ചിന്നക്കടയുടെ വിശേഷങ്ങളിലേക്ക്...

കൊല്ലം കണ്ടവന് ഇല്ലം വേണ്ട...ഒരിക്കൽ വന്നാൽ പിന്നീട് ഒരിക്കലും തിരിച്ചു പോകുവാൻ തോന്നിപ്പിക്കാത്ത വിധം മനോഹരമായ കാഴ്ചകളുള്ള കൊല്ലം എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ്. അഷ്ടമുടിക്കായലും പാലരുവി വെള്ളച്ചാട്ടവും തിരുമുല്ലവാരം ബീച്ചും മൺറോ തുരുത്തും ജഡായുപ്പാറയും ഒക്കെയായി ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളാണ് കൊല്ലം ഒരുക്കിയിരിക്കുന്നത്. എന്നാൽ കൊല്ലത്തിൻറെ അല്പം വ്യത്യസ്മായ മറ്റൊരു മുഖം പരിചയപെട്ടാലോ... കൊല്ലത്തിന്റെ ഗ്ലാമറിൽ നിന്നൊക്കെ മാറി നിൽക്കുന്ന ഒരിടം.. ചിന്നക്കട..പേരിൽ ആളൊരല്പം ചെറുതാണെങ്കിലും ഇവിടം പൊളിയാണ് എന്നതിൽ സംശയമില്ല. ചിന്നക്കടയുടെ വിശേഷങ്ങളിലേക്ക്...

ചിന്നക്കട

ചിന്നക്കട

കൊല്ലത്തെ ഏറ്റവും തിരക്കുള്ള ഇടങ്ങളിലൊന്നായ ചിന്നക്കട പേരുപോലെയേ അല്ല. പേരു നോക്കുമ്പോൾ ഒരിത്തിരി കുഞ്ഞനാണെന്നു തോന്നിപ്പിക്കുമെങ്കിലും കൊല്ലത്തെ കിടിലൻ സ്ഥലങ്ങളിലൊന്നാണ് ചിന്നക്കട.

PC:Arunvrparavur

പേരുവന്ന വഴി

പേരുവന്ന വഴി

ചിന്നക്കട എന്ന വാക്കിന് ചെറിയ മാർക്കറ്റ് അല്ലെങ്കിൽ ചന്ത എന്നാണ് അർഥം. കൊല്ലം ജില്ലയിലെ തമിഴ് ആളുകളുടെ സ്വാധീനം കൊണ്ടാണ് ഇവിടെ ഇങ്ങനെയൊരു സ്ഥലപ്പേര് വന്നത് എന്നുമൊരു വാദമുണ്ട്. ഇതിനെ സാധൂകരിക്കുന്ന തെളിവാണ് ഇതിനടുത്തു തന്നെ സ്ഥിതി ചെയ്യുന്ന വലിയ കട. വലിയ കട എന്നാല്‍ വലിയ മാർക്കറ്റ് എന്നാണ് അർഥം.
എന്നാൽ ഈ പേരിനു പിന്നിൽ കൊല്ലത്തിന് ഒരു കാലത്തുണ്ടായിരുന്ന ചൈനാ ബന്ധവും പറയുന്നവരുണ്ട്. ചീനകട ലോപിച്ചാണ് ചിന്നക്കട ആയതത്രെ.

PC:Arunvrparavur

കൊല്ലത്തിന്റെ ഹൃദയം

കൊല്ലത്തിന്റെ ഹൃദയം

കൊല്ലത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കുവാൻ പറ്റുന്ന ഇടമാണ് ചിന്നക്കട. ഇവിടുത്തെ ഏറ്റവും തിരക്കുള്ള ജംങ്ഷനും ഇടങ്ങളും ഒക്കെ ചിന്നക്കടയിലാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലത്തിന്റെ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇടവും ഇതു തന്നെയാണ്. കൊല്ലം നഗരത്തിന്റെ മുഖമുദ്രയാണ് ഈ ക്ലോക്ക് ടവർ. 1932 മുതല്‍ 16 വര്‍ഷക്കാലം മേയറായിരുന്ന കെ ജി പരമേശ്വരന്‍ പിളളയോടുളള ആദരസൂചകമായി 1944 ല്‍ സ്ഥാപിച്ചതാണ് ഈ ടവർ. കൊല്ലത്തിൻറെ ഔദ്യോഗിക ചിഹ്നം കൂടിയാണിത്.

PC:Arunvrparavur

ചിന്നക്കട ജുമാ മസ്ജിദ്

ചിന്നക്കട ജുമാ മസ്ജിദ്

ചിന്നക്കടയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടത്തെ ജുമാ മസ്ജിദ്. ഒരു ആരാധനാലയം എന്നതിലുപരിയായി ഇവിടുത്തെ ഔഷധ കഞ്ഞിയുടെ പേരിലാണ് പള്ളി പ്രസിദ്ധമായിരിക്കുന്നത്. നോയമ്പു കാലത്ത് നോമ്പു തുറക്കുവാനായി തയ്യാറാക്കുന്ന ഔഷധക്കഞ്ഞിക്ക് വിശ്വാസികളക്കൂടാതെ പുറത്തു നിന്നും ആരാധകർ ഏറെയുണ്ട്. വെളുത്തുള്ളി, ചെറിയ ഉള്ളി, ആരാളി, പട്ട, ഗ്രാമ്പു, ഏലക്ക, ജീരകം, മഞ്ഞപ്പൊടി, കുരുമുളക്, മല്ലിയില, പുതിനയില നെയ്യ്, തേങ്ങ, തുടങ്ങിയ കൂട്ടുകളുപയോഗിച്ച് തയ്യാറാക്കുന്ന കഞ്ഞി വാങ്ങിക്കൊണ്ടുപോകുവാൻ പോലും ആളുകൾ എത്താറുണ്ട്.

PC:Ayan Mukherjee

മേവറം

മേവറം

കൊല്ലം ബൈപ്പാസ് ആരംഭിക്കുന്ന മേവറം കൊല്ലത്തെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ്. കൊല്ലത്ത് ഏറ്റവും കൂടുതൽ ആശുപത്രികൾ സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണിത്.

PC:Arunvrparavur

 തേവള്ളി

തേവള്ളി

അഷ്ടമുടി കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന കൊല്ലത്തെ ചെറിയ ഒരു പട്ടണമാണ് തേവള്ളി. കൊല്ലത്തെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രം കൂടിയായ ഇവിടെയാണ് തിരുവിതാംകൂർ രാജാവിന്റെ താമസസ്ഥലമായിരുന്ന തേവള്ളി കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

PC:Arunvrparavur

കിളികൊല്ലൂർ

കിളികൊല്ലൂർ

കശുവണ്ടി വ്യവസായത്തിനു പേരുകേട്ട കൊല്ലത്തെ നഗരമാണ് കിളികൊല്ലൂർ. ചിന്നക്കടയിൽ നിന്നും ഇവിടേക്ക് 5.5 കിലോമീറ്റർ ദൂരമാണുള്ളത്.
കൊല്ലത്തെ മറ്റു കടകൾ
സ്ഥലപ്പേരിനൊപ്പം കട എന്നു കൂട്ടിയിട്ടുള്ള ധാരാളം സ്ഥലങ്ങൾ കൊല്ലത്തു കാണാം. ചിന്നക്കടയും വലിയ കടയും കൂടാതെ കടപ്പക്കട, പായിക്കട, പുള്ളിക്കട, ചാമക്കട തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.

PC:Arunvrparavur

കുണ്ടറ

കുണ്ടറ

കൊല്ലത്തിന്‍റെ വ്യാവസായിക നഗരം എന്നറിയപ്പെടുന്ന സ്ഥലമാണ് കുണ്ടറ. കൊല്ലത്തു നിന്നും 13 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ചരിത്ര സംഭവങ്ങളിലൊന്നായ കുണ്ടറ വിളംബരം നടന്നയിടം എന്ന നിലയിൽ ഇവിടം ചരിത്രത്തിലെ എടുത്തുപറയേണ്ട ഇടമാണ്.

ഇല്ലത്തെ മറക്കുന്ന കൊല്ലത്തെ കാഴ്ചകൾഇല്ലത്തെ മറക്കുന്ന കൊല്ലത്തെ കാഴ്ചകൾ

</a>PC:<a href=Suresh Babunair" title="PC:Suresh Babunair" />PC:Suresh Babunair

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X