Search
  • Follow NativePlanet
Share
» »ഹിമാലയത്തിന്‍റെ അത്ഭുതങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ചോപ്ത-ചന്ദ്രശില ഡിയോറിയ താല്‍ ട്രക്ക്...

ഹിമാലയത്തിന്‍റെ അത്ഭുതങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ചോപ്ത-ചന്ദ്രശില ഡിയോറിയ താല്‍ ട്രക്ക്...

ഹിമാലയത്തിന്‍റെ കാഴ്ചകളിലേക്ക് കടന്നു ചെല്ലുന്ന ചോപ്ത-ചന്ദ്രശില ഡിയോറിയ താല്‍ ട്രക്കിനെക്കുറിച്ച് വിശദമായി വായിക്കാം...

ഹിമാലയത്തിന്‍റെ അതിമനോഹരമായ വര്‍ണ്ണങ്ങളിലേക്ക് വാതില്‍ തുറന്നു കയറിച്ചെല്ലുന്ന ട്രക്കിങ്ങുകളില്‍ ഒന്നാണ് ചോപ്ത-ചന്ദ്രശില ഡിയോറിയ താല്‍ ട്രക്ക്. ഹിമാലയന്‍ ട്രക്കിങ്ങുകളില്‍ താരതമ്യേന എളുപ്പമുള്ള ഇതിന് നിരവധി ആരാധകരുമുണ്ട്. സാധാരണഗതിയില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്ര നല്കുന്നത് പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകളും അനുഭവങ്ങളുമാണ്. പര്‍വ്വതാരോഹകരെയും സാധാരണ സഞ്ചാരികളെയുമെല്ലാം ഒരേ പോലെ തൃപ്തിപ്പെടുത്തുന്ന ഈ യാത്രയില്‍ ആകാശംമുട്ടി നില്‍ക്കുന്ന മഞ്ഞുമൂടിയ പര്‍വ്വത നിരകളെയും അതിരില്ലാതെ നില്‍ക്കുന്ന കാടിന്റെ പച്ചപ്പുകളെയും എല്ലാം കണ്‍നിറെയ കണ്ടാസ്വദിക്കാം. രാത്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്കു താഴെ, പ്രകൃതിയെ അറിഞ്ഞുള്ള താമസം യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിക്കും...

അഞ്ച് ദിവസം

അഞ്ച് ദിവസം

സാധാരണയായി അഞ്ച് ദിവസമാണ് ചോപ്ത-ചന്ദ്രശില ഡിയോറിയ താല്‍ ട്രക്ക് പൂര്‍ത്തിയാക്കുവാനായി വേണ്ടി വരിക. പാക്കേജായി ട്രക്ക് ചെയ്യുമ്പോള്‍ ഋഷികേശില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. കുറച്ച് നേരത്തെ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലെത്തി ഇവിടുത്തെ കാഴ്ചകളും രീതികളും പരിചയപ്പെടുകയും കാലാവസ്ഥയുമായി കുറച്ചു പൊരുത്തപ്പെടുകയും ചെയ്യാം.

ഒന്നാം ദിവസം- ഋഷികേശില്‍ നിന്നും സരിയിലേക്ക്

ഒന്നാം ദിവസം- ഋഷികേശില്‍ നിന്നും സരിയിലേക്ക്

ഋഷികേശില്‍ നിന്നും സരിയിലേക്കുള്ള യാത്രയോടെ ചോപ്ത-ചന്ദ്രശില ഡിയോറിയ താല്‍ ട്രക്ക് ആരംഭിക്കും. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയമെടുക്കുന്ന ഈ യാത്ര ലോവര്‍ ഗര്‍വാള്‍ ഹിമാലയത്തിന്‍റെ കാഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. അളകനന്ദ നദിയുടെയും ഭഗീരഥി നദിയുടെയും സംഗമസ്ഥാനമാ രുദ്രപ്രയാഗാണ് യാത്രയിലെ പ്രധാന ആകര്‍ഷണം. വൈകിട്ട് ആറു മണിയോടു കൂടി സരിയിലെത്തുന്നവരെ യാത്രയിലുടനീളം നദിയുടെ കാഴ്ചകള്‍ കൂട്ടുണ്ടാവും. പച്ചപ്പു നിറഞ്ഞ താഴ്വാരത്തില്‍ ചിത്രം വരച്ചുവെച്ച പോലുള്ള മനോഹരമായ കാഴ്ചകളാണ് സരി ഗ്രാമത്തിന്റെ പ്രത്യേകത. പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടങ്ങള്‍ കാഴ്ചയ്ക്കു മാറ്റുകൂട്ടും. യാത്രാ ബാഗിലേക്ക് ആവശ്യമായ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവസാന നിമിഷത്തെ ഷോപ്പിങ്ങിനായി സരി മാര്‍ക്കറ്റിലേക്ക് പോകാം.

രണ്ടാം ദിവസം- ഡിയോറിയ താല്‍ ‌ട്രക്കിങ്

രണ്ടാം ദിവസം- ഡിയോറിയ താല്‍ ‌ട്രക്കിങ്

രണ്ടാമത്തെ ദിവസത്തെ യാത്ര ആരംഭിക്കുന്നത് ഡിയോറിയ താല്‍ ട്രക്കിങ്ങിലൂടെയാണ്. കുറച്ചു കയറ്റങ്ങളും ഇറക്കങ്ങളുമായി അത്യാവശ്യം എളുപ്പമുള്ള യാത്രയാണിത്. ഒരു പാറക്കൂട്ടത്തിനു മുകളില്‍ വരെയാണ് ഈ യാത്ര എത്തുന്നത്. അവിടെ നിന്നാല്‍ ചന്ദ്രശില കൊടുമുടി വ്യക്തമായി കാണാം. തുംഗനാഥ് ക്ഷേത്രം ചെറിയ ഒരു പൊട്ടുപോലെ ഇവിടെ നിന്നും ദൃശ്യമാകും. ഈ പോയിന്റ് കഴിഞ്ഞ്, മലയുടെ പിൻഭാഗത്ത് കുത്തനെയുള്ള കയറ്റമാണ്. യാത്രയിലെ ആദ്യത്തെ വെല്ലുനിളി ഈ കയറ്റമാണ്. ഇതു കയറിയിറങ്ങുന്നത് വനംവകുപ്പിന്റെ ഒരു വിശ്രമ കേന്ദ്രത്തിലേക്കാണ്. സാഘാരണരീതിയ്ല്‍ 20 മിനിട്ടാണ് ഇവിടുത്തെ വിശ്രമസമയം. വിശ്രമത്തിനു ശേഷം, റോഡോഡെൻഡ്രോണുകളുടെ വനത്തിലൂടെ യാത്ര മുന്നോട്ട് നീങ്ങും. യാത്ര ചെന്നു നില്‍ക്കുക
7 434 അടി ഉയരത്തിലാണ്. ഇവിടെ എത്തിയാല്‍ പിന്നെ മറ്റു കാഴ്ചകളൊന്നും കാണുവാന്‍ സാധിക്കില്ല. ഇവിടെ നിന്നും പിന്നീട് ഒരു 20 മിനിറ്റ് കൂടി നടന്നാല്
ഡിയോറിയാ താലിനടുത്തെത്താം. ഏകദേശം ഉച്ച ആകുമ്പോഴേക്കുമാണ് ഇവിടെ എത്തുന്നത്. അന്നത്തെ ദിവസം മുഴുവന്‍ ഇവിടെ ചിലവഴിക്കാം. കാടിന്റെ കാഴ്ചകഴും സൂര്യാസ്തമയവും ഒക്കെയായി നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.
PC:Mudassarmunshi

 മൂന്നാം ദിവസം- രോഹിണി ബുഗ്യാലിലൂടെ ബനിയാകുണ്ടിലേക്ക്

മൂന്നാം ദിവസം- രോഹിണി ബുഗ്യാലിലൂടെ ബനിയാകുണ്ടിലേക്ക്

ഇന്നത്തെ യാത്രയില്‍ ചൗഖംബ മാസിഫുംകേദാർ കൊടുമുടിയും നിങ്ങൾക്ക് കൂടുതൽ പരിചയയപ്പെടുത്തും. മുന്നോട്ടു പോകുംതോറും കേദാര്‍ നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നതായി തോന്നും. റോഡോഡെൻഡ്രോണും മേപ്പിൾസും നിറഞ്ഞു നില്‍ക്കുകയാണ് വഴിനീളെ. അതില്‍ തന്നെ ചുവപ്പും പിങ്കും നിറത്തിലുള്ള റോഡോഡെൻഡ്രോണുകളാണ് അധികവും. കുറച്ചു യാത്ര ചെയ്ത ശേഷം നേരിട്ട് രോഹ്ഗിനി ബുഗ്യാലിലേക്കും ചോപ്തയിലേക്കും ഉള്ള ഒരു വഴിയിലേക്കാണ് കയറുക. കയറ്റവും ഇറക്കും സമതലവും മാറിമാറി വന്നു കഴിഞ്ഞ് ചന്ദ്രശിലയുടെ മനോഹരമായ കാഴ്ച കാത്തിരിക്കുന്നു. ഇവിടുന്ന് വീണ്ടും വനത്തിലേക്ക് ക‌ടക്കുകയാണ്. ഇത് കേദാർനാഥ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്
PC:Vvnataraj

ക്യാംപ് സൈറ്റിലേക്ക്

ക്യാംപ് സൈറ്റിലേക്ക്

കേദാർനാഥ് സാങ്ച്വറിയില്‍ 25 മിനിറ്റിലധികം ട്രെക്കിംഗ് നടത്തിയാൽ നിങ്ങൾ ഭഗവൽ ക്ഷേത്രത്തിലെത്തും. മൂന്ന് ട്രക്ക് റൂട്ടുകൾക്കുള്ള ജംഗ്ഷൻ പോയിന്റാണിത്. ഒന്ന് സാരി ഗ്രാമവുമായി ബന്ധിപ്പിക്കുന്നു, മറ്റൊന്ന് ഉഖിമത്തിലേക്ക്, മധ്യത്തിലെ റോഡ് രോഹിണി ബുഗ്യാലിന്റെ പുൽമേടുകളിലേക്ക് ഇറങ്ങുന്നു. ഈ നിരയിൽ, ചന്ദ്രശിലയും അതിനോട് ചേർന്നുള്ള കാല പർവ്വതം കൊടുമുടിയും പ്രാധാന്യം നേടുന്നു. ഇവിടെ നിന്ന് ബിസൂരി താൽ തടാകത്തിലേക്കുള്ള വഴിയും കലാപർവത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നന്ദികുണ്ഡ് എന്ന ചെറിയ ത‌ടാകവും കാണാം. മുന്നോ‌ട്ടു പോകുമ്പോള്‍ ചന്ദ്രശിലയുടെ കാഴ്ച കാണാം. ചെറിയ ഒരു അരുവി കടന്ന് മുകളിലേക്ക് പോകുമ്പോള്‍ പുല്‍മേട് ആരംഭിക്കുന്നു. നിങ്ങൾക്ക് ഒരു കൂട്ടം കുടിലുകൾ കാണാം. പ്രാദേശിക ഗ്രാമങ്ങളിൽ നിന്നുള്ള ഇടയന്മാർ തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ ഇവിടെയെത്തുന്നു. ഇവിടെ നിന്ന് വളരെ അകലെയല്ലാതെ, ഒരു കാടിന്റെ പാതയുടെ അരികിൽ ഒരു വഴി കാണാം . ഇതിനടുത്താണ് ഈ ദിവസത്തെ ക്യാംപിങ് സൈറ്റ്.
PC:Paul Hamilton

 ദിവസം നാല്- ബനിയകുണ്ഡിൽ നിന്ന് തുംഗനാഥിലേക്കും

ദിവസം നാല്- ബനിയകുണ്ഡിൽ നിന്ന് തുംഗനാഥിലേക്കും

ചന്ദ്രശില ടോപ്പിലേക്കും തിരികെ ബനിയകുണ്ഡിലേക്കും
യാത്രയിലെ മനോഹരമായ ദിവസമാണ് നാലാമത്തേത്. തുംഗനാഥ് ടോപ്പിൽ നിന്ന് മനോഹരമായ സൂര്യോദയ കാഴ്ചകള്‍ കാണുവാനുള്ള യാത്ര അതിരാവിലെ ആരംഭിക്കും.
ചോപ്തയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള കോൺക്രീറ്റ് ചെയ്ത പാതയിലൂടെയാണ് ട്രെക്കിംഗ് നടക്കുന്നത്. ഇന്ന്, കുത്തനെയുള്ള കയറ്റങ്ങള്‍ കയറിയുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പോകുന്ന വഴിയിൽ വേറെയും ആരാധനാലയങ്ങൾ ഉണ്ടാകും, അതിൽ കൊടിമരമുള്ള ഒരു പ്രത്യേക ക്ഷേത്രം ശ്രദ്ധേയമാണ്. ഇത് റോഡിന്റെ പത്താം വളവിനു ശേഷം വരുന്നതും ചന്ദ്രശിലയുടെ മനോഹരമായ കാഴ്ച നല്കുന്നതുമാണ്. ഇവിടെ നിന്ന് ചന്ദ്രശിലയുമായി ബന്ധിപ്പിക്കുന്ന ഒരു കൊടുമുടിയുടെ വ്യക്തമായ കാഴ്ചയും നിങ്ങൾക്ക് ലഭിക്കും. ഇതിന് രാവൻശില എന്നാണ് പേര്.
ശൈത്യകാലത്ത് ഇവിടെ നിന്ന് മഞ്ഞ് കാണാം. 11-ാം വളവ് തുംഗനാഥിലേക്കുള്ള പ്രവേശന പാതയെ അടയാളപ്പെടുത്തുന്നു, അതിന് മുകളിൽ 12, 083 അടി ഉയരത്തിലുള്ള മനോഹരമായ ചന്ദ്രശില കൊടുമുടി ഗോപുരമാണ്. ഇവിടേക്കുള്ള പാത ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണെങ്കില്‍ കട്ടിയുള്ള മഞ്ഞു നിറഞ്ഞതായിരിക്കും. കൃത്യമായ ട്രക്കിങ് ഗിയറുകള്‍ ഉപയോഗിക്കുന്നത് നല്ല തീരുമാനമായിരിക്കും.മഞ്ഞുവെട്ടി വേണം മുകളിലേക്കുള്ള വഴിയൊരുക്കുവാന്‍.

കുത്തനെയുള്ള കയറ്റത്തിനു ശേഷം കുന്നിനു മുകളിലെത്തും. ഇവിടെ നിന്നാസ്‍ ഗര്‍വാളിന്‍റെയും കുമയൂണ്‍ മലനിരകളുടെയും മനോഹരമായ കാഴ്ചകള്‍ കാണാം. നന്ദാദേവി, ത്രിശൂൽ, നന്ദഘുണ്ടി, ദ്രോണഗിരി, ചൗഖംബ, കേദാർ എന്നീ പര്‍വ്വത നിരകളുടെ കാഴ്ചയും ഇവിടെ നിന്നു കാണാം. താഴോട്ടുള്ള യാത്ര താരതമ്യേന കുറച്ച് സമയമെടുക്കുന്നതും സുഗമവുമാണ്. ഇവിടെ നിന്നു ബനിയകുണ്ട് ക്യാമ്പ് സൈറ്റിലേക്ക് എത്തുവാന്‍ നിങ്ങൾക്ക് ഏകദേശം 3 മണിക്കൂർ വേണ്ടിവന്നേക്കാം.
PC:Vvnataraj

ദിവസം 5: ബനിയകുണ്ഡിൽ നിന്ന് ഋഷികേശിലേക്ക്

ദിവസം 5: ബനിയകുണ്ഡിൽ നിന്ന് ഋഷികേശിലേക്ക്

ചോപ്ത റോഡിൽ നിന്ന് ഋഷികേശിലേക്കുള്ള മടക്കയാത്രയാണ് അഞ്ചാം ദിവസമുള്ളത്. ഏഴു മണിക്കൂറാണ് ഋഷികേശിലെത്തുവാന്‍ വേണ്ടത്. നിങ്ങൾ വൈകുന്നേരത്തോടെ ഋഷികേശിലെത്തും. ഇവിടെ നിന്നും നിങ്ങള്‍ക്ക് മറ്റു യാത്രാ പരിപാ‌ടികളിലേക്ക് കടക്കുകയോ ഡല്‍ഹിയിലേക്ക് മ‌ടങ്ങുകയോ ചെയ്യാം.
PC:Soumit ban

യാത്രയില്‍ കരുതേണ്ട സാധനങ്ങള്‍- ബേസിക് ഗിയര്‍

യാത്രയില്‍ കരുതേണ്ട സാധനങ്ങള്‍- ബേസിക് ഗിയര്‍

ബാക്ക് പാക്ക് + റെയില്‍ കവര്‍(50-60 ലിറ്റര്‍, ഷോള്‍ഡര്‍ സ്ട്രാപ് ഉള്ളത് കൂടുതല്‍ നല്ലത്), ഡേ പാക്ക് (20-30 ലിറ്റര്‍)+ റെയിന്‍ കവര്‍, വാക്കിങ് സ്റ്റിക്ക്, ഹെഡ് ടോര്‍ച്ച്, വാട്ടര്‍ ബോ‌ട്ടില്‍ അല്ലെങ്കില്‍ ഹൈഡ്രേഷന്‍ പാക്ക്, സ്നാക്സ്, പേഴ്സണല്‍ മെഡിക്കല്‍ കിറ്റ്, ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട്, ഫ്ലീസ് ടീ ഷര്‍ട്ട്, ഹോളോഫിറ്റ് ജാക്കറ്റ് അല്ലെങ്കില്‍ ഡൗണ്‍ ഫെദര്‍, വിന്‍ഡ് ആന്‍ഡ് വാട്ടര്‍പ്രൂഫ് ജാക്കറ്റും പാന്‍റസും, തെര്‍മ്മല്‍ ഇന്നര്‍, ട്രെക്ക് പാന്‍റ്സ്, സണ്‍സ്ക്രീന്‍ ക്രീംസ മോയ്സ്തറൈസര്‍, ലിപ് ബാം, ടൂ്ത് പേസ്റ്റും ബ്രഷും, സാനിറ്റൈസര്‍, ‌ടവ്വല്‍, സണ്‍ ക്യാപ്, വൂളന്‍ ക്യാപ്, നെക്ക് ഗെയിറ്റര്‍, സണ്‍ഗ്ലാസ്, ട്രക്കിങ് ഷൂ, കോട്ടണ്‍ സോക്സ്, വൂളന്‍ സോക്സ്, വാട്ടര്‍പ്രൂഫ് ഗ്ലൗസ്, വൂളന്‍ ഗ്ലൗസ്, തുടങ്ങിയ സാധനങ്ങള്‍ നിങ്ങളുടെ യാത്രയുടെ സ്വഭാവം അനുസരിച്ച് കരുതേണ്ടി വരും.
PC:Alokprasad

100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്

ദിവസങ്ങള്‍ നീളുന്ന യാത്ര...മഞ്ഞും മലയും കടന്നുപോകാം.. ഇന്ത്യയിലെ സാഹസിക ട്രക്കിങ്ങുകള്‍<br />ദിവസങ്ങള്‍ നീളുന്ന യാത്ര...മഞ്ഞും മലയും കടന്നുപോകാം.. ഇന്ത്യയിലെ സാഹസിക ട്രക്കിങ്ങുകള്‍

ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍<br />ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാത്തിരിക്കുന്ന അതിശയങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X