Search
  • Follow NativePlanet
Share
» »പഴമയെ പൊതിഞ്ഞ് നിൽക്കുന്ന ചിറ്റോർഗഡ്

പഴമയെ പൊതിഞ്ഞ് നിൽക്കുന്ന ചിറ്റോർഗഡ്

പ്രകൃതി ഭംഗിയും കൊട്ടാരങ്ങളും ഒക്കെയായി പഴമയുടെ സൗന്ദര്യം പേറി നിൽക്കുന്ന ഈ നാടിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം.

പഴയ കാല പ്രൗഡിയുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് ചിത്തോർഗഡ്. കഥകള്‍ പറയുന്ന കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളുമാണ് ചിറ്റോര്‍ഗഡിലുമുള്ളത്. 700 എക്കറോളം വിസ്തൃതിയുള്ള ചിറ്റോര്‍ഗഡ് നഗരമാണ് ചിറ്റോര്‍ഗഡ് ജില്ലയുടെ ആസ്ഥാനം. പാണ്ഡുപുത്രന്മാരില്‍ രണ്ടാമനായ ഭീമസേനന്‍ ഒരിക്കല്‍ ചിരഞ്ജീവിയാകാനുള്ള വരംനേടാനായി ഒരു സന്യാസിയെക്കാണാന്‍ ചിറ്റോര്‍ഗഡിലെത്തിയതായി മഹാഭാരതത്തില്‍ പറയുന്നുണ്ട്. പ്രകൃതി ഭംഗിയും കൊട്ടാരങ്ങളും ഒക്കെയായി പഴമയുടെ സൗന്ദര്യം പേറി നിൽക്കുന്ന ഈ നാടിന്റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം.

ചിറ്റോർഗഡ് കോട്ട

ചിറ്റോർഗഡ് കോട്ട

ചിറ്റോര്‍ഗഡ് നഗരത്തിലെ ഏറ്റവും പ്രധാനകാഴ്ച ചിറ്റോര്‍ഗഡ് കോട്ടയാണ്. 180 മീറ്റര്‍ ഉയരമുള്ളൊരു കുന്നിന്‍മുകളിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്കകത്ത് മറ്റുപലകെട്ടിടങ്ങളുമുണ്ട്.
റാണി പത്മിനിയുടെ കോട്ട എന്നും ഇതറിയപ്പെടുന്നു.
691 ഏക്കറിലായി 2 കിമീ ദുരമുള്ള രാജകീയ പാരമ്പര്യത്തിന്റെ പ്രൗഡി വിളിച്ചോതുന്ന നിര്‍മ്മിതിയാണ് ഇതിനുള്ളത്. ജലസംരക്ഷണത്തിനായി നിർമ്മിച്ചതിനാൽ വാട്ടർ ഫോർട്ട് എന്നും ഇതിനു പേരുണ്ട്.
കോട്ടയുടെ നിര്‍മ്മാണത്തെക്കുറിച്ച് ഒരു കഥതന്നെയുണ്ട്. മഹാറാണ ഫത്തേ സിങ് പണികഴിപ്പിച്ച ഫത്തേ പ്രകാശ് പാലസ് ചരിത്രപ്രാധാന്യമുള്ളതാണ്. കൊട്ടാരത്തിനുള്ളില്‍ മനോഹരമായ ഒരു ഗണേശപ്രതിമയുണ്ട്. കൂടാതെ വലിയ ജലധാരയും ചിത്രപ്പണികളാല്‍ അലങ്കരിച്ച ചുവരുകളുമുണ്ട്. ഇവ കൂടാതെ സന്‍വാരിയാജി ക്ഷേത്രം, തുല്‍ജ ഭവാനി ക്ഷേത്രം, ജോഗ്നിയ മാതാജി ക്ഷേത്രം, മത്രി കുണ്ഡിയ ക്ഷേത്രം തുടങ്ങിയവയുമുണ്ട്.

PC:Ssjoshi111

മിനി ഖരുരാഹോ

മിനി ഖരുരാഹോ

ചിറ്റോര്‍ഗഡില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മിണാല്‍ എന്ന സ്ഥലം അറിയപ്പെടുന്നത് മിനി ഖജുരാഹോ എന്നാണ്. ഇവിടുത്തെ ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യവും കാണേണ്ടതുതന്നെയാണ്. ബുദ്ധക്ഷേത്രങ്ങളാണ് ഇവിടെ കൂടുതലും. പലതും ചരിത്രകാരന്മാര്‍ ഉല്‍ഖനത്തിനിടെ കണ്ടെടുത്തവയാണ്. ഇക്കൂട്ടത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ഒരു ക്ഷേത്രമാണ് പ്രധാനപ്പെട്ടത്. സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടൊരു പിക്‌നിക് കേന്ദ്രമാണ് ഈ ക്ഷേത്രപരിസരം. ബുദ്ധക്ഷേത്രങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ കൂടുതലും. ഇവയെല്ലാം ഉല്‍ഖനനത്തില്‍ കണ്ടെടുത്തവയാണ്. ഇപ്പോഴും ചരിത്രകാരന്മാര്‍ ഇവിടെ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രങ്ങള്‍കൂടാതെ മനോഹരമായ വെള്ളച്ചാട്ടങ്ങളും നിബിഢ വനങ്ങളുമുണ്ട് ഈ പ്രദേശത്ത്.ഗോമുഖത്തിന്റെ ആകൃതിയിലുള്ള ജലസംഭരണിയായ ഗോമുഖ് കുണ്ഡ്, ഇതിനടുത്തുള്ള റാണി ബിന്ദാര്‍ ടണല്‍ എന്നിവയും കാണാന്‍ പറ്റിയകാര്യങ്ങളാണ്.

P.C: Kuru munya

വന്യജീവി സങ്കേതങ്ങൾ

വന്യജീവി സങ്കേതങ്ങൾ

ചരിത്രം മാത്രമല്ല, പ്രകൃതിയുടെ കാഴ്ചകളും യാത്രയിൽ ഉൾപ്പെടുത്തണമെങ്കിൽ അതിനും ഇവിടം ധാരാളം ഇടങ്ങളുണ്ട്. ബാസ്സി വന്യജീവി സങ്കേതം, സീതാമാതാ സാങ്ച്വറി, ഭെയിന്‍ശ്രോര്‍ഗഡ് വന്യജീവി സങ്കേതം എന്നിവയുമുണ്ട്. ചിറ്റോര്‍ഗഡിന്റെ ഭൂതകാലത്തെക്കുറിച്ച് അറിയേണ്ടവര്‍ക്കായി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമുണ്ട്. ഇവിടെ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, പാത്രങ്ങള്‍, പഴയ ചിത്രങ്ങള്‍, ശില്‍പങ്ങള്‍ എന്നിവയെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഗുപ്ത, മൗര്യ സാമ്രാജ്യകാലത്തു ഉപയോഗിച്ചിരുന്ന വസ്തുക്കള്‍വരെയുണ്ട് ഇക്കൂട്ടത്തില്‍.

ഫട്ടാസ് മെമ്മോറിയൽ

ഫട്ടാസ് മെമ്മോറിയൽ

പതിനാറുവയസ്സുള്ള ഫട്ടയെന്ന ധീരനായ കുട്ടിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച കെട്ടിടമാണിത്. ചിറ്റോര്‍ഗഡ് കോട്ട സംരക്ഷിക്കാനായി ശത്രുസൈന്യത്തോടു പൊരുതിയ വീരനാണ് ഫട്ട. രാം പോളിനടുത്തായിട്ടാണ് ഈ സ്മാരകം. ഇതിനടുത്തായി ശ്രീരാമന്റെ പ്രതിഷ്ഠയുള്ളൊരു ക്ഷേത്രവുമുണ്ട്.

P.C: Sahey Lee

മീരാ ക്ഷേത്രം

മീരാ ക്ഷേത്രം

രജപുത് രാജകുമാരിയായിരുന്ന മീരഭായിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് മീര ക്ഷേത്രം. രാജകീയജീവിതസുഖങ്ങളെല്ലാം പരിത്യജിച്ച് കൃഷ്ണഭക്തയായി കഴിഞ്ഞവളായിരുന്നു മീര. കൃഷ്ണഭജനുകള്‍പാടിയാണ് പിന്നീട് മീര ജീവച്ചത്. രജപുത്താന ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കുംഭ ശ്യാം ക്ഷേത്രത്തിന് അടുത്തുതന്നെയാണ് ഇതും. ക്ഷേത്രനിര്‍മ്മാണരീതിയില്‍ വടക്കേഇന്ത്യന്‍ ശൈലിയുടെ സ്വാധീനം കാണാം. നാല് പവലിയനുകളും ഒരു തുറന്ന ഗാലറിയുമുണ്ട് ക്ഷേത്രം. മീരയുടെയും കൃഷ്ണന്റെയും ഒട്ടേറെ ചിത്രങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ വരച്ചും കൊത്തിയും വച്ചിട്ടുണ്ട്.

P.C: Kuru munya

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X