Search
  • Follow NativePlanet
Share
» »മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ആരും പോകാത്ത ഒരിടം -

മൂന്നു സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ആരും പോകാത്ത ഒരിടം -

ചോർലാ ഘട്ട്...ഗോവയിൽ നിന്നും എളുപ്പത്തിൽ എത്തിപ്പെടുവാൻ സാധിക്കുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നാട്.

അറിയാത്ത ഇടങ്ങളിലേക്ക് യാത്ര പോവുക...ഇതുവരെ കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത ആളുകളുമായി സംസാരിക്കുക, അവരുടെ ഭക്ഷണം കഴിക്കുക... യാത്രകൾ തരുന്ന സന്തോഷങ്ങൾ ഇങ്ങനെ ഒരുപാടുണ്ട്... അങ്ങനെ കാണാത്ത ഇടങ്ങൾ തേടിയുള്ള യാത്രയിൽ ഉൾപ്പെടുത്തുവാൻ ഇനി പുതിയൊരിടവും...
ചോർലാ ഘട്ട്...ഗോവയിൽ നിന്നും എളുപ്പത്തിൽ എത്തിപ്പെടുവാൻ സാധിക്കുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നാട്. പ്രകൃതി ഭംഗി കൊണ്ടും തീരാത്ത കാഴ്ചകൾകൊണ്ടും വിസ്മയിപ്പിക്കുന്ന ചോർലാ ഘട്ടിന്റെ വിശേഷങ്ങൾ!!

ചോർലാ ഘട്ട്

ചോർലാ ഘട്ട്

ഗോവയിലെ സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്ത തേടി വണ്ടി മുന്നോട്ടു പായിക്കുമ്പോൾ ഇടയ്ക്കൊന്നു നിർത്തി കറങ്ങുവാൻ പറ്റിയ ഇടം. ചോർലാ ഘട്ട്. സഞ്ചാരികൾക്കിടയിൽ ഇപ്പോഴത്തെ ട്രെന്‍ഡിങ് ഇടങ്ങളിലൊന്നായി മാറി ചോർലാ ഘട്ട് കാഴ്ചകൾ കൊണ്ടു പിടിച്ചിരുത്തി കളയുന്ന ഒരു നാടാണ്.

PC:Sandeep B Jorekar

മൂന്നു സംസ്ഥാനങ്ങൾ ചേരുന്നിടം

മൂന്നു സംസ്ഥാനങ്ങൾ ചേരുന്നിടം

ചോർലാ ഘട്ട് എവിടെ എന്നു ചോദിച്ചാൽ ഗോവയിലാണെന്ന് പറയാമെങ്കിലും അതു പൂർണ്ണമായും ശരിയല്ല. മൂന്നു സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന ഇടത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഗോവ, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഒരുമിച്ച അതിർത്തി പങ്കിടുന്ന സ്ഥലമാണ് ഈ ചോർലാ ഘട്ട്. ഗോവയിലെ പനാജിയിൽ നിന്നും 50 കിലോമീറ്ററും കർണ്ണാടകയിലെ ബെൽഗാമിൽ നിന്നും 55 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

പ്രകൃതി സ്നേഹികൾ പോയിരിക്കേണ്ട ഇടം

പ്രകൃതി സ്നേഹികൾ പോയിരിക്കേണ്ട ഇടം

ഗോവയിലെ ബീച്ച് കാഴ്ചകൾ ഒഴിവാക്കി ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ യോജിച്ച ഇടമാണ് ചോർലാ ഘട്ട്. സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ സ്ഥലത്തെ ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായാണ് കണക്കാക്കുന്നത്.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവി വർഗ്ഗങ്ങളെ ഇവിടെ കാണാം. ജൈവവൈവിധ്യ കലവറയായാണ് ഈ പ്രദേശത്തെ ഗവേഷകർ വിലയിരുത്തുന്നത്.

വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും

വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും

വെറും കാഴ്ചകൾ മാത്രം തേടിയെത്തുന്നവരെ അതിശയിപ്പിക്കുന്ന ഇടമാണ് ഇത്. വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഇത് കൂടാതെ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ജംഗിൾ വാക്കിനും ഒക്കെ ഇവിടെ സൗകര്യമുണ്ട്. ഇവിടുത്തെ കുന്നിന്റെ മുകളിലേക്കുള്ള യാത്രയാണ് ഏറ്റവും ആകർഷകമായത്.

PC:Subhashdash

 50 കിലോമീറ്ററിനുള്ളിൽ

50 കിലോമീറ്ററിനുള്ളിൽ

ചോർലാ ഘട്ടിന്റെ കാഴ്ചകൾ തന്നെയാണ് ഇവിടെയുള്ളത്. അതിൽ കൂടുതൽ കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് 50 കിലോമീറ്ററിനുള്ളിൽ നിരവധി ഇടങ്ങളുണ്ട്. ബീച്ചുകളും ദേവാലയങ്ങളും ക്ഷേത്രങ്ങളും ഒക്കെയാണ് ആ കാഴ്ചകൾ.

വരാപോഹ വെള്ളച്ചാട്ടം

വരാപോഹ വെള്ളച്ചാട്ടം

ജംബോട്ടി കാടുകൾക്കു നടുവിലായി ബൽഗാം ജില്ലയിലാണ് വരാപോഹ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മാണ്ഡോവി നദിയുടെ തീരത്താണ് ഇവിടമുള്ളത്. ചോർല ഘട്ടിൽ നിന്നും 36.9 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

കോലാ ബീച്ച്

കോലാ ബീച്ച്

ബീച്ചിന്റെ കാഴ്ചകളിലേത്ത് തിരിച്ചിറങ്ങണമെങ്കിൽ കോലാ ബീച്ചിലേക്ക് പോകാം. ഗോവയിലെ അധികമൊന്നും അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് കോലാ ബീച്ച്. വിവാഹങ്ങൾക്കായി ആളുകൾ തിരഞ്ഞെടുക്കുന്ന ഇടവും കൂടിയാണിത്. മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി അധികം തിരക്ക് ഇവിടെ അനുഭവപ്പെടില്ല എന്നതാണ് ഇതിനെ ആളുകൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്.

ക്രിസ്തീയ ദേവാലയങ്ങൾ

ക്രിസ്തീയ ദേവാലയങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ചോൽലാ ഘട്ടിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള ബസലിക്ക ഓഫ് ബോം ജീസസ്, അതേ ദൂരത്തിൽ തന്നെയുള്ള ഫ്രാന്‍സീസ് അസീസിന്റെ അഴുകാത്ത ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ദേവാലയം, സേ കത്തിഡ്രൽ, 45.6 കിലോമീറ്റർ അകലെയുള്ള ഫ്രാൻസീസ് അസീസിയുടെ ദേവാലയം, 46 കിലോമീറ്റർ അകലെയുള്ള സെന്റ് അഗസ്റ്റിൻസ് ടവർ, മംഗേഷി ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ അടുത്തുള്ള പ്രധാനപ്പെട്ട ഇടങ്ങള്‍

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ജനുവരി മുതൽ മേയ് വരെയുള്ള സമയവും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയവുമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. മൺസൂൺ ഡെസ്റ്റിനേൽൻ എന്ന നിലയിലും ഈ സ്ഥലത്തെ തിരഞ്ഞെടുക്കുന്നവരുണ്ട്.

എത്തിച്ചരുവാൻ

എത്തിച്ചരുവാൻ

ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ചോർലാ ഘട്ട് സ്ഥിതി ചെയ്യുന്നത്. 46 കിലോമീറ്റര്‌ അകലെയുള്ള കർമാലി റെയിൽവേ സ്റ്റേഷൻ, 57 കിലോമീറ്റർ അകലെയുള്ള ബെൽഗാം റെയിൽവേ സ്റ്റേഷൻ, 71 കിലോമീറ്റർ അകലെയുള്ള വാസ്കോഡ ഗാമ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഇവിടെ സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

അവധിയോടവധി... അവധിയും യാത്രകളും...ഏപ്രിലിൽ പൊളിക്കാം....അവധിയോടവധി... അവധിയും യാത്രകളും...ഏപ്രിലിൽ പൊളിക്കാം....

ചെമ്പ്ര‌പീക്ക് ചാമ്പലായി, മുത്തങ്ങയിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല, വയനാട്ടിൽ നമ്മൾ എവിടെ പോകും ചെമ്പ്ര‌പീക്ക് ചാമ്പലായി, മുത്തങ്ങയിൽ സഞ്ചാരികൾക്ക് പ്രവേശനമില്ല, വയനാട്ടിൽ നമ്മൾ എവിടെ പോകും

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 ശിവക്ഷേത്രങ്ങള്‍ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 ശിവക്ഷേത്രങ്ങള്‍

നെന്മാറ വേല മുതൽ വിഷുവും പടയണിയും എടത്വാ പെരുന്നാളും വരെ.. ഏപ്രിലിലെ രസങ്ങളിതാണ്!! നെന്മാറ വേല മുതൽ വിഷുവും പടയണിയും എടത്വാ പെരുന്നാളും വരെ.. ഏപ്രിലിലെ രസങ്ങളിതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X