ചിത്തിരപുരം മൂന്നാറില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെ മൂന്നാറിനോട് സാദൃശ്യമുള്ള ഇടമാണ് ചിത്തിരപുരം. തേയിലത്തോട്ടങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയ സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയിലാണ് ചിത്തിരപുരത്തെ മിക്കവരും തിരിച്ചറിയുന്നതു തന്നെ. അതിനാല്‍ തന്നെ ഇവിടേക്ക് അങ്ങനെ അധികമാരും എത്തിച്ചേരാറുമില്ല.
1970 കളില്‍ മൂന്നാര്‍ പ്രസിദ്ധമായിരുന്നുവെങ്കിലും അതിനടുത്തുള്ള ചിത്തിരപുരം പ്രസിദ്ധമാകുന്നത് 1970 കളില്‍ ഡ്യൂക്ക് വില്ലിങ്ടണ്‍ ഇവിടം സന്ദര്‍ശിച്ചതോടു കൂടിയാണ്. അതിനു ശേഷമാണ് മൂന്നാറിനൊപ്പം ഈ പ്രദേശ അറിയപ്പെടുവാനും വളരുവാനും ആരംഭിച്ചത്. ബ്രിട്ടീഷ് രാജിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ഇവിടവും ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടമായി വളര്‍ന്നു. കുടുംബത്തോടൊപ്പം കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുവാനും ചൂടില്‍ നിന്നും രക്ഷപെട്ട് വരുവാനുമെല്ലാം ചിത്തിരപുരം പിന്നീട് ഒരു കേന്ദ്രമായി മാറി.
ബാക്കിയായ അടയാളങ്ങള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ബ്രിട്ടീഷുകാര്‍ ഇവിടെ നിന്നും പോയി, എന്നാല്‍ അവര്‍ ബാക്കിവച്ച കൊളോണിയലിസത്തിന്റെ പല അടയാളങ്ങളും കെട്ടിടങ്ങളായും ജീവിത രീതികളായും ഹോട്ടലുകളായുമെല്ലാം ഇവിടെ കാണുവാന്‍ സാധിക്കും,
നടന്നു കാണാം അതിമനോഹരമായ തേയിലത്തോട്ടങ്ങളാണ് ചിത്തിരപുരത്തിന്റെ പ്രത്യേകത. ഈ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വെറുതേ നടക്കുന്നതു പോലും ഇവിടെ രസമുള്ള ഒരു സംഗതിയാണ്. അതിരാവിലെ സൂര്യാസ്തമംയ കാണുവാമുള്ള പോക്കും വൈകിട്ടത്തെ അസ്തമയ കാഴ്ചയും ഫോട്ടോ എടുപ്പുമെല്ലാം ഇവിടെ ഒഴിവാക്കരുതാത്ത കാര്യങ്ങള്‍ തന്നെയാണ്.
പകര്‍ത്തിയെടുക്കാം ഫോട്ടോഗ്രഫിയില്‍ കമ്പമുള്ള ഒരാളാണെങ്കില്‍ ഫ്രെയിമിലാക്കുവാന്‍ പറ്റിയ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. സന്തോഷം പകരുന്ന മുഖങ്ങളാണ് ഇവിടുത്തെ ഒരു കാഴ്ച. പോര്‍ട്രയിറ്റ് ഫോട്ടോഗ്രഫിയില്‍ തിളങ്ങുന്നവര്‍ക്ക് ഇത് നല്ലൊരവസരം കൂടിയാണ്. ഇത് കൂടാതെ പഴയൊരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന പഴയ വഴി വിളക്കുകളും ലാംബുകളും വാതിലുകളും ഒക്കെ കാണാം. കൊളോണിയല്‍ കെട്ടിടങ്ങളും പകര്‍ത്താം.
സാഹസികത ഇവിടെ തുടങ്ങുന്നു ശ്വാസമടക്കിപ്പിടിച്ചുള്ള സാഹസികതകളില്‍ താല്പര്യമുള്ളവര്ക്ക് ധൈര്യമായി പോകുവാന്‍ പറ്റിയ സ്ഥലമാണ് ചിത്തിരപുരം. ട്രക്കിങ്, വാക്കിങ്, ക്ലൈംബിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.
അട്ടുകാട് വെള്ളച്ചാട്ടം
ചിത്തിരപുരത്തു നിന്നു പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് അട്ടുകാട് വെള്ളച്ചാട്ടം. ട്രക്കിങ് പ്രിയരായ ആളുകള്‍ക്ക് പോയിവരുവാന്‍ സാധിക്കുന്ന ഈ ഇടം അതിമനോഹരമായ കാഴ്ചകളും സമ്മാനിക്കുന്നു. കിഴക്കാംതൂക്കായ പാറകളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അത്രമേല്‍ മനോഹരമായ ഒരു കാഴ്ച കൂടിയാണ്.
ചിത്തിരപുരത്തെത്തുവാന് മൂന്നാറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ചിത്തിരപുരം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ബസിനോ ടാക്സിക്കോ ഇവിടേക്ക് വരാം.
ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!
അതിശയിക്കേണ്ട!! തൃശൂരിലുമുണ്ടൊരു കൊല്ലങ്കോട് കൊട്ടാരം!!